ആരോഗ്യം നിലനിര്‍ത്തൂ… യോഗയിലൂടെ (തുടര്‍ച്ച )

Enlightenment

सद्गुरु

പതിവായി യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിന്റേയും മനസ്സിന്റെയും ആരോഗ്യം എങ്ങിനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ച് കഴിഞ്ഞ പംക്തിയില്‍ വിശദീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി നട്ടെല്ല്, ദഹനം, ആര്‍ത്തവം, അര്‍ബുദം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് ഈ പംക്തിയില്‍ വിശകലനം ചെയ്യുന്നു.

നട്ടെല്ലു സംബന്ധിച്ച പ്രശ്‌നങ്ങള്‍

നിങ്ങള്‍ ആഹാരം കഴിച്ചു കഴിഞ്ഞാല്‍ സജീവമായും നട്ടെല്ലു നിവര്‍ത്തിയും ഇരിക്കുന്നതാണ്‌ നല്ലത്‌. നിറഞ്ഞ വയറോടെ ഉറങ്ങുന്ന ശീലമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു നട്ടെല്ലുസംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്‌. എല്ലാ ദിവസവും വയറുനിറയെ ഭക്ഷണം കഴിച്ചശേഷം ഉടനെ കിടന്നുറങ്ങുകയാണെങ്കില്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്കു മുതുകുസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കാണാം. നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ശരീരത്തിനുള്ളിലെ അവയവങ്ങളെല്ലാം ചില പേശികള്‍ മൂലമാണ്‌ പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നത്‌. നിങ്ങള്‍ നിവര്‍ന്ന്‍ ലംബമായിരിക്കുമ്പോള്‍ അവയെല്ലാം ശരിയായി സ്വസ്ഥാനത്തിരിക്കത്തവണ്ണമാണ്‌ പേശികളുടെ രൂപകല്‍പന. കിടക്കുമ്പോള്‍ അവയെല്ലാം ഒന്നിനുമേല്‍ ഒന്നായി കുറച്ചൊക്കെ മറിയാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ വയറുനിറയെ ആഹാരം കഴിച്ചിട്ട് കിടന്നാല്‍, പല അവയവങ്ങളെയും ഞെക്കിഞെരുക്കാനിടയാകും. നിത്യവും അങ്ങനെ ചെയ്യുന്നതു നല്ലതല്ല. വല്ലപ്പോഴും അങ്ങനെയൊന്നു കിടന്നുറങ്ങിയാല്‍ സാരമില്ല, പക്ഷേ എല്ലാ ദിവസവും നിറഞ്ഞ വയറോടെ ഉറങ്ങാന്‍ കിടക്കുന്നത്‌ ശരിയാകുകയില്ല. ഭക്ഷണശേഷം ഉറക്കത്തിനുമുമ്പ്‌ കുറഞ്ഞത്‌ ഒന്നര മുതല്‍ മൂന്നു മണിക്കൂര്‍ സമയത്തെ ഇടവേള അത്യാവശ്യമാണ്‌.

വയറുനിറയെ ആഹാരം കഴിച്ചിട്ട് കിടന്നാല്‍, പല അവയവങ്ങളെയും ഞെക്കിഞെരുക്കാനിടയാകും.

ദഹന വ്യവസ്ഥയെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന്‌

ഇന്നു മിക്കയാളുകളും അവര്‍ക്കാവശ്യമുള്ളതിലധികം ഭക്ഷണം കഴിക്കുന്നു. അതിനൊരു കാരണം അവരുടെ ശരീരഘടനയുടെ പ്രാപ്‌തിക്കുറവുമൂലം അവര്‍ കൂടുതല്‍ ഭക്ഷണം കഴിച്ച്‌ കുറഞ്ഞ അളവില്‍ മാത്രം ഊര്‍ജം ഉത്‌പാദിപ്പിക്കുന്നതാണ്‌. മറ്റൊരു കാരണം പല ആളുകള്‍ക്കും വയറു നിറഞ്ഞിരുന്നാലേ ഉറങ്ങാന്‍ കഴിയൂ, എന്തെന്നാല്‍ അവരുടെ മനസ്സ്‌ അസ്വസ്ഥമാണ്‌. ദഹനപ്രക്രിയ നടക്കണമെങ്കില്‍ നിങ്ങളുടെ മുഴുവന്‍ അവയവങ്ങളും ഒരല്‍പം ഉത്തേജിതമായിരിക്കണം. ഉറങ്ങുമ്പോള്‍ രക്തധമനികളുടെ പ്രവര്‍ത്തനം (blood circulation) മന്ദഗതിയിലാകുകയും കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. അത്‌ അവയവങ്ങള്‍ക്ക്‌ ഒരു ഭാരമായിത്തീരുന്നു. യോഗ പ്രാക്‌ടീസ്‌ ചെയ്‌താല്‍ നിങ്ങളിപ്പോള്‍ കഴിക്കുന്നതിന്‍റെ പകുതി ആഹാരം കഴിച്ച്‌ വളരെ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാനും ശരീരഭാരം നിലനിര്‍ത്താനും കഴിയുമെന്ന്‍ ഒരാഴ്‌ചയ്ക്കകം നിങ്ങള്‍ക്കു മനസ്സിലാകും. ശരീരഘടന കൂടുതല്‍ കാര്യക്ഷമമാകണം, അതല്ലേ പ്രധാനം? ഇന്ന്‍ എല്ലാ വാഹനവ്യവസായികളും അവരുടെ കാറുകളുടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കയാണല്ലോ, അപ്പോള്‍ നിങ്ങളും സ്വന്തം ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടെ?

യോഗ പ്രാക്‌ടീസ്‌ ചെയ്യുമ്പോള്‍ ദഹനപ്രക്രിയയെ കൈകാര്യം ചെയ്യുന്ന സമദ്‌പ്രാണ ഉത്തേജിപ്പിക്കപ്പെടുന്നു. ആവശ്യത്തിന്‌ ഉത്തേജിപ്പിച്ചാല്‍ നിങ്ങള്‍ എന്തു കഴിച്ചാലും ഒന്നര മണിക്കൂറിനുള്ളില്‍ ആമാശയം ശൂന്യമായിത്തീരും, അതാണ്‌ ശരിയായ ദഹനം. ആമാശയം ശൂന്യമാകുക എന്നു പറയുമ്പോള്‍ വിശപ്പുണ്ടാകുക എന്നല്ല ഉദ്ദേശിക്കുന്നത്‌. ഊര്‍ജ്ജനില ഒരളവില്‍ താഴുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക്‌ വിശപ്പുണ്ടാകുകയുള്ളൂ. ആഹാരം കഴിക്കുവാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ആമാശയത്തില്‍ ദഹനരസം ഉണ്ടാക്കി, അതു നിങ്ങള്‍ക്കു വിശപ്പു തോന്നിക്കുന്നത്‌, അല്ലെങ്കില്‍ ആമാശയം എപ്പോഴും ശൂന്യമായിരിക്കും. ആമാശയം ശൂന്യമായിരിക്കുമ്പോള്‍ മാത്രമേ ബുദ്ധിയും പഞ്ചെന്ദ്രിയങ്ങളും എല്ലാം ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ആമാശയം നിറഞ്ഞിരിക്കുമ്പോള്‍ എല്ലാം മന്ദഗതിയിലായിരിക്കും. ഒരു മനുഷ്യന് തന്‍റെ ഉള്ളിലേക്കുള്ള വഴി കണ്ടുപിടിക്കുവാന്‍ അയാളുടെ മുഴുവന്‍ ബുദ്ധിയും ആവശ്യമാണ്‌. ബുദ്ധിയുടെ ഒരംശം മാത്രമുപയോഗിച്ച്‌ അതു സാധിക്കുക്കയില്ല. അതുകൊണ്ടാണ്‌ യോഗയില്‍, ആത്മീയപാതയില്‍, ആമാശയം ശൂന്യമാക്കി വയ്ക്കുന്നതിനും, ഒരു നേരത്തെ ഭക്ഷണത്തിനുo അടുത്തതിനും ഇടയില്‍ നീണ്ട ഇടവേള വേണമെന്നതിനും, ഇത്രയധികം പ്രാധാന്യം കൊടുത്തിരിക്കുന്നത്‌.

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍

ആസനങ്ങള്‍, ഹഠയോഗ, പ്രാണായാമം, ഇവയൊക്കെ ചിട്ടയായി പ്രാക്‌ടീസ്‌ ചെയ്‌താല്‍ ആര്‍ത്തവം ക്രമപ്പെടുത്താം. മിക്ക സ്‌ത്രീകളിലും ആര്‍ത്തവം പൂര്‍ണമാകാത്തതിനു കാരണം ശരീരത്തിന്‍റെ ആരോഗ്യക്കുറവാണ്‌.

മൂക്കിനെ സംബന്ധിച്ച അലര്‍ജി

ഒന്നോ രണ്ടോ മാസം തുടര്‍ച്ചയായി കപാലബതി ചെയ്‌താല്‍ സൈനസൈറ്റിസ്‌ പൂര്‍ണമായും അപ്രത്യക്ഷമാകും. കപാലബതി ശരിയായി ചെയ്‌താല്‍ അത്‌ ജലദോഷസംബന്ധമായ ഏതസുഖത്തിനും ആശ്വാസം നല്‍കും. പ്രത്യേകിച്ചും അലര്‍ജിയുള്ളവര്‍ ആവുന്നത്ര കപാലബതി ചെയ്യേണ്ടതാണ്‌. ഒരു ക്ലിപ്‌തസംഖ്യയില്‍ തുടങ്ങി, കഴിയുന്നതത്തോളം പതുക്കെ പതുക്കെ എണ്ണം വര്‍ദ്ധിപ്പിക്കാം. പൊതുവേ മൂന്നു നാലു മാസത്തെ പ്രാക്‌ടീസ്‌ കൊണ്ട്‌ അലര്‍ജിയില്‍ നിന്നും മുക്തിനേടാം.

ഒന്നോ രണ്ടോ മാസം തുടര്‍ച്ചയായി കപാലബതി ചെയ്‌താല്‍ സൈനസൈറ്റിസ്‌ പൂര്‍ണമായും അപ്രത്യക്ഷമാകും.

വേണ്ടത്ര കപാലബതി ചെയ്‌താല്‍ അധിക കഫം ഉരുകിപോകും. ആദ്യമാദ്യം അമ്പത് എണ്ണം ചെയ്യുക. സാവകാശം ഓരോ ദിവസവും പത്ത് പതിനഞ്ച് എണ്ണം വീതം കൂടുതല്‍ ചെയ്യുക. ആയിരം വരെ വേണമെങ്കിലും ചെയ്യാം 500, 1000, 1500 വരെ ഒക്കെ കപാലബതി ചെയ്യുന്നവരുണ്ട്‌. കാലക്രമേണ അധികമായ കഫം അലിഞ്ഞു പോയി, മൂക്ക്‌ എപ്പോഴും വളരെ ശുദ്ധമായിരിക്കും.

ജലദോഷവും മൂക്കടപ്പുമൊക്കെയുള്ളവര്‍ എല്ലാ ദിവസവും രാവിലെ വേപ്പില, കുരുമുളക്‌, തേന്‍, മഞ്ഞള്‍ ഇവ കഴിക്കുന്നത്‌ വളരെ ഗുണകരമാണ്‌. ദിവസവും രാവിലെ വേപ്പില അരച്ച്‌ ചെറിയ ഉരുളയാക്കി തേനില്‍ മുക്കി വെറും വയറ്റില്‍ വിഴുങ്ങുക. അതുപോലെ പാലും പാലുല്‍പന്നങ്ങളും ഒഴിവാക്കിയാല്‍ത്തന്നെ കഫം താനേ കുറയും.
അര്‍ബുദവും സ്‌തനാര്‍ബുദവും (Cancer and Breast Cancer)

ഉപവാസം

ശരീരത്തില്‍ അര്‍ബുദ കോശങ്ങളുടെ (cancer cells) എണ്ണം കുറയ്ക്കാനുള്ള ഒരു ലളിതമായ മാര്‍ഗം ഇടയ്ക്കിടെ നിശ്ചിതകാലത്തേക്കുള്ള ഉപവാസമാണ്‌. ഈ കോശങ്ങളുടെ ഒരു സ്വഭാവമെന്തെന്നു വച്ചാല്‍ അവയ്ക്ക്‌ സാധാരണ കോശങ്ങളെക്കാള്‍ വളരെ കൂടുതല്‍ ആഹാരം വേണം. ചില ദിവസങ്ങളില്‍ ആഹാരം കഴിക്കാതിരിക്കുന്നതുകൊണ്ടുമാത്രം അര്‍ബുദകോശങ്ങളുടെ അളവു കുറയ്ക്കുവാന്‍ സാധിക്കും.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert1 Comment

Leave a Reply

Your email address will not be published. Required fields are marked *