നമ്മുടെ ശരീരത്തിലെ പേശികളും, എല്ലുകളും എല്ലാം,നാം ഭൂമിയില്‍ വിളഞ്ഞതു ഭക്ഷിച്ചതു കൊണ്ട് രൂപപ്പെട്ടതാണ്. ഈ ശ്വാസവായുവാണ് നമ്മെ ജീവനോടെ നിലനിറുത്തുന്നത്. രക്തം എന്ന ദ്രാവകത്തിന്‍റെ അടിസ്ഥാനം ജലമാണ്. ജീവനുള്ളിടത്തോളം ശരീരത്തിന് ചൂടു കാണും. ഈ മഹാപ്രപഞ്ചത്തില്‍ സൂര്യനേയും, ഗ്രഹങ്ങളെയും സ്വസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നതു മാത്രമല്ല നമ്മളെയും നിലനിറുത്തുന്നത് ഈ ആകാശം തന്നെയാണ്.

ജലത്തിന് ഒരു ഗുണാതിശയം ഉണ്ട്. ആര് നല്‍കുന്നോ അയാളിന്‍റെ ചിന്ത അത് സ്വീകരിക്കും. ക്ഷേത്രങ്ങളില്‍ തീര്‍ത്ഥം തരുന്നത് ഈ കാരണത്താലാണ്. നമ്മുടെ പൂര്‍വ്വികന്മാര്‍ പ്രത്യേക പാത്രങ്ങളില്‍ വെള്ളം സംഭരിച്ച് കുടിച്ചിരുന്നു. ഇതു വെറും വിശ്വാസമല്ല. ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ച സത്യമാണ്.

നമ്മുടെ ശരീരത്തില്‍ 72 ശതമാനം വെറും ജലമാണ്. 12% മണ്ണ്, 4% അഗ്നി 6% കാറ്റ് ബാക്കി ആകാശം. ശരീരം നന്നായിരിക്കണമെങ്കില്‍ ഈ അഞ്ചു ഭൂതങ്ങളെ ശുദ്ധമാക്കി വയ്ക്കണം. ഇതിന് അടിസ്ഥാനമായ യോഗ പരിശീലനത്തെ ഭൂതശുദ്ധി എന്നു പറയുന്നു. ഈ ശുദ്ധി ക്രിയ ചെയ്യുമ്പോള്‍ പഞ്ചഭൂതങ്ങളുടെ മേല്‍ നമുക്ക് ഒരു മേല്‍ക്കോയ്മ ലഭിക്കും.

അഞ്ചുലക്ഷം മൂലദ്രവ്യങ്ങള്‍ നിങ്ങള്‍ക്കു തന്നിട്ടില്ല. വെറും അഞ്ചെണ്ണം മാത്രം. അവയെ നിങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ പ്രപഞ്ചത്തെ അറിയാനാവും.

യോഗപരിശീലനത്തിന്‍റെ ഒരു ഭാഗമായ പ്രാണായാമം ചെയ്യുമ്പോള്‍ കിട്ടുന്ന 6% മാറ്റം കൊണ്ടുതന്നെ പലരും ഏറെ സന്തോഷവാന്മാരാവുന്നുണ്ട്. ഇത്തരത്തില്‍ പഞ്ചഭൂതങ്ങളെയും ശുദ്ധി ചെയ്താല്‍ ജീവന്‍തന്നെ മധുരതരമാവും.
</p

വാക്കിനും അറിവിനും അപ്പുറത്താണ് പ്രപഞ്ചത്തിന്‍റെ അപാരമായ സൃഷ്ടി. അതിനകത്തു പ്രവേശിച്ചു നീന്തിനോക്കുമ്പോള്‍, ലളിതമായ ഒന്ന് പലകോടി വലിപ്പത്തില്‍ ബൃഹത്തായി ഏറെ സങ്കീര്‍ണ്ണമായി, അലംഘനീയമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. വെറും അഞ്ച് കാര്യങ്ങള്‍ കൊണ്ട് കളിക്കുന്ന കളിയാണ് ഇത് എന്ന സൂക്ഷ്മസത്യം വെളിവാകുമ്പോള്‍ ജ്ഞാനം ഉദിക്കുന്നു. ഈ പഞ്ചഭൂതങ്ങളെ നിയന്ത്രണത്തില്‍ ആക്കണമെങ്കില്‍ നാം എന്തുചെയ്യണം? എളുപ്പത്തില്‍ ലളിതമായി ചെയ്യാവുന്നത് യോഗ പരിശീലനം. യോഗവിജ്ഞാനത്തിന്‍റെ അടിസ്ഥാന പരിശീലനമായ ഈ ക്രിയയെ ഭൂതശുദ്ധി എന്നു പറയുന്നു.

യോഗപരിശീലനത്തിന്‍റെ ഒരു ഭാഗമായ പ്രാണായാമം ചെയ്യുമ്പോള്‍ കിട്ടുന്ന 6% മാറ്റം കൊണ്ടുതന്നെ പലരും ഏറെ സന്തോഷവാന്മാരായിത്തീരുന്നുണ്ട്. ഇത്തരത്തില്‍ പഞ്ചഭൂതങ്ങളെയും ശുദ്ധി ചെയ്താല്‍ ജീവന്‍തന്നെ മധുരതരമാവും.

ഈയടുത്ത കാലത്ത് അമേരിക്കയില്‍ 90 ദിവസത്തെ ഭൂതശുദ്ധിക്രിയനടത്തി. 18 വര്‍ഷത്തിനുമുമ്പ് തമിഴ്നാട്ടില്‍ ഇത്തരമൊരു ക്രിയനടത്തിയിരുന്നു. 40 മുതല്‍ 48 ദിവസത്തിനുള്ളില്‍ നമ്മുടെ ശരീരത്തിനകത്ത് ഒരു ചാക്രികപ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇതിനെ നമ്മള്‍ ഒരു മണ്ഡലം എന്നു പറയുന്നു. മൂന്നു മണ്ഡലക്കാലം ഭൂതശുദ്ധിക്രിയ ചെയ്താല്‍ പഞ്ചഭൂതങ്ങളെ ഒരു പരിധിവരെ ശുദ്ധിപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ശരീരത്തിലുള്ള ഭൂമി, ജലം, കാറ്റ്, അഗ്നി, ആകാശം ഈ പഞ്ചഭൂതങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. നിങ്ങളുടെ ഉള്ളിലുള്ള പഞ്ചഭൂതങ്ങളും വെളിയിലുള്ളവയും വേറെ വേറെ അല്ല. അതിനാല്‍ ശരീരത്തിനു പുറമേയുള്ള ഈ വസ്തുക്കളെ ഭക്തിയോടെ വണങ്ങുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ ഭൂതങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നു. പുറമേയുള്ള ജലത്തെ ഭക്തിചിന്തയോടെ സമീപിച്ചാല്‍ ഉള്ളിലുള്ള ജലവും നല്ല വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ജലത്തെ ഗംഗാമാതാവെന്നു പറഞ്ഞ് വണങ്ങുന്നതും ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന വെള്ളം തീര്‍ത്ഥമായി ഭക്തിയോടെ കഴിക്കുന്നതും ഈ അടിസ്ഥാനത്തിലാണ്.

ക്ഷേത്രത്തില്‍ കര്‍പ്പൂരം കത്തിക്കുന്നതും വിളക്ക് കത്തിക്കുന്നതും സാമ്പ്രാണിത്തിരി കൊളുത്തിവയ്ക്കുന്നതും അവിടെനിന്ന് ലഭിക്കുന്ന ഭക്ഷണം പ്രസാദമായി സ്വീകരിക്കുന്നതുമെല്ലാം കാറ്റ്, അഗ്നി, നിലം തുടങ്ങിയവയെ ഭക്തിയോടെ സമീപിക്കുന്നതിനു തുല്യമാണ്.

ബാഹ്യമായ വായുവിനെ നല്ലരീതിയില്‍ സമീപിച്ചാല്‍ ഉള്ളിലെ കാറ്റിന്‍റെ രീതിയും മെച്ചപ്പെടുന്നു. ഇങ്ങനെ ബാഹ്യപഞ്ചഭൂതങ്ങളെ നിങ്ങള്‍ ഭക്തിയോടെ സമീപിക്കുമ്പോള്‍ നിങ്ങളെ വലയം ചെയ്തിരിക്കുന്ന സ്ഫോടനാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നു. ശരീര ആരോഗ്യം വര്‍ദ്ധിക്കുന്നു. ജീവിത ഗതി തന്നെ മാറുന്നതായി നിങ്ങള്‍ മനസ്സിലാക്കുന്നു.

ആഴ്ചയില്‍ ഒരിക്കലെങ്കിലും താഴെ പറയുന്ന ക്രിയയില്‍ ഒന്ന് ചെയ്യുക. ജീവിതത്തില്‍ ഏറ്റവും മഹത്ത്വമേറിയതായി നിങ്ങള്‍ കരുതുന്നതിനെ; അത് ശിവനാകാം, ഹരിയാകാം, അല്ലെങ്കില്‍ സദ്ഗുരുവാകാം ഭക്തിയോടെ വണങ്ങണം. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ഇപ്പോഴത്തെ പരിമാണങ്ങള്‍ എളുപ്പത്തില്‍ മറികടന്ന് ഉയരങ്ങളിലെത്താന്‍ സാധിക്കും.

പഞ്ചഭൂതങ്ങളിലെ അഞ്ചാമത്തെ അംഗമായ ആകാശം, അല്ലെങ്കില്‍ വാനമണ്ഡലം അഖണ്ഡവും വ്യാപകവുമാണ്. ആധുനിക ശാസ്ത്രം ശൂന്യമായ ഈ ആകാശത്തിന് നിഗൂഢമായ ബുദ്ധിവൈഭവം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നു. ഒരു കാരണവുമില്ലാതെ ചിലരുടെ ജീവിതം ചിതറിപ്പോഴുന്നതും ചിലരുടെ ജീവിതം എല്ലാരീതിയിലും അനുഗ്രഹപൂര്‍ണ്ണമാവുന്നതും കണ്ടിട്ടില്ലേ?

ഈ ആകാശ അറിവിന്‍റെ സഹകരണം നിങ്ങള്‍ സ്വീകരിക്കുന്ന രീതിയനുസരിച്ചാണ് ഈ മാറ്റം സംഭവിക്കുന്നത്. പൂര്‍ണ്ണജാഗ്രതയോടെ അവയെ സ്വീകരിച്ച് സമന്വയപ്പെടുമ്പോള്‍ ഏറ്റവും ഉയര്‍ന്നതലത്തില്‍ ജീവിക്കാന്‍ കഴിയുന്നു. ഈ വാനമാണ് ശ്രേഷ്ടം. അതിന്‍റെ ബലത്തിലാണ് മറ്റു നാലും പ്രവര്‍ത്തനനിരതമാകുന്നത്. സൂര്യമണ്ഡലത്തിലെ ഗ്രഹസമൂഹത്തെ അതാതു സ്ഥാനങ്ങളില്‍ നിലനിറുത്തുന്നതും ഈ വാനമണ്ഡലമാണ്. ഒരു ബന്ധനത്തിന്‍റെയും സഹായമില്ലാതെ ഈ പ്രപഞ്ചത്തെ ഒന്നായി താങ്ങിനിറുത്തുന്നതും ആകാശമണ്ഡലം തന്നെ.