ശിവന്‍ സ്വയംഭൂവാണെന്ന് പറയുന്നതിന്‍റെ പൊരുളെന്താണ്

shiva

सद्गुरु

ചോദ്യകര്‍ത്താവ്: സദ്ഗുരു, ടിവിയില്‍ കണ്ട അങ്ങയുടെ ഒരു പ്രഭാഷണത്തെക്കുറിച്ച് ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ? അത് ശിവനെപ്പറ്റിയാണ്. അങ്ങ് പറഞ്ഞു ശിവന്‍ സ്വയം സൃഷ്ടിക്കപ്പെട്ടതാണ്, ഒരു സ്വയംഭൂവാണെന്ന്. ദയവായി അങ്ങേക്ക് അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

സദ്ഗുരു: അക്ഷരാര്‍ത്ഥത്തില്‍ ‘ശിവ’ എന്ന വാക്കിന് ‘എന്താണോ അല്ലാത്തത് – അത്’ എന്നാണര്‍ത്ഥം. ‘എന്താണോ അല്ലാത്തത്’ എന്നത് സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിനെ ആര്‍ക്കും സൃഷ്ടിക്കുവാന്‍ കഴിയുകയില്ല, കാരണം അത് ‘അല്ലാത്തത്’ ആണ്. അത് ‘ആയിരുന്നു’വെങ്കില്‍, ആര്‍ക്കെങ്കിലും സൃഷ്ടിക്കാമായിരുന്നു. ‘അല്ലാത്തത്’ ആകുമ്പോള്‍, അതിനെ ആര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും? മറ്റാര്‍ക്കും സൃഷ്ടിക്കാനാവാത്തത് സ്വയം സൃഷ്ടിക്കപ്പെട്ടതാണ്, അല്ലേ?

അതു ഭൗതികമല്ല. അത് ഭൗതികതയ്ക്കതീതമായ ഒരു തലമാണ്. ഇന്ന് ആധുനികശാസ്ത്രപ്രകാരം, ശൂന്യസ്ഥിതിയെക്കുറിച്ചുള്ള ഇരുപത്തൊന്നാം ശതകത്തിലെ വിവരണം അനുസരിച്ച്, യാതൊന്നും ഇല്ലാത്ത ശൂന്യസ്ഥിതിയില്‍, എപ്പോഴും കണികകളുടെ പൊട്ടിത്തെറിയും, നശീകരണവും നടന്നുകൊണ്ടിരിക്കുന്നു. ശൂന്യാവസ്ഥയില്‍, രൂപീകരണവും നശീകരണവും ഒരേ സമയം നടന്നുകൊണ്ടേയിരിക്കുന്നു. ഇക്കാലം മുഴുവന്‍ നമ്മള്‍ വിശ്വസിച്ചിരുന്നത് ‘ശൂന്യാവസ്ഥ’ എന്നാല്‍ മുഴുവനായും ‘ഒന്നുമില്ലായ്മ’യാണ്, അവിടെ ഒന്നും സംഭവിക്കുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇന്ന് നമുക്കറിയാം ശൂന്യാവസ്ഥ എന്നത് ചലനാത്മകമായ ഒരു പ്രതിഭാസമാണെന്ന് – അവിടെ സൃഷ്ടിയും സംഹാരവും ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നു. ഇന്ന്, ആധുനികശാസ്ത്രം ഇതു പറയുന്നുണ്ട്. ഇതുതന്നെയാണ് നമ്മള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതും.

സൃഷ്ടിയുടെ ആധാരം തന്നെ ശിവനാണെന്നും സംഹാരത്തിന്‍റെ ശൂന്യതയും ശിവന്‍ തന്നെയാണെന്നും നമ്മള്‍ പറയുന്നു. അതുകൊണ്ട് എവിടെയെല്ലാം ശിവനുണ്ടോ അവിടെയെല്ലാം ഒരേസമയംതന്നെ സൃഷ്ടിയും സംഹാരവും സംഭവിച്ചുകൊണ്ടിരിക്കുന്നു.

അപ്പോള്‍ ‘ശിവ’ എന്നാല്‍ ‘ഇല്ലാത്തതെന്തോ, അത്.’ അതിനര്‍ത്ഥം ‘ഒന്നും ഇല്ലാത്തത്’ അല്ലെങ്കില്‍ ഇല്ലാത്ത ഒന്ന് (ശൂന്യത). സൃഷ്ടിയുടെ ആധാരം തന്നെ ശിവനാണെന്നും സംഹാരത്തിന്‍റെ ശൂന്യതയും ശിവന്‍ തന്നെയാണെന്നും നമ്മള്‍ പറയുന്നു. അതുകൊണ്ട് എവിടെയെല്ലാം ശിവനുണ്ടോ അവിടെയെല്ലാം ഒരേസമയംതന്നെ സൃഷ്ടിയും സംഹാരവും സംഭവിച്ചുകൊണ്ടിരിക്കുന്നു. എവിടെയെല്ലാം ശൂന്യാവസ്ഥയുണ്ടോ, അവിടെയെല്ലാം അതേ അവസ്ഥയില്‍തന്നെ രൂപീകരണവും നശീകരണവും നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നമ്മള്‍ പറഞ്ഞു, ശിവന്‍ സ്വയം സൃഷ്ടിക്കപ്പെട്ടതാണ് എന്ന്. ആരും അദ്ദേഹത്തെ സൃഷ്ടിക്കേണ്ടതില്ല. അദ്ദേഹം സ്വയം സൃഷ്ടിക്കുകയും സ്വയം നശിപ്പിക്കുകയും ചെയ്യുന്നു. ആ പശ്ചാത്തലത്തിലാണ് ശിവന്‍ ‘സ്വയംഭൂ’ ആണെന്ന് നമ്മള്‍ പറഞ്ഞത്.

ഇന്ന് ആധുനികശാസ്ത്രം ഈ ദിശയിലേക്ക് തന്നെയാണ് നീങ്ങുന്നതും. അതായത്, പ്രപഞ്ചത്തിലെ എല്ലാം, എല്ലാ നക്ഷത്രസമൂഹങ്ങളുടെയും അന്തര്‍ഭാഗം അല്ലെങ്കില്‍ ‘ബ്ലാക്ക്ഹോള്‍’ എന്ന് നിങ്ങള്‍ പരാമര്‍ശിക്കുന്നത്, ഒരു അതിശക്തമായ ശൂന്യത ആണെന്ന്. ശൂന്യതയ്ക്ക് എങ്ങനെ ശക്തമാകാന്‍ കഴിയും? എന്നാല്‍ ഇന്ന് അവര്‍ (ശാസ്ത്രജ്ഞര്‍) പറയുന്നത് ശൂന്യത വളരെ ബൃഹത്തായ ശക്തിയാണെന്നാണ്. അതുതന്നെയാണ് നമ്മള്‍ എപ്പോഴും പറഞ്ഞത്. ശിവനാണ് പരമമായ ശക്തി, കാരണം അവന്‍ ശൂന്യതയാണ്. അതുകൊണ്ട് നമ്മള്‍ സാധാരണ പ്രതിപാദിക്കുന്നതു പോലെയല്ല പറയുന്നത്. അദ്ദേഹത്തിന്‍റെ വ്യക്തിത്വം സൃഷ്ടിക്കപ്പെട്ടതാണ്, ആളുകള്‍ക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍. ഇത് മൗലികമായ ഭൗതികശാസ്ത്രമാണ്, പക്ഷേ കഥാവര്‍ണനകളുടെ രൂപത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *