• ഒരു യോഗാസനം നിങ്ങള്‍ ബോധപൂര്‍വം പരിശീലിക്കുകയാണെങ്കില്‍, അതു നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതത്തെ അനുഭവിച്ചറിയുന്നരീതിയും ഒക്കെ മാറ്റിമറിക്കും. അതാണ്‌ ഹഠയോഗക്ക് ചെയ്യാന്‍ കഴിയുന്നത്‌.
    love1
  • യോഗ എല്ലാ മതങ്ങളെക്കാളും പുരാതനമാണ്. മതമെന്ന ആശയം മനുഷ്യമനസ്സിൽ ഉദിക്കുന്നതിനു മുമ്പേ തന്നെ യോഗ നിലവിലുണ്ടായിരുന്നു.
    love2
  • യാതൊരുവിധ  അടിച്ചേല്‍പ്പിക്കലുമില്ലാതെ, പതിനയ്യായിരം വര്‍ഷത്തിലധികമായി യോഗ
    നിലനില്‍ക്കുന്നത് അതിന്‍റെ ഫലപ്രാപ്തി ഒന്നുകൊണ്ടുമാത്രമാണ്.
    love3
  • ഹOയോഗ, ശരീരം വളയ്ക്കുന്ന പരിപാടിയൊന്നുമല്ല. അത് ജീവിതത്തെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുന്നതും, ജീവിതം അനുഭവിക്കുന്നതും,ജീവിതത്തെ ഗ്രഹിക്കുന്നതും എല്ലാം സ്വന്തം കൈപ്പിടിയിലാക്കുന്നതിനാണ്.
    love4
  • യോഗയുടെ ആത്യന്തികമായ ഉദ്ദേശം നിങ്ങളുടെ എല്ലാപരിധികളും തകര്‍ത്ത്, സ്വാതന്ത്ര്യം അറിയുക എന്നതാണ്.
    love5