सद्गुरु

"പ്രോജക്റ്റ് ഗ്രീന്‍ ഹാന്‍ഡ്" എന്ന പദ്ധതി ദക്ഷിണഭാരതത്തിലെ മുഖ്യമായ കൃഷിസ്ഥലങ്ങളില്‍ 19.7 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മരം ഒരു വരം തന്നെയാണ് എന്നുള്ള ബോധം ഓരോ കര്‍ഷകനിലും ആവിര്‍ഭവിപ്പിക്കുക എന്ന പ്രധാന ഉദ്ദേശത്തോടു കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതെങ്ങിനെ ഒരു സാധാരണ കൃഷിക്കാരന് സഹായകരമാകും എന്നതിനെക്കുറിച്ചൊരു വിശദീകരണം.

കര്‍ഷകന്റെ ഉപജീവന മാര്‍ഗം

ഇന്ത്യന്‍ ഗവര്‍മ്മെണ്ടിന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് 2001നു ശേഷം, ശരാശരി ഓരോ മുപ്പതു നിമിഷത്തിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ രേഖകള്‍ പ്രകാരം 1995നു ശേഷം 2,84,694 കര്‍ഷകര്‍ ആത്മഹത്യക്ക് വിധേയരായിട്ടുണ്ട്. ക്ഷാമം, കടം, മാറിമാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, മണ്ണിനുണ്ടാകുന്ന പോഷണ നഷ്ടം, മാര്‍ക്കറ്റിങ്ങിനു വേണ്ടത്ര കാര്യക്ഷമതയില്ലായ്മ എന്നീ ഘടകങ്ങളെല്ലാം ചേര്‍ന്ന്‍ കര്‍ഷകന്റെ മനോവിര്യം അപ്പാടെ കെടുത്തും വിധം ഉഗ്രനൈരാശ്യത്തിലേക്ക് നയിക്കുന്നു. ഗത്യന്തരമില്ലാതെ കര്‍ഷകനും കുടുംബാംഗങ്ങളും ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായിത്തിരുന്നു. ഒരു ശരാശരി ഇന്ത്യന്‍ കര്‍ഷകന്‍ ഭൂഗോളത്തിലെ ഏറ്റവും കുറഞ്ഞ 'കാര്‍ബണ്‍ ഫുട്പ്രിന്റ്റ്' ഉള്ളവരില്‍ ഒരാളാണ്. മണ്ണിന്‍റെ പോഷകഗുണത്തിന് എന്ന തെറ്റായ ധാരണയില്‍ മണ്ണില്‍ രാസവളം എത്രത്തോളം ഉപയയോഗിക്കുന്നുവോ, അത്രത്തോളം CFL ധാതു അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടാവും. അതാണ്‌ carbon footprint. അതാരോഗ്യത്തിനു വളരെ ഹാനികരമാണെന്ന് ശാസ്ത്രം തെളിയിക്കുന്നു. എന്നാലും ആഗോള താപനിലയിലെ CFL വര്‍ദ്ധനവുകാരണം നമ്മുടെ കര്‍ഷകനാണ് കൊടിയ ദുരിതങ്ങള്‍ക്കിരയാകുന്നത്.

പരിസ്ഥിതി:

ഇന്ത്യയുടെ ഭുവിഭാഗത്തിന്‍റെ 32 ശതമാനത്തോളം, അതായത് 105.48 ദശലക്ഷം ഹെക്ടര്‍ ഭൂനശീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും ഈ പ്രതിഭാസം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു. മേല്‍പ്പറഞ്ഞ പ്രതിഭാസത്തിന് അടുത്ത അഞ്ചുപത്തു വര്‍ഷങ്ങള്‍ക്ക് ഒരറുതി കിട്ടാന്‍ വഴിയില്ല. എത്രതന്നെ പണം ചിലവാക്കി പരിശ്രമിച്ചാലും ശരി, മണ്ണിന്റെ ഗുണത്തെയും മരങ്ങളെയും വീണ്ടെടുക്കാന്‍ കഴിയുകയുമില്ല.

.ഒരു കൃഷിസ്ഥലത്തിന്‍റെ അതിര്‍ത്തിക്ക് സമാന്തരമായി രണ്ടുവരി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുമൂലം, അതു കൃഷിക്കാരനും, പരിസ്ഥിതിക്കും ഏറെ ഉപകാരങ്ങള്‍ ചെയ്യുന്നു.

അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന വീണ്ടുവിചാരമില്ലാതെ മരങ്ങള്‍ വെട്ടിമുറിക്കുന്നതുകാരണം, പോഷകം നിറഞ്ഞ, വളക്കൂറുള്ള ഉപരിതല മണ്ണ്‍, മഴക്കാലത്തുണ്ടാകുന്ന വെള്ളത്തിന്‍റെ കുത്തിയൊലിക്കല്‍ കാരണം നഷ്ടപ്പെട്ടുപോകുന്നു. ഭാരതത്തിലെ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, അവര്‍ മണ്ണിന്റെ വളക്കൂറിനെ അനുസരിച്ചാണ് കൃഷിയിറക്കാറുള്ളത്. അതുകൊണ്ടുതന്നെ മണ്ണൊലിപ്പ് കര്‍ഷകര്‍ക്ക് ഒരു വലിയ നഷ്ടം തന്നെയാണ്.

മരങ്ങള്‍ എങ്ങനെയാണ് ഉപകാരപ്രദമായകുന്നത്

ഒരു കൃഷിസ്ഥലത്തിന്‍റെ അതിര്‍ത്തിക്ക് സമാന്തരമായി രണ്ടുവരി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുമൂലം, അതു കൃഷിക്കാരനും, പരിസ്ഥിതിക്കും ഏറെ ഉപകാരങ്ങള്‍ ചെയ്യുന്നു. കൃഷിസ്ഥലത്തിന്‍റെ ആകെ വിസ്താരത്തിന്‍റെ 15% മാത്രമേ രണ്ടുവരി മരങ്ങള്‍ നടുവാനും, അതിര്‍ത്തി നിര്‍മിക്കുവാനും വേണ്ടിവരുന്നുള്ളൂ. നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ് താനും.

  • മരങ്ങള്‍ കടുത്ത മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പിനെ തടുത്തുനിര്‍ത്തുന്നു.
  • കൃഷിസ്ഥലത്തിലേക്ക് വിശുന്ന കാറ്റിന്‍റെ വേഗതയും, താപനിലയും കുറയ്ക്കുന്നതിനാല്‍ കൃഷിസ്ഥലത്തെ ജലബാഷ്‌പീകരണം കുറയാനിടയാകുന്നു. അതുകൊണ്ട് കൃഷിസ്ഥലത്തിനാവശ്യമായ വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാകുന്നു.
  • ഇന്ത്യയില്‍ ഏതാണ്ട് 40 തരം പക്ഷികളുണ്ട്. അവയ്ക്കുവേണ്ട വാസസ്ഥലം പരോക്ഷമായിട്ടാണെങ്കില്‍പോലും, കൃഷിയിടങ്ങളിലുള്ള മരങ്ങളില്‍ നിര്‍മിക്കപ്പെടുന്നതുമൂലം അവ ഈ ഇടങ്ങളിലുള്ള ക്രീടങ്ങളെ ഭക്ഷിച്ച് ജിവിക്കാനിടവരുന്നു. അതുകൊണ്ട് കൃഷിക്കാരന് കീടനാശിനിയ്ക്കായി ചിലവാക്കേണ്ടിവരുന്ന പണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നു. പല കീടനാശിനികളും മാരകമായ രോഗങ്ങള്‍ക്ക് കാരണഹേതുവാണ്‌താനും.

തടിക്കായി നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍, സത്യത്തില്‍ കര്‍ഷകന്റെ ഒരു ജിവിതകാല ഇന്‍ഷുറന്‍സ് പദ്ധതിയാണ്.

ഒരു കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുമൂലം അയാള്‍ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടവും ഒരു പ്രധാനപ്പെട്ട കാര്യമാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. മൂന്നു വിധത്തിലുള്ള മരങ്ങളാണ് ഗ്രീന്‍ ഹാന്ട്സ് പ്രൊജക്റ്റ്‌ (Green Hands Project)വഴി നട്ടുപിടിപ്പിക്കുന്നത്.

  • മുഖ്യമായും കാലിത്തീറ്റക്കാവശ്യമായ വിധത്തിലുള്ള മരങ്ങള്‍ അതിവേഗം വളരുന്നവയാണ്. ഈ വക മരങ്ങളില്‍നിന്നും അവയുടെ കിളുന്ത് അല്ലെങ്കില്‍ ജൈവഭാഗങ്ങള്‍ കൃഷിക്കാരന് കാലിതീറ്റക്കായി കൊയ്തെടുക്കാന്‍ സാധിക്കും.
  • കര്‍ഷകന്റെ കുടുംബത്തിനാവശ്യമായ പോഷകാഹാരങ്ങള്‍ ഫലവൃക്ഷങ്ങളില്‍ നിന്നും ലഭ്യമാകും. ആവശ്യത്തിലധികമുള്ള ഫലങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റ് കുടുതല്‍ വരുമാനമാര്‍ഗ്ഗം കണ്ടെത്താനും ഫലവൃക്ഷങ്ങള്‍ സഹായിക്കുന്നു.
  •  തടിക്കായി ഉപയോഗിക്കുന്ന മരങ്ങളാണ് ഗ്രീന്‍ ഹാനട്സ് പ്രൊജക്ടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. കൃഷിസ്ഥലങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ 70ശതമാനത്തിലധികം ഇത്തരം മരങ്ങളാണ്. തടിക്കായി നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍, സത്യത്തില്‍ കര്‍ഷകന്റെ ഒരു ജിവിതകാല ഇന്‍ഷുറന്‍സ് പദ്ധതിയാണ്. അതുകൊണ്ടാണ് ഈ പദ്ധതിയില്‍ വിവിധ ഇനം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. ഓരോ ഏഴുവര്‍ഷം കൂടുംതോറും പല ഇനത്തിലുള്ള മരങ്ങള്‍ മുറിച്ചെടുക്കാന്‍ കഴിയും. ഏതാണ്ടു 15 വര്‍ഷത്തിനുള്ളില്‍ തടിക്കായി നടുന്ന മരങ്ങള്‍ കര്‍ഷകര്‍ക്ക് അടിയന്തരാവശ്യഘട്ടങ്ങളില്‍ ജിവിതത്തിനു ഒരു താങ്ങായി ഉപയോഗപ്പെടുന്നു.

ഇതുകൂടാതെ കര്‍ഷകര്‍ക്ക് കുരുമുളകു തൈകളും നല്‍കുന്നുണ്ട്. മേല്പറഞ്ഞവിധം നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍, കുരുമുളകുചെടികള്‍ക്ക് പടര്‍ന്നുകയറാനും ഒരു താങ്ങായി ഉപകരിക്കും. നല്ല ആരോഗ്യമുള്ള ഒരു കുരുമുളകു ചെടിയില്‍നിന്നും ഉദ്ദേശം 300 മുതല്‍ 400 രൂപവരെ ആദായം ലഭിക്കും.

ഭുമദ്ധ്യരേഖക്കുചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ കാലാവസ്ഥാവ്യതിചലനത്തെ ചെറുത്തുനില്‍ക്കുവാന്‍ വളരെ സഹായകമാകും.

മരങ്ങള്‍ മുറിക്കപ്പെടുകയാണെങ്കില്‍ പിന്നെ എന്തിന് നടണം?

നിത്യഹരിത വനങ്ങളെ രക്ഷിക്കാന്‍ വേണ്ടി. നമ്മുടെ ഭുമിയിലുള്ള കരയുടെ ആകെ വിസ്തിര്‍ണത്തിന്‍റെ 7 ശതമാനം മാത്രമേ നിത്യഹരിതവനങ്ങളായിട്ടുള്ളൂ . എന്നാല്‍ ഈ ഭുഗോളത്തിനാവശ്യമായ ഓക്സിജന്റെ ആകെയുള്ള അളവില്‍ ഏറിയപങ്കും ഈ നിത്യഹരിതവനങ്ങളില്‍ നിന്നാണ് കിട്ടുന്നത്. കൃഷിചെയ്യാവുന്ന ഭുതലങ്ങളില്‍ നാം മരങ്ങള്‍ നട്ടുപിടിപ്പിച്ചില്ലെങ്കില്‍, ഭുമിയിലുള്ള നിത്യഹരിതവനങ്ങളിലെ തടികള്‍ മുറിച്ച്, മനുഷ്യരുടെ ഉപയോഗത്തിനായി എടുക്കേണ്ടിവരും.

ഇന്ത്യയില്‍ എന്തിനാണ് മരങ്ങള്‍ നടുന്നത്?

മരങ്ങള്‍ എല്ലായിടത്തും കാര്‍ബണ്‍ഡയോക്‌സയിഡിനെ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കുന്നു. എന്നാല്‍ ഭുമദ്ധ്യരേഖയില്‍ നിന്നും അകന്ന സ്ഥലങ്ങളിലെ (latitude) ഉയര്‍ന്ന പ്രദേശങ്ങളില്‍, താപനില പിടിച്ചു നിര്‍ത്തുന്നത് മരങ്ങളാണെന്ന വസ്തുത പലര്‍ക്കും അറിയില്ലായിരിക്കും. ഭുമദ്ധ്യരേഖക്കുചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ കാലാവസ്ഥാവ്യതിചലനത്തെ ചെറുത്തുനില്‍ക്കുവാന്‍ വളരെ സഹായകമാകും. വാസ്തവത്തില്‍ മദ്ധ്യത്തിലോ അഥവാ ഉയര്‍ന്ന ലാറ്റിട്ട്യൂടിലോ ഉള്ള പ്രദേശങ്ങളില്‍ ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിക്കുകയാണെങ്കില്‍ അത് ആഗോളതാപത്തെ വര്‍ദ്ധിപ്പിക്കുവാനിടയാകും. എന്തുകൊണ്ടെന്നാല്‍ ആ പ്രദേശങ്ങളില്‍ ഭുമിയുടെ ഉപരിതലത്തിനു സമീപം നടക്കുന്ന താപനില പിടിച്ചുനിര്‍ത്തുന്ന പ്രക്രിയ, കാര്‍ബണ്‍ വേര്‍തിരിക്കുന്ന പ്രക്രിയയെ നിഷ്ക്രിയമാക്കാന്‍ പോന്നതാണ്. പരിസ്ഥിതിയില്‍ ഒരു നല്ല ഗുണാല്മക സമ്മര്‍ദ്ദം അഥവാ 'ഇമ്പാക്റ്റ്' കൈവരുത്താനുതകുന്നതായ കാര്‍ബണ്‍ വേര്‍തിരിക്കല്‍ എന്ന പ്രക്രിയയ്ക്ക് അനുയോജ്യമായ സമശീതോഷ്ണവസ്ഥയാണ് ഇന്ത്യയിലുള്ളത്. അതുകൂടാതെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ വേണ്ട ചിലവും ഇന്ത്യയില്‍ വളരെ കുറവാണ്. ഇന്ത്യയുടെ ജനസംഖ്യയില്‍ ഏറിയ പങ്കും സ്വയം കാര്‍ഷികവൃത്തി ചെയ്യുന്ന പശ്ചാത്തലമുള്ളവരും, കൃഷിഭുമിയുടെ ഒരു ഭാഗമെങ്കിലും സ്വന്തമായിട്ടുള്ളവരും ആണ്‌. അതുകൊണ്ടുതന്നെ മരങ്ങള്‍ വളരെക്കാലം നിലനിര്‍ത്താന്‍ കഴിയും.

എന്തിനാണ് ഗ്രീന്‍ ഹാന്ട്സ് പ്രോജക്റ്റ്‌ ?

ഈ പ്രോജക്റ്റ് വഴി നിങ്ങളുടെ മരങ്ങളെ നട്ടുവളര്‍ത്തി പരിപാലിക്കാന്‍ സഹായിക്കുന്നു. കൂടാതെ അത് നട്ടുവളര്‍ത്തുന്ന കൃഷിക്കാരന്‍ ആരാണെന്നും, എവിടെയാണ് അവരുടെ മരങ്ങള്‍ നട്ടുവളര്‍ത്തപ്പെടുന്നതെന്നും തിരിച്ചറിയാന്‍ ഈ പ്രോജെക്റ്റ് സഹായകമാണ്. മരം നട്ടതിനു ശേഷമുള്ള പരിചരണം, പുനര്‍നടല്‍ എന്നിവ ഉള്‍പ്പടെ കേവലം 100 രൂപ ചിലവില്‍ ഒരു മരം നിങ്ങളുടെ സ്വന്തം പേരില്‍ ഉണ്ടാകുകയും ചെയ്യും.

United Nations Environment Program അംഗീകരിച്ചിട്ടുള്ള ഒരു പദ്ധതിയാണ് 'Project Green Hands.' വെറും മുന്ന് ദിവസത്തിനകം ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനുള്ള ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ്‌ ഈ പ്രൊജക്റ്റിനു ലഭിച്ചിട്ടുണ്ട്. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് കൂടാതെ പാരിസ്ഥിതിക ജ്ഞാനവും ബോധവും ജനങ്ങളില്‍ വളര്‍ത്തിയെടുക്കുവാനും ഈ പ്രൊജക്റ്റ്‌ ശ്രമിക്കുന്നു.