सद्गुरु

പഞ്ചഭൂതങ്ങള്‍ ചേര്‍ന്നുള്ള കളി വളരെ സങ്കീര്‍ണമാണ്. അതേസമയം അതിന്‍റെ താക്കോല്‍ നിങ്ങള്‍ തന്നെയാണ്.

അഞ്ചുഘടകങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു കളിയാണ് ജീവിതം. അതു വ്യക്തിപരമായ മനുഷ്യശരീരമായാലും ബൃഹത്തായ പ്രപഞ്ചശരീരമായാലും അങ്ങനെതന്നെ. അവ അഞ്ചുഭൂതങ്ങളെ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം എന്നിങ്ങനെ.

നിങ്ങള്‍ക്ക് സാമ്പാര്‍ ഉണ്ടാക്കണമെങ്കിലും പത്തുപതിനേഴു ഘടകങ്ങള്‍ ആവശ്യമായിവരും. പക്ഷേ ഇവിടെ ആകെ അഞ്ചേ അഞ്ചു ഘടകങ്ങളാണ്. എന്ത് അത്ഭുതകരമായ സൃഷ്ടി. സങ്കീര്‍ണങ്ങളായ ചില പദാര്‍ത്ഥങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ അതിനുള്ളിലേക്കു കടന്നുപരിശോധിച്ചാല്‍ അഞ്ചു ഘടകങ്ങളുടെ മായക്കാഴ്ചയാണ് അവയെന്നു മനസ്സിലാക്കാം. വെറും ഫലിതം പോലെ. അതിനാല്‍ ആത്മസാക്ഷാത്കാരം നേടിയ ആളുകള്‍ പ്രാപഞ്ചികമായ കാഴ്ച എന്നാണിതിനെ പറയുക.

ഒരിക്കല്‍ പാതിരാത്രികഴിഞ്ഞ് ഞാന്‍ ഒരു പര്‍വതത്തിന്‍റെ മുകളിലേക്കു കാറോടിച്ചു പോകുകയായിരുന്നു. എനിക്കു മുകളിലെത്തണം. അപ്പോള്‍ ഞാന്‍ കണ്ടത് പര്‍വതത്തിന്‍റെ പകുതിക്കുമുകളില്‍ തീപിടിച്ചിരിക്കുന്നതായാണ്. പോകേണ്ട എന്നുവെച്ചു ഞാന്‍ പിന്മാറിയില്ല. ശ്രദ്ധയോടെ ചുറ്റും കണ്ണോടിച്ചുകൊണ്ട് വണ്ടിയോടിച്ചു. എന്‍റെ കാറില്‍ നിറയെ ഇന്ധനമുണ്ട് . പെട്ടെന്നു തീപിടിക്കാം. മൂടല്‍മഞ്ഞുണ്ടായിരുന്നു. ഞാന്‍ മുന്നോട്ടുപോയപ്പോള്‍ അഗ്നി കുറെ അകലെയായി. ഞാന്‍ താഴേക്കു പിന്തിരിഞ്ഞുനോക്കി. പിന്നിട്ടുവന്നിരിക്കുന്ന വഴിയാകെ തീ പടര്‍ന്നിരിക്കുകയാണ്. ഞാന്‍ തീ കത്തുന്നിടത്തുചെന്നു. അവിടെ ഒരു ട്രക്ക് ഓടാതെകിടക്കുന്നതു കണ്ടു. അതിന്‍റെ ഡ്രൈവറും മറ്റു രണ്ടുപേരും തണുപ്പകറ്റാനായി വിറകിട്ടുകത്തിക്കുകയായിരുന്നു. ഉറയാറായ മഞ്ഞുതുള്ളികളില്‍ തട്ടി പ്രതിഫലിച്ച് ഈ അഗ്നിയാണ് പ്രകാശം പരത്തുന്നത്. ഓരോ മഞ്ഞുതുള്ളിയും ഓരോ പ്രിസം പോലെ പ്രവര്‍ത്തിക്കുന്നു. കുറച്ചു സ്ഥലത്തുമാത്രം കത്തിച്ചിരുന്ന തീ അങ്ങനെ വ്യാപകമായ ഒരു തീപിടിത്തം പോലെ പര്‍വതത്തിലാകെ കാണപ്പെട്ടു. അവിടമാകെ കത്തുന്നതായി തോന്നി.

മനുഷ്യശരീരത്തിന്‍റെ പൂര്‍ണമായ പ്രവര്‍ത്തനശേഷി മനസ്സിലാക്കണമെങ്കില്‍ അതിനെ അതിക്രമിക്കണമെങ്കില്‍ ബൃഹത്തായ പ്രാപഞ്ചിക പ്രവര്‍ത്തനവുമായി ഒന്നാകണമെങ്കില്‍ മേല്‍പ്പറഞ്ഞ പഞ്ചഭൂതങ്ങളുടെ മേല്‍ നിങ്ങള്‍ക്ക് ഒരളവുവരെ അധീശത്വം ഉണ്ടായിരിക്കണം.

സൃഷ്ടിയും ഇതുപോലെയാണ്. വളരെ വലുതായി വിപുലീകരിച്ചുകാണപ്പെടുന്നു. നിങ്ങള്‍ എന്നുപറയുന്ന ഒരു ചെറിയ ജീവകണത്തെ അവിടെയും ഇങ്ങനെതന്നെ അകത്തേക്ക് അടുത്തുചെന്നു നോക്കിയാല്‍ വിപുലീകരിച്ചു പുറത്തുകാണപ്പെടുന്ന കാഴ്ചയെ നോക്കേണ്ട ആവശ്യമില്ലെന്നു മനസ്സിലാകും. നിങ്ങളുടെ ഉള്ളിലുള്ളതിനെ ഭൂതക്കണ്ണാടിയിലൂടെയെന്നവിധം വലുതാക്കിയ ഒരു അനുഭവമാണ് സമ്പൂര്‍ണ പ്രപഞ്ചവും. അഞ്ചുഭൂതങ്ങള്‍ കൊുള്ള വെറും ഒരു കളി (ഭൂതങ്ങളുടെ മേല്‍ നിങ്ങള്‍ക്ക് അധീശത്വമുണ്ടെങ്കില്‍ ശരീരത്തിന്മേലും മനസ്സിന്മേലും സമ്പൂര്‍ണ സൃഷ്ടിക്കുമേലും നിങ്ങള്‍ക്ക് അധീശത്വമുണ്ട് ).

മനുഷ്യശരീരത്തിന്‍റെ പൂര്‍ണമായ പ്രവര്‍ത്തനശേഷി മനസ്സിലാക്കണമെങ്കില്‍ അതിനെ അതിക്രമിക്കണമെങ്കില്‍ ബൃഹത്തായ പ്രാപഞ്ചിക പ്രവര്‍ത്തനവുമായി ഒന്നാകണമെങ്കില്‍ മേല്‍പ്പറഞ്ഞ പഞ്ചഭൂതങ്ങളുടെ മേല്‍ നിങ്ങള്‍ക്ക് ഒരളവുവരെ അധീശത്വം ഉണ്ടായിരിക്കണം. നിങ്ങളുടെ ആഗ്രഹം വ്യക്തിപരമോ സര്‍വവ്യാപിയോ എങ്ങനെയുള്ളതായാലും ഈ അധീശത്വം ആവശ്യമാണ്. ഈ അധീശത്വമില്ലാതെ വ്യക്തിപരമായ ആത്മസുഖമോ പ്രാപഞ്ചിക അസ്തിത്വത്തിന്‍റെ അനുഭവമായ നിര്‍വാണമോ അനുഭവിക്കാന്‍ കഴിയില്ല. നിങ്ങളുടെയുള്ളില്‍ ശരിയായി ഈ പഞ്ചഭൂതങ്ങളെ സജ്ജീകരിക്കാന്‍ അറിയുമെങ്കില്‍ ജീവിതത്തില്‍ മറ്റൊന്നും തന്നെ ആവശ്യമില്ല. ആരോഗ്യം സുഖം ഗ്രഹണശേഷി ജ്ഞാനസിദ്ധി എല്ലാം അതിലൂടെ ലഭിച്ചുകൊള്ളും.

യോഗപഠനക്രമത്തില്‍ ഏറ്റവും പ്രധാനമായത് ഭൂതശുദ്ധിയാണ്. ഭൂതം എന്നതുകൊണ്ട് പഞ്ചഭൂതങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ശുദ്ധി എന്നാല്‍ വൃത്തിയാക്കല്‍ എന്നാണര്‍ത്ഥം. ശരീരവ്യൂഹത്തിലെ പഞ്ചഭൂതങ്ങളെ ശുചിയാക്കാന്‍ പഠിച്ചാല്‍ അതുതന്നെയാണ് ഭൂതശുദ്ധി. നിങ്ങള്‍ക്ക് അപ്പോഴേക്കും ഭൂതശുദ്ധി ലഭിക്കും. അതുതന്നെയാണ് പഞ്ചഭൂതങ്ങളുടെ മേലുള്ള അധീശത്വം. ശരീരത്തിന്‍റെയും മനസ്സിന്‍റെയും മാത്രമല്ല, സൃഷ്ടിയുടെ ആകെത്തന്നെ അധീശത്വം ഇതുകൊണ്ട് ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന ഓരോ സാധനയിലും ഈ ഭൂതങ്ങളെ നിങ്ങളുടെ അസ്തിത്വവുമായും പ്രപഞ്ച അസ്തിത്വവുമായും ബന്ധപ്പെടുത്തി ക്രമീകരിക്കുകയും അതില്‍നിന്നു മെച്ചപ്പെട്ട ഫലങ്ങള്‍ നേടുകയും ചെയ്യുന്നതിനുള്ള അഭ്യാസങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് . ഈ പഞ്ചഭൂതങ്ങളെ എങ്ങനെ ക്രമീകരിക്കുന്നു എന്നതിനനുസരിച്ച് നിങ്ങളുടെ ഭൗതികശരീരം ഒരു ചവിട്ടുപടിയായോ ഒരു തടസ്സമായോ പ്രവര്‍ത്തിും.നിങ്ങള്‍ ഇപ്പോള്‍ കുറച്ചു മണ്ണും വെള്ളവും വായുവും അഗ്നിയും ആകാശവുമാണ്. ഈ ഘടകപദാര്‍ത്ഥങ്ങള്‍ കൂടിച്ചേര്‍ന്ന് തുടിക്കുന്ന ഒരു മനുഷ്യജീവിയായിത്തീരുന്നു. നിങ്ങളുടെ ശരീരത്തിലെ പഞ്ചഭൂതങ്ങളുടെ ഒരു കുസൃതിയാണിത്. ആ കുസൃതിയാണ് നിങ്ങളുടെ ശരീരം. അവ സഹകരിച്ചില്ലെങ്കില്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ല. അവയുടെ സഹകരണം കൊണ്ടാണ് നിങ്ങളുടെ ജീവിതത്തിലെ ചെറിയ അടിസ്ഥാനകാര്യങ്ങള്‍ തുടങ്ങി വലിയ കാര്യങ്ങള്‍വരെ സാധ്യമാകുന്നത്. ശരീരം എന്നത് ഒരു വാതില്‍പോലെയാണ്. വാതിലില്‍ രണ്ടു കാര്യങ്ങളുണ്ട്. എപ്പോഴും അടഞ്ഞ വാതിലിനെയാണ് നിങ്ങള്‍ അഭിമുഖീകരിക്കുന്നതെങ്കില്‍ വാതില്‍ എന്നത് നിങ്ങള്‍ക്ക് ഒരു പ്രതിരോധമാണ്. വാതില്‍ എപ്പോഴും നിങ്ങള്‍ക്കുവേണ്ടി തുറന്നിരിക്കുകയാണെങ്കില്‍ വാതില്‍ നിങ്ങള്‍ക്ക് അകത്തേക്കു കയറാനുള്ള സാധ്യതയാണ്. ഒരേ വാതില്‍തന്നെ. അതിന്‍റെ ഏതു വശത്താണ് നിങ്ങള്‍ എന്നതാണു നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണയിക്കുന്നത്. ഒരു മിനിറ്റിന്‍റെ ദൈര്‍ഘ്യം എത്രയുണ്ട് എന്നത് ബാത്ത്റൂമിന്‍റെ ഏതുവശത്താണ് നിങ്ങള്‍ എന്നതിനെ ആശ്രയിച്ചാണ്. അകത്തുള്ളവര്‍ പറയും ദാ ഒരു മിനിറ്റ് ഞാന്‍ ഇറങ്ങുന്നു. വെളിയില്‍ കാത്തുനില്‍ക്കുന്ന ആള്‍ക്ക് ആ ഒരു മിനിറ്റുനേരത്തെ കാത്തുനില്‍പ്പ് ഒരു യുഗമാണ്. ജീവിതം ഒരു വലിയ സാധ്യതയായോ വലിയ തടസ്സമായോ നിങ്ങള്‍ക്കനുഭവപ്പെടുന്നത് ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുമായി എത്രത്തോളം സഹകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരിക്കല്‍ ഒരു ബിഷപ്പ് ന്യൂയോര്‍ക്ക് നഗരം സന്ദര്‍ശിച്ചു. സെന്‍ട്രല്‍ പാര്‍ക്കില്‍ അദ്ദേഹം ഒരു സമ്മേളനം വിളിച്ചുകൂട്ടി. എല്ലാ കത്തോലിക്കരും അവിടെ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിശ്ചയിച്ചിരുന്ന സമയത്തില്‍ അവിടെ എത്തിയവരെ കണ്ടപ്പോള്‍ അഞ്ചാറു കത്തോലിക്കരേ ഉള്ളൂ എന്ന് അദ്ദേഹത്തിനു മനസ്സിലായി. അവരെല്ലാം വന്നു. ബിഷപ്പ് അവരുടെ മതവിശ്വാസം ഉറപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ സംസാരിച്ചു. അവരുടെ എണ്ണം വര്‍ധിപ്പിക്കുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും വിവരിച്ചു. ആയിടയ്ക്കു മതം മാറിയ ഒരാള്‍ ബിഷപ്പിനോടു ചോദിച്ചു: "പ്രിയപ്പെട്ട ഫാദര്‍, ജീസസിന് എന്തുകൊണ്ട് ന്യൂയോര്‍ക്ക് പട്ടണത്തില്‍ ഒരിക്കല്‍ക്കൂടി പുനര്‍ജനിക്കുകയും വിശ്വാസം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയും ചെയ്തുകൂടാ? ബിഷപ്പ് ഒരുനിമിഷം ചിന്തിച്ചിട്ടു പറഞ്ഞു: "ജീസസ് ജനിക്കണമെങ്കില്‍ അതിനു ചില സാഹചര്യങ്ങള്‍ സംജാതമാകേണ്ടതുണ്ട് . ഒന്നാമത്തെ കാര്യം, മൂന്നുപണ്ഡിതന്മാര്‍ വരണം. അതു ന്യൂയോര്‍ക്ക് പട്ടണത്തില്‍ സാധ്യമല്ല. അതുണ്ടായാലും ഒരു കന്യകയെ എവിടെനിന്നു കണ്ടുപിടിക്കും?

എന്തെങ്കിലും സംഭവിക്കണമെന്നുണ്ടെങ്കില്‍ അതിനായുള്ള അന്തരീക്ഷവും ഘടകപദാര്‍ത്ഥങ്ങളും എല്ലാം ഒരുമിച്ചുവരണം. ഭൂതശുദ്ധി എന്നത് ശരീരവ്യൂഹത്തിലെ ഭൂതങ്ങളെ അവ സഹകരിക്കുന്നവിധം ശുദ്ധമാക്കുന്നതിനുള്ള മാര്‍ഗമാണ്.

എന്തെങ്കിലും സംഭവിക്കണമെന്നുണ്ടെങ്കില്‍ അതിനായുള്ള അന്തരീക്ഷവും ഘടകപദാര്‍ത്ഥങ്ങളും എല്ലാം ഒരുമിച്ചുവരണം. ഭൂതശുദ്ധി എന്നത് ശരീരവ്യൂഹത്തിലെ ഭൂതങ്ങളെ അവ സഹകരിക്കുന്നവിധം ശുദ്ധമാക്കുന്നതിനുള്ള മാര്‍ഗമാണ്.

ജീവിതത്തിലെ സാധ്യതകളും ബന്ധവുമെല്ലാം പഞ്ചഭൂതങ്ങളിലൂടെയാണ്. ഒരേ വാളിന്‍റെ രണ്ടു വായ്ത്തലകളാണ് സ്വാതന്ത്ര്യവും ബന്ധനവും. നിങ്ങള്‍ അത് ഒരുവശത്തേക്കു വീശിയാല്‍ സ്വാതന്ത്ര്യം. മറ്റേവശത്തേക്കു വീശിയാല്‍ സംസാരബന്ധം. ജീവിതമെന്ന പ്രക്രിയ പൂര്‍ണമായി ഇങ്ങനെയാണ്. സ്നേഹവും വെറുപ്പും ഒന്നുചേര്‍ന്നാണിരിക്കുന്നത്. ജീവിതവും മരണവും ഒന്നിച്ചിരിക്കുന്നു. അവ വേര്‍തിരിഞ്ഞിരുന്നെങ്കില്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. പക്ഷേ അതു സാധ്യമല്ല. ഓരോന്നിലും മറ്റേത് അടങ്ങിയിരിക്കുന്നു. നിങ്ങള്‍ മരണത്തെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതു ജീവിതത്തെ ഒഴിവാക്കുന്നതിനു തുല്യമായിരിക്കും. നിങ്ങളുടെയുള്ളില്‍ എനിക്കു മരിക്കേണ്ടതില്ല എന്ന ആവശ്യം ഉറപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കിടക്കവിട്ടിറങ്ങാന്‍പോലും കഴിയില്ല. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തെയാണ് ഒഴിവാക്കുന്നത്, മരണത്തെയല്ല. എല്ലാറ്റിലും ഒന്നിന്‍റെയുള്ളില്‍ മറ്റൊന്നാണ്. അതാണ് ജീവിതത്തിന്‍റെ രീതി. എന്തവിടെയുണ്ടോ അതിവിടെയുമുണ്ട് . ഇവിടെയുള്ളതെല്ലാം അവിടെയുമുണ്ട് . എല്ലാറ്റിലുമുപരി നിങ്ങള്‍ അതിലേക്കു നോക്കിയാല്‍ അതൊക്കെ നിങ്ങളുടെ ഉള്ളിലാണെന്നു മനസ്സിലാകും. അത് അത്ര വളരെ സങ്കീര്‍ണമായാണു കാണപ്പെടുന്നത്. അതേസമയം അങ്ങേയറ്റം ലളിതവും. പുരാതന ഭാരതത്തില്‍ ബലാല്‍ക്കാരത്തിനു വിരുതന്മാരായവര്‍ രാജസഭകളിലുണ്ടായിരുന്നു. സഭയിലെത്തുന്ന ഗണികസുന്ദരിമാര്‍ ധാരാളം ആഭരണങ്ങള്‍ അണിഞ്ഞാണു വരുന്നത്. ശരീരം മുഴുവനും ആഭരണങ്ങള്‍ കൊണ്ടു മൂടിയിരുന്നു. ഇവയെ എടുത്തുമാറ്റുക സാധ്യമല്ല. ഓരോന്നായി എടുത്തുമാറ്റുവാന്‍ ധാരാളം സമയമെടുക്കും. കാമം കൊണ്ടു വെളിവില്ലാതായവര്‍ ആ സ്ത്രീയെ വിവസ്ത്രയാക്കാന്‍ നോക്കും എന്നാല്‍ ഇവയൊന്നും എളുപ്പത്തില്‍ മാറ്റാനാവില്ല. ഇടയ്ക്കിടെ മദ്യമോ വൈനോ നല്‍കി സ്ത്രീകള്‍ അവരെ പ്രലോഭിപ്പിക്കും. കുറച്ചുകൂടി എന്നുപറഞ്ഞു കുടിപ്പിക്കും. ക്രമേണ അയാളുടെ കാഴ്ച മങ്ങും. പരിശ്രമം നടക്കുകയില്ല. പെട്ടെന്നുതന്നെ അയാള്‍ നിലത്തുവീണ് കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങും. എന്നാല്‍ അവളുടെ ശരീരത്തിലെ ഒരേ ഒരു പിന്‍ ഊരിയാല്‍ മതി എല്ലാ ആഭരണങ്ങളും വസ്ത്രങ്ങളും അഴിഞ്ഞുവീഴുമെന്ന് അവള്‍ക്കറിയാം. അതെവിടെയാണ് കുത്തിയിരിക്കുന്നതെന്ന് അവള്‍ക്കേ അറിയാവൂ.

ജീവിതം അതുപോലെയാണ്. അത് ജടിലമായ ഒരു വലപോലെയാണ്. എന്നാല്‍ ഒരേ ഒരു ചെറിയ പിന്‍ മാത്രമേയുള്ളൂ. അത് ഊരിയാല്‍ എല്ലാം പെട്ടെന്ന് നിലത്തുവീഴും. ആ പിന്‍ എന്നതു നിങ്ങള്‍തന്നെയാണ്. എങ്ങനെയാണ് നിങ്ങളെത്തന്നെ വലിച്ചൂരുന്നതെന്ന് അറിയാമെങ്കില്‍ പ്രശ്നം തീര്‍ന്നു. എല്ലാം പെട്ടെന്നു പരിഹരിക്കപ്പെടുന്നു. എല്ലാം സ്ഫടികം പോലെ വ്യക്തമാകുന്നു. അഞ്ചു ഭൂതങ്ങളുടെ കളി വളരെ സങ്കീര്‍ണമാണ്. അതേസമയം അതിന്‍റെ താക്കോല്‍ നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ ആ പ്ലഗ് വലിച്ചാല്‍ അത് ഉടന്‍ തകര്‍ന്നുവീഴുന്നു. നിങ്ങള്‍ സ്വതന്ത്രനാകുന്നു (സ്വാതന്ത്ര്യവും ബന്ധനവും ഒരേ വാളിന്‍റെ രണ്ട് അലകുകളാണ്).