सद्गुरु

ഒരു മന്ത്രം തിരഞ്ഞെടുത്ത് അതുതന്നെ കേട്ടുകൊണ്ടിരിക്കുക.കുറച്ചുനാള്‍ കഴിയുമ്പോള്‍ ആ മന്ത്രം നിങ്ങളുടെതന്നെ ഒരു ഭാഗമാവും. അത് നിങ്ങള്‍ക്ക് ചുറ്റും സവിശേഷമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മാനസികമായും ബൌദ്ധികമായും അത് നിങ്ങളെ സ്വാധീനിക്കും

സദ്‌ഗുരു: ശബ്ദങ്ങളെ പ്രത്യേക രീതിയില്‍ വിന്യസിച്ച് മധുരമായ സ്വരമാക്കി മാറ്റുന്നു, അതാണല്ലോ സംഗീതം. അതൊരു ജലപ്രവാഹം പോലെയാണ്. മന്ത്രങ്ങള്‍ക്ക് അങ്ങനെയുള്ള സൌന്ദര്യാത്മകതയില്ല, എന്നാല്‍ അത് വളരെയധികം ഫലവത്തായിട്ടുള്ളതാണ്. നിങ്ങള്‍ ഇതൊന്ന്‍ പരീക്ഷിച്ചുനോക്കൂ - ഈശ "വൈരാഗ്യ" എന്നപേരില്‍ ഒരു CD ഇറക്കിയിട്ടുണ്ട്. അതില്‍ അഞ്ച് മന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു - നിര്‍വാണ ഷടകം, ഗുരുപാദുക സ്തോത്രം, ബ്രഹ്മാനന്ദ സ്വരൂപം, ഓം നമ:ശിവായ, ശംഭോ എന്നിങ്ങനെ അഞ്ചു മന്ത്രങ്ങള്‍. ശംഭോ എന്നാല്‍ മംഗള സ്വരൂപി എന്നാണര്‍ത്ഥം. പ്രത്യേകമായ ഒരു ഉദ്ദ്യേശത്തോടുകൂടിയാണ് ഈ CD ഇറക്കിയിട്ടുള്ളത്.

ഏതാനും തവണ ഇത് വീണ്ടും വീണ്ടും ശ്രദ്ധയോടെ കേള്‍ക്കുക. ഓരോ മന്ത്രവും അഞ്ചുമിനിട്ടുനേരം നീണ്ടുനില്‍ക്കുന്നതാണ്. ഓരോന്നും നന്നായി കേട്ടതിനുശേഷം, എതു മന്ത്രമാണ് നിങ്ങളുടെ മനസ്സിനെ കൂടുതലായി സ്പര്‍ശിക്കുന്നത്, എന്ന് തിരിച്ചറിയണം . ഇത് യഥേഷ്ടമുള്ള ഒരു തെരഞ്ഞെടുപ്പല്ല - “ശരി, ശരി ഈ മന്ത്രമാണ് എനിക്കിഷ്ടം. നിങ്ങളേതാണ് തെരഞ്ഞെടുക്കുന്നത്, എങ്കില്‍ ഞാനും അതുതന്നെ തിരഞ്ഞെടുക്കാം.” ആ വിധത്തിലല്ല, വീണ്ടും വീണ്ടും ശ്രദ്ധയോടെ ശ്രവിക്കുക. കാറിലും, കിടപ്പുമുറിയിലും, ഐ-പാഡിലും എല്ലായിടത്തും അതേ മന്ത്രം മുഴങ്ങിക്കൊണ്ടിരിക്കട്ടെ. ഇതേ മന്ത്രങ്ങളുടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള CDകളും ഉണ്ട്. ഇഷ്ടമുള്ളത് സ്വീകരിക്കാം, എന്നാല്‍ അതുതന്നെ പിന്നേയും, പിന്നേയും കേട്ടുകൊണ്ടിരിക്കണം.

കുറച്ചുനാള്‍ കഴിയുമ്പോള്‍ ആ മന്ത്രം നിങ്ങളുടെതന്നെ ഒരു ഭാഗമാവും. അത് നിങ്ങള്‍ക്ക് ചുറ്റും സവിശേഷമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മാനസികമായും ബൌദ്ധികമായും അത് നിങ്ങളെ സ്വാധീനിക്കും. ആ മാറ്റങ്ങളാണ് നിങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്.

നാദം എന്നാല്‍ ശബ്ദമാണ്, ബ്രഹ്മം എന്നാല്‍ ഈശ്വരനും, അതായത് എല്ലാമായിട്ടുള്ളത്.

നാദബ്രഹ്മ - പ്രപഞ്ചത്തെ ശബ്ദമായി അനുഭവിക്കുക

നാദം എന്നാല്‍ ശബ്ദമാണ്, ബ്രഹ്മം എന്നാല്‍ ഈശ്വരനും, അതായത് എല്ലാമായിട്ടുള്ളത്. മൌലീകമായി മൂന്നു ശബ്ദങ്ങളാണ് ഉള്ളത്. ഈ മൂന്നില്‍നിന്നും പുതിയതായി ഏതു ശബ്ദം വേണമെങ്കിലും സൃഷ്ടിക്കാം. ഒരു കളര്‍ ടെലിവിഷനില്‍ അടിസ്ഥാനപരമായി മൂന്ന്‍ നിറങ്ങളേയുള്ളു. ഈ മൂന്നില്‍ നിന്നാണ് മറ്റെല്ലാ നിറങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. അതുപോലെത്തന്നെയാണ് ശബ്ദത്തിന്റെ കാര്യത്തിലും - നാവിന്റെ സഹായമില്ലാതെ നമുക്ക് ഉച്ചരിക്കാവുന്നത് മൂന്നുശബ്ദങ്ങളാണ് - ആ, ഓ, മ്. നാക്ക് മുറിച്ചു കളഞ്ഞാലും ഈ മൂന്ന് ശബ്ദങ്ങള്‍ നമുക്കുണ്ടാക്കാനാവും. വേറെ ഏത് ശബ്ദത്തിനും നാക്കിന്റെ സഹായം കൂടിയെ തീരൂ. ആദ്യത്തെ മൂന്നു ശബ്ദങ്ങളെ കൂട്ടിക്കലര്‍ത്തി നിങ്ങള്‍ നിരവധി ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പ്രക്രിയക്ക് നാക്കിന്റെ സഹായം അത്യാവശ്യമാണ്.

വായകൊണ്ടായിരുന്നെങ്കില്‍ ശബ്ദങ്ങള്‍ നമുക്കുണ്ടാക്കാം, പക്ഷെ മൂകനായ ഒരു വ്യക്തിക്ക് ആ, ഓ, മ് എന്നീ മൂന്ന് ശബ്ദങ്ങള്‍ മാത്രമേ പുറപ്പെടുവിക്കാനാവൂ. മറ്റൊരു ശബ്ദവും അയാളില്‍നിന്നും പുറത്ത് വരില്ല, കാരണം അവിടെ നാവിന്റെ സഹായമില്ല എന്നതുതന്നെ.
ഓം മൂലശബ്ദം - ആദിനാദം. ആ, ഓ, മ് ഈ മൂന്നു ശബ്ദങ്ങളും ഒരുമിച്ച് ഉച്ചരിച്ചാല്‍ ഓം എന്ന ശബ്ദമായി. 'ഓം ' ഏതെങ്കിലും ഒരു മതത്തിനുമാത്രമുള്ളതല്ല, ഒരു മതത്തിന്‍റെയും മുഖമുദ്രയുമല്ല, ഇത് പ്രപഞ്ചത്തിന്റെ ആദി നാദമാണ്.ശിവന്, മൂന്നുതവണ 'ഓം' എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പുതിയൊരു പ്രപഞ്ചത്തെത്തന്നെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇത് ഒരു യാഥാര്‍ത്ഥ്യമല്ല, എന്നാല്‍ സത്യമാണ്. യാഥാര്‍ത്ഥ്യവും സത്യവും തമ്മിലുള്ള വ്യത്യാസമെന്താണ് - നിങ്ങള്‍ ഒരു സ്ത്രീയാണ്, അതില്‍ നിങ്ങളുടെ അച്ഛന് ഒരു പങ്കുമില്ലെന്ന് പറയാനാകുമോ? നിങ്ങളില്‍ നിങ്ങളുടെ അച്ഛന്‍റെ അംശവും ചേര്‍ന്നിട്ടില്ലേ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ തികച്ചും ഒരു സ്ത്രീയല്ല, ഒരു പുരുഷനുമല്ല, നിങ്ങള്‍ സ്ത്രീയും പുരുഷനുമാണ് എന്നതാണ് സത്യം . ശിവന്‍ എവിടെയോ ഇരുന്ന് 'ഓം' എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു എന്നു ധരിക്കരുത്, അതല്ല ഇവിടെ വിഷയം. പറയാന്‍ ഉദ്ദേശിച്ചത് എല്ലാം ഒരു സ്പന്ദനത്തിന്റെ പരിണതഫലമാണ് എന്നാണ്.

ശിവന്‍ എവിടെയോ ഇരുന്ന് 'ഓം' എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു എന്നു ധരിക്കരുത്, അതല്ല ഇവിടെ വിഷയം. പറയാന്‍ ഉദ്ദേശിച്ചത് എല്ലാം ഒരു സ്പന്ദനത്തിന്റെ പരിണതഫലമാണ് എന്നാണ്

നാദം ബ്രഹ്മമാണ്, പ്രപഞ്ചമായി പ്രകടമായിട്ടുള്ളതാണ്, എല്ലാ ജീവജാലങ്ങളിലൂടെയും നാദം പ്രകടമാവുന്നു, നാദം ബന്ധനമാണ്, മുക്തിക്കുള്ള മാര്‍ഗവുമാണ്‌. കര്‍മവും ധര്‍മവും നാദം തന്നെയാണ്. സര്‍വവും പ്രദാനം ചെയ്യുന്നത് നാദമാണ്. ഈ പ്രപഞ്ചത്തിന്റെ പുറകിലുള്ള ശക്തിയും നാദമാണ്. എല്ലാം എല്ലാം നാദമാണ്.

https://www.publicdomainpictures.net