सद्गुरु

എന്താണ് നമ്മുടെ ജീവനെ നിലനിര്‍ത്തുന്നത്? നമ്മള്‍ എത്രത്തോളം ജീവിച്ചിരിക്കണം എന്ന് നിശ്ചയിക്കുന്നത് ആരാണ് അല്ലെങ്കില്‍ എന്താണ്?

പ്രശസ്ത സിനിമാ നടനും സംവിധായകനുമായ ശേഖര്‍ കപൂര്‍ വളരെ രസകരമായ ഒരു ചോദ്യവുമായാണ് അന്ന് സദ്‌ഗുരുവിനെ സമീപിച്ചത്. അദ്ദേഹത്തന് പ്രധാനമായും അറിയേണ്ടിയിരുന്നത് രണ്ടു കാര്യങ്ങളായിരുന്നു.

ശേഖര്‍ കപൂര്‍ : എന്താണ് നമ്മുടെ ജീവനെ നിലനിര്‍ത്തുന്നത്? നമ്മള്‍ എത്രത്തോളം ജീവിച്ചിരിക്കണം എന്ന് നിശ്ചയിക്കുന്നത് ആരാണ് അല്ലെങ്കില്‍ എന്താണ്?ആയുസ്സും ആരോഗ്യവും നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നു, എന്നാല്‍ ചുറ്റും നോക്കുമ്പോള്‍ കാണുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്. അതുകൊണ്ടായിരിക്കും ഇങ്ങനെ രണ്ടു ചോദ്യങ്ങള്‍ ചോദിക്കാന്‍ ശേഖര്‍ കപൂര്‍ പ്രേരിതനായത്. അദ്ദേഹം വേറെയും രണ്ടു ചോദ്യങ്ങള്‍ സദ്‌ഗുരുവിനോടു ചോദിക്കുകയുണ്ടായി. ഒരു നിശ്ചിത പരിധിക്കപ്പുറം ജീവിച്ചിരിക്കുന്നതുകൊണ്ടുള്ള മെച്ചമെന്താണ്? മാത്രമല്ല, അങ്ങിനെ ജീവിച്ചിരിക്കേ നമ്മുടെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ നമ്മില്‍ സഹജമായി ഉള്‍ചേര്‍ന്നിട്ടുണ്ടോ? അതോ ഡോക്ടര്‍മാരും മരുന്നുകളും സഹായിച്ചാല്‍ മാത്രമേ ദീര്‍ഘകാലം ജീവിച്ചിരിക്കാനാവൂ എന്നാണോ? അങ്ങിനെ ചില പ്രത്യേകം ഘടകങ്ങള്‍ സ്വാഭാവികമായും നമ്മുടെ ശരീരത്തിലുണ്ട് എങ്കില്‍ അതിന്റെ അര്‍ത്ഥം പ്രകൃതി മനുഷ്യന് വിധിച്ചിരിക്കുന്നത് ദീര്‍ഘയുസ്സാണ് എന്നാണല്ലോ!

സദ്‌ഗുരു :- നിങ്ങള്‍ ജീവിച്ചിരിക്കണം എന്നാണ് പ്രകൃതിയുടെ ഇഛ എങ്കില്‍ നിങ്ങള്‍ ജീവിച്ചിരിക്കും. അല്ലെങ്കില്‍ മരിച്ചുപോകും, അതുറപ്പാണ്. ഇപ്പോള്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നത്‌, പതിവായി മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടോ , മുറ തെറ്റാതെ വൈദ്യപരിശോധന നടത്തുന്നതുകൊണ്ടോ അല്ല, പ്രകൃതിയുടെ ഇഛ നിങ്ങള്‍ ജീവിച്ചിരിക്കണം എന്നായതുകൊണ്ടു മാത്രമാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഗതി ഇതാണ്; മരുന്നുകള്‍ക്ക് അതില്‍ പങ്കില്ല. മരുന്നുകളുടെ സഹായം ഒരു പരിധിവരെ മാത്രമാണ്. ആയുസ്സ് നിര്‍ണ്ണയിക്കാന്‍ അവയ്ക്കാവില്ല . സൃഷ്ടി നടത്തുന്നതും മരുന്നുകളല്ല.

നിങ്ങളുടെ ഈ ശരീരം ആന്തരീകമായ ഒരു സൃഷ്ടിയാണ്. അതിനുവേണ്ട അസംസ്കൃത വസ്തുക്കള്‍ നിങ്ങള്‍ ബാഹ്യമായി ഒരുക്കി കൊടുത്തു എന്നുമാത്രം

നിങ്ങളുടെ ഈ ശരീരം ആന്തരീകമായ ഒരു സൃഷ്ടിയാണ്. അതിനുവേണ്ട അസംസ്കൃത വസ്തുക്കള്‍ നിങ്ങള്‍ ബാഹ്യമായി ഒരുക്കി കൊടുത്തു എന്നുമാത്രം. എന്നാല്‍ സൃഷ്ടി എന്ന പ്രക്രിയ നടക്കുന്നത് തികച്ചും ആന്തരീകമായാണ്. അതിന്റെ അര്‍ത്ഥം സൃഷ്ടിയുടെ ഉറവിടം അല്ലെങ്കില്‍ സൃഷ്ടികര്‍ത്താവ് നിങ്ങളുടെ ശരീരത്തിനകത്താണ്, പുറത്തല്ല എന്നാണ്. പുറമേ നിന്ന് ആരോഗ്യം ഉണ്ടാക്കുക വളരെ ശ്രമകരമാണ്. എന്നാല്‍ സ്വന്തം അന്ത:കരണത്തെ തൊട്ടറിയുന്നവന് ആരോഗ്യം വളരെ സ്വാഭാവീകമായ ഒരവസ്ഥയാണ്. ആയുസ്സും ആരോഗ്യവും നിലനിര്‍ത്താന്‍ പുറമെയുള്ള ശ്രമം കൊണ്ട് സാധിക്കും എന്ന ധാരണ വെറും അബദ്ധമാണ്.

ശേഖര്‍ കപൂര്‍ : അവനവന്റെ അന്തരാത്മാവുമായി ഇടമുറിയാത്ത ബന്ധമുണ്ടായിരിക്കുക, പ്രപഞ്ചവുമായി ഭേദചിന്തയില്ലാതെ സമരസപ്പെട്ടു കഴിയുക. ഇതുരണ്ടും സാധിച്ചാല്‍ സ്വാഭാവീകമായും ആരോഗ്യവാനായിരിക്കും എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്? അതായത് ആരോഗ്യം ആത്മീയ ദര്‍ശനത്തിലൂടെ എന്ന്; അല്ലെ? അതെത്രത്തോളം ശരിയാണ്?

സദ്‌ഗുരു : ആധുനീക വൈദ്യശാസ്ത്രം സമ്മതിച്ചു കഴിഞ്ഞിട്ടുള്ള കാര്യമാണതു - ശരീരത്തിലെ ഓരോ കോശവും സ്വാഭാവീകമായി തന്നെ ആരോഗ്യമുള്ള താണ്. ആ വിധത്തിലാണ് അവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എങ്കില്‍ അവ എന്തിന് എതിര്‍ദിശയിലേക്ക് തിരിയണം? രണ്ടു വിധത്തിലുള്ള രോഗങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്‌. ഒന്ന് അപ്പപ്പോഴുണ്ടാകുന്ന അണുബാധയുടെ ഫലമായുണ്ടാകുന്നതാണ്. രണ്ടാമത്തേത് ശരീര സ്ഥിതി കൊണ്ടുണ്ടാകുന്ന കാലപ്പഴക്കമുള്ള രോഗങ്ങള്‍. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അണുബാധ പുറമേ നിന്നുണ്ടാകുന്നതാണ്, ഒരു ശത്രു വന്ന് ആക്രമിക്കുന്നത് പോലെ. അവയെ നശിപ്പിക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ വേണ്ടിവരും. എന്നാല്‍ രോഗങ്ങളില്‍ 70%വും ശരീരത്തിന്റെ അകത്ത് സംഭവിക്കുന്നതാണ്. അതായത് അതിനു കാരണമാകുന്നത് നമ്മുടെ ശരീരത്തിന്റെ ആന്തരീക പ്രവര്‍ത്തനം തന്നെയാണ് എന്ന്. ഓരോ ശരീരത്തിന്റെയും മോഹം സുഖമായി ദീര്‍ഘകാലം ജീവിക്കാനാണ് എന്നിരിക്കേ, അവയെന്തിനാണ് ഇങ്ങനെ തെറ്റായ ഒരു പണി ചെയ്യുന്നത്? കാരണം എവിടെയോ അടിസ്ഥാന പരമായി എന്തോ തകരാര്‍ സംഭവിച്ചിരിക്കണം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഉള്ളിന്റെ ഉള്ളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരാള്‍ക്ക്‌, അതായത് സൃഷ്ടികര്‍ത്താവിനെ തൊട്ടറിയുന്ന ഒരാള്‍ക്ക്‌ ആരോഗ്യം ഒരിക്കലും ഒരു പ്രശ്നമാവില്ല. ശരീരം അതിന്റേതായ നേര്‍വഴിയിലൂടെ സ്വാഭാവികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് നമ്മള്‍ ചെയ്യേണ്ടത് , സ്വന്തം ശരീരത്തെ അറിഞ്ഞു പെരുമാറുക മാത്രമാണ് .

രണ്ടു വിധത്തിലുള്ള രോഗങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്‌. ഒന്ന് അപ്പപ്പോഴുണ്ടാകുന്ന അണുബാധയുടെ ഫലമായുണ്ടാകുന്നതാണ്. രണ്ടാമത്തേത് ശരീര സ്ഥിതി കൊണ്ടുണ്ടാകുന്ന കാലപ്പഴക്കമുള്ള രോഗങ്ങള്‍

ശേഖര്‍ കപൂര്‍: ഈ പറഞ്ഞതിനെ ധ്യാനവുമായി ബന്ധപ്പെടുത്തി വിശദീകരിച്ചു തരാമോ ?

സദ്‌ഗുരു : അതിനു വിരോധമില്ല. പക്ഷെ ധ്യാനം എന്ന വാക്ക് ഒഴിവാക്കണം. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു വാക്കായിരിക്കുന്നു അത്. പലരും തീരെ ഔചിത്യമില്ലാതെയാണ് അത് പറയുന്നത്. സാധാരണ രീതിയില്‍ ധ്യാനം എന്നുപറയുമ്പോള്‍ ഓരോരുത്തരുടെ മനസ്സിലും ഓരോരോ സങ്കല്പമുണ്ട്. എന്നാലും പറയാം നിങ്ങള്‍ക്ക് ഒരിടത്ത് ദിവസേന സ്വസ്ഥമായി, ശാന്തമായി, രണ്ടുമിനിറ്റ് അനങ്ങാതെയിരിക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ തികച്ചും ആരോഗ്യവാനായിരിക്കും. രണ്ടേ രണ്ടു മിനിറ്റ് മാത്രം. മനുഷ്യന് അസുഖമുണ്ടാകുന്നത് സ്വസ്ഥമായിരിക്കാന്‍ അവനറിയാത്തതുകൊണ്ടാണ്.

https://www.publicdomainpictures.net