സദ്ഗുരു :- തീര്‍ച്ചയായും അതു സാദ്ധ്യമാണ്. പഞ്ചഭൂതങ്ങളുടെ കാര്യമെടുത്താല്‍, എല്ലാം തികഞ്ഞ ഒരു ശരീരം ഇല്ല തന്നെ. പ്രകൃതി തത്വങ്ങള്‍ക്ക് നിങ്ങളുടെ ശരീരം ഒരു അതിര്‍വരമ്പാകുന്നില്ല. അത് അകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്നതാണ്. പഞ്ചഭൂതാത്മകമായ നിങ്ങളുടെ പ്രകൃതത്തിന് മാറ്റം വരുത്തിയാല്‍ നിശ്ചയമായും നിങ്ങളുടെ ചുറ്റുപാടുമുള്ള പ്രകൃതിക്കും മാറ്റം സംഭവിക്കും.

ഇതിനു ദൃഷ്ടാന്തമായി മനോഹരമായ പല കഥകളുമുണ്ട്. ചില യോഗികള്‍ കാട്ടുവഴികളിലൂടെ നടന്നുപോകവേ, കാലമല്ലാതിരുന്നിട്ടും തരുലതാദികള്‍ പുഷ്പിക്കുന്നു. നമ്മുടെ ജീവിതത്തിലും അങ്ങനെ ചിലത് സംഭവിക്കാറുണ്ട്. നമ്മള്‍ വിശേഷവിധിയായി ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പൂക്കാതിരുന്ന ചെടിയും പൂക്കുന്നതായി കാണാം. പൂക്കുന്ന കാലമല്ലാതിരുന്നിട്ടും ചിലപ്പോള്‍ മൊട്ടുകള്‍ വിരിയുന്നതായി കാണാം. ഇതിന് കാരണങ്ങള്‍ പലതുമുണ്ടാകാം. ഒരുപക്ഷെ വെറും ആകസ്മികത മാത്രമായിരിക്കാം. എന്നാലും അങ്ങനെ ആവര്‍ത്തിച്ചു സംഭവിക്കാനിടയില്ലല്ലോ.

ആധുനിക ശാസ്ത്രവും ഈ കാര്യം സമ്മതിച്ചു തന്നിരിക്കുന്നു. ചില വീടുകളില്‍ സസ്യലതാദികള്‍ കൂടുതല്‍ തഴച്ചു വളരുന്നു. അവിടെ താമസിക്കുന്നയാളുകളുടെ ജീവിതശൈലിയില്‍ സവിശേഷമായ ചിലത് പ്രകടമായിരിക്കും. അതു മറ്റിടങ്ങളില്‍ കാണാനാവില്ല. ചെടികളുടെ വളര്‍ച്ചക്ക് സഹായകമാകുന്ന ഏതോ ചില ഘടകങ്ങള്‍ ചില വീടുകളിലുണ്ട് എന്ന് തീര്‍ച്ച. പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്താന്‍ വേണ്ടി അവയെ സംഗീതം കേള്‍പ്പിക്കുന്ന സമ്പ്രദായത്തിന് അടുത്തിടെ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. പശുക്കളോടുള്ള സ്‌നേഹമല്ല അതിനു പുറകിലുള്ളത് എന്ന് എല്ലാവര്‍ക്കുമറിയാം, മറിച്ച് സ്വാര്‍ത്ഥലാഭം മാത്രമാണ്. എന്തായാലും അവനവന്‍റെ അന്തരംഗം ശുദ്ധവും, പ്രസന്നവുമായിരുന്നാല്‍ അതിന്‍റെ പ്രതിഫലനം ചുറ്റുപാടും കാണാനാകും എന്ന കാര്യത്തില്‍ സംശയമില്ല.

മനുഷ്യമനസ്സിന്‍റെ ഉള്‍ത്തടത്തില്‍ മാറ്റങ്ങള്‍ വരുത്തി ബാഹ്യമായ ചുറ്റുപാടുകളെ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നാണൊ? സാധിക്കും. ആ കാര്യത്തില്‍ എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്.

മനുഷ്യമനസ്സിന്‍റെ ഉള്‍ത്തടത്തില്‍ മാറ്റങ്ങള്‍ വരുത്തി ബാഹ്യമായ ചുറ്റുപാടുകളെ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നാണൊ? സാധിക്കും. ആ കാര്യത്തില്‍ എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. മനുഷ്യമനസ്സും അതിലൂടെ അവന്‍റെ ജീവിതവ്യാപാരങ്ങളും ക്രമത്തില്‍ ദുഷിച്ചുവരികയാണ്. അതിന്‍റെ ഫലമായി നമ്മുടെ പരിസ്ഥിതിയും അതേ ദോഷം അനുഭവിക്കുന്നു. ആ ദോഷം നീക്കുവാനാണ് നമ്മള്‍ ശ്രമിക്കുന്നത്. പഞ്ചഭൂതാത്മകമായ സ്വന്തം പ്രകൃതിയെ കുറിച്ച് മനുഷ്യന് കുറച്ചെങ്കിലും അവബോധമുണ്ടായിരുന്നുവെങ്കില്‍ പ്രകൃതി ഇത്രമാത്രം ജീര്‍ണ്ണിച്ചു പോകുമായിരുന്നില്ല എന്നതാണ് സത്യം. ഈ ലോകത്തെ മനുഷ്യന്‍ അനുഭവിക്കുന്ന രീതിയില്‍ സാരമായ മാറ്റം വരുത്തേണ്ടതുണ്ട്. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം ഗൗരവത്തോടെ മനസ്സിലാക്കണം. നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ ജീവിതാവസ്ഥക്ക് അനുകൂലമല്ല എങ്കില്‍ സ്വാഭാവികമായും നമ്മള്‍ രണ്ടുകാര്യങ്ങള്‍ ചെയ്യും. ഒന്നുകില്‍ കൂടുതല്‍ അനുയോജ്യമായ ഒരു ചുറ്റുപാടിലേക്ക് ജീവിതം പറിച്ചു നടും. അല്ലെങ്കില്‍ നിലവിലുള്ള സാഹചര്യത്തെ നമ്മുടെ താല്‍പര്യത്തിനൊത്ത് മാറ്റിയെടുക്കാന്‍ ശ്രമിക്കും.

സ്വന്തം പ്രകൃതിയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ബാഹ്യപ്രകൃതിയെ മുഴുവന്‍ മാറ്റിയെടുക്കാനാവുമൊ എന്നായിരിക്കും നിങ്ങളുടെ അടുത്ത ചോദ്യം. സാധിക്കും എന്നു തന്നെയാണ് അതിനുള്ള ഉത്തരം. പക്ഷെ അത് അതീവ സൂക്ഷ്മമായ വിധത്തിലായിരിക്കും. നമ്മളെ സംബന്ധിച്ചിടത്തോളം അത് പ്രകടമായിരിക്കണം എന്നില്ല. എങ്കിലും ശരിയായ രീതിയില്‍ മുന്നോട്ടുപോകാനുള്ള പ്രവണത മനസ്സിലുളവാകും. അങ്ങനെയുള്ള ഒരു വ്യക്തിയില്‍നിന്ന് നല്ല ചിന്തകളും, വാക്കുകളും, പ്രവര്‍ത്തികളും മാത്രമെ ഉണ്ടാകു. സ്വാഭാവികമായും അത് അയാളുടെ ചുറ്റുപാടിലും നല്ല മാറ്റങ്ങള്‍ക്ക് കാരണമാകും.

നമ്മുടെ നാട്ടിലെ എത്രയോ യോഗികളുടേയും മഹര്‍ഷികളുടേയും ജീവിതം ഇതിനുള്ള ദൃഷ്ടാന്തമാണ്. അവര്‍ എവിടെയായിരുന്നുവൊ അവിടെയുള്ള ജനങ്ങള്‍ സ്വാഭാവികമായും സന്മാര്‍ഗ നിഷ്ഠരായിരുന്നു.

നമ്മുടെ നാട്ടിലെ എത്രയോ യോഗികളുടേയും മഹര്‍ഷികളുടേയും ജീവിതം ഇതിനുള്ള ദൃഷ്ടാന്തമാണ്. അവര്‍ എവിടെയായിരുന്നുവൊ അവിടെയുള്ള ജനങ്ങള്‍ സ്വാഭാവികമായും സന്മാര്‍ഗ നിഷ്ഠരായിരുന്നു. അവര്‍ പ്രകൃതിക്കിണങ്ങും വിധം ജീവിച്ചു. ആ ജീവിതശൈലിയില്‍ പ്രകൃതിയും സന്തുഷ്ടയായിരുന്നു.

എല്ലാ മനുഷ്യരും അവരവരുടെ സഹജവാസനകളെ നിയന്ത്രിച്ചും, നേര്‍വഴിക്കു നയിച്ചും മുന്നോട്ടുപോയാല്‍ നിശ്ചയമായും പ്രകൃതിയില്‍ ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കും. ആ അവസ്ഥയിലേക്ക് മനുഷ്യരെല്ലാവരും എത്തിച്ചേരും.... അതിനു കഠിന പ്രയത്‌നം തന്നെ വേണം.