सद्गुरु

പശു രണ്ടാമത്തെ അമ്മയാണെന്നാണ് കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തിരുന്നത്. അത് നമ്മുടെ തന്നെ സംസ്കാരത്തിന്‍റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ പശുവിനെ കൊന്നു തിന്നുക ഭാരതീയ മനസ്സിന് സഹിക്കാനാവാത്ത സംഗതിയാണ്.

ചോദ്യം : അങ്ങ് ഈയിടെ പറയുകയുണ്ടായി, "എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഭക്ഷണമാണ്. അതിന് മതവുമായി ഒരുവക ബന്ധവുമില്ല. സ്വന്തം ശരീരത്തിന് സ്വാഭാവികമായ രീതിയില്‍ ഉള്‍കൊള്ളാന്‍ സാധിക്കുന്ന ഏതു ഭക്ഷണവും ആര്‍ക്കും കഴിക്കാവുന്നതാണ്." ആ ഭക്ഷണത്തില്‍ ഗോമാംസവും ഉള്‍പ്പെടുമൊ? അങ്ങനെയാണ് എങ്കില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ഗോവധവും ഗോമാംസവും പൂര്‍ണമായും നിരോധിച്ചിട്ടുള്ളതിനെ കുറിച്ച് എന്താണ് അങ്ങേക്ക് പറയാനുള്ളത്?

സദ്‌ഗുരു : മതത്തെ ഭക്ഷണവുമായി കൂട്ടി കലര്‍ത്താനാണൊ നിങ്ങളുടെ ശ്രമം? എല്ലാ കാര്യങ്ങളും ഭൂരിപക്ഷം ന്യൂനപക്ഷം എന്ന് രണ്ടായി വേര്‍തിരിക്കാനാവില്ല. ഇത് ഒരുപിടി ആളുകള്‍ അനാവശ്യമായി തന്ത്രപൂര്‍വം മെനഞ്ഞെടുത്ത ഒരു കളിയാണ്.

ഗോമാംസ നിരോധനം ഒരു മതത്തിനും വിരുദ്ധമായിട്ടല്ല. എനിക്കാദ്യമായി പറയാനുള്ളത് ആ നിരോധനം നിരോധിക്കണമെന്നാണ്. നിരോധനം ഒരു പരിഹാരമല്ല വേണ്ടത്, പറഞ്ഞു മനസ്സിലാക്കലാണ്. പ്രധാനമായും മനസ്സിലാക്കേണ്ടത് ഭക്ഷണം എന്ന നിലക്ക് ഗോമാംസം നല്ലതല്ല എന്നാണ്. ലോകത്തില്‍ എല്ലാ ഡോക്ടര്‍മാരും പറയുന്ന ഒരു കാര്യമാണത്. എല്ലാ രാജ്യക്കാര്‍ക്കും ഇത് ബാധകമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നിരവധിപേര്‍ ഗോമാംസം ഉപേക്ഷിക്കുകയാണ്. അവര്‍ സസ്യാഹാരത്തിലേക്കു തിരിയുന്നു. ആയിരമായിരം ആണ്ടുകളായി ഇന്ത്യക്കാര്‍ സാമാന്യേന സസ്യാഹാരികളാണ്. ദാ... അടുത്തിടെയായി ഇവിടെ ഗോമാംസത്തിന് പ്രിയമേറി വരുന്നതായി കാണുന്നു. പാശ്ചാത്യര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനാരോഗ്യങ്ങള്‍ ഏറ്റുവാങ്ങാനാണൊ നമ്മുടെ ഭാവം? വരുമാനത്തില്‍ വലിയൊരു ഭാഗം ചികിത്സാചിലവിനായി നീക്കിവെക്കണൊ? അവര്‍ കാര്യമറിഞ്ഞ് വഴി മാറി നടക്കാന്‍ തുടങ്ങുമ്പോഴാണ് നമ്മള്‍ ആ വഴിക്കു തിരിയുന്നത്. അത് വലിയ ബുദ്ധിമോശമല്ലേ? ആരെങ്കിലും ഗോമാംസം കഴിക്കുന്നുവെങ്കില്‍ അതിന്‍റെ ദോഷവശങ്ങള്‍ അവരെ മനസ്സിലാക്കണം.

മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു മൃഗമാണ് പശു. അതിനെ വെട്ടിമുറിച്ചു തിന്നാന്‍ നമുക്കാകുമൊ?

നമ്മുടെ വിശ്വാസപ്രകാരം, വികാരമുള്ള ഒരു മൃഗത്തേയും കൊന്നു തിന്നുകൂടാ എന്നാണ്. പശു അതീവമായി സ്നേഹം പ്രകടിപ്പിക്കുന്ന ഒരു മൃഗമാണ്. അവ നിങ്ങള്‍ക്കുവേണ്ടി കണ്ണീരൊഴുക്കും. മനുഷ്യരെപോലെ വികാരം പ്രകടിപ്പിക്കും. മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു മൃഗമാണ് പശു. അതിനെ വെട്ടിമുറിച്ചു തിന്നാന്‍ നമുക്കാകുമൊ? വ്യവസായികമായി നാട് വളരുംമുമ്പേ കാലിവളര്‍ത്തല്‍ ഇവിടത്തെ പ്രധാനപ്പെട്ട ഒരു തൊഴിലായിരുന്നു. 90% പേരും കൃഷിക്കാരായിരുന്നു. പശുവിനെ വെറുമൊരു നാല്‍ക്കാലിയായല്ല ജനം കണ്ടിരുന്നത്, സ്വന്തം കുടുംബാംഗമായിട്ടായിരുന്നു. പശുവിന്‍പാല്‍ എല്ലാവര്‍ക്കും പത്ഥ്യമായിരുന്നു. പശു രണ്ടാമത്തെ അമ്മയാണെന്നാണ് കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തിരുന്നത്. അത് നമ്മുടെ തന്നെ സംസ്കാരത്തിന്‍റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ പശുവിനെ കൊന്നു തിന്നുക ഭാരതീയ മനസ്സിന് സഹിക്കാനാവാത്ത സംഗതിയാണ്.

ഇത്രയൊക്കെയായിട്ടും ഒരാള്‍ക്ക് ഗോമാംസത്തിനോടാണ് പ്രിയം എങ്കില്‍, അതിന്‍റെ ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം, അല്ലാതെ അത് നിരോധിക്കാന്‍ ഗവണ്മെന്‍റ് മുതിരേണ്ടതില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ഗോമാംസം വലിയ തോതില്‍ കയറ്റി അയക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് വലിയൊരു കച്ചവടമായിരിക്കുന്നു. ഇന്ത്യയിലെ 80% പേരുടെ മനസ്സിനെ നോവിച്ചുകൊണ്ട് അവരുടെ എതിര്‍പ്പുകള്‍ മാനിക്കാതെ ഗോമാംസം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഒട്ടും അംഗീകരിക്കാനാവുന്നില്ല.

ചോദ്യം : ഇതിനു മുമ്പ് ബി.ജെ.പി.ക്ക് അധികാരമില്ലാതിരുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബി.ജെ.പി. അധികാരത്തില്‍ വരുന്നു, അവര്‍ അവിടങ്ങളില്‍ ഗോമാംസം നിരോധിക്കുന്നു. സംഗതി അത്ര എളുപ്പമാണൊ?

സദ്‌ഗുരു : ഗോമാംസം നിരോധിക്കുന്ന നിയമം മഹാരാഷ്ട്രയില്‍ നേരത്തേ ഉണ്ടായിരുന്നു. പ്രസിഡന്‍റിന്‍റെ സമ്മതത്തിനുവേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. പ്രസിഡന്‍റ് കോണ്‍ഗ്രസ്സിലുള്ള ഒരാളാണ്. ഗോമാംസം നിരോധിക്കാന്‍ അദ്ദേഹം സമ്മതം നല്‍കി എങ്കില്‍, കേന്ദ്രഗവണ്മെന്‍റിനെതിരായി നിങ്ങള്‍ ഒച്ചയുയര്‍ത്തുന്നതെന്തിനാണ്?

ചോദ്യം : ഹരിയാനയില്‍?

സദ്‌ഗുരു : അവിടെ ആ നിയമം ഇനിയും നിലവില്‍ വന്നിട്ടില്ല. അസംബ്ലിയില്‍ പാസാക്കേണ്ടതുണ്ട്. ബി.ജെ.പി. അധികാരത്തില്‍ വരുന്നതിനു മുമ്പുതന്നെ അവിടെ ആ നിയമമുണ്ടായിരുന്നു. ബി.ജെ.പി.യെ രക്ഷിക്കാന്‍ വേണ്ടിയല്ല ഞാനിത് പറയുന്നത്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹം താന്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ വക്താവാണ് എന്ന നിലയില്‍ ഇതുവരെ ഒരു വാക്കും പറഞ്ഞിട്ടില്ല. പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി ഒരു രാജ്യത്തിന്‍റെ മൗലീക പ്രമാണങ്ങളെ ചോദ്യം ചെയ്യുക, അനാവശ്യമായ ആരോപണങ്ങള്‍ ചുമത്തുക, ഇതെല്ലാം തീര്‍ച്ചയായും ആ രാജ്യത്തിന്‍റെ നിലനില്‍പിനെ ഉലക്കും. ശ്രദ്ധിച്ചില്ല എങ്കില്‍ വീണ്ടും അത് വിദേശികളുടെ അധീനത്തിലായി എന്നു വരും.

പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി ഒരു രാജ്യത്തിന്‍റെ മൗലീക പ്രമാണങ്ങളെ ചോദ്യം ചെയ്യുക, അനാവശ്യമായ ആരോപണങ്ങള്‍ ചുമത്തുക, ഇതെല്ലാം തീര്‍ച്ചയായും ആ രാജ്യത്തിന്‍റെ നിലനില്‍പിനെ ഉലയ്ക്കും.

സുദൃഢമായ ആദര്‍ശങ്ങളും പ്രമാണങ്ങളുമാണ് ഒരു ജനാധിപത്യത്തിന്‍റെ അടിത്തറ. ആരോ ഒരു പേക്കോലമുയര്‍ത്തിയതിന്‍റെ പേരില്‍ ജനാധിപത്യ സംഘടനയെത്തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. അത് ഈ രാജ്യത്തിനാകമാനം ദോഷകരമാകും. പ്രധാനമന്ത്രിയുടേത് ഒരു പദവിയാണ്. ഇന്ത്യക്കാരെല്ലാവരും ഹിന്ദുമതാനുയായികളാകണം എന്ന് അദ്ദേഹം ശാഠ്യം പിടിച്ചാല്‍, ആ ക്ഷണം നമുക്ക് അദ്ദേഹത്തെ പുറത്താക്കാം. അതേസമയം, ഉണ്ടാക്കി കഴിഞ്ഞ ഒരു നിയമം, അതിന് രാഷ്ട്രപതിയുടെ അനുമതിയും കിട്ടികഴിഞ്ഞിരിക്കുന്നു, ആ സ്ഥിതിക്ക് എന്തിനാണതിനു നേരെ ഇത്രയധികം എതിര്‍പ്പും പ്രക്ഷോഭങ്ങളും? ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്താനായി നിയമമുണ്ടാക്കി. ന്യൂനപക്ഷത്തിന്‍റെ സന്തോഷത്തിനായി നിയമം നടപ്പിലാക്കാതെ അത് നീട്ടിവെച്ചു. ഇങ്ങനെയാണൊ ഒരു രാജ്യത്തിന്‍റെ ഭരണം നടത്തേണ്ടത്? അര്‍ത്ഥമില്ലാത്ത ഇത്തരം നടപടികള്‍ ഉപേക്ഷിക്കണം. ചെയ്യുന്ന ഓരോ കാര്യങ്ങളിലും വ്യക്തതയുണ്ടാവണം. തീരുമാനങ്ങള്‍ ഓരോന്നും ദൃഢമായിരിക്കണം.

ഗോമാംസം കഴിക്കാത്ത ഗ്രാമങ്ങള്‍ എത്രയോ ഉണ്ട്. അവിടെ നിയമമില്ല. എന്നാല്‍ അതാണ് അവിടത്തെ സമ്പ്രദായം. ന്യൂനപക്ഷ സമുദായക്കാരും അത് അനുകൂലിക്കുന്നു. ആ സമ്പ്രദായത്തെ മാനിക്കുന്നു. ആര്‍ക്കെങ്കിലും ഗോമാംസം കഴിക്കണമെന്നു തോന്നിയാല്‍, മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കാത്ത വിധത്തില്‍ അയാള്‍ അത് കൊണ്ടുവന്നു കഴിക്കുന്നു. അയല്‍ക്കാര്‍ അതറിഞ്ഞാല്‍ തന്നേയും ഇടപെടാറില്ല. ഇത് ഒരാളുടെ സ്വകാര്യമല്ല, എന്നാല്‍ ഒരാള്‍ ഒരു പശുവിനെ കൊന്ന് പരസ്യമായി ഒരാളുടെ വീട്ടിനു മുമ്പില്‍ കെട്ടിതൂക്കിയാലൊ? ജനം വെറുതെയിരിക്കുമൊ? അത് അവരുടെ ആചാര വിചാരങ്ങള്‍ക്കെതിരായുള്ള ഒരു വെല്ലുവിളിയായല്ലേ കാണുക?

ഒരാള്‍ ഒരു പശുവിനെ കൊന്ന് പരസ്യമായി ഒരാളുടെ വീട്ടിനു മുമ്പില്‍ കെട്ടിതൂക്കിയാലൊ? ജനം വെറുതെയിരിക്കുമൊ? അത് അവരുടെ ആചാര വിചാരങ്ങള്‍ക്കെതിരായുള്ള ഒരു വെല്ലുവിളിയായല്ലേ കാണുക?
ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഗോമാസം നിശ്ചയമായും ഭക്ഷിക്കണം. അതല്ല എങ്കില്‍ നിങ്ങള്‍ ഒരു ലോകപൗരനല്ല. മതസഹിഷ്ണുത നിങ്ങള്‍ക്ക് തീരേയില്ല. നിങ്ങള്‍ യഥാസ്ഥിതികനും പിന്‍തിരിപ്പനുമാണ്. എന്‍റെ മതനിരപേക്ഷത തെളിയിക്കാന്‍ ഞാന്‍ ഗോമാംസം കഴിച്ചേ തീരൂ എന്നാണൊ? എന്‍റേയോ ഈ രാജ്യത്തിന്‍റേയോ മതനിരപേക്ഷത ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ല. ഈ ഭൂമിയിലെ ഒരു രാജ്യത്തിനും ജനാധിപത്യം എന്നാല്‍ എന്താണെന്നറിയാത്ത കാലത്തും, ഈ നാട്ടിലെ രാജാക്കന്മാര്‍ ജനാധിപത്യം അനുവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് ജനാധിപത്യവും മതേതരത്വവും ഇന്ത്യക്ക് ആരുടെ മുമ്പിലും തെളിയിക്കേണ്ടതില്ല.

സ്വേഛാധിപതികളായ ചില ഭീകരന്മാരൊഴികെ രാജാക്കന്മാര്‍ ജനഹിതമനുസരിച്ചാണ് രാജ്യം ഭരിച്ചിരുന്നത്. ജനാധിപത്യവും, മതേതരത്വവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ വിഷയങ്ങളല്ല. വാസ്തവത്തില്‍ മതമില്ലാത്ത രാജ്യമാണ് നമ്മുടേത്. കൂടെയുള്ളവര്‍ക്ക് അലോസരമുണ്ടാകാത്ത വിധത്തില്‍ ഏതു വിശ്വാസപ്രമാണത്തേയും ഇവിടെ പിന്‍തുടരാം. എന്നാല്‍ ഇന്നത്തെ സ്ഥിതി വേറെയാണ്. നിങ്ങള്‍ എന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ ദരിദ്രനാണ്. നിങ്ങളെനിക്ക് പണവും വസ്ത്രവും തരുന്നു. "നിങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച്, ഞങ്ങളുടെ ദൈവത്തെ സ്വീകരിക്കൂ" നിങ്ങള്‍ ആവശ്യപ്പെടുന്നു, ഒട്ടും മാന്യമല്ലാത്ത വിധത്തില്‍ ഇതാണ് എല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്‍റെ പൊതുവായ കാര്യമാണ് ഞാന്‍ പറയുന്നത്, ഏതെങ്കിലും ഒരു സംഘത്തേയോ സംഘടനയേയോ ചൂണ്ടികാട്ടുകയല്ല. ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് പോഷകമൂല്യമുള്ള ആഹാരം കിട്ടുന്നില്ല. അതിനെ കുറിച്ചാണ് എന്‍റെ വേവലാതി. എന്‍റെ ദൈവത്തിന്‍റേയും നിങ്ങളുടെ ദൈവത്തിന്‍റേയും പേരുപറഞ്ഞ് നാട്ടിലുള്ളതെല്ലാം നമ്മള്‍ നശിപ്പിക്കുകയാണ്. സ്വാതന്ത്ര്യം....എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള സാഹചര്യമായി മാറണം. വിശക്കുന്നവന് വേണ്ടത് ഭക്ഷണം മാത്രമാണ്, മറ്റൊന്നും തന്നെ അവനാവശ്യമില്ല. ഏതു സ്വര്‍ഗത്തിലേക്കാണ് താന്‍ പോവുക, ഹിന്ദു സ്വര്‍ഗ്ഗത്തിലേക്കോ, മുസ്ലിം സ്വര്‍ഗ്ഗത്തിലേക്കോ അതൊ ക്രിസ്ത്യന്‍ സ്വര്‍ഗ്ഗത്തിലേക്കോ എന്നതൊന്നും അവന്‍റെ ചിന്തക്ക് വിഷയമാവുന്നില്ല.

https://commons.wikimedia.org/wiki/File%3AKrishna-cow_01.JPG