ഇന്ത്യയുടെ നദികൾ - രാജ്യത്തിന്‍റെ ജീവനാഡികള്‍ - എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നതു നിശ്ചയിക്കുന്ന ആദ്യ കാമ്പെയ്‌നാണ് കാവേരി കോളിംഗ്. ഇത് കാവേരി നദിയുടെ പുനരുജ്ജീവനത്തിന് തുടക്കമിടുകയും 84 ദശലക്ഷം ജനങ്ങളുടെ ജീവിതത്തെ മാറ്റുകയും ചെയ്യും. ഈ പ്രവര്‍ത്തനം കർഷകരെ 242 കോടി മരങ്ങൾ നദീതടത്തില്‍ നട്ടുപിടിപ്പിക്കാൻ സഹായിക്കും, തമിഴ്‌നാട്ടിലും കർണാടകത്തിലുടനീളം ആദ്യ ഘട്ടത്തിൽ 73 കോടി വൃക്ഷങ്ങളാണ് നടുവാന്‍ പോകുന്നത്. കാവേരി നദിയും അതിന്റെ തടവും ലോകത്തിലെ ഏറ്റവും ഉൽ‌പാദനക്ഷമമായ തടങ്ങളിൽ ഒന്നാണ്. എന്നാൽ ഇന്ന് 70 വർഷത്തിനിടെ അതിന്റെ ജലപ്രവാഹം 40 ശതമാനമായി കുറഞ്ഞു. മഴയിൽ 40-70 ശതമാനം കുറവുണ്ടായതിനാൽ 2016 ൽ കാവേരി അതിന്‍റെ ഉറവിടത്തിൽ വച്ച് വരണ്ടുപോയി. എന്നാല്‍ വിപരീതാര്‍ത്ഥകമായി 2015 ൽ ഏതാനും മാസങ്ങൾക്ക് മുമ്പ് തമിഴ്‌നാട് ഏറ്റവും വലിയ വെള്ളപ്പൊക്കം അനുഭവിച്ചിരുന്നു. അഞ്ഞൂറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 20,000 മുതൽ 60,000 കോടി രൂപ വരെയാണ് നാശനഷ്ടം കണക്കാക്കുന്നത്. ഒരു വർഷത്തിനുശേഷം 2017 ലെ വേനൽക്കാലത്ത് വീണ്ടും തമിഴ്‌നാട് വരൾച്ചയെ നേരിട്ടു - 140 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥ, അതേസമയം കർണാടകയിലെ ഭക്ഷ്യധാന്യ ഉൽപാദനത്തിൽ 36 ശതമാനം കുറയുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നദികളിലും പ്രളയ-വരൾച്ച ചക്രങ്ങൾ മാറിമാറി വരുന്ന പ്രവണത അധികമായി. നടപടിയെടുക്കേണ്ട സമയമാണിത് കാവേരിയെ രക്ഷിക്കാൻ ഇപ്പോൾ തന്നെ പ്രവർത്തിക്കൂ http://CauveryCalling.org 80009 80009#CauveryCalling