सद्गुरु

ബ്രഹ്മമുഹൂര്‍ത്തം അഥവാ രാത്രിയുടെ അവസാന കാല്‍ഭാഗത്തിന്‍റെ പ്രാധാന്യമെന്താണ്? ഈ സമയം നമുക്ക് ബ്രഹ്മം അഥവാ സൃഷ്ടാവ് ആകാനുള്ള സാധ്യത പ്രധാനം ചെയ്യുന്നുവെന്ന് സദ്ഗുരു വിശദീകരിക്കുന്നു. ഈ സമയം നമുക്ക് നമ്മുടെ ജീവിതത്തെ തന്നെ നമുക്കിഷ്ടമുള്ള രീതിയില്‍ രൂപപ്പെടുത്താന്‍ കൂടിയുള്ളതാണ്.

ചോദ്യം: ബ്രഹ്മമുഹൂര്‍ത്തം എന്നാല്‍ കൃത്യമായി എപ്പോഴാണ്? എന്താണതിന്‍റെ പ്രാധാന്യം? എങ്ങനെ നമുക്ക് ഈ സമയത്ത് ജീവോര്‍ജ്ജത്തെ പരമാവധി വര്‍ധിപ്പിക്കാനാകും?

ബ്രഹ്മമുഹൂര്‍ത്തത്തിന്‍റെ സമയം

സദ്ഗുരു: രാത്രിയെന്നാല്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയാണെന്ന് കരുതുകയാണെങ്കില്‍ അതിന്‍റെ അവസാന കാല്‍ഭാഗമാണ് ബ്രഹ്മമുഹൂര്‍ത്തം. രാവിലെ ഏകദേശം 3.30 മുതല്‍ 5.30 അല്ലെങ്കില്‍ 6 മണി വരെ, അല്ലെങ്കില്‍ സൂര്യോദയം എപ്പോഴാണോ അത് വരെ.

ബ്രഹ്മമുഹൂര്‍ത്തത്തില്‍ എന്ത് സംഭവിക്കുന്നു

ഈ സമയത്തില്‍ സൂര്യനും ചന്ദ്രനുമായുള്ള ഭൂമിയുടെ ബന്ധത്തിന്‍റെ സ്വഭാവം കാരണം മനുഷ്യനില്‍ ചില ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നു - ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കള്‍ക്ക് വരെ - ഉദാഹരണതിനു മൂത്രത്തിന് ഈ സമയങ്ങളില്‍ ചില പ്രത്യേക ഗുണങ്ങളുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഈ ഗുണങ്ങള്‍ മറ്റു സമയങ്ങളില്‍ കാണപ്പെടുന്നില്ല.

ഒരുപാടു ഗവേഷണങ്ങള്‍ ഇതില്‍ നടന്നിട്ടുണ്ട്. പീനിയല്‍ ഗ്രന്ഥിയില്‍ നിന്നുള്ള മെലാടോണിന്‍റെ ഉത്പാദനം ഈ സമയത്ത് നടക്കുകയും ശരീരം മുഴുവന്‍ ഒരു അനുകൂലമായ സാഹചര്യത്തിലാവുകയും ചെയ്യുന്നു. പീനിയല്‍ ഗ്രന്ഥി പരമാവധി മെലാടോണിന്‍ ഉത്പാദിക്കുന്നത് ഈ സമയത്തായതിനാല്‍, നമ്മള്‍ ബ്രഹ്മമുഹൂര്‍ത്തം പരമാവധി ഉപയോഗപ്പെടുത്തണം, എന്തെന്നാല്‍ ഈ സമയത്ത് നമുക്ക് സ്ഥിരത കൈവരുത്താനുതകുന്നതാണ്.


നിങ്ങള്‍ സൗഖ്യത്തിലാണ് എന്നാല്‍ നിങ്ങളുടെയുള്ളില്‍ ചാഞ്ചാട്ടങ്ങളില്ല എന്നാണര്‍ത്ഥം. ബ്രഹ്മമുഹൂര്‍ത്തത്തില്‍ വളരെ അനായാസമായി സൗഖ്യത്തിലെത്താനാകും.

ആധുനിക വൈദ്യശാസ്ത്രത്തില്‍ മെലാടോണിന്‍ വികാര സ്ഥിരതയ്ക്ക് സഹായിക്കുന്നതാണെന്ന് പറയുന്നു. ഞാന്‍ നിങ്ങള്‍ക്ക് സൗഖ്യം കൈവരുത്തുന്നതിനെക്കുറിച്ച് കുറെക്കാലമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ സൗഖ്യത്തിലാണ് എന്നാല്‍ നിങ്ങളുടെയുള്ളില്‍ ചാഞ്ചാട്ടങ്ങളില്ല എന്നാണര്‍ത്ഥം. ബ്രഹ്മമുഹൂര്‍ത്തത്തില്‍ വളരെ അനായാസമായി സൗഖ്യത്തിലെത്താനാകും.

ഈ സമയത്ത് നിങ്ങള്‍ എഴുന്നേറ്റു ആത്മീയ സാധനകള്‍ ചെയ്യുകയണെങ്കില്‍ ഏറ്റവുമധികം ഗുണം ലഭിക്കും. ബ്രഹ്മമുഹൂര്‍ത്തം എന്നാല്‍ സ്രഷ്ടാവിന്‍റെ സമയം എന്നാണര്‍ത്ഥം. നിങ്ങള്‍ക്ക് ഇതിനെ ഇങ്ങനെ നോക്കിക്കാണാം. ഇത് നമുക്ക് നമ്മളെത്തന്നെ സൃഷ്ടിച്ചെടുക്കാനുള്ള സമയമാണ്. നമുക്ക് അതിരാവിലെ സ്വയം ബ്രഹ്മമാകാം, അങ്ങനെയല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിങ്ങളെ സൃഷ്ടിച്ചെടുക്കാം.