सद्गुरुഭൌതികമായി പ്രകടമാവുന്നതാണ് 'ഉള്ളത്.' ആ 'ഉള്ളതിനും' അപ്പുറത്തുള്ളതാണ് 'ഇല്ലാത്തത്'. ക്ഷേത്രം ഒരു ദ്വാരമാണ്. അതില്‍ക്കൂടി നമ്മള്‍ കടന്നുചെല്ലുക 'ഇല്ലാത്ത' ഒരിടത്തേക്കാണ്.

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസം ശിവന്റെ ആവാസസ്ഥാനമാണ്. അതിന്റെ അര്‍ത്ഥം ശിവന്‍ അവിടെ സ്ഥിരവാസമാണ് എന്നോ, ആ പര്‍വതസാനുക്കളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു എന്നോ, ആ മഞ്ഞുമലകളില്‍ അദൃശ്യനായി കഴിയുന്നു എന്നോ അല്ല. തന്റെ അനന്തമായ ജ്ഞാനമെല്ലാം ശിവന്‍ കൈലാസത്തില്‍ നിക്ഷേപിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ആദിയോഗി സപ്തഋഷികള്‍ക്ക് യോഗവിദ്യ ഉപദേശിച്ചുകൊടുത്തു. ആ അറിവിന്റെ ഓരോ ഭാഗം ഓരോ ഋഷിയും ഹൃദിസ്ഥമാക്കി, എന്നാല്‍ യോഗശാസ്ത്രത്തിന്റെ ഏഴ് ഭാഗങ്ങളും പൂര്‍ണമായി ഹൃദിസ്ഥമാക്കാന്‍ യോഗ്യനായ ഒരാളേയും ആദിയോഗിക്ക് കണ്ടുകിട്ടിയില്ല. അപ്പോഴാണ്‌ എല്ലാ അറിവുംകൂടി കൈലാസത്തില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

യോഗശാസ്ത്രത്തിന്റെ ഏഴ് ഭാഗങ്ങളും പൂര്‍ണമായി ഹൃദിസ്ഥമാക്കാന്‍ യോഗ്യനായ ഒരാളേയും ആദിയോഗിക്ക് കണ്ടുകിട്ടിയില്ല. അപ്പോഴാണ്‌ എല്ലാ അറിവുംകൂടി കൈലാസത്തില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്

ജീവിതത്തിന്റെ അടിസ്ഥാനഘടനയെ മനസ്സിലാക്കാനുള്ള ആ ഏഴ് ശാസ്ത്ര വിഭവങ്ങളും ഒരേ സ്ഥലത്തുതന്നെ ഭദ്രമായി ഇരിക്കട്ടെ എന്ന്‍ അദ്ദഹം കരുതി. അറിവ് തേടി വരുന്നവര്‍ക്ക് എല്ലാ അറിവും ലഭ്യമാകുന്ന അനന്ത സ്രോതസ്സാണ് കൈലാസം. ഭൂമുഖത്തെ ഏറ്റവും വലിയ 'ലൈബ്രറി' എന്ന്‍ കൈലാസത്തെ വിശേഷിപ്പിക്കാം. അവിടെനിന്നും ജിജ്ഞാസുക്കള്‍ക്ക് ലഭിക്കുന്നത് കേവലം പുസ്തകജ്ഞാനമല്ല, അത് നിഗൂഢ ജ്ഞാനത്തിന്റെ കലവറയാണ് - എന്നെന്നും പ്രസക്തമായിട്ടുള്ള - ജീവചൈതന്യം ഉള്‍ക്കൊള്ളുന്ന ദിവ്യമായ കലവറ.

ആത്മ സാക്ഷാത്കാരം സിദ്ധിച്ച ഒരാള്‍ക്ക്, അവനവന്‍ സാക്ഷാത്ക്കരിച്ചത് എന്താണെന്ന്‍ ഇനിയോരാളെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല, കാരണം സാധാരണ ഒരാളുടെ കാഴ്ചപ്പാടുകള്‍ക്കും എത്രയോ അപ്പുറത്തുള്ളതാണ് ആ ദര്‍ശനം! താന്‍ അനുഭവിച്ചതിന്റെ ചെറിയൊരു അംശം മാത്രമേ ഇനിയൊരാള്‍ക്ക് അദ്ദേഹത്തിനു പകര്‍ന്നു നല്‍കാനാവൂ. മാത്രമല്ല, അവനവനറിയാവുന്നതെല്ലാം പകര്‍ന്നു നല്‍കാനായാലും, അത് ഉള്‍ക്കൊള്ളാന്‍ യോഗ്യനായ ഒരു ശിഷ്യനെ വളരെ അപൂര്‍വമായേ ഒരു ഗുരുവിനു കണ്ടെത്താനാകുകയുള്ളൂ. അമൂല്യമായ ആ ജ്ഞാനം നഷ്ടപ്പെടുത്താന്‍ പറ്റില്ല.

കൈലാസ പര്‍വതത്തെ അവരതിനാധാരമാക്കി മാറ്റി. ആത്മ സാക്ഷാത്കാരം സിദ്ധിച്ച ദിവ്യാത്മാക്കളെല്ലാം കൈലാസപര്‍വതത്തിലെത്തി, തങ്ങളാര്‍ജിച്ച ജ്ഞാനമെല്ലാം പ്രത്യേകമായ ഒരു ഊര്‍ജരൂപത്തില്‍ അവിടെ നിക്ഷേപിച്ചു

കൈലാസ പര്‍വതത്തെ അവരതിനാധാരമാക്കി മാറ്റി. ആത്മ സാക്ഷാത്കാരം സിദ്ധിച്ച ദിവ്യാത്മാക്കളെല്ലാം കൈലാസപര്‍വതത്തിലെത്തി, തങ്ങളാര്‍ജിച്ച ജ്ഞാനമെല്ലാം പ്രത്യേകമായ ഒരു ഊര്‍ജരൂപത്തില്‍ അവിടെ നിക്ഷേപിച്ചു. ഇത് ആയിരമായിരം വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു പതിവാണ്. ദക്ഷിണ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത് അഗസ്ത്യമുനി കൈലാസത്തിന്റെ തെക്കുഭാഗത്ത് ഇപ്പോഴും വസിച്ചുവരുന്നു എന്നാണ്. യോഗശാസ്ത്രത്തിന്റെ പ്രധാന പ്രണെതാക്കളില്‍ ഒരാളാണ് അഗസ്ത്യമുനി. ബുദ്ധമതക്കാരും വിശ്വസിക്കുന്നു അവരുടെ ബുദ്ധന്മാരില്‍ മൂന്നുപേര്‍ കൈലാസത്തില്‍ താമസിക്കുന്നുണ്ട് എന്ന്‍. ജൈന തീര്‍ത്ഥങ്കരന്മാരില്‍ ഒന്നാമനായ ഋഷഭദേവന്‍ കൈലാസത്തിലാണ് കഴിയുന്നത് എന്ന്‍ ജൈനമതക്കാരും വിശ്വസിച്ചുവരുന്നു.

എല്ലാവരും കൈലാസത്തെ ഒരുപോലെ ദിവ്യമായി കാണുന്നു. ആദ്ധ്യാത്മിക ജ്ഞാനം തേടിച്ചെല്ലുന്ന ഏതൊരാള്‍ക്കും കൈലാസം ഈ ഭൂമിയിലുള്ള ഏറ്റവും അമൂല്യമായ ജ്ഞാന സ്രോതസ്സാണ്. യോഗികളെ സംബന്ധിച്ചിടത്തോളവും ഇതുതന്നെയാണ് പരമമായ സ്ഥാനം. കൈലാസത്തോടുപമിക്കാവുന്ന മറ്റൊരു ഭൂവിഭാഗം ഈ ഭൂമിയിലില്ല.

ദക്ഷിണ കൈലാസം

പുരാതനകാലത്ത് ഭാരതത്തില്‍ നിര്‍മിക്കപ്പെട്ടിരുന്നത് ശിവക്ഷേത്രങ്ങള്‍ ആയിരുന്നു, വേറൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആയിരമാണ്ടുകള്‍ക്കിടയിലാണ് മറ്റു ക്ഷേത്രങ്ങള്‍ പണിയപ്പെട്ടിട്ടുള്ളത്. 'ശിവ' എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം 'ഇല്ലാത്തത്' എന്നാണ്. അങ്ങനെ ഇല്ലാത്ത ഒന്നിനുവേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. ഭൌതികമായി പ്രകടമാവുന്നതാണ് 'ഉള്ളത്.' ആ 'ഉള്ളതിനും' അപ്പുറത്തുള്ളതാണ് 'ഇല്ലാത്തത്'. അതായത് ഭൌതിക പ്രപഞ്ചത്തിന് അപ്പുറത്തുള്ളത് എന്ന്‍ മനസ്സിലാക്കാം. ക്ഷേത്രം ഒരു ദ്വാരമാണ്. അതില്‍ക്കൂടി നമ്മള്‍ കടന്നുചെല്ലുക 'ഇല്ലാത്ത' ഒരിടത്തേക്കാണ്. നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് ശിവക്ഷേത്രങ്ങള്‍ ഉണ്ട്. അവയുടെ അകത്ത് വിശേഷിച്ച് പ്രതിഷ്ഠകള്‍ ഒന്നും കാണാനാവില്ല. ഒരു പ്രതീകം എന്ന നിലയില്‍, ലിംഗത്തെയാണ്‌ ശിവക്ഷേത്രങ്ങളില്‍ സാമാന്യമായി കണ്ടുവരുന്നത്.

ദക്ഷിണേന്ത്യയില്‍ വിന്ധ്യാപര്‍വ്വത ശിഖരങ്ങളില്‍ ഉള്‍പ്പെട്ട വെള്ളിയാങ്കിരി മലനിരകള്‍- യോഗവിദ്യയുടെ വേറൊരു നിക്ഷേപസ്ഥാനമാണ് ഈ പ്രദേശം. ദക്ഷിണകൈലാസം എന്നും അതിന് പേരുണ്ട്. ഏറ്റവും വലിയ ജ്ഞാനസ്രോതസ്സ് കൈലാസമാണ്. എന്നാല്‍ ദക്ഷിണഭാരതത്തിലെ നിരവധി ജ്ഞാനികളും യോഗികളും അവരുടെ ജ്ഞാനസമ്പത്ത് വെള്ളിയാങ്കിരി മലനിരകളിലും കരുതിവച്ചിട്ടുണ്ട്. കലവറയിലെ ആ സമ്പത്തിന്റെ അളവ് നോക്കുമ്പോള്‍ കൈലാസമായിരിക്കും മുന്നില്‍, എന്നാല്‍ ഗുണത്തിന്റെ കാര്യത്തില്‍ വെള്ളിയാങ്കിരി കൈലാസത്തിനോടോപ്പം തന്നെയുണ്ട്.

കലവറയിലെ ആ സമ്പത്തിന്റെ അളവ് നോക്കുമ്പോള്‍ കൈലാസമായിരിക്കും മുന്നില്‍, എന്നാല്‍ ഗുണത്തിന്റെ കാര്യത്തില്‍ വെള്ളിയാങ്കിരി കൈലാസത്തിനോടോപ്പം തന്നെയുണ്ട്

ഇവിടെ വരാറുള്ള യോഗികളും സിദ്ധന്മാരും വ്യതസ്ഥമായ ഒരു ജനുസ്സില്‍ പെട്ടവരായിരുന്നു. തീവ്രമായ തപസ്സും സാധനകളും അനുഷ്ടിച്ചിരുന്നവര്‍, തീഷ്ണമായ മനസ്സോടുകൂടിയവര്‍. ഈശ്വരന്‍മാര്‍ക്കുപോലും അസൂയ തോന്നത്തക്കവിധത്തില്‍ ആന്തരിക തേജസ്സും ആത്മവീര്യവുമുള്ളവര്‍ ഇവിടെ വസിച്ചിരുന്നു. തങ്ങളുടെ അമൂല്യമായ സമ്പത്തെല്ലാം ഈ പ്രദേശത്തിന് അവര്‍ പകര്‍ന്നു നല്‍കി. അതൊരുകാലത്തും നഷ്ടമായി പോകുകയില്ല. ഇതേ മലകളില്‍ എന്റെ ഗുരുവും താമസിച്ചിരുന്നു. ഇവിടെത്തന്നെയാണ് അദ്ദേഹം ദേഹം ഉപേക്ഷിച്ചതും. അതുകൊണ്ട് വെള്ളിയങ്കിരി എനിക്ക് വെറുമൊരു മലയല്ല - മഹാക്ഷേത്രമാണ്.