सद्गुरु

ഒരോട്ട മത്സരത്തില്‍ ഓരോരുത്തരുടേയും ചിന്ത മറ്റുള്ളവരേക്കാള്‍ ഒരു ചുവടെങ്കിലും മുന്നിലായിരക്കാനാണ്, പിന്നിലുള്ളതു മുടന്തനായാലും പ്രശ്നമില്ല

 

തരുണ്‍ താഹിലിയാനി : ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം, അവിടെ മാര്‍ക്കല്ലേ അടിസ്ഥാനം? ഒന്നുകില്‍ ചിലരുടെ മുകളില്‍ അല്ലെങ്കില്‍ ചിലര്‍ക്കു താഴെ.

സദ്‌ഗുരു : ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഒരിക്കലും റിപ്പോര്‍ട്ട് കാര്‍ഡുകള്‍ തുറന്നു നോക്കുക പതിവില്ല. ടീച്ചറുടെ കൈയ്യില്‍നിന്നും വാങ്ങി അച്ഛന്‍റെ കൈയ്യില്‍ കൊണ്ടുപോയി കൊടുക്കും. ഇത് അവര്‍ രണ്ടുപേരും തമ്മില്‍ മാത്രമുള്ള ഒരു ഇടപാടാണ് എന്നായിരുന്നു എന്‍റെ പക്ഷം. അതില്‍ എനിക്ക് വലിയ പങ്കുണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് കാര്‍ഡില്‍ ഏറ്റവും ഉത്തമമായ നമ്പര്‍ എനിക്കു കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. കാരണം, ഒന്നും എഴുതാതെയാണ് ഞാന്‍ ഉത്തരക്കടലാസുകള്‍ ടീച്ചറെ ഏല്‍പിച്ചിരുന്നത്.

മാവ് എത്രയൊക്കെ വളര്‍ന്നാലും പക്ഷെ ഒരു തെങ്ങാവില്ല, അതൊരു വികലാംഗനായ മാവായി മാറും. മനുഷ്യരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്

കുട്ടിക്കാലം മുതല്‍ക്കേ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുക്കുന്നത്, എല്ലാവരേക്കാളും മിടുക്കനാവണം എന്നാണ്. അവനവന്‍റെ ആഗ്രഹത്തിനൊത്ത് വളര്‍ന്നു വലുതാവൂ എന്ന് ആരും പറഞ്ഞു കൊടുക്കാറില്ല. കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലെത്തിയാല്‍ മറ്റുള്ളവരേക്കാള്‍ മെച്ചപ്പെട്ടവനാകുമോ? ഒരു മാവിന്‍റേയോ തെങ്ങിന്‍റേയോ കാര്യം എടുക്കാം. രണ്ടിനെയും താരതമ്യപ്പെടുത്തി തെങ്ങാണ് നല്ലത് എന്ന നിഗമനത്തിലെത്തി മാവിന്റെ ചില്ലകള്‍ വെട്ടി ഒതുക്കി, അത് ഇനി തെങ്ങിനെപ്പോലെ ഉയരത്തില്‍ വളര്‍ന്നുകൊള്ളുമെന്ന് ആശിക്കാം. മാവ് എത്രയൊക്കെ വളര്‍ന്നാലും പക്ഷെ ഒരു തെങ്ങാവില്ല, അതൊരു വികലാംഗനായ മാവായി മാറും. മനുഷ്യരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എത്രയൊക്കെ ശ്രമിച്ചാലും ഒരാള്‍ മറ്റൊരാളാവുന്നില്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഈ രീതിതന്നെയാണ് പിന്‍തുടരുന്നത്.

സ്വച്ഛന്ദമായ വളര്‍ച്ചക്ക് അനുകൂലമായ വഴിയൊരുക്കാനാവാത്ത വിദ്യാഭ്യാസംകൊണ്ട് നമുക്കെന്തു മെച്ചം?

സ്വച്ഛന്ദമായ വളര്‍ച്ചക്ക് അനുകൂലമായ വഴിയൊരുക്കാനാവാത്ത വിദ്യാഭ്യാസംകൊണ്ട് നമുക്കെന്തു മെച്ചം?

വ്യാവസായികവത്കരണത്തോട് അനുബന്ധമായിട്ടാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം രൂപം കൊണ്ടിട്ടുള്ളത്. ഒരു ഊക്കന്‍ യന്ത്രത്തിന്‍റെ ചെറു ചെറു ഭാഗങ്ങള്‍, അതിനായി ഒട്ടനവധി പേരെ ആവശ്യമുണ്ടായിരുന്നു. അതിനുള്ള വഴിയില്‍ മനുഷ്യന്‍റെ സഹജമായ ബുദ്ധിവൈഭവത്തിന് വളര്‍ന്നു വികസിക്കാന്‍ ഇടമില്ലായിരുന്നു. ഒരോട്ട മത്സരത്തില്‍ ഓരോരുത്തരുടേയും ചിന്ത മറ്റുള്ളവരേക്കാള്‍ ഒരു ചുവടെങ്കിലും മുന്നിലായിരക്കാനാണ്, പിന്നിലുള്ളതു മുടന്തനായാലും പ്രശ്നമില്ല. അവനവന്‍റെ പരമാവധി കഴിവിനെ കുറിച്ച് ആരും ആലോചിക്കുന്നില്ല.

എല്ലാ സമ്മര്‍ദ്ദങ്ങളില്‍നിന്നും പിരിമുറുക്കങ്ങളില്‍നിന്നും മുക്തമാവുമ്പോഴേ മനസ്സിന് സ്വതസിദ്ധമായ കഴിവുകള്‍ തിരിച്ചറിയാനും അവ പോഷിപ്പിക്കാനും സാധിക്കുകയുള്ളു. സമാധാനത്തിന്‍റേയും ഉത്സാഹത്തിന്‍റേയും നീണ്ട ഇടവേളകള്‍ ഉണ്ടെങ്കില്‍ മാത്രമേ സ്വന്തം കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കാന്‍ അവനു സാധിക്കുകയുള്ളു, അതിനുള്ള സ്വാതന്ത്ര്യവും, സാവകാശവും അവന് ലഭിച്ചിരിക്കണം

https://www.publicdomainpictures.net