सद्गुरु

കാന്തി എന്ന വാക്കിനര്‍ത്ഥം കാരുണ്യം, അനുഗ്രഹം, സൌന്ദര്യം എന്നൊക്കെയാണ്. സരോവരം എന്നാല്‍ തടാകവും. അങ്ങനെ അത് കാരുണ്യത്തിന്റെ - ഈശ്വരാനുഗ്രഹത്തിന്റെ തടാകമായി.

സദ്‌ഗുരു: യോഗികളുടെ സമ്പ്രദായത്തില്‍ ശിവനെ ഈശ്വരനായിട്ടല്ല കാണുന്നത്. ഈ ഭൂമിയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച ഒരു വ്യക്തി, യോഗവിദ്യയുടെ ആദിമ സ്രോതസ്സ്, അദ്ദേഹം ആദി യോഗിയാണ്, ആദി ഗുരുവാണ്. കാന്തിസരോവരത്തിന്റെ കരയില്‍ വച്ചാണ് ആദ്യമായി യോഗവിദ്യ ഉപദേശിക്കപ്പെത്‌. ഹിമാലയത്തില്‍ കേദാര്‍നാഥിനും മുകളിലായി സ്ഥിതിചെയ്യുന്ന ഒരു ഹിമസരോവരമാണത്. സപ്തഋഷികള്‍ എന്ന് ഇന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ഏഴ് പേരായിരുന്നു അദ്ദേഹത്തിന്‍റെ പ്രഥമ ശിഷ്യന്മാര്‍. യോഗശാസ്ത്രം ആദ്യമായി അവരെയാണ് അദ്ദേഹം പഠിപ്പിച്ചത്. മനുഷ്യമനസ്സിന്റെ ആന്തരീകമായ വളര്‍ച്ചയെയും വികാസത്തെയും മുന്‍നിര്‍ത്തി ആവിഷ്കരിച്ചിട്ടുള്ള സവിശേഷമായ ഒരു സാങ്കേതിക വിദ്യയാണ് യോഗ.

ശിവ/പാര്‍വതിമാര്‍ താമസിച്ചിരുന്നത് കാന്തിസരോവര തീരത്തായിരുന്നു എന്നാണ് ഐതിഹ്യം. ആ കാലത്ത് കേദാറില്‍ ഒട്ടനവധി യോഗികള്‍ സ്ഥിരമായി താമസിച്ചിരുന്നു. ശിവ/പാര്‍വതിമാര്‍ അവരെ സന്ദര്‍ശിക്കുക പതിവായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം തോറും ഞാനും ഒറ്റക്ക് ഹിമാലയ യാത്രകള്‍ നടത്തുക പതിവായിരുന്നു. 1994ലാണ് ഞാന്‍ ആദ്യമായി കാന്തിസരോവരത്തില്‍ ചെന്നത്. 2013ലെ ഭയങ്കരമായ വെള്ളപ്പൊക്കത്തില്‍ ഈ തടാകമാണ് കരകവിഞ്ഞൊഴുകി കേദാര്‍നാഥിലേക്ക് കുതിച്ചെത്തിയത്. ഇപ്പോള്‍ ഈ തടാകം ഗാന്ധിസരോവര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്, യഥാര്‍ത്ഥ പേര് കന്തിസരോവരം എന്നാണ്. കാന്തി എന്ന വാക്കിനര്‍ത്ഥം കാരുണ്യം, അനുഗ്രഹം, സൌന്ദര്യം എന്നൊക്കെയാണ്. സരോവരം എന്നാല്‍ തടാകവും. അങ്ങനെ അത് കാരുണ്യത്തിന്റെ - ഈശ്വരാനുഗ്രഹത്തിന്റെ തടാകമായി.

മഞ്ഞണിഞ്ഞ കൊടുമുടികള്‍ മുഴുവനായും ആ നീല ജലപ്പരപ്പില്‍ പ്രതിഫലിച്ച് നില്‍ക്കുന്നു. അവിശ്വസനീയമായ ഒരു ദൃശ്യാനുഭൂതി!

ദീര്‍ഘദൂരം നടന്നതിനു ശേഷം ഞാന്‍ കേദാരത്തിലെത്തി. അവിടെ വച്ചാണ് ഞാന്‍ ആദ്യമായി കാന്തിസരോവരത്തെക്കുറിച്ച് കേട്ടത്. ഒരു ദിവസം ഉച്ചതിരിഞ്ഞ് രണ്ട് - രണ്ടരയോടെ ഞാന്‍ അങ്ങോട്ട്‌ പുറപ്പെട്ടു. ഒരു മണിക്കൂര്‍നേരം നടന്ന്‍ ഞാന്‍ അവിടെ ചെന്നെത്തി. വലിയൊരു തടാകം, അതിനു ചുറ്റും ഹിമാവൃതമായ മലനിരകള്‍. പ്രകൃതി സൌന്ദര്യത്തിന്റെ കാര്യത്തില്‍ അതിശയകരമായ കാഴ്‌ച്ച തന്നെ. തീര്‍ത്തും നിശ്ചലമായ ജലപ്പരപ്പ്, അരികിലൊന്നും ഒരു തരത്തിലുള്ള പച്ചപ്പില്ല. മഞ്ഞണിഞ്ഞ കൊടുമുടികള്‍ മുഴുവനായും ആ നീല ജലപ്പരപ്പില്‍ പ്രതിഫലിച്ച് നില്‍ക്കുന്നു. അവിശ്വസനീയമായ ഒരു ദൃശ്യാനുഭൂതി!

ഞാന്‍ ശാന്തനായി, നിശ്ചലനായി, നിശ്ശബ്ദനായി ആ തടാകതീരത്തിരുന്നു. അസാധാരണമായ ഒരു വിശുദ്ധി എന്റെ ബോധമണ്ഡലത്തിലേക്ക് ഊര്‍ന്നിറങ്ങി. കഠിനമായ മലകയറ്റം, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ആ ചുറ്റുപാടിന്റെ വിജന സൌന്ദര്യം - എല്ലാം കൂടി എനിക്ക് വീര്‍പ്പുമുട്ടി. അവിടെയുള്ള ഒരു പാറയില്‍ ഞാന്‍ നിശ്ചലനായി മിഴികള്‍ തുറന്നു ഇരുന്നു. പതുക്കെ പതുക്കെ ചുറ്റുമുള്ളതെല്ലാം കണ്മുമ്പില്‍നിന്ന് മറഞ്ഞു, രൂപമില്ലാതായി. അവശേഷിച്ചത് നാദം മാത്രം. അതാതിന്റെ രൂപത്തില്‍ ഒന്നും അവിടെ നിന്നില്ല, എന്റെ ശരീരംപോലും. സര്‍വം നാദമയം. എന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു ഗാനം ഉയര്‍ന്നുവന്നു.

“നാദ ബ്രഹ്മ വിശ്വ സ്വരൂപ, നാദഹി സകല ജീവരൂപ
നാദഹി കര്‍മ, നാദഹി ധര്‍മ, നാദഹി ബന്ധന്‍ നാദഹി മുക്തി
നാദഹി ശങ്കര്‍, നാദഹി ശക്തി, നാദം നാദം സര്‍വം നാദം
നാദം നാദം നാദം നാദം"

സംസ്കൃത ഭാഷ പഠിക്കാതെ ഒഴിഞ്ഞു നടന്ന ഒരാളാണ് ഞാന്‍. ആ ഭാഷയോട് എനിക്ക് വലിയ താല്പര്യമുണ്ട്, അതിന്റെ ആഴവും പരപ്പും നന്നായി അറിയുകയും ചെയ്യാം, എന്നിട്ടും ഞാന്‍ അതു പഠിക്കാന്‍ ശ്രമിച്ചില്ല, കാരണം, സംസ്കൃതഭാഷ വശമായാല്‍ തീര്‍ച്ചയായും ശാസ്ത്രങ്ങളും പുരാണങ്ങളും ഒക്കെ വായിക്കാന്‍ താല്പര്യം തോന്നും. എനിക്ക് എന്റെതായ ഒരു കാഴ്ചപ്പാടുണ്ട്. അത് എന്നെ ഒരു നിലയ്ക്കും ഇതുവരെ തോല്‍പ്പിച്ചിട്ടില്ല. പുരാണങ്ങളും മറ്റും പഠിച്ച് ആ അറിവും കൂട്ടിക്കലര്‍ത്തി മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട എന്ന്‍ ഞാന്‍ നിശ്ചയിച്ചു. അതുകൊണ്ടാണ് ഞാന്‍ സംസ്കൃതം വശമാക്കാതിരുന്നത്.

കാന്തിസരോവരത്തിന്റെ തീരത്ത് കണ്ണുകള്‍ തുറന്നാണ് ഞാന്‍ ഇരുന്നത്. വായ അടച്ചിരുന്നു, എന്നിട്ടും എന്റെ തന്നെ സ്വരം ഞാന്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു - അതും സംസ്കൃത ഭാഷയിലുള്ള വരികള്‍. ആ മലകളും എന്നോടൊത്ത് പാടുന്നതുപോലെ - ഉറക്കെ, വ്യക്തമായി. രൂപങ്ങളൊന്നും ഇല്ല, എവിടെയും ശബ്ദം മാത്രം. അപ്പോഴാണ്‌ ആ വരികള്‍ ഞാന്‍ ശ്രദ്ധിച്ചത് - ഞാന്‍ രചിച്ചതല്ല, എഴുതിയതല്ല, ഞാനറിയാതെ എന്നില്‍നിന്നും ഉയര്‍ന്നു വന്നതായിരുന്നു... സംസ്കൃതഭാഷയില്‍ ഒരു ഗാനധാര. ഞാന്‍ ആശ്ചര്യസ്തബ്ധനായി!

കുറെ നേരം കഴിഞ്ഞപ്പോള്‍ എല്ലാം പൂര്‍വസ്ഥിതിയിലായി - എന്റെ ബോധമണ്ഡലത്തിനു സംഭവിച്ച മാറ്റം, എല്ലാം നാദത്തില്‍ നിന്നും രൂപമായി പരിണമിച്ചത് - എന്റെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞൊഴുകി

കുറെ നേരം കഴിഞ്ഞപ്പോള്‍ എല്ലാം പൂര്‍വസ്ഥിതിയിലായി - എന്റെ ബോധമണ്ഡലത്തിനു സംഭവിച്ച മാറ്റം, എല്ലാം നാദത്തില്‍ നിന്നും രൂപമായി പരിണമിച്ചത് - എന്റെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞൊഴുകി. ആ വരികളിലേക്ക് മനസ്സ് ആണ്ടിറങ്ങട്ടെ. അതിനു തനതായ ഒരു ശക്തിയുണ്ട്. മനസ്സ് വിട്ടുകൊടുക്കുകയാണെങ്കില്‍ അത് നിശ്ചയമായും നിങ്ങളെ പൂര്‍ണമായും അലിയിക്കും.

https://www.publicdomainpictures.net