തന്ത്രയോഗം

tantra

സദ്ഗുരു

കൃത്യമായി പറഞ്ഞാല്‍ തന്ത്രയോഗം എന്നാല്‍ എന്താണ്? ഒരു സാധകന്‍റേതായിരുന്നു ആ ചോദ്യം.

ചോദ്യം: താന്ത്രിക പാരമ്പര്യത്തില്‍ ഗുരുശിഷ്യബന്ധം അങ്ങേയറ്റം ഗാഢവും, പാവനവുമാകുമ്പോള്‍ അത് ലൈംഗിക ബന്ധത്തോളം എത്തുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട് കൃഷ്ണനും ഗോപികമാരും തമ്മിലുണ്ടായിരുന്ന മാധുര്യഭാവവുമായി ഇവിടെ ഗുരുശിഷ്യബന്ധത്തിന് സാമ്യമുണ്ട് എന്നാണല്ലോ പറയുന്നത്. ലൈംഗീകമായ ഒരു ഒന്നാവല്‍ ഇവിടെ സംഭവിക്കുന്നുണ്ടൊ? തന്ത്രവും ലൈംഗീകതയുമായി യഥാര്‍ത്ഥത്തില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങനെയുള്ളതാണ്?

സദ്ഗുരു: യാതൊരു നിയന്ത്രണവുമില്ലാത്ത ലൈംഗിക വേഴ്ച നടത്തുന്ന പാശ്ചാത്യര്‍ തന്ത്ര യോഗയെപറ്റി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അവരില്‍ അധികം പേരും തന്ത്രവിദ്യയെ ആഴത്തില്‍ മനസ്സിലാക്കാത്തവരാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റ് കൂടുതല്‍ ലാഭം നേടുക, അതു മാത്രമാണ് അവരുടെ ലക്ഷ്യം. അങ്ങനെയാണ് തന്ത്രത്തെ ലൈംഗീകയുമായി ഇഴചേര്‍ത്തുകൊണ്ടുള്ള വ്യഖ്യാനങ്ങള്‍ പ്രചാരത്തില്‍ വന്നത്.

തന്ത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം പ്രത്യേകമായ ഒരു പ്രവര്‍ത്തനരീതി എന്നാണ്. തന്ത്രയുടെ പ്രവര്‍ത്തന മണ്ഡലം മനുഷ്യന്‍റെ ഉള്‍ത്തലമാണ്.

തന്ത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം പ്രത്യേകമായ ഒരു പ്രവര്‍ത്തനരീതി എന്നാണ്. തന്ത്രയുടെ പ്രവര്‍ത്തന മണ്ഡലം മനുഷ്യന്‍റെ ഉള്‍ത്തലമാണ്. ഈ രീതികള്‍ തികച്ചും ആത്മനിഷ്ഠമാണ്, വസ്തുനിഷ്ഠമല്ല. എന്നാല്‍ ഇന്നത്തെ നിലയില്‍ തന്ത്രയെ സമൂഹം കാണുന്നത് സാമാന്യരീതിക്ക് നിരക്കാത്ത അയാഥാസ്ഥിതികമായ ഒരു സമ്പ്രദായമായിട്ടാണ്. തന്ത്രയിലെ ചില പ്രയോഗങ്ങള്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നു എന്നത് ശരിതന്നെ. തന്ത്രം യോഗയില്‍ നിന്നും വിഭിന്നമല്ല. യോഗത്തിന്‍റെ ഒരംഗമാണ് തന്ത്രയോഗം.

പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായിട്ടുള്ളതാണ് മനുഷ്യശരീരം. അതിലൊന്ന് അന്നമയകോശമാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് അത് രൂപപ്പെടുന്നത്. തുടര്‍ന്ന് മനോമയ കോശം. നമ്മുടെ ഓര്‍മ്മകള്‍, ജന്മവാസനകള്‍ തുടങ്ങിയവ ഇതിലടങ്ങിയിരിക്കുന്നു. ഇതിനെ ആശ്രയിച്ചിട്ടാണ് നമ്മുടെ സ്വഭാവവും പെരുമാറ്റവും മലിനീകരണവും. ഇനിയുള്ളത് അഭൗതീകമാണ്, അതിന് ശരീരവുമായി ബന്ധമില്ല. ശരീരത്തിന്‍റേയും മനസ്സിന്‍റേയും പ്രകൃതം ഉള്‍പ്രേരണകള്‍ക്ക് വിധേയമായിട്ടാണ്. അവയ്ക്ക് ആവര്‍ത്തന സ്വഭാവമുണ്ട്. മനുഷ്യനെന്ന നിലയില്‍ അവന്‍റെ അനന്ത സാദ്ധ്യതകള്‍ സഫലമാക്കുന്നതിന് ഇവ തടസ്സം സൃഷ്ടിക്കുന്നു. ശരീരവും മനസ്സും സൃഷ്ടിക്കുന്ന തടസ്സങ്ങളെ മറികടന്ന് ഉയരങ്ങളിലേക്കു പറന്നെത്താന്‍ സഹായിക്കുന്ന വിദ്യയാണ് തന്ത്രവിദ്യ. ശരീരവും മനസ്സും ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള കെണിയില്‍ നിന്നും തന്ത്രവിദ്യയിലൂടെ മനുഷ്യനു മോചനം നേടാം. സ്വന്തം ശരീരത്തെ ഒരു ചവിട്ടുപടിയാക്കി ആത്മാവിനെ ഏറ്റവും ഉയര്‍ന്ന തലങ്ങളിലേക്ക് അത് കൈപിടിച്ചെത്തിക്കുന്നു.

കടിഞ്ഞാണില്ലാത്ത ലൈംഗിക വേഴ്ച എന്ന് പലരും തന്ത്രയെ തെറ്റായി ധരിച്ചിരിക്കുന്നു. ലൈംഗീകത ശരീരത്തിന്‍റെ അടിസ്ഥാനപരവും സഹജവുമായ ഒരു വാസനയാണ്, വംശത്തിന്‍റെ നിലനില്‍പ് മുന്‍നിര്‍ത്തി പ്രകൃതിതന്നെ മെനഞ്ഞെടുത്ത ഒരു സംവിധാനം ഇത് ശരീരത്തിന്‍റെ ഒരാവശ്യമാണ്. അതേസമയം, ഒരു പരിധിക്കപ്പുറം അത് നമ്മളെ എത്തിക്കുന്നില്ല എന്ന സത്യവും മനസ്സിലാക്കേണ്ടതുണ്ട്. അതിന് അതിന്‍റേതായ പരിമിതികളുണ്ട്. അതു മനസ്സിലാക്കികൊണ്ട് കുടൂതല്‍ ഉയര്‍ന്ന തലങ്ങളിലേക്കു പ്രവേശിക്കാന്‍ മനസ്സ് വ്യഗ്രത കാണിക്കുമ്പോഴാണ് യോഗയും തന്ത്രയും പ്രസക്തമാകുന്നത്.

“എനിക്ക് ലൈംഗികാസക്തി കൂടുതലാണ്. അതുകൊണ്ട് ഞാന്‍ തന്ത്രമാര്‍ഗം സ്വീകരിക്കാം” ഇങ്ങനെ ആരെങ്കിലും തീരുമാനിച്ചാല്‍ അത് ശുദ്ധ അസംബന്ധമായിരിക്കും. തന്ത്രവിദ്യയില്‍, ആദ്ധ്യാത്മിക പുരോഗതിക്കുള്ള ഒരു മാര്‍ഗമായി ലൈംഗികതയെ പരിഗണിക്കുന്നില്ല, ജീവിതത്തിന്‍റെ സമസ്തഭാവങ്ങളേയും ആ ഉന്നതലക്ഷ്യം നേടാനായി ഇവിടെ പ്രയോജനപ്പെടുത്തുകയാണ്. എന്തുചെയ്യാം, ചിലര്‍ തെറ്റായ ധാരണകള്‍വെച്ചു പുലര്‍ത്തുന്നു, തെറ്റായ വഴികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവനവന്‍റെ ലൈംഗിക തൃഷ്ണക്ക് ഒരു ആദ്ധ്യാത്മികാനുമതി അവരുടെ ഉദ്ദേശ്യം അതുമാത്രമാണ്. ഒരാളുടെ കാമാസക്തി അയാളുടെ ശരീരവുമായി മാത്രം ബന്ധപ്പെട്ടതാണ്. അതില്‍ മറ്റൊരു നിറം കൂട്ടിക്കലര്‍ത്തുന്നതെന്തിനാണ്? അവനവന്‍റെ സ്വാര്‍ത്ഥം സാധിക്കാന്‍ ആദ്ധ്യാത്മികതയെ കൂട്ടുപിടിച്ച് അവര്‍ ആ മേഖലയെ കൂടി കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്.

കാമാസക്തി തൃപ്തിപ്പെടുത്തണമെങ്കില്‍ അതിന് അനുയോജ്യമായ നല്ല വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. ആദ്ധ്യാത്മികതയെ അതിനുള്ള വേദിയാകുന്നത് ഏറ്റവും നീചമായിട്ടുള്ളതാണ്, അതുപോലെത്തന്നെ നിരുത്തരവാദപരവുമാണ്. അതിന്‍റെ ദോഷഫലങ്ങള്‍ പലതായിരിക്കും. വ്യക്തിയുടെ ആദ്ധ്യാത്മിക പുരോഗതി മാത്രമല്ല തന്ത്രത്തിലൂടെ സാദ്ധ്യമാകുന്നത്, ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ക്ഷേമത്തിനും അത് കാരണമാകുന്നുണ്ട്. അന്തരീക്ഷത്തെ ശാക്തീകരിക്കാനും ശുദ്ധീകരിക്കാനും തന്ത്രം സഹായിക്കുന്നു.

തന്ത്രവിദ്യ ശ്രമിക്കുന്നത് ഊര്‍ജത്തെ പരമാവധി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഉത്ഭവസ്ഥാനത്തെത്തിക്കാന്‍ മൂര്‍ദ്ധാവില്‍നിന്നുവേണം പ്രാണശക്തി തുളുമ്പിഒഴുകാന്‍.

ഏതു ശക്തിയാണൊ നിങ്ങളെ എല്ലാ വിധത്തിലും തരം താഴ്ത്തുന്നത് അതേ ശക്തിക്കുതന്നെ നിങ്ങളെ ഉയര്‍ത്തി കൊണ്ടുവരുവാനും സാധിക്കും. തന്ത്രത്തിന്‍റെ ഏറ്റവും ലളിതമായ അടിസ്ഥാന തത്വമാണിത്. മനുഷ്യനെ താഴോട്ടു തള്ളുന്ന പ്രധാനഘടകങ്ങള്‍ ഭക്ഷണം, മദ്യം, ലൈംഗികാസക്തി എന്നിവയാണ്. തന്ത്രം ഇതേ മൂന്നു പേശികളിലൂടെ മനുഷ്യനെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. പ്രാണോര്‍ജ്ജത്തിന്‍റെ താഴ്ന്ന തലത്തിലാണ് ലൈംഗികത പ്രകടമാവുന്നത്. തന്ത്രവിദ്യ ശ്രമിക്കുന്നത് ഊര്‍ജത്തെ പരമാവധി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഉത്ഭവസ്ഥാനത്തെത്തിക്കാന്‍ മൂര്‍ദ്ധാവില്‍നിന്നുവേണം പ്രാണശക്തി തുളുമ്പിഒഴുകാന്‍. പ്രാണശക്തിയുടെ കേന്ദ്രങ്ങളായി നമ്മുടെ ശരീരത്തില്‍ 114 ചക്രങ്ങളുണ്ട് അതില്‍ ഏറ്റവും മുകളിലുള്ള മൂന്നു ചക്രങ്ങളില്‍ നിന്നും ശക്തി നിറഞ്ഞൊഴുകുന്നത് ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ഇതു സാദ്ധ്യമാകണമെങ്കില്‍ നമ്മുടെ സഹജവാസനകളെയൊക്കെ ഊര്‍ജസ്വലമാക്കേണ്ടതുണ്ട്. ആത്മരക്ഷയും, മാനസികവ്യാപാരങ്ങളും, ബുദ്ധിയും ലൈംഗികതയുമൊക്കെ അതില്‍പെടുന്നു. ഇതിന്‍റെയെല്ലാം സഹായത്തോടുകൂടിയാണ് പ്രാണവായുവിന്‍റെ വീര്യവും വേഗവും കൂട്ടുന്നത്. ഓരോ ഉള്‍പ്രേരണകളുടേയും പ്രവര്‍ത്തനത്തിനായി ഒരു നിശ്ചിത അളവ് ഊര്‍ജ്ജം ശരീരത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ വക ഊര്‍ജ്ജത്തെകൂടി പ്രയോജനപ്പെടുത്തികൊണ്ട് പ്രാണശക്തിയെ പരമാവധി ഉയര്‍ത്തുക എന്നതാണ് തന്ത്രയോഗയുടെ ലക്ഷ്യം. അതിനിടയില്‍ സാധകന്‍ ശരിയായ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടാല്‍ അത്രയും ഊര്‍ജ്ജം നഷ്ടപ്പെടും ലക്ഷ്യവും പിഴയ്ക്കും.

ചില പ്രത്യേക വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ അത് താങ്ങാന്‍ തക്കവണ്ണമുള്ള മരുന്നും (കരുത്തും), സ്ഥിരതയും മനസ്സിനുണ്ടാകണം. അതില്ലാത്തവര്‍ ആ വക വസ്തുക്കള്‍ക്ക് അടിമയായിത്തീരും. എങ്ങും എത്താനാവാതെ അലയേണ്ടിവരും. അങ്ങേയറ്റം അച്ചടക്കവും മന:ക്കരുത്തുമുള്ളവര്‍ മാത്രമേ ഇതിനു തുനിയാവൂ. ഈ വഴിക്കിറങ്ങുന്നവരില്‍ 100ല്‍ 99പേരും പരാജയപ്പെടുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ശേഷം ജീവിതം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട്, സ്ഥിരബുദ്ധി നഷ്ടപ്പെട്ട് അവര്‍ പാഴാക്കി കളയുന്നു.

തന്ത്രയോഗം വാമവും ദക്ഷിണവും

തന്ത്രത്തിലെ വാമപക്ഷം അത്രതന്നെ സാത്വികമല്ലാത്തതാണ്. പല വിധത്തിലുള്ള അനുഷ്ഠാനങ്ങള്‍ അതിലുള്‍പ്പെടുന്നു. എന്നാല്‍ ദക്ഷിണ പക്ഷം വളരെയധികം സാത്വികമായിട്ടുള്ളതാണ്. രണ്ടും തികച്ചും വിഭിന്നമായ രീതികളാണ്. ദക്ഷിണ പക്ഷം കൂടുതല്‍ ആന്തരീകമാണ്, ശക്തിപ്രധാനവുമാണ്. അതില്‍ ബാഹ്യമായ അനുഷ്ഠാനങ്ങളും, പൂജാവിധികളും വളരെ കുറവാണ്. അത് അവനവനെ സംബന്ധിച്ചിട്ടുള്ളതാണ്; വ്യക്തിനിഷ്ഠം, അതും തന്ത്രമാണൊ? ഒരു നിലക്കു പറഞ്ഞാല്‍ അതെ. എന്നാല്‍ യോഗം എന്നു പറയുമ്പോള്‍ ഇതെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. നമ്മളുടെ യോഗസങ്കല്‍പത്തില്‍ ഒരു സാദ്ധ്യതയേയും നമ്മള്‍ തള്ളിക്കളയുന്നില്ല. എല്ലാം അതിലുള്ളതാണ്. ഒരു കൂട്ടം ആളുകള്‍ പ്രത്യേകം ചില രീതികള്‍ കണ്ടെത്തി, അതില്‍ ശരീരത്തിന് കൂടുതലായി പ്രാധാന്യം നല്‍കപ്പെട്ടു. നിലവിലുള്ള തന്ത്ര സമ്പ്രദായത്തിന് വിരുദ്ധമായിരുന്നു അതില്‍ പലതും. അങ്ങനെ തന്ത്രത്തില്‍ ഒരു ഇടതുപക്ഷമുണ്ടായി. അവര്‍ ആ വഴി പിന്‍തുടര്‍ന്നു. അതിന് കൂടുതല്‍ പ്രാധാന്യവും പ്രചാരവും നല്‍കി. അതിനെ കുറിച്ച് ഗ്രന്ഥങ്ങള്‍ എഴുതി. വിചിത്രമായ ലൈംഗികപാഠങ്ങള്‍ ഉള്‍പ്പെടുത്തി. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള തന്ത്രയോഗം ഇതല്ല.

സ്വന്തം പ്രാണശക്തിയുടെ പ്രഭാവത്താല്‍ കാര്യങ്ങള്‍ നടത്തുക, ഇതാണ് തന്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനസ്സിനു മൂര്‍ച്ചകൂട്ടി എന്തും വെട്ടിമുറിക്കാന്‍ പ്രാപ്തമാക്കുക. ഇതും ഒരു തരത്തിലുള്ള തന്ത്രമാണ്. പ്രാണനെ ഹൃദയഭാഗത്തേക്കു തിരിക്കാം, അളവറ്റ സ്നേഹത്താല്‍ നിറയ്ക്കാം, ഈ ലോകത്തെ മുഴുവന്‍ അകമഴിഞ്ഞു സ്നേഹിക്കാം ഇതും തന്ത്രം കൊണ്ടു സാദ്ധ്യമാണ്. തന്ത്രത്തിന്‍റെ സഹായത്താല്‍ കായികശക്തി അതിശയകരമാംവിധം വര്‍ദ്ധിപ്പിക്കാം. അവശ്വസനീയമായ സാഹസങ്ങള്‍ കാട്ടി ജനത്തെ അമ്പരിപ്പിക്കാം. ശരീരം, മനസ്സ്, ബുദ്ധി എന്നീ ഉപാധികളുടെ സഹായമില്ലാതെ പ്രാണശക്തിയെ സ്വതന്ത്രമായി വിടാം. അതിന്‍റെ മട്ടില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് നോക്കിയിരിക്കാം. അതും തന്ത്രം തന്നെ.

തന്ത്രമെന്നാല്‍ വിചിത്രമായ ഒരസംബന്ധം എന്നു ധരിക്കേണ്ട, അത് വിശേഷപ്പെട്ട ഒരു സിദ്ധിയാണ്. അതില്‍ അനന്തമായ സാദ്ധ്യതകളടങ്ങിയിരിക്കുന്നു. നിങ്ങളുടെ തന്ത്രം എത്രത്തോളം ശുദ്ധമാണ് എന്നതാണ് ആദ്യം അറിയേണ്ടത്. ലക്ഷ്യം, പ്രാണനെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. അതിനായി പതിനായിരം വിധികള്‍ അനുഷ്ഠിക്കേണ്ടതുണ്ടൊ? ഒരിടത്ത് അടങ്ങിയിരുന്ന് പ്രാണോപാസന നടത്താനാവില്ലേ? അവിടെയാണ് വ്യത്യാസം കാണുന്നത്. ഉത്തമവും അധമവുമായി രണ്ടു രീതികളുണ്ട്. ഏതുവേണമെന്നുള്ളത് സ്വന്തം തീരുമാനം. ഏതായാലും ഒരു കാര്യം തീര്‍ച്ച. തന്ത്രത്തില്‍കൂടിയല്ലാതെ ആദ്ധ്യാത്മിക സാധന സാദ്ധ്യമല്ല.

തന്ത്രയോഗം എന്നാല്‍ പൊട്ടലും ചീറ്റലുമല്ല.

നിങ്ങളുടെ വിദ്യയെ കൂടുതല്‍ മികവുറ്റതാക്കുന്നതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ആനന്ദമൂര്‍ച്ചയിലെത്തുവാനായി പൊട്ടലിന്‍റേയും ചീറ്റലിന്‍റേയുമൊന്നും ആവശ്യമില്ല. ഒരിടത്ത് അനങ്ങാതെ കണ്ണുകളടച്ച് ഇരുന്നുകൊണ്ടുതന്നെ നിങ്ങള്‍ക്ക് പരമാനന്ദം അനുഭവിക്കാം. നിങ്ങളുടെ ഓരോ കോശവും ആ ആനന്ദത്താല്‍ നിറഞ്ഞു വഴിയും.

ഗുരുശിഷ്യ ബന്ധത്തിന്‍റെ ഉദ്ദേശ്യം തന്നെ അതാണ്. ശിഷ്യനെ പടിപടിയായി ബോധത്തിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കുക. പ്രാകൃതമായ ലൈഗിംക തൃഷ്ണയുടെ കുരുക്കില്‍ ശിഷ്യനെ അകപ്പെടുത്തുകയല്ല ഗുരുവിന്‍റെ ഉദ്ദേശ്യം. ഗുരുശിഷ്യബന്ധം അതീവ പാവനമായിട്ടുള്ള ഒന്നാണ്. തീര്‍ച്ചയായും അത് അങ്ങേയറ്റത്തെ ആനന്ദം പ്രദാനം ചെയ്യുന്നു. എന്നാല്‍ ലൈംഗീകതയ്ക്ക് അവിടെ തെല്ലും സ്ഥാനമില്ല. ശരിയായ ആനന്ദം എന്താണ് എന്ന് അറിയാത്തവര്‍ അതിനെ രതിമൂര്‍ചച്ഛയുമായി സാദൃശ്യപ്പെടുത്തുന്നുണ്ടാവും. കാരണം അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആനന്ദാനുഭവം അതുമാത്രമായിരിക്കും.

ആദ്ധ്യാത്മിക മണ്ഡലത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ശരീരത്തിന് തീരെ പ്രസക്തിയില്ല. ബാഹ്യമായ പലതിന്‍റേയും സംഘാതമാണ് ഭൗതിക ശരീരം അതുകൊണ്ട് തന്ത്രത്തിലായാലും യോഗത്തിലായാലും ശരീരം നിങ്ങളാവുന്നില്ല.

കൃഷ്ണനും ഗോപികമാരും തമ്മിലുണ്ടായിരുന്ന ബന്ധം അതിനെ ആധാരമാക്കാന്‍ പലരും ശ്രമം നടത്താറുണ്ട്. പതിനായിരം ഗോപസ്ത്രീകള്‍ക്ക് ഒരേസമയം പരമാനന്ദ അനുഭൂതി കൃഷ്ണന്‍ പകര്‍ന്നു നല്‍കി എന്നാണ് കഥ. ലൈംഗീക വേഴ്ചയിലൂടെ ഇത് സാദ്ധ്യമല്ല. ശിഷ്യനും ഗുരുവും തമ്മില്‍ ഏറ്റവും ഗാഢമായ ആത്മബന്ധമുണ്ടാവാം. ഏറ്റവും അടുത്തത് എന്നു പറയുമ്പോള്‍ രണ്ടു ശരീരങ്ങള്‍ ഒന്നാവുന്നു എന്ന ധാരണയാണ് സാമാന്യമായി ഉള്ളത്. ആദ്ധ്യാത്മിക മണ്ഡലത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ശരീരത്തിന് തീരെ പ്രസക്തിയില്ല. ബാഹ്യമായ പലതിന്‍റേയും സംഘാതമാണ് ഭൗതിക ശരീരം അതുകൊണ്ട് തന്ത്രത്തിലായാലും യോഗത്തിലായാലും ശരീരം നിങ്ങളാവുന്നില്ല. അത് നിങ്ങളില്‍നിന്നും അന്യമായിട്ടുള്ളതാണ്. രണ്ടുപ്രാണന്‍മാര്‍ തമ്മിലുള്ള സംയോഗം…. ചെറിയ അലയെ വലിയ അല എന്നോണം, അവിടെ ശിഷ്യന്‍റെ പ്രാണനെ പൂര്‍ണമായും ഗുരുവിന്‍റെ പ്രാണന്‍ കീഴ്പ്പെടുത്തുന്നു. അപ്പോഴാണ് പരമാനന്ദാനുഭൂതി ഉളവാകുന്നത്. അതൊരു കൂടിച്ചേരലാണ്, രണ്ടു ശരീരങ്ങള്‍ തമ്മിലുള്ള ലൈംഗീക ലയനമല്ല, രണ്ടാത്മാക്കളുടെ ആദ്ധ്യാത്മിക ലയനമാണത്.

ധ്യാനവും ഏതാനും ആദ്ധ്യാത്മിക സാധനകളും മാത്രം മതിയെങ്കില്‍ വിശേഷിച്ച് ഒരു ഗുരുവിന്‍റെ ആവശ്യമില്ല. അനിര്‍വചനീയമായ ആനന്ദാനുഭൂതി….. അതാണ് ഗുരു ശിഷ്യന് പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്, “തന്ത്ര മോചനത്തിന്‍റെ മാര്‍ഗമാണ്, ബന്ധത്തിനുള്ള കുരുക്കല്ല.”

https://www.flickr.com/photos/alicepopkorn/2164278544/sizes/z/ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert