सद्गुरु

ഇരുപത്തൊന്നു ദിവസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്, 'ഓം'കാര ധ്യാനം പരിശീലിച്ചിരുന്ന കൂട്ടര്‍ ആരോഗ്യവന്മാരായിരുന്നു എന്നാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് നിലനിര്‍ത്താന്‍ അവര്‍ക്ക് മറ്റേ സംഘത്തിലുള്ളവരേക്കള്‍ നന്നായി സാധിച്ചിരുന്നു

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ന്യൂ ഡല്‍ഹിയിലെ ലേഡി ഇര്‍വിന്‍ കോളേജിലെ ഗവേഷണ വിദ്യാര്‍ഥികള്‍ 'ഓം' കാര ജപത്തെക്കുറിച്ച് ഒരു പഠനം നടത്തി. പ്രത്യേകിച്ച് കായികാഭ്യാസികള്‍ക്ക് അത് എത്രത്തോളം ഗുണം ചെയ്യുന്നു എന്നാണവര്‍ പരീക്ഷിച്ചറിഞ്ഞത്. ഈ ഗവേഷണത്തില്‍ അവര്‍ക്ക് പ്രചോദനമായത് സദ്‌ഗുരുവിന്റെ വാക്കുകളായിരുന്നു. ഈഷായുടെ 'ഓം'കാര ധ്യാനം പരിശീലിക്കുന്ന കായികാഭ്യാസികളുടെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളില്‍ സാരമായ ചില മാറ്റങ്ങള്‍ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. (hydration levels)? ഡോക്ടര്‍ പ്രീതി ഋഷിലാല്‍ ആയിരുന്നു ഏ സംഘത്തെ നയിച്ചിരുന്നത്. 2011ല്‍ രണ്ടുമാസം നീണ്ടുനിന്ന പഠനം. Clinical & sports nutrition എന്ന വിഭാഗമാണ്‌ ഈ പഠനം നടത്തിയത്.

ഈഷായുടെ 'ഓം'കാര ധ്യാനം പരിശീലിക്കുന്ന കായികാഭ്യാസികളുടെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളില്‍ സാരമായ ചില മാറ്റങ്ങള്‍ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു

ധാരാളം വെള്ളം കുടിക്കണമെന്ന് കായികാഭ്യാസികള്‍ക്ക് എപ്പോഴും നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നിട്ടും കളികളില്‍ പങ്കെടുക്കുന്ന പലരും നിര്‍ജലീകരണം (dehydration) കൊണ്ട്, കളികള്‍ക്കിടയില്‍ കഷ്ടപ്പെടുന്നത് സാധാരണ പതിവാണ്. അവരുടെ കായിക ക്ഷമതയേയും, കളിയിലുള്ള സാമര്‍ത്ഥ്യത്തെയും അത് കാര്യമായി ബാധിക്കുന്നു. അതുമാത്രമല്ല, ശാരീരികമായ പല പ്രശ്നങ്ങള്‍ക്കും അത് പിന്നീട് കാരണമാവുകയും ചെയ്യുന്നു.

ഡോക്ടര്‍ ലാല്‍ : ശരീരത്തിന് എത്രത്തോളം ജലം ആവശ്യമുണ്ട് എന്ന കാര്യം കളിക്കാരെ വിശദമായി പറഞ്ഞു മനസ്സിലാക്കിയിട്ടുള്ളതാണ്. ഉദാഹരണസഹിതം ഈ വിഷയം ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. ഈ വിഷയത്തില്‍ ഒരു പരീക്ഷ നടത്തിയപ്പോള്‍ അവരിലേറെ പേരും നുറുശതമാനം മാര്‍ക്ക് വാങ്ങുകയും ചെയ്തു. അതായത് എന്താണ് ചെയ്യേണ്ടതെന്ന്‍ അവര്‍ക്കെല്ലാവര്‍ക്കും അറിയാം എന്നര്‍ത്ഥം. അവര്‍ അത് പ്രായോഗികമാക്കുന്നില്ല എന്നതാണ് സത്യം. പ്രവര്‍ത്തിയും അറിവും തമ്മില്‍ ബന്ധപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ശരീരത്തിന്‌ വെള്ളം വളരെ അത്യാവശ്യമാണ്, അതവരുടെ മനസ്സില്‍ പതിയണം. 'ഓം'കാരം അതിനുള്ള ഒരു മാര്‍ഗമാണോ?

അറിവിനും പ്രവര്‍ത്തിക്കും ഇടയിലായി ഒരു പാലം:

aum chanting small'ഓം'കാരത്തിന്റെ കായികവും മാനസികവുമായ ഗുണങ്ങളെക്കുറിച്ച് പല പഠനങ്ങളും നടന്നു കഴിഞ്ഞിരിക്കുന്നു. ശ്രീമതി അഗര്‍വാളും, ഡോക്ടര്‍ ലാലും കൃത്യമായി എടുത്തുകാട്ടുന്നുണ്ട്, ഈശയുടെ ധ്യാനരീതിയും,മറ്റേ കേന്ദ്രങ്ങളിലെ രീതികളും തമ്മിലുള്ള അന്തരം - 'ഇന്ത്യയില്‍ നടത്തിയിട്ടുള്ള ഒരു പഠനം കാണിക്കുന്നത് ഓം ഏക ശബ്ദമാണ് എന്നാണ്, എന്നാല്‍ ഈശാ ഫൌണ്ടേഷന്‍റെ പക്ഷം അത് മൂന്നു ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് എന്നാണ്.' ശാംഭവി മഹാമുദ്രയെക്കുറിച്ചുള്ള പഠനത്തില്‍ ഡോക്ടര്‍ ലാല്‍ പറയുന്നു "ഓംകാര ജപത്തോടുകൂടിയ യോഗസാധനകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.” ഇതുകൊണ്ടായിരിക്കും ശാസ്ത്രജ്ഞന്‍മാര്‍ അറിവിനും പെരുമാറ്റത്തിനും ഇടക്കുള്ള വിടവ് നികത്താന്‍ 'ഓം'കാരത്തെ ഉപാധിയായി കണ്ടത്തിയത്. കളിക്കാരും കായികാഭ്യാസികളുമായ പലരും എന്റെ അടുത്തേക്ക് വന്നു, അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. കളിയോട് ബന്ധപ്പെട്ടത് മാത്രമായിരുന്നില്ല ആ ഗുണങ്ങള്‍, അല്ലാതെയും അവര്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാക്കാനായി.

പഠനത്തിന്റെ കാലയളവില്‍, ആകെ മുപ്പതുപേര്‍, അവരെ രണ്ടു സംഘങ്ങളായി വിഭജിച്ചു. ഒന്ന്‍ കണ്ട്രോള്‍ ഗ്രൂപ്പ്‌ ആയിരുന്നു. വെള്ളം കുടിക്കുന്നതിന്റെ ആവശ്യകതയെപറ്റി കൃത്യമായ ബോധവല്കരണം നടത്തിയ ഗ്രൂപ്പ്. രണ്ടാമത്തേത് Experimental (പരീക്ഷണാര്‍ത്ഥമുള്ളത്) group ആയിരുന്നു. അവര്‍ക്ക് ബോധവല്‍ക്കരണത്തോടൊപ്പം 'ഓം'കാര ധ്യാനത്തില്‍ പരിശീലനവും നല്‍കി. ഇരുപത്തൊന്നു ദിവസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്, 'ഓം'കാര ധ്യാനം പരിശീലിച്ചിരുന്ന കൂട്ടര്‍ ആരോഗ്യവന്മാരായിരുന്നു എന്നാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് നിലനിര്‍ത്താന്‍ അവര്‍ക്ക് മറ്റേ സംഘത്തിലുള്ളവരേക്കള്‍ നന്നായി സാധിച്ചിരുന്നു. ഇത് അവരുടെ കളികളിലും അഭ്യാസങ്ങളിലും അനുകൂലമായി പ്രകടമാവുകയും ചെയ്തു. ഹൃദയ സ്പന്ദനത്തിന്റെ കാര്യത്തിലും, കാര്യക്ഷമതയിലും അവരുടെ നില വളരെയധികം മെച്ചപ്പെട്ടിട്ടുള്ളതായി കണ്ടു. അവര്‍ കൂടുതല്‍ ശാന്തരായും സന്തോഷവാന്മാരുമായി കാണപ്പെട്ടു. അവരുടെ ഏകാഗ്രതയും കാര്യമായി വര്‍ദ്ധിച്ചു.

ധ്യാന പരിശീലനത്തിന്റെ ഫലമായി കൂടുതല്‍ പക്വത വന്നിട്ടുണ്ടെന്ന് അവര്‍തന്നെ സമ്മതിക്കുന്നു

കളിക്കാരില്‍ ഒരാള്‍ പറഞ്ഞത് 'തനിക്കു വീട്ടുകാരുമായി കൂടുതല്‍ നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുന്നുണ്ട്' എന്നാണ്. ധ്യാന പരിശീലനത്തിന്റെ ഫലമായി കൂടുതല്‍ പക്വത വന്നിട്ടുണ്ടെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. ഈ പഠനം കുറെയേറെ സാധ്യതകള്‍ക്ക് വഴി തുറന്നിരിക്കുന്നു. ഈശ ആവിഷ്കരിച്ചിട്ടുള്ള ധ്യാനരീതികളെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ഈ ഗവേഷണ സംഘം ആലോചിച്ചു വരികയാണ്.

https://www.publicdomainpictures.net