सद्गुरु

നിങ്ങള്‍ എന്ന ഈ ജീവന്‍ അതിമഹത്തായ സൃഷ്ടിയുടെയും, അതില്‍ നിന്നുണ്ടായ സ്രോതസ്സിന്റെയും പ്രവര്‍ത്തനഫലമായി പരിണമിച്ചുണ്ടായതാണ്. പക്ഷെ നിങ്ങളുടെ നിരന്തരമായ ചിന്തകള്‍, ഒരു ബാഹ്യ കവചമുണ്ടാക്കി, ‘ഞാന്‍ ഒന്നിനും കൊള്ളാത്ത ഒരു വട്ടനാണ്’ (nut) എന്ന് പ്രഖ്യാപിക്കുകയാണ്

സദ്‌ഗുരു : ഇവിടെ ഒരു ഇന്നര്‍ എഞ്ചിനീയറിംഗ് പ്രോഗ്രാമിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു വിജ്ഞാപനം ഒരു നൂലില്‍ കെട്ടിയിട്ടതിന്റെ കൂടെ താഴെ പറയുന്ന ഉദ്ധരണി കൂടി എഴുതിച്ചേര്‍ത്തിരുന്നു. "ഇതിന്റെ പുറം തോട് പൊട്ടിച്ച് നിങ്ങള്‍ക്ക് പുറത്ത് വരാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു വട്ടനായിരിക്കും (nut)" എന്നായിരുന്നു അത്. ഇത് കണ്ട് പ്രോഗ്രാമില്‍ പങ്കെടുത്തവരില്‍ ചിലര്‍ ആ ഉദ്ധരണിക്കെതിരെ പ്രതിഷേധിച്ചു, “ഇത് ഞങ്ങളെ അപമാനിക്കുന്ന വിധത്തിലുള്ളതാണ്, സദ്‌ഗുരുരുവിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ന്യായരഹിതമായ ഒരേര്‍പ്പാട് പാടില്ലായിരുന്നു.”എന്നവര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു "എന്നാലതിന്റെ കൂടെ വേറൊരു ഉദ്ധരണി കൂടിചേര്‍ക്കാം. 'നിങ്ങള്‍ക്കതില്‍ അടങ്ങിയിരിക്കുന്ന നര്‍മ്മരസം മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങളുടെ മസ്തിഷ്ക്കത്തില്‍ ഒരു പ്രത്യേകതരം മുഴ (tumour) വരാനുള്ള സാധ്യതകള്‍ ഏറെയാണ്.”

ഇനി ഈ മുഴ എന്ന് പറഞ്ഞതില്‍ പ്രതിഷേധിക്കണ്ട, അതിന്റെ പൊരുള്‍ മനസ്സിലാക്കിത്തരാം. നിങ്ങള്‍ മനസ്സ് തുറന്നു ചിരിക്കുമ്പോള്‍, നിങ്ങളെ ആവരണം ചെയ്തിരിക്കുന്ന നിഷേധാത്മകതമായ നിലപാടിന്റെ പുറംതോട് ഒരു പരിധിവരെ പൊളിഞ്ഞുപോകും, എന്നാലവ പിന്നീടും തിരിച്ച് രൂപം കൊള്ളും. വീണ്ടും ചിരിക്കുമ്പോള്‍ വീണ്ടും പൊളിഞ്ഞു പോകും. ആ പുറംതോട് എന്നെന്നേക്കുമായി അനാവരണം ചെയ്യുന്നില്ലെങ്കില്‍ മസ്തിഷ്ക്കത്തില്‍ ഒരുതരം മുഴ രൂപപ്പെടും എന്ന് സങ്കല്‍പിക്കാം. ആ സാങ്കല്‍പിത ട്യൂമര്‍, യഥാര്‍ത്ഥ ട്യുമറിനേക്കാള്‍ കൂടുതല്‍ ഹാനികരമായി ഭവിക്കും. മസ്തിഷ്ക്കത്തില്‍ സാധാരണ കണ്ടുവരാറുള്ള 'ട്യുമര്‍' ശസ്ത്രക്രിയവഴി സുഖപ്പെടുത്താന്‍ പറ്റും, എന്നാല്‍ ഈ മുഴ ക്യാന്‍സറിനേക്കാള്‍ വിനാശകാരിയായിരിക്കും. അതുകൊണ്ടതിനെ വേണ്ടവിധം പരിരക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലുടനീളം പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അതിനുവേണ്ടിയായിരിക്കും പലരും പല സ്ഥലങ്ങളിലും പൊട്ടിച്ചിരി സംഘടനകള്‍ രൂപീകരിച്ചിരിക്കുന്നത്.

ജീവിതത്തിന്റെ നര്‍മ്മവശങ്ങള്‍ കണ്ട് രസിക്കാനാവണം, കുടുകുടെ ചിരിക്കാനാവണം

ആ ആവരണം പൊളിച്ചു കളയുക എന്നത് വളരെ ലളിതമായി ചെയ്യാവുന്നതാണ്, നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, അഥവാ നിങ്ങള്‍ തയ്യാറാണെങ്കില്‍. നിങ്ങളുടെ ശരീരത്തില്‍ എല്ലടക്കം സര്‍വ്വ അവയവങ്ങളും പരസ്പരം പ്രവര്‍ത്തനക്ഷമമാണ്, എന്നാല്‍ വികാര വിചാരങ്ങളുടെ ബാഹ്യാവരണത്താല്‍ 'ഞാന്‍' എന്ന ചിന്തയാണ് വ്യത്യസ്തനായ ഒരു ജീവിയാണെന്ന് വിചാരിക്കുവാനും, അപ്രകാരം തന്നെ വിശ്വസിക്കുവാനും നിങ്ങളെ പ്രേരിപ്പിക്കുന്നത്. ഞാനീപ്പറയുന്നത് നിങ്ങള്‍ക്ക് വിശ്വാസയോഗ്യമാകുന്നില്ലേ?എങ്കില്‍ രണ്ടു മിനിട്ട് നേരത്തേക്ക് ശ്വാസം അടക്കിപ്പിടിച്ച് നിര്‍ത്തിനോക്കൂ! നമ്മുടെ ഭൂമിയാകുന്ന ഈ ഗ്രഹവും അതിനു ചുറ്റുമുള്ള ഭൌമാന്തരീക്ഷവും തമ്മിലുള്ള പരസ്പര ബന്ധം കൂടാതെ ഒരു നിമിഷം പോലും ഇവിടെ ജീവിക്കുവാന്‍ പറ്റില്ല എന്ന വസ്തുത അപ്പോള്‍ ബോദ്ധ്യമാകും.

ഈ ഗ്രഹം മാത്രമല്ല, നിങ്ങളുടെ ശരീരത്തിലെ ഓരോ സൂക്ഷ്മാണുക്കളും പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളുമായി നിരന്തരം അസ്തിത്വത്തിനായി വ്യാപാരത്തിലെര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ സര്‍വ്വ വസ്തുക്കളുമായിട്ട് ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളായ അണുക്കള്‍ക്ക്പോലും വിവിധ തരത്തിലുള്ള ബന്ധമുണ്ട്. അവയെല്ലാം തമ്മില്‍ തമ്മില്‍ നിരന്തരം ശൂന്യാകാശവുമായി വ്യാപാരത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്. അങ്ങനെയല്ലെങ്കില്‍ നിങ്ങള്‍ക്കിവിടെ ഒരസ്തിത്വവും ഉണ്ടായിരിക്കുകയില്ല, എന്ന് മാത്രമല്ല ജീവിക്കാന്‍ പോലും പറ്റില്ല.

ആത്മീയ നടപടിക്രമങ്ങളുടെ ഉദ്ദേശംതന്നെ നിങ്ങളൊരു ശുദ്ധ വട്ടനാണെന്ന് (real nut)വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധം നിങ്ങളില്‍ കടന്നു കൂടുന്ന ചിന്തകളും, യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന നിങ്ങളും തമ്മിലൊരു അകല്‍ച്ച സ്ഥാപിക്കാനാണ്

ആത്മീയ നടപടിക്രമങ്ങളുടെ ഉദ്ദേശംതന്നെ നിങ്ങളൊരു ശുദ്ധ വട്ടനാണെന്ന് (real nut)വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധം നിങ്ങളില്‍ കടന്നു കൂടുന്ന ചിന്തകളും, യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന നിങ്ങളും തമ്മിലൊരു അകല്‍ച്ച സ്ഥാപിക്കാനാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് മേല്‍പ്പറഞ്ഞ ആവരണം പൊളിച്ച് കളയുവാന്‍ വളരെ എളുപ്പമാണ്എന്ന്, കാരണം ഇവിടെ പറഞ്ഞ പുറംതോടെന്ന ഒരു വസ്തു നിലവിലില്ലാത്തതാണ്. അത് വെറും സങ്കല്‍പ്പം മാത്രമാണ്. എന്നാല്‍ നിങ്ങളോ?അതിമഹത്തായ സൃഷ്ടിയുടെയും, അതില്‍ നിന്നുണ്ടായ സ്രോതസ്സിന്റെയും പ്രവര്‍ത്തനഫലമായി പരിണമിച്ചുണ്ടായതാണ്. പക്ഷെ നിങ്ങളുടെ നിരന്തരമായ ചിന്തകള്‍, ഒരു ബാഹ്യ കവചമുണ്ടാക്കി ഞാനൊരു മുഴുവട്ടനാണ് എന്ന് ലോകത്തോടു സ്വയം പ്രഖ്യാപിക്കുകയാണ്.

https://upload.wikimedia.org/wikipedia/commons/2/27/Birth_Gulf_Fritillary.jpg