सद्गुरु

എന്റെ അഭിപ്രായത്തില്‍, ഒരാള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും അയാളുടെ പൂര്‍ത്തീകരിക്കാനാവാത്ത ആഗ്രഹങ്ങളാണ്‌. ജീവിതത്തില്‍ സഫലീകരിക്കാനാകാത്ത കാര്യങ്ങള്‍ അയാള്‍ സ്വപ്‌നത്തില്‍ അനുഭവിച്ച്‌ സാഫല്യമടയുന്നു.

 

സദ്ഗുരു : യഥാര്‍ത്ഥത്തില്‍ സ്വപ്‌നമെന്നാല്‍ എന്താണ്‌?ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പാണോ, അതോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയോ?

സാധാരണയായി മിക്കവരും കരുതുന്നത് ഇങ്ങനെയൊക്കെയായിരിക്കും. നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന സ്വപ്‌നങ്ങളിലധികവും ഉത്ഭവിക്കുന്നത്‌ നമ്മുടെ സഫലമാകാത്ത ആഗ്രഹങ്ങളില്‍നിന്നാണ്‌ എന്ന്‍ സാമാന്യമായി പറയാം. ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുപായുന്ന ആഗ്രഹങ്ങള്‍. വാസ്‌തവം പറഞ്ഞാല്‍ അധികമാരും അവരുടെതന്നെ മോഹങ്ങളില്‍ പലതിനേയും കുറിച്ച്‌ ബോധവാന്മാരല്ല. കൌതുകമുള്ളതെന്തെങ്കിലും കാണുമ്പോള്‍ സ്വയമറിയാതെ, അത്‌ സ്വന്തമാക്കണമെന്ന ആശ മനസ്സില്‍ സ്ഥലം പിടിക്കുന്നു. അതിനുശേഷം മറ്റെന്തെങ്കിലും കണ്ടാല്‍, അതു വേണം എന്നുള്ള മോഹമായി. ദിവസംതോറും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിത്‌. എന്തുകണ്ടാലും അത്‌ വേണമെന്ന ആശ മനുഷ്യ മനസ്സിന്‌ സ്വാഭാവികമാണ്‌. എന്നാല്‍ നമ്മള്‍ അത്‌ മിക്കപ്പോഴും ശ്രദ്ധിക്കാറില്ലെന്നു മാത്രം.

ഉറക്കത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സ്വപ്‌നങ്ങളായി പ്രകടമാവുന്നു. നിങ്ങള്‍പോലും അറിയാതെയാണ്‌ ഇത്‌ സംഭവിക്കുന്നത്‌.

ഇങ്ങനെ മനസ്സില്‍ കടന്നു കൂടുന്ന ആശകള്‍ എല്ലാം പെരുകി ഭീമാകരമായിത്തീരുന്നു. അതെല്ലാം സഫലമായിത്തീര്‍ക്കണമെങ്കില്‍ ഒരാള്‍ക്ക്‌ ഒരു നൂറു ജന്മമെടുക്കേണ്ടി വരും; അത്രത്തോളമായിരിക്കും ഓരോരുത്തരുടെ ആഗ്രഹങ്ങളുടെ എണ്ണവും വണ്ണവും. ഉണര്‍ന്നിരിക്കേ അവയെ പൂര്‍ത്തീകരിക്കാന്‍ എന്തായാലും സാദ്ധ്യമല്ല. ഒരു ജീവിതം മുഴുവന്‍ ശ്രമിച്ചാലും ആര്‍ക്കും എല്ലാ ആശകളേയും സഫലീകരിക്കാനാവില്ല. അതുകൊണ്ട്‌ ഉറക്കത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സ്വപ്‌നങ്ങളായി പ്രകടമാവുന്നു. നിങ്ങള്‍പോലും അറിയാതെയാണ്‌ ഇത്‌ സംഭവിക്കുന്നത്‌.

ഉറക്കമുണരുമ്പോള്‍ സ്വപ്‌നങ്ങളില്‍ അധികവും നിങ്ങള്‍ ഓര്‍മിക്കുന്നുമില്ല. എന്റെ അഭിപ്രായത്തില്‍, ഒരാള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ തൊണ്ണൂറു ശതമാനവും അയാളുടെ പൂര്‍ത്തീകരിക്കാനാവാത്ത ആഗ്രഹങ്ങളാണ്‌. ജീവിതത്തില്‍ സഫലീകരിക്കാനാകാത്ത കാര്യങ്ങള്‍ അയാള്‍ സ്വപ്‌നത്തില്‍ അനുഭവിച്ച്‌ സാഫല്യമടയുന്നു.

സ്വപ്‌നത്തിന്റെ രണ്ടാമത്തെ അവസ്ഥ

സ്വപ്‌നത്തിന്റെ രണ്ടാമത്തെ അവസ്ഥയ്ക്ക്‌ നിങ്ങളുടെ ഉപബോധമനസ്സുമായി ബന്ധമുണ്ടായിരിക്കാം. ജീവിതവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ ചിലപ്പോള്‍ സ്വപ്നത്തില്‍ കാണുന്നു, അക്ഷരംപ്രതി അതുതന്നെയെന്ന്‍ തറപ്പിച്ചു പറയാനാവില്ലെങ്കിലും, വളരെ അടുത്ത സാമ്യമുണ്ടാകും. ഉപബോധമനസ്സ്‌ പ്രവര്‍ത്തിക്കുന്നത്‌ യുക്തിയുടെ തലത്തില്ല, അതിന്‌ സ്ഥലകാലങ്ങളുടെ പരിഗണനയുമില്ല. നാളത്തെ കാര്യങ്ങളായിരിക്കാം ഇന്നു നിങ്ങള്‍ സ്വപ്‌നത്തില്‍ കാണുന്നത്‌, പക്ഷെ അതിന്‌ വ്യക്തതയുണ്ടാവില്ല. സാധാരണയായി അതൊരു സമാന്തര ദൃശ്യമായിരിക്കും.

നാളത്തെ കാര്യങ്ങളായിരിക്കാം ഇന്നു നിങ്ങള്‍ സ്വപ്‌നത്തില്‍ കാണുന്നത്‌, പക്ഷെ അതിന്‌ വ്യക്തതയുണ്ടാവില്ല.

ഉദാഹരണത്തിന്‌ നിങ്ങളേതോ മലകയറിക്കൊണ്ടിരിക്കുന്നു എന്ന് സ്വപ്നം കാണുന്നു. കാലുകള്‍ നന്നേ തളര്‍ന്നു കുഴഞ്ഞു, എന്നിട്ടും എവിടേയും എത്തിയിട്ടില്ല. സ്വപ്നം നീണ്ടു നീണ്ടു പോയേക്കാം. അടുത്ത ദിവസം രാവിലെ പതിവുപോലെ ഓഫീസില്‍ ചെല്ലുന്നു. അവിടെ നിങ്ങളെ കാത്തിരിക്കുന്നത്‌ ഒരു കീറാമുട്ടി പ്രശ്‌നമായിരിക്കും. സ്വപ്‌നങ്ങളില്‍ രണ്ടു മൂന്നു ശതമാനം ഇത്തരത്തിലുള്ളവയായിരിക്കും.

തന്ത്ര – സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നു

സ്വപ്‌നങ്ങള്‍ വേറേയും ചില തരത്തിലുണ്ടാകും. അതില്‍ പ്രധാനമായിട്ടുള്ളതാണ്, സൃഷ്‌ടി കര്‍മത്തില്‍ സഹായിക്കുന്ന തരത്തിലുള്ളത്. തന്ത്രവിദ്യ രൂപകല്‌പന ചെയ്‌തിരിക്കുന്നതുതന്നെ സ്വന്തം ഭാവന വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തി കൊണ്ട്‌ സൃഷ്‌ടി നടത്തുക എന്നുള്ളത്തിന്റെ അടിസ്ഥാനത്തിലാണ്‌. കണ്‍മുമ്പില്‍ ചെറുവിരല്‍ നിവര്‍ത്തിപ്പിടിക്കുക, അതിന്റെ ചുറ്റുമായി മനസ്സുകൊണ്ട്‌ അതിന്റെയൊരു രൂപരേഖ വരയ്ക്കുക, വിശദാംശങ്ങളൊന്നും വിട്ടുപോകരുത്‌, കുറച്ചൊന്ന്‍ പരിശീലിക്കേണ്ടിവരും, എന്നാലും കാലക്രമത്തില്‍ നിങ്ങള്‍ക്കത്‌ നൂറു ശതമാനവും കൃത്യമായി ചെയ്യാനാവും. അങ്ങനെ ചെയ്യാന്‍ സാധിച്ചാല്‍, ഭാവനയില്‍ വരുന്നതെന്തും നിങ്ങള്‍ക്കു സൃഷ്‌ടിയില്‍ കൊണ്ടുവരുത്താനാകും.

സങ്കല്‍പത്തെ യഥാര്‍ത്ഥ്യമാക്കി മാറ്റാം. എന്തുകൊണ്ടെന്നാല്‍, സ്വന്തം മനസ്സിനെത്തന്നെ നിങ്ങള്‍ ഒരു പ്രത്യേകരീതിയില്‍ ഉപയോഗപ്രദമാക്കുകയാണ്‌.

സങ്കല്‍പത്തെ യഥാര്‍ത്ഥ്യമാക്കി മാറ്റാം. എന്തുകൊണ്ടെന്നാല്‍, സ്വന്തം മനസ്സിനെത്തന്നെ നിങ്ങള്‍ ഒരു പ്രത്യേകരീതിയില്‍ ഉപയോഗപ്രദമാക്കുകയാണ്‌. താന്ത്രിക കര്‍മങ്ങളെല്ലാം ഈ തത്വത്തെ ആസ്‌പദമാക്കിയിട്ടുള്ളതാണ്‌. സ്വന്തം സങ്കല്‍പത്തെ ആശ്രയിച്ചുകൊണ്ട്‌ അല്‍പാല്‍പമായി സൃഷ്‌ടി നടത്തുക, അതിനുശേഷം അതിലേക്ക്‌ ജീവചൈതന്യം പകര്‍ന്നു നല്‍കുക.

അല്ലാതെ കാണുന്ന സ്വപ്‌നങ്ങളെയെല്ലാം അരിച്ചുപെറുക്കാന്‍ ശ്രമിച്ചാല്‍, അത്‌ തീര്‍ത്തും ഒരു പാഴ്‌വേലയാകും. അതുകൊണ്ട്‌ സ്വപ്‌നങ്ങളെ കാര്യമാക്കേണ്ട എന്നേ ഞാന്‍ പറയുകയുള്ളു. അവ വന്നുപൊയ്‌ക്കോട്ടെ. നിങ്ങളുടെ ശ്രദ്ധ ജീവിതത്തില്‍ മാത്രം ഉറച്ചു നില്‍ക്കട്ടെ.