सद्गुरु

ശബ്ദം - നിത്യേന ഉച്ചരിക്കുന്നതോ, സര്‍വ്വ സാധാരണയായി കേള്‍ക്കുന്നതോ ആയ ശബ്ദങ്ങള്‍ - അവ മനുഷ്യ ജീവിതത്തില്‍ പറഞ്ഞാല്‍ തീരാത്തത്ര പ്രാധാന്യം അര്‍ഹിക്കുന്നു. ശരീരഘടനാപരമായ വ്യവസ്ഥിതികളെ ഒന്നുകില്‍ പരിപോഷിപ്പിക്കുകയോ അല്ലെങ്കില്‍ ക്ഷയിപ്പിയ്ക്കുകയോ ചെയ്യുന്നതില്‍ അവ ഒരു വലിയ പങ്കു വഹിയ്ക്കുന്നു.

സദ്ഗുരു : ആരോഗ്യപൂര്‍ണമായ ഒരു ശരീരമാണല്ലോ നാമെല്ലാം ആഗ്രഹിയ്ക്കുന്നത്, എന്നാല്‍ അതെല്ലാവര്‍ക്കും നേടാന്‍ കഴിഞ്ഞെന്നുവരില്ല. ശരീരഘടനാപരമായ വ്യവസ്ഥിതികളെ നാം തന്നെ ആകെ കുഴച്ചുമറിച്ച് താറുമാറാക്കിയിട്ടുണ്ട്. എങ്കില്‍പ്പോലും പലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അവയെ ശരിയായ വിധത്തില്‍ പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ടുവരുവാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ട്. അങ്ങനെയുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ശബ്ദം. നാം നിത്യേന ഉച്ചരിക്കുന്നതോ, സര്‍വ്വ സാധാരണയായി കേള്‍ക്കുന്നതോ ആയ ശബ്ദങ്ങള്‍, മേല്‍പ്പറഞ്ഞ ശരീരഘടനാപരമായ വ്യവസ്ഥിതികളെ ഒന്നുകില്‍ പരിപോഷിപ്പിക്കുകയോ അല്ലെങ്കില്‍ ക്ഷയിപ്പിയ്ക്കുകയോ ചെയ്യുന്നതില്‍ അവ ഒരു നല്ല പങ്കു വഹിയ്ക്കുന്നു.

.കര്‍ണ്ണങ്ങള്‍ക്ക് കഠിനമായ വൈഷമ്യം തരുന്ന ശബ്ദങ്ങള്‍ ഏറെ നേരം കേട്ടുകൊണ്ടിരിയ്ക്കുന്ന ഒരാള്‍ക്ക്, നമുക്ക് ചുറ്റും പിന്നീട് സംഭവിയ്ക്കുന്ന മൃദുവായ ശബ്ദങ്ങളിലൂടെ കേള്‍ക്കുന്ന കാര്യങ്ങള്‍ വേണ്ടവിധം ശരിയായി ഗ്രഹിയ്ക്കുവാന്‍ ബുദ്ധിമുട്ടേണ്ടിവരും.

ജീവന്‍റെ സൂക്ഷ്മകരമായ തലങ്ങള്‍ സുഗ്രാഹ്യവും, ഗോചരവും ആയിത്തീരണമെങ്കില്‍ ശരീരം, മനസ്സ്, നാഡിവ്യൂഹം, ഊര്‍ജ്ജ വ്യവസ്ഥിതികള്‍, ജൈവശാസ്ത്രപരമായ ശരീരത്തിന്‍റെ രസതന്ത്രം എന്നിവയെല്ലാം നമ്മളില്‍ ശരിയായ വിധത്തില്‍ നിലനിര്‍ത്തേണ്ടതുണ്ട്. അതിനുവേണ്ടി ഉദ്ദീപ്തമായ ഒരു ഭൌതിക ശരീരം (Vibrant physical body), ഊര്‍ജ്ജസ്വലവും, ഉത്തേജിതവുമായ നാഡി വ്യവസ്ഥകള്‍, പരിപൂര്‍ണവും, സന്തുലിതവും, ശുഷ്കാന്തി നിറഞ്ഞതുമായ പ്രാണവ്യൂഹങ്ങള്‍, മാര്‍ഗ്ഗ തടസ്സമില്ലാതെ ഉന്നതിയിലേയ്ക്ക് കുതിയ്ക്കുവാന്‍ വേണ്ടി പടിപടിയായി പ്രവര്‍ത്തിയ്ക്കുന്ന മനസ്സ്, ഇവയെല്ലാം ഒരുവനില്‍ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ശരീരഘടനാപരമായ വ്യവസ്ഥിതികളെ ഒരാള്‍ എത്രകണ്ട് താറുമാറാക്കിയിട്ടുണ്ട് എന്നതിനെ ആശ്രയിച്ചായിരിയ്ക്കും അത് നേരെയാക്കുവാന്‍ വേണ്ടിവരുന്ന സമയ ദൈര്‍ഘ്യവും. അത് ഒരാളുടെ ജീവിതരീതിയേയും, ഏതുതരത്തിലുള്ള രസതന്ത്രമാണ് ശരീരത്തില്‍ നിലനിര്‍ത്തിയിരിയ്ക്കുന്നത് എന്നതിനേയും, അല്ലെങ്കില്‍ നാഡിവ്യൂഹത്തിന്‍റെ വികലത എത്രത്തോളം ഉണ്ട് എന്നതിനേയും ആശ്രയിച്ചായിരിയ്ക്കും നിശ്ചയിയ്ക്കപ്പെടുക. ദീര്‍ഘകാലമായിട്ട് തെറ്റായ വിധത്തിലുള്ള ജീവിതരീതിയിലൂടെ ശരീര രസതന്ത്രം വികലമായാണ് നിലനിര്‍ത്തിയിട്ടുള്ളതെങ്കില്‍ നാഡിവ്യൂഹവ്യവസ്ഥിതിയെ ഇതിനിടെ താറുമാറാക്കിയിട്ടുണ്ടാകും. അതുമല്ലെങ്കില്‍ പുറമേനിന്നും ചില ദോഷകാരികളായ രാസവസ്തുക്കള്‍ കഴിച്ച് നാഡിവ്യൂഹത്തിന് ഹാനി വന്നിട്ടുമുണ്ടാകാം. ഏതുവിധവും ആയിക്കൊള്ളട്ടെ, താറുമാറായ ശരീരഘടനാ വ്യവസ്ഥിതികള്‍ ഉണ്ടെങ്കില്‍പ്പോലും, ആത്മാര്‍ത്ഥവും പരിപൂര്‍ണവുമായ ഒരു ശ്രമം നടത്താന്‍ തയ്യാറാണെങ്കില്‍, ഈ ജീവിത കാലഘട്ടത്തില്‍ത്തന്നെ ആ വക ദോഷകരമായ പരിതസ്ഥിതികളെ തരണം ചെയ്യാന്‍ ഒരുവന് കഴിയും. അതിദാരുണമായ വിധം ശരീരനാശം സംഭവിച്ചവരുടെ കാര്യത്തില്‍ മാത്രം ഇത് സാധ്യമല്ല, അത് നേരെയാക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും, വളരെയധികം കാലം വേണ്ടിവന്നേക്കാം.

ദിവസേന ഏറ്റവും കുറഞ്ഞ പക്ഷം ഇരുപത്തൊന്നു മിനിറ്റു സമയമെങ്കിലും മുറ തെറ്റാതെ പരിശ്രമിയ്ക്കാന്‍ തയ്യാറാണെങ്കില്‍, പരിണാമം സാദ്ധ്യമാണെന്ന് സാധൂകരിക്കാം, അതിനുള്ള സാദ്ധ്യതകളേറെയാണ്. അങ്ങനെ ഒരു സാദ്ധ്യത ഇല്ലെങ്കില്‍ പിന്നെ അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലും കാര്യമില്ലല്ലോ. ശരിയായ രീതിയിലുള്ള ആഹാരക്രമം, ശരീരഘടന, ശ്വാസോച്ഛ്വാസരീതി, മനോനില, വികാര വിചാരങ്ങള്‍ ഇവയ്ക്കെല്ലാം ഒരാളുടെ ശരീരഘടനാപരമായ വ്യവസ്ഥിതികളെ ഉത്തേജിതമാക്കി നവീകരിയ്ക്കാനും, പ്രവര്‍ത്തനക്ഷമമാക്കുവാനും സാധിയ്ക്കും. അതുപോലെത്തന്നെ ശരിയായ വാക്കുകള്‍ ഉച്ചരിക്കുന്നതിലൂടേയും, ശരിയായ ശബ്ദങ്ങള്‍ ശ്രവിയ്ക്കുന്നതിലൂടേയും, നമ്മുടെ നാഡിവ്യുഹങ്ങളെ നമുക്കു ചുറ്റുമുള്ള ജിവിത ഗന്ധിയായ ചലനങ്ങളുമായി സംവേദനക്ഷമമാക്കുവാന്‍ കഴിയും എന്നത് ഇവിടെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ഉദാഹരണമായി വാഹനങ്ങളുടെയോ, യന്ത്രങ്ങളുടെയോ കര്‍ണ്ണങ്ങള്‍ക്ക് കഠിനമായ വൈഷമ്യം തരുന്ന ശബ്ദങ്ങള്‍ ഏറെ നേരം കേട്ടുകൊണ്ടിരിയ്ക്കുന്ന ഒരാള്‍ക്ക്, നമുക്ക് ചുറ്റും പിന്നീട് സംഭവിയ്ക്കുന്ന മൃദുവായ ശബ്ദങ്ങളിലൂടെ കേള്‍ക്കുന്ന കാര്യങ്ങള്‍ വേണ്ടവിധം ശരിയായി ഗ്രഹിയ്ക്കുവാന്‍ ബുദ്ധിമുട്ടേണ്ടിവരും. എന്നാല്‍ വീട്ടിലിരുന്ന്‍ ഹൃദ്യമായ ശാസ്ത്രീയ സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് നാഡിവ്യുഹങ്ങളെ ഉണര്‍ത്തുവാനും, അവയെ കൂടുതല്‍ നിര്‍മലമാക്കുവാനും സാധിയ്ക്കും. അതിനുശേഷം നമുക്കുചുറ്റും ഉണ്ടാകുന്ന ശബ്ദങ്ങളെയോ, അഥവാ സംഭവങ്ങളെയോ വളരെ സരളമായിട്ട്‌ ഗ്രഹിക്കുവാന്‍ സാധിക്കും.

അതിന്‍റെ അര്‍ത്ഥം 'നല്ല കാര്യങ്ങള്‍ പറയുക' എന്നല്ല, മറിച്ച് 'ശരിയായ ശബ്ദങ്ങള്‍ ഉച്ചരിക്കുക' എന്നാണ്.

ഏതുതരം ശബ്ദങ്ങളാണ് നാഡിവ്യുഹങ്ങളെ വികലമാക്കുന്നത്, അഥവാ ഏതുതരം ശബ്ദങ്ങളാണ് ഉത്തേജിപ്പിയ്ക്കുന്നത് എന്നു കഴുയുന്നത്ര ബോധ്യംവന്ന ഒരാള്‍ക്ക് പിന്നീട് ശബ്ദം ഉച്ചരിയ്ക്കേണ്ടി വരുമ്പോഴൊക്കെ അത് ശുദ്ധികരിച്ചു പ്രയോഗിയ്ക്കുവാന്‍ തനിയെ ഒരുള്‍പ്രേരണ കൈവരുന്നതാണ്. ഒരു പക്ഷെ അടുത്തിരുന്നു കരയുന്ന ഒരാളെ നിങ്ങള്‍ക്ക് നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കില്‍പ്പോലും അവനവന്‍ ഉച്ചരിയ്ക്കുന്ന വാക്കുകളേയോ, ശബ്ദത്തെയോ ശുദ്ധികരിച്ച് അവരുടെമേല്‍ പ്രയോഗിയ്ക്കാന്‍ കഴിയും, കാരണം നിങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലനം ഉളവാകുന്നത് നിങ്ങളുച്ചരിയ്ക്കുന്ന ശബ്ദങ്ങളിലൂടെയായിരിക്കും.

ഏതുവിധത്തിലുള്ള ശബ്ദങ്ങളാണ് നിങ്ങള്‍ ഓരോ നിമിഷവും ഉച്ചരിയ്ക്കുന്നത് എന്നുള്ളതു വളരെ പ്രധാനമര്‍ഹിക്കുന്നതാണ്. ഇതിനെയാണ് 'വാക്ശുദ്ധി' എന്നുപറയുന്നത്. അതിന്‍റെ അര്‍ത്ഥം 'നല്ല കാര്യങ്ങള്‍ പറയുക' എന്നല്ല, മറിച്ച് 'ശരിയായ ശബ്ദങ്ങള്‍ ഉച്ചരിക്കുക' എന്നാണ്. എന്തുശബ്ദം പുറപ്പെടുവിയ്ക്കുന്നുവോ, അത് നിങ്ങള്‍ക്ക് പ്രയോജനപ്രദമായിട്ടായിരിയ്ക്കണം ഉച്ചരിക്കേണ്ടത്. അപ്പോള്‍ സ്വാഭാവികമായും അത് നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് കൂടി പ്രയോജനപ്രദമായിത്തീരും.

ആഹാരം, വിചാര വികാരങ്ങള്‍, സാധന അല്ലെങ്കില്‍ നിത്യാഭ്യാസം എന്നിവ പോലെത്തന്നെ, ഊര്‍ജ്ജ സന്തുലിതാവസ്ഥ കൈവരിയ്ക്കേണ്ടതിനും ശബ്ദം വളരെ പ്രാധാന്യമുള്ളതാണ്. ഈ ഒരുകാര്യം മാത്രം നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ മതി, കാലക്രമേണ ശരീരത്തിന്‍റെ അല്ലെങ്കില്‍ ഇന്ദ്രിയങ്ങളുടെ സുഗ്രാഹ്യതയും പ്രവര്‍ത്തന ക്ഷമതയും കൂട്ടിക്കൊണ്ടുവരുവാന്‍ സാധിയ്ക്കും.