सद्गुरु

ഇത്തവണ സദ്ഗുരു ചര്‍ച്ചക്കു വിഷയമായിരിക്കുന്നത് മരണത്തെയാണ്. മരണത്തിന്‍റെ പല ഘട്ടങ്ങള്‍, മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഇതിനെയൊക്കെ കുറിച്ചാണ് അവിടുന്നിപ്പോള്‍ സംസാരിക്കുന്നത്.

ശ്രാദ്ധകര്‍മ്മങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചോദ്യത്തിനാണ് സദ്ഗുരു ആദ്യം മറുപടി പറഞ്ഞത്.

ഇന്ത്യയില്‍ ആരെങ്കിലും മരിച്ചാല്‍ പ്രത്യേകിച്ചും വളരെ വേണ്ടപ്പെട്ടവരാകുമ്പോള്‍ ബന്ധുക്കള്‍ ചുറ്റും കൂടിയിരിക്കും. ശവശരീരത്തെ ആരും തനിച്ചാക്കി പോകാറില്ല. രണ്ടൊ മൂന്നോ ദിവസം ശവം സംസ്കരിക്കാതെ വെച്ചാല്‍ അതില്‍ രോമം വളരുന്നതു കാണാം. ദിവസവും താടിവടിക്കുന്ന ആളാണെങ്കില്‍ ഈ വളര്‍ച്ച വ്യക്തമായി കാണാനാകും. നഖങ്ങളും വളരും. ചില രാജ്യങ്ങളില്‍ ശവശരീരം പല ദിവസങ്ങള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. അവിടങ്ങളില്‍ ചുമതലപ്പെട്ടവര്‍ നഖം മുറിച്ചുകളയും, താടിയും വടിച്ചുകളയും. ഇത് ജീവന്‍റെ ഒരു രീതിയാണ്. ഒന്നുകൂടി വ്യക്തമാക്കാം. അടിസ്ഥാനപരമായി ജീവന്‍ എന്നൊന്നുണ്ട്. പിന്നെ ഈ സ്ഥൂലശരീരവും. സ്ഥൂലശരീരത്തിലെ ഊര്‍ജ്ജത്തെയാണ് പ്രാണന്‍ എന്നുപറയുന്നത്. അത് അഞ്ചുവിധത്തില്‍ പ്രകടമാകുന്നു. സമാന, പ്രാണ, അപാന, ഉദാന, വ്യാന.


സ്ഥൂലശരീരത്തിലെ ഊര്‍ജ്ജത്തെയാണ് പ്രാണന്‍ എന്നുപറയുന്നത്. അത് അഞ്ചുവിധത്തില്‍ പ്രകടമാകുന്നു. സമാന, പ്രാണ, അപാന, ഉദാന, വ്യാന.

ഡോക്ടര്‍ വന്ന് ഒരാള്‍ മരിച്ചുവെന്ന് ഉറപ്പാക്കുന്നു. അതിനുശേഷം 21 മുതല്‍ 24 മിനിറ്റിനുള്ളില്‍ സമാന പുറത്തേക്കു പോകുന്നു. സമാനയാണ് ശരീരത്തിലെ ചൂടൂ നിര്‍ത്തുന്നത്. മരണത്തിനു ശേഷം ആദ്യം സംഭവിക്കുന്നത്, ശരീരം തണുക്കുകയാണ്. സാധാരണയായി ഒരാള്‍ മരിച്ചുവൊ എന്നറിയാനായി മൂക്ക് തൊട്ടു നോക്കാറുണ്ട്. കണ്ണുകളോ മറ്റു സംഗതികളോ ആരും പരിശോധിക്കാറില്ല. മൂക്ക് തണുത്തിട്ടുണ്ടെങ്കില്‍ അയാള്‍ മരിച്ചുവെന്നാണര്‍ത്ഥം.

ഒരാള്‍ മരിച്ച് 4864 മിനിറ്റുകള്‍ക്കിടയില്‍ പ്രാണന്‍ ബഹിര്‍ഗമിക്കുന്നു. ആറും പന്ത്രണ്ടും മണിക്കൂറുകള്‍ക്കിടയിലാണ് ഉദാന പുറത്തുപോകുന്നത്. ഉദാന പോയി കഴിഞ്ഞാല്‍ ശരീരത്തെ പുനരുജ്ജീവിപ്പിക്കുക അസാദ്ധ്യമാണ്. മരണശേഷം എട്ടും പതിനെട്ടും മണിക്കൂറുകള്‍ക്കിടയിലാണ് അപാന പോകുന്നത്. അതിനുശേഷമാണ് വ്യാന പോകാന്‍ തുടങ്ങുന്നത്. ശരീരത്തെ ജീര്‍ണിക്കാതെ നോക്കുന്നത് വ്യാനനാണ്. സ്വാഭാവിക മരണമാണെങ്കില്‍ പതിനൊന്നോ പതിനാലോ ദിവസത്തോടെ മാത്രമേ വ്യാന നിശ്ശേഷം വിട്ടുപോകുന്നുള്ളൂ. വാര്‍ദ്ധക്യത്തിലാണ് മരണമെങ്കില്‍ ജീവന്‍ അപ്പോഴേക്കും വളരെ ദുര്‍ബലമായിരിക്കും. ഈ പതിനാലു ദിവസങ്ങളില്‍ ശരീരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കും, കാരണം, ജീവന്‍റെ ചെറിയൊരംശം അപ്പോഴും ബാക്കിനില്‍ക്കുന്നു എന്നതുതന്നെ. ശരീരം നല്ലനിലയിലിരിക്കേ അപകടമരണമാണ് സംഭവിച്ചതെങ്കില്‍ നാല്‍പ്പത്തെട്ടോ 90 ഓ ദിവസത്തോളം ആന്തരികമായ പ്രവര്‍ത്തനങ്ങളില്‍ ചിലത് നടന്നുകൊണ്ടിരിക്കും. ശരീരം ആകെ തകര്‍ന്നുപോയിട്ടുണ്ടെങ്കില്‍ ഈ സാദ്ധ്യത കുറവായിരിക്കും, അല്ലെങ്കില്‍ ജീവസ്പന്ദനം ഏതാണ്ട് 90 ദിവസത്തോളം തുടര്‍ന്നുപോകും.

ഈ കാലയളവില്‍ ജീവനുവേണ്ടി നമുക്ക് ചിലത് ചെയ്യാനാകും നിങ്ങളുടെ തോന്നല്‍ ഒരു വ്യക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നാണ്, എന്നാല്‍ ആ വ്യക്തിയുടെ അനുഭവം താന്‍ ഒരു ശരീരത്തില്‍നിന്നും പുറത്തു കടന്നിരിക്കുന്നു എന്നായിരിക്കും. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ആളെ നിങ്ങള്‍ക്കു തിരിച്ചറിയാനാവില്ല. അയാളുമായി ഇടപെടാനുമാകില്ല. അഥവാ അയാള്‍ തിരിച്ചു വന്നാലോ? നിങ്ങള്‍ ഭയം കൊണ്ട് ബോധം കെട്ടുവീഴുകയേയുള്ളൂ. നിങ്ങള്‍ എത്രതന്നെ സ്നേഹിക്കുന്നയാളായാലും മരിച്ചവന്‍ തിരിച്ചു വന്നാല്‍ നിങ്ങള്‍ ഭയന്നുവിറക്കുക തന്നെ ചെയ്യും, കാരണം നിങ്ങളുടെ ബന്ധം പൂര്‍ണമായും ആ ശരീരവുമായി ആയിരുന്നു, അല്ലെങ്കില്‍ അയാളുടെ പ്രത്യേക ഹൃദയവികാരങ്ങളുമായി ആയിരുന്നു. മരണം സംഭവിക്കുന്നതോടെ ഇതും രണ്ടും ശരീരവും മനസ്സും ഇല്ലാതാവുന്നു അയാള്‍ വിട്ടുപോകുന്നു.


തിരിച്ചറിവ് മരണത്തോടെ നിശ്ശേഷം ഇല്ലാതാവുന്നു. ഒരു കുട്ടിയുടെയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവര്‍ അനുഭവിക്കുന്നു. ഇതിനെയാണ് സ്വര്‍ഗമെന്നും നരകമെന്നും നമ്മള്‍ പറയുന്നത്.

മനസ്സ് എന്നുപറയുന്നത് ഒരു കൂട്ടം അറിവുകളാണ്. അവക്ക് സഹജ വാസനകളുണ്ട്. ഒരു പ്രത്യേക രീതിയില്‍ അവ പ്രകടമാവുകയും ചെയ്യുന്നു. മരണത്തോടെ തിരിച്ചറിവും കാര്യശേഷിയും ഇല്ലാതാവുന്നു. ബുദ്ധിയുടെ പ്രവര്‍ത്തനവും പാടെ നില്‍ക്കുന്നു. ഒരു തുള്ളി സന്തോഷം അവരുടെ മനസ്സിലേക്കു പകര്‍ന്നു നല്‍കാനായാല്‍ അത് ആറായിരം മടങ്ങായാണ് അവരനുഭവിക്കുക. അതുപോലെത്തന്നെ സങ്കടത്തിന്‍റെ കാര്യവും ഒരു തുള്ളി, വലുതായ ദു:ഖമായിത്തീരും. കുട്ടികള്‍ അങ്ങനെയാണല്ലോ. കളിനിര്‍ത്തേണ്ടതെപ്പോഴാണ് എന്നറിയില്ല, തളര്‍ന്നു വീഴും വരെ കളിച്ചുകൊണ്ടിരിക്കും. ശരി തെറ്റുകള്‍ അറിയാന്‍ കഴിയുന്നില്ല എന്നതാണ് അതിനു കാരണം.
ഈ തിരിച്ചറിവ് മരണത്തോടെ നിശ്ശേഷം ഇല്ലാതാവുന്നു. ഒരു കുട്ടിയുടെയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവര്‍ അനുഭവിക്കുന്നു. ഇതിനെയാണ് സ്വര്‍ഗമെന്നും നരകമെന്നും നമ്മള്‍ പറയുന്നത്. സുഖമായ ആവസ്ഥയാണെങ്കില്‍ സ്വര്‍ഗം, ക്ലേശപൂര്‍ണമാണെങ്കില്‍ നരകം. ഇതൊന്നും ഭൂമിശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളല്ല, അനുഭവമണ്ഡലങ്ങളാണ്. ശരീരം വിട്ടുപോയ ജീവന്‍ ഈ അനുഭവങ്ങളില്‍ കൂടി കടന്നുപോകുന്നു.