सद्गुरु

ഒരാളുടെ മാത്രമല്ല, ഇത് പൊതുവായ ഒരനുഭവമാണ്. സഹജീവികള്‍ക്കുവേണ്ടി അഭൂതപൂര്‍വമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന പലേ ആള്‍ക്കാരും ഇതേ ഭാഷ സംസാരിക്കുന്നു. പ്രത്യേകിച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍.

സദ്‌ഗുരു : മറ്റൊരാളുടെ ജീവന്‍ തന്റെ കൈയിലെടുക്കുക എന്നതത്ര നല്ല കാര്യമല്ല, കാരണം, ഒരുതരത്തില്‍ നിങ്ങള്‍ അയാളുടെ ജീവന് ഉത്തരവാദി ആവുകയാണ്. സ്വന്തം ജീവിതത്തിന്റെ കാര്യത്തില്‍ ഏന്തെങ്കിലുമൊക്കെ ചെയ്യാം, മറ്റൊരാളുടെ കാര്യമാകുമ്പോള്‍ അത് പാടില്ലാത്തതാണ്. നിങ്ങള്‍ ഒരു ഡോക്ടറോ, ഡ്രൈവറോ, പാരാഗ്ലൈഡിംഗ് പരിശീലകനോ ഒക്കെയാകാം. ഇവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍, മറ്റൊരു തരത്തില്‍, ഇനിയൊരാളുടെ ജീവന്‍ സ്വന്തം കൈയിലെടുക്കുകയാണ്. അതിലും കഷ്ടമാണ് ഒരു ഗുരുവിന്റെ കാര്യം. കുറെ അധികം പേരുടെ ജീവന് അദ്ദേഹം ഉത്തരവാദിയാകുന്നു. ഒരു ഡോക്ടറുടെ മുമ്പില്‍ ഒരു രോഗി ഇരിക്കുന്നു, അല്ലെങ്കില്‍ ശസ്ത്രക്രിയക്കു തയ്യാറായി കിടക്കുന്നു. തികച്ചും നിസ്സഹായനാണ് അയാള്‍. അങ്ങനെയൊരവസ്ഥയില്‍ ഒരു ഡോക്ടറുടെ ഉത്തരവാദിത്തം വളരെ വലുതാണ്‌.

ഒരു ഡോക്ടറുടെ മുമ്പില്‍ ഒരു രോഗി ഇരിക്കുന്നു, അല്ലെങ്കില്‍ ശസ്ത്രക്രിയക്കു തയ്യാറായി കിടക്കുന്നു. തികച്ചും നിസ്സഹായനാണ് അയാള്‍. അങ്ങനെയൊരവസ്ഥയില്‍ ഒരു ഡോക്ടറുടെ ഉത്തരവാദിത്തം വളരെ വലുതാണ്

ഒരു ഡോക്ടര്‍, അദ്ദേഹത്തിന്റെ മേഖല ആയുര്‍വേദമൊ, അലോപ്പതിയോ, ഹോമിയോപ്പതിയോ ആയിക്കോട്ടെ, അവനവന്റെ പരിമിതികളെ കുറിച്ച് ബോധവാനായിരിക്കണം. അമ്പത് ശതമാനം തന്റെ പങ്ക്, ബാക്കി ഏതോ അദൃശ്യ ശക്തിയുടെ പങ്ക് എന്നുകൂടി പലരും കരുതുന്നില്ല. ശാസ്ത്രഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയതുകൊണ്ടു മാത്രം ചികിത്സ ഫലപ്രദമാവുകയില്ല. അതിനു മറ്റു ചിലതുകൂടി ആവശ്യമാണ്‌. പലപ്പോഴും അത് എന്താണെന്ന് കൃത്യമായി പറയാനുമാവില്ല. ലോകത്ത് പപലേയിടങ്ങളില്‍ നിന്നുമുള്ള ഏറ്റവും വലിയ ഡോക്ടര്‍മാര്‍പോലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. നിങ്ങള്‍ ഈശ്വരവിശ്വാസിയാണെങ്കില്‍ സംഗതി എളുപ്പമായി. എന്തു ചെയ്യുമ്പോഴും ഈശ്വരനാമത്തില്‍ തുടങ്ങും, ഇനി അഥവാ രോഗി മരിച്ചാലും സമാധാനിക്കുന്നു, "ഈശ്വരന്റെ ഇച്ഛ!"

ഈശ്വര വിശ്വാസിയ്ക്ക് ദൈവാനുഗ്രഹം ഒരു യാദൃശ്ചികതയല്ല. തന്നോടൊപ്പം ദൈവാനുഗ്രഹം ഉണ്ട് എന്നത് അവരുടെ ദൃഢമായ വിശ്വാസമാണ്. അങ്ങനെയൊരു ഗാഢമായ വിശ്വാസം നിങ്ങള്‍ക്കുണ്ടെന്നു തോന്നുന്നില്ല. അതേസമയം രോഗചികിത്സയില്‍ തനിക്കുള്ള പങ്ക് തീരെ നിസ്സാരമാണ് എന്ന ബോദ്ധ്യവുമുണ്ട്‌. അങ്ങിനെ വരുമ്പോഴാണ് ദൈവാനുഗ്രഹം എന്ന സത്യം നിങ്ങളറിയാതെ തന്നെ നിങ്ങളെ സ്പര്‍ശിക്കുന്നത്; അതിന്റെ സാന്നിദ്ധ്യം നിങ്ങളറിയുന്നത്, അതുകണ്ട് അതിശയചിത്തനാകുന്നത്. വിശ്വസിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുന്നവരുടെ മനസ്സിലാണ് സംഘര്‍ഷങ്ങളുണ്ടാവുക. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ കിടന്ന് ഞെരുങ്ങുന്നവര്‍ക്ക്, ചില സമയങ്ങളില്‍ വിശ്വാസിയും അല്ലത്തപ്പോള്‍ അവിശ്വാസിയുമായി കഴിയുന്നവര്‍ക്ക്, അവനവന്റെ യുക്തിചിന്തകള്‍ക്കും കഴിവുകള്‍ക്കും അപ്പുറത്തേക്ക് കടക്കാന്‍ കഴിയാത്തവര്‍ക്ക്, മറ്റൊരു തലത്തെ കുറിച്ച് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് - ദൈവാനുഗ്രഹം തെളിവാര്‍ന്ന ഒരു സാന്നിദ്ധ്യമായി അനുഭവിക്കാനാകും. കടന്നുപോയ വഴി തീരെ ഇടുങ്ങിയതായിന്നെങ്കില്‍, അദൃശ്യമായ ഏതോ കരങ്ങളുടെ സഹായം കൂടാതെ തനിക്കപ്പുറത്തേക്കെത്താന്‍ സാധിക്കുമായിരുന്നില്ലെന്ന് അപ്പോള്‍ ബോദ്ധ്യമാവുന്നു.

ജീവിതത്തില്‍ രണ്ടു മേഖലകളുണ്ട് - ഒന്ന് യുക്ത്യനുസൃതമായത്, രണ്ടാമത്തേത് യുക്തിക്കതീതമായതും. രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ യുക്ത്യനുസൃതമായ വ്യാപാരത്തിന് വേണ്ടത്ര ദൃഢതയുണ്ട് എങ്കില്‍ നിങ്ങളുടെ സാമാന്യ ജീവിതവും സ്വൈര്യപൂര്‍ണമായിരിക്കും. എന്നാല്‍ യുക്തിക്കതീതമായ കാര്യങ്ങളില്‍ മനസ്സിന് ശ്രദ്ധയുണ്ട് എങ്കില്‍ അനുഭവങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ ഒരു മാനം കൈവരും. അത് വര്‍ണ്ണനാതീതമായിരിക്കും. യുക്തിയുടെ കൂട്ടുപിടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാം. പക്ഷെ അനുഭവങ്ങള്‍ അത്ര തന്നെ ആസ്വാദ്യകരമാവുകയില്ല. എന്നാല്‍ യുക്തിയെ അവഗണിച്ച് മുന്നോട്ടു പോയാല്‍ അനുഭവങ്ങള്‍ വളരെ അതിശയകരമായിരിക്കും, പക്ഷെ ജീവിതം അത്ര സുഖകരമാകില്ല. രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ അധികമാര്‍ക്കും സാധിച്ചിട്ടില്ല. ഒന്നുകില്‍ ഇത് അല്ലെങ്കില്‍ അത് എന്നതാണ് സാധാരണ രീതി. അതുകൊണ്ട് ഏതെങ്കിലും ഒന്ന് കൈവിട്ടുപോകുന്നു.

യുക്തിക്കതീതമായ കാര്യങ്ങളില്‍ മനസ്സിന് ശ്രദ്ധയുണ്ട് എങ്കില്‍ അനുഭവങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ ഒരു മാനം കൈവരും. അത് വര്‍ണ്ണനാതീതമായിരിക്കും

സാമാന്യ ജീവിതം വേണ്ട വിധത്തില്‍ ചിട്ടപ്പെടുത്തി കഴിഞ്ഞാല്‍ യുക്തിക്കതീതമായ മേഖലയിലേക്ക് ശ്രദ്ധ തിരിക്കാം. ഇവിടെ യുക്തി നിങ്ങളെ സഹായിക്കുകയില്ല; പുരോഗതിയെ പരിമിതപ്പെടുത്തുകയെ ഉള്ളൂ. എങ്ങിനെയാണ് യുക്തിയെ പുറകോട്ടു തള്ളേണ്ടത്? പത്ത് ജന്മമെടുത്താലും മനസ്സിനെ ഇല്ലാതാക്കാനാകില്ല, എന്നാലും അതിന്റെ ഉല്‍പ്പന്നങ്ങളെ അവഗണിക്കാനാവും. മനസ്സ് ചിന്തകളെ ഉല്‍പ്പാദിപ്പിക്കുന്നു, അവയെ നിങ്ങള്‍ക്ക് തീര്‍ത്തും അവഗണിക്കാം. വികാരങ്ങളും അഭിപ്രായങ്ങളും ഉളവാക്കുന്നു, അവയെയും പുറംതള്ളാം. പുതിയ പുതിയ ആശയങ്ങള്‍ രൂപീകരിക്കുന്നു, അവയെയും തട്ടിമാറ്റാം.

ഇതിനൊക്കെ നിങ്ങള്‍ക്ക് സാധിച്ചാല്‍ നിങ്ങള്‍ സ്വാഭാവികമായും ഭക്തിയുടെ മാര്‍ഗ്ഗത്തിലാവും. ഭക്തി എന്നതിനര്‍ത്ഥം ഏതെങ്കിലും വ്യക്തിയോടുള്ള അമിതമായ ആരാധനയല്ല. “ഞാന്‍” എന്ന ഭാവത്തിന്റെ അഭാവമാണ് ഭക്തി. ഇന്ന് "ഞാന്‍" എന്ന് നമ്മള്‍ പറയുന്നത് വിചാരങ്ങളുടെയും, വികാരങ്ങളുടെയും, ആശയങ്ങളുടെയും,അഭിപ്രായങ്ങളുടെയും മറ്റും ഒരു കൂമ്പാരത്തെയല്ലേ? ഇവയെല്ലാം മാറ്റി നിര്‍ത്തിയാല്‍ പിന്നെ "ഞാന്‍" എന്ന് പറയാന്‍ എന്താണ് ബാക്കിയുള്ളത്? അവിടെയുള്ളത് നിങ്ങളുടെ പ്രാണന്‍ മാത്രം. അതവിടെ ഉണ്ടെങ്കില്‍ ദൈവാനുഗ്രഹം നിങ്ങള്‍ക്ക് നഷ്ടമാകുകയില്ല, തീര്‍ച്ച.

https://www.jisc.ac.uk/sites/default/files/twitter-birds-flight.jpg