ഇന്‍ഡ്യന്‍ ഭാഷകളില്‍, നിര്‍ഭാഗ്യവശാല്‍, ഉപയോഗ എന്ന വാക്കിന്‍റെയര്‍ത്ഥം ''ഉപയോഗമുള്ളത്'' എന്നു തരം താണിരിക്കുന്നു. ഉപ എന്ന വാക്കിന്‍റെയര്‍ത്ഥം ''ഉപവിഭാഗം'' അല്ലെങ്കില്‍ ''അര്‍ദ്ധം'' എന്നാണ്. അപ്പോള്‍, ഉപയോഗയെന്നാല്‍ യോഗയുടെ ഉപവിഭാഗം അല്ലെങ്കില്‍ അര്‍ദ്ധയോഗ എന്നര്‍ത്ഥം. യോഗയുടെ ഉദ്ദേശ്യം ഒന്നായിത്തീത്തീരലാണ്. തന്‍റെ പരമമായ പ്രകൃതത്തെ സാക്ഷാത്കരിയ്ക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തുന്ന ഒരാള്‍ക്കു മാത്രമേ യോഗ പ്രയോജനപ്പെടൂവെന്നാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. എന്നാല്‍, പരമസത്യത്തെ സാക്ഷാത്കരിയ്ക്കാനുള്ള ആഗ്രഹമില്ലെങ്കിലും, ഐഹികജീവിതത്തിന്‍റെ വ്യാമോഹങ്ങളില്‍ മുഴുകി സ്വയം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരാള്‍ക്ക് അര്‍ദ്ധയോഗ അഥവാ ഉപ-യോഗയായിരിയ്ക്കും നമ്മള്‍ ശുപാര്‍ശ ചെയ്യുക. ഭാഷയുടെ ഉപയോഗത്തിന്‍റെ ഒരു കാലയളവിലുടനീളം ഉപയോഗയെന്ന പദം വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുള്ളത് ഉപയോഗമുള്ള യോഗയെന്നും ഉപയോഗമുള്ള കര്‍മ്മമെന്നുമാണ്. ഉപ-യോഗ ഉപയോഗപ്രദം തന്നെ, സംശയമില്ല. എന്നാല്‍, ഏതെങ്കിലുമൊരു കാര്യത്തോടുള്ള നമ്മുടെ സമീപനം ആ വിധത്തിലല്ല വേണ്ടത്. ഒരു കാര്യത്തെ അതിന്‍റെ പ്രയോജനത്തെ കരുതി മാത്രം പരിഗണിയ്ക്കാതിരിയ്ക്കുക. അതില്‍ കേവലം പ്രയോജനത്തേക്കാളുമുപരിയായതെന്തെങ്കിലും കണ്ടേക്കാം. ഒരു കാര്യത്തെ ഉപയോഗപ്പെടുത്തുകയെന്ന മനോഭാവം നമ്മളുപേക്ഷിയ്ക്കുകയാണെങ്കില്‍, ആ കാര്യം നമുക്ക് ഉപയോഗപ്പെടുക മാത്രമല്ല ചെയ്യുക. നമ്മളെ നമ്മളാക്കിയിരിയ്ക്കുന്ന അടിസ്ഥാന സവിശേഷതകളില്‍ തന്മൂലം മാറ്റം സംഭവിയ്ക്കുകയും ചെയ്യുന്നു.

ഉപയോഗ ആത്മീയ വളര്‍ച്ചയെ ഏറെയൊന്നും ലക്ഷ്യമിടുന്നില്ല. അത് കൂടുതലായും ഉന്നം വയ്ക്കുന്നത് മനുഷ്യന്‍റെ ശാരീരികവും മാനസികവും ഊര്‍ജ്ജസംബന്ധിയുമായ തലങ്ങളെയാണ്.

ഉപയോഗ ആത്മീയ വളര്‍ച്ചയെ ഏറെയൊന്നും ലക്ഷ്യമിടുന്നില്ല. അത് കൂടുതലായും ഉന്നം വയ്ക്കുന്നത് മനുഷ്യന്‍റെ ശാരീരികവും മാനസികവും ഊര്‍ജ്ജസംബന്ധിയുമായ തലങ്ങളെയാണ്. ശാരീരിക തലത്തില്‍ കൂടുതല്‍ തികവാര്‍ന്ന ഒരു ജീവിതം നയിക്കുന്നതിന് അത് ആളുകളെ സഹായിയ്ക്കുന്നു. ശാരീരികമെന്നു ഞാന്‍ പറയുമ്പോള്‍ അതില്‍ മാനസികവും വൈകാരികവുമായ തലങ്ങളെക്കൂടിയുദ്ദേശിയ്ക്കുന്നുണ്ട്. നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരടിസ്ഥാന സംഗതി, യോഗ ഒരു വ്യയാമസമ്പ്രദായമല്ലെന്നതാണ്. എന്നാല്‍, യോഗയുടെ ഭാഗമായി ഉപയോഗ പോലുള്ള സമ്പ്രദായങ്ങളുണ്ട്. ഇവ ശക്തിമത്തായ വ്യായാമപദ്ധതികളാണ്. ഇക്കാലത്ത്, ഒരു വ്യായാമമായി യോഗ അനുഷ്ഠിയ്ക്കുന്നതിനു പകരം, ഒരു തുടക്കമെന്ന നിലയില്‍ ഉപയോഗ ചെയ്യുന്നതായിരിയ്ക്കും കൂടുതലഭികാമ്യം. കാരണം സ്വതവേ തന്നെ ശക്തിമത്തായ ഒരു വ്യായാമപദ്ധതിയാണിത്. യോഗയിലേയ്ക്കു മാറണമെന്ന ആത്മാര്‍ത്ഥമായ തോന്നലുണ്ടാകുമ്പോള്‍ അപ്രകാരംചെയ്യുകയുകയുമാകാം.

ഉപയോഗയുടെ ഒരു സവിശേഷത, ശരീരത്തിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കി തദനുസൃതം നമുക്കതനുഷ്ഠിയ്ക്കാന്‍ കഴിയുന്നുവെന്നതാണ്. ആവശ്യങ്ങളെന്നു പറയുമ്പോള്‍ ഞാനുദ്ദേശിയ്ക്കുന്നത്, ശരീരം ബാത്‌റൂമിലേയ്‌ക്കോടുന്നതിനെപ്പറ്റിയോ കിടക്കുന്നതിനെക്കുറിച്ചോ മോഹാലസ്യപ്പെട്ടു വീഴുന്നതിനെപ്പറ്റിയോ അല്ല. നമ്മുടെ കിടപ്പ് തിരശ്ചീനദിശയില്‍ നിശ്ചലാവസ്ഥയിലായിരിയക്കുമ്പോള്‍, നമ്മുടെ ഊര്‍ജ്ജവ്യവസ്ഥയില്‍ ഒരളവോളം ജഢത്വം ഉളവാകുകയും, ശരീരത്തിലെ സന്ധികളുടെ ഭാഗങ്ങളില്‍, അവ സാധാരണ മട്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്തുള്ള, അയവു വരുത്തുന്ന ദ്രവങ്ങള്‍ ഉണ്ടാകാതെ വരികയും ചെയ്യുന്നു. സന്ധികളില്‍ ഈ ദ്രവങ്ങളാലുള്ള അയവു സംഭവിയ്ക്കാതെയാണു നമ്മള്‍ ശരീരഭാഗങ്ങള്‍ ചലിപ്പിയ്ക്കുന്നതെങ്കില്‍, നമ്മുടെ സന്ധികള്‍ അധികകാലം ആരോഗ്യത്തോടെ പ്രവര്‍ത്തിയ്ക്കില്ല. മനുഷ്യന്‍ ശാരീരികമായി സ്വതന്ത്രനായിരിയ്ക്കുന്നത്, അവന്‍റെ സന്ധികളുടെ സവിശേഷതയൊന്നു കൊണ്ടു മാത്രമാണ്. മനുഷ്യശരീരത്തിലെ എല്ലാ സന്ധികളും ഊര്‍ജ്ജത്തിന്‍റെ സംഭരിണികളാണ്. കാരണം, നാഡികള്‍ ശരീരത്തില്‍ പ്രവര്‍ത്തയ്ക്കുന്നത് ഒരു പ്രത്യേകവിധത്തിലാണ്. അതുകൊണ്ട് ഉപയോഗയുടെ ഒരുദ്ദേശ്യമെന്നത്, സന്ധകളിലെ അയവു വരുത്തുന്ന   ദ്രവങ്ങളെയും ഊര്‍ജ്ജഗ്രന്ഥികളെയും കര്‍മ്മനിരതമാക്കുകയെന്നതാണ്. അപ്പോള്‍ ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങുന്നു.