ചോദ്യം: മോതിരവിരല്‍ അസ്തിത്വത്തെ തുറക്കുവാനുള്ള താക്കോലാണെന്ന് അങ്ങ് സൂചിപ്പിക്കുകയുണ്ടായി. ദയവായി ഇതൊന്നു വിശദീകരിച്ചു തരുമോ?

സദ്ഗുരു: നിങ്ങളെന്താണോ തുറക്കാന്‍ പോകുന്നത്, അതിനെ ആശ്രയിച്ചാണിതിരിക്കുന്നത്, നിങ്ങളുടെ ചെവി തുറക്കാന്‍ ചെറുവിരലാണ് ഉത്തമം – ഇതാണെന്‍റെ നിര്‍ദ്ദേശം! ഇക്കാലത്ത് പുതുതലമുറയിലെ ചിലര്‍ തള്ളവിരലില്‍ മോതിരം അണിയാറുണ്ട്. ഇതു നല്ലതല്ല. കാരണം, ഇതു നിങ്ങള്‍ക്കു കൈകാര്യം ചെയ്യാനാവാത്ത തരത്തിലുള്ള ചിലതരം ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നു.

മോതിരവിരല്‍ യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തെ സംബന്ധിക്കുന്നതല്ല. ഇത് മനുഷ്യപ്രകൃതിയെ കുറിച്ചുള്ളതാണ്. നിങ്ങളിതു തുറക്കുമ്പോള്‍ അവിടെ പ്രപഞ്ചമുണ്ട്. പ്രപഞ്ചം സദാ അവിടെയുണ്ട്.

ഇപ്പോള്‍ നാമിവിടെ മോതിരവിരലിനെ പറ്റി സംസാരിക്കുന്നു. പ്രപഞ്ചത്തെ പറ്റി മറന്നു കളയുക. നിങ്ങള്‍ക്ക് ഒരു പ്രപഞ്ചമേയുള്ളൂ, അത് ഈ ‘ഹ്യുമന്‍ മെക്കാനിസ’മാണ്. ഒരു തരത്തില്‍ മോതിരവിരല്‍ ‘ഹ്യുമന്‍ മെക്കാനിസ’ത്തെ നിരവധി സാധ്യതകളിലേക്ക് തുറന്നിടുന്നു. ചില സംസ്കൃതികളില്‍ വരനോ വധുവോ ആകാന്‍ പോകുന്ന ഒരാള്‍ക്ക് മോതിരവിരലില്‍ മോതിരമിടുന്നു. എന്തെന്നാല്‍ ഇതു നിങ്ങള്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നു. അതു കൊണ്ട് അവര്‍ ഈ പ്രത്യേക വിരലുപയോഗിക്കുന്നു. മോതിരവിരലില്‍ ലോഹം ചാര്‍ത്തുമ്പോള്‍ ശരീരപ്രകൃതിയില്‍ സ്ഥിരത കൈവരുന്നു. പക്ഷെ സാധാരണ രീതിയില്‍ ഇടുകയാണെങ്കില്‍, ഇതു നിങ്ങളുടെ സ്വന്തം ദേഹത്തിന്‍റെ തലങ്ങള്‍ തുറക്കുവാനുള്ള ഒരു റിമോട്ട് പോലെയാണ്.

ഈ ‘ഹ്യുമന്‍ മെക്കാനിസ’ത്തെ തുറന്നില്ലെങ്കില്‍ നിങ്ങള്‍ പ്രപഞ്ചത്തെ പറ്റി ചിന്തിക്കുകയേ വേണ്ട. മോതിരവിരല്‍ യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തെ സംബന്ധിക്കുന്നതല്ല. ഇത് മനുഷ്യപ്രകൃതിയെ കുറിച്ചുള്ളതാണ്. നിങ്ങളിതു തുറക്കുമ്പോള്‍ അവിടെ പ്രപഞ്ചമുണ്ട്. പ്രപഞ്ചം സദാ അവിടെയുണ്ട്. ഇതു നിങ്ങള്‍ തുറക്കാതിരിക്കുമ്പോള്‍ അതവിടെ വെറുതെ ഉണ്ടെന്നേയുള്ളൂ.

ഞാന്‍ മോതിരവിരല്‍ ചില പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും. പക്ഷെ മോതിരവിരല്‍ എപ്രകാരം ഉപയോഗിക്കണം എന്നറിയാന്‍ ചില പരിശീലനങ്ങള്‍ ആവശ്യമാണ്. തള്ളവിരല്‍ കൊണ്ട് മോതിരവിരലിനെ സ്പര്‍ശിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം നിങ്ങളുടെ ഊര്‍ജ്ജങ്ങളെ ഇതു പലവഴിക്കും നഷ്ടപ്പെടുത്തും.