सद्गुरु

ദുഷ്ടതയ്ക്കുമേല്‍ മഹാശക്തിയുടെ വിജയം...
അനീതിക്കുമേല്‍ നീതിയുടെ വിജയം...
അസുരന്മാരുടെമേല്‍ ദേവന്മാരുടെ വിജയം...

ഐതിഹ്യങ്ങള്‍ പല കഥകള്‍ പറയുന്നുണ്ട്. ദക്ഷയാഗം മുടക്കുവാനായി ഭദ്രകാളി തിരുവവതാരമെടുത്ത പുണ്യ ദിനമാണ് ദുര്‍ഗ്ഗാഷ്ടമി. തെക്കന്‍ കേരളത്തില്‍ തിരുവിതാം കൂറിലെ നവരാത്രി ആഘോഷങ്ങള്‍ ഇപ്പോഴും പ്രധാനമാണ്.

തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ആദ്യം തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന പദ്മനാഭപുരത്തായിരുന്നു നവരാത്രി ആഘോഷങ്ങള്‍ നടന്നത്. എന്നാല്‍ സ്വാതി തിരുനാള്‍ മഹാരാജാവാണ് തിരുവനന്തപുരത്തേയ്ക്ക് നവരാത്രി ആഘോഷങ്ങള്‍ മാറ്റിയത്. രാജഭരണം അവസാനിച്ചെങ്കിലും ഇന്നും പഴയ രാജകീയ ആചാരങ്ങളോട് കൂടിത്തന്നെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമാവുന്നത്.

രാജഭരണം അവസാനിച്ചെങ്കിലും ഇന്നും പഴയ രാജകീയ ആചാരങ്ങളോട് കൂടിത്തന്നെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമാവുന്നത്

കേരളത്തില്‍ നവരാത്രി ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പദ്മനാഭപുരം കൊട്ടാരത്തില്‍(ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍) നിന്ന് നവരാത്രി പൂജയ്ക്കുള്ള വിഗ്രഹങ്ങള്‍ കേരളത്തിലേയ്ക്ക് ഘോഷയാത്രയായി എത്തിയ്ക്കുന്നതോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ സെപ്റ്റംബര്‍ 28നാണ് പദ്മനാഭപുരത്ത് നിന്നും ഘോഷാത്ര ആരംഭിച്ചത്.

padmanaപദ്മനാഭപുരത്ത് നിന്നും സരസ്വതി ദേവിയുടേയും, വേളിമലയില്‍ നിന്ന് മുരുകന്റെയും ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റിനങ്കയുടേയും വിഗ്രഹങ്ങളാണ് ഘോഷയാത്രയായി എത്തിയ്ക്കുന്നത്. ഇത്തവണത്തെ നവരാത്രി ഘോഷയാത്രയ്ക്ക് സെപ്റ്റംബര്‍ 28 ബുധനാഴ്ച തുടക്കമായി. പദ്മനാഭപുരത്ത് നിന്നും വിശിഷ്ട അതിഥികളുടെ സാന്നിദ്ധ്യത്തിലാണ് ഘോഷയാത്ര കേരളത്തിലേയ്ക്ക് പുറപ്പെട്ടത്.

സെപ്റ്റംബര്‍ 28ന് ആരംഭിച്ച ഘോഷയാത്ര 30ന് വെള്ളിയാഴ്ച തിരുവന്തപുരത്ത് എത്തി. കുഴിത്തുറയിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലും ഇറക്കി പൂജ നടത്തിയശേഷമാണ് വിഗ്രഹങ്ങള്‍ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ എത്തിച്ചത്. ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയാണ് നവരാത്രിപൂജ ആരംഭിച്ചത്.

നവരാത്രി മണ്ഡപത്തിന് മുന്നില്‍ വച്ച് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ് നല്‍കുന്നത്. സരസ്വതി ദേവിയുടെ വിഗ്രഹത്തിനെ നവരാത്രി മണ്ഡപത്തിലേയ്ക്ക് മുരുകനെ ആര്യശാല ക്ഷേത്രത്തിലേയ്ക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലേയ്ക്കുമാണ് കൊണ്ടു പോകുന്നത്.

deviസരസ്വതീ പൂജ

കേരളത്തില്‍ സരസ്വതീ പൂജയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജയില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിയ്ക്കുക

1838 ലാണ് പദ്മനാഭപുരത്ത് വച്ച് അവസാനമായി നവരാത്രി പൂജ നടന്നത്. 1839 മുതല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവാണ് തിരുവനന്തപുരത്തേയ്ക്ക് നവരാത്രി ആഘോഷങ്ങള്‍ മാറ്റിയത്. കോട്ടയ്ക്കത്ത് നിന്ന് മഹാരാജാവ് ആറ് വെള്ളക്കുതിരകളെ പൂട്ടിയ സ്വര്‍ണരഥത്തിലാണ് പൂജപ്പുര മണ്ഡപത്തില്‍ പോയിരുന്നത്. മുരുകന്റെ വിഗ്രഹത്തിന് മുന്നില്‍ അസ്ത്രവിദ്യയ്ക്ക് തുടക്കം കുറിയ്ക്കുന്നതിനായിരുന്നു ഈ യാത്ര. ഇന്നും വിജയ്ദശമി ദിനത്തില്‍ സ്വാതി തിരുനാളും ആറ് വെള്ളക്കുതിരകളെ പൂട്ടിയ രഥവും ഈ നാട്ടുകാര്‍ ഓര്‍മ്മിയ്ക്കുന്നു.

നവരാത്രിയാഘോഷങ്ങളില്‍ ആദ്യം പൂജിക്കപ്പെടുന്നത്‌ കാലചക്രരൂപിണിയായ കാളീദേവിയെയാണ്. കേരളത്തില്‍ എന്നാല്‍ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യം

കാലത്തിന്റെ ഈ അധീദേവതയാണ് ശക്ത്യാരാധനയുടെ കാതലായ കാളി. നവരാത്രിയാഘോഷങ്ങളില്‍ ആദ്യം പൂജിക്കപ്പെടുന്നത്‌ കാലചക്രരൂപിണിയായ കാളീദേവിയെയാണ്. കേരളത്തില്‍ എന്നാല്‍ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യം. മറ്റുള്ള ഇടങ്ങളില്‍ അങ്ങനെയല്ല, ശക്തിയെ ഉത്സവാഘോഷങ്ങളോടെ ആരാധിക്കുവാനുള്ള സുവര്‍ണ്ണാവസരമായാണ് ഭാരതത്തില്‍ പലയിടത്തും ഇതിനേ കാണുന്നത്.

നവരാത്രി പൂജ വിധിയാം വണ്ണം നടത്തിയാല്‍ സകലാഭീഷ്ടങ്ങളും ദേവി സാധിച്ചു തരും എന്നാണ് വിശ്വാസം. വസിഷ്ഠന്‍, കൗശികനായ വിശ്വാമിത്രന്‍, കശ്യപന്‍, ഭൃഗു തുടങ്ങിയ മഹര്‍ഷീശ്വരന്മാര്‍ നവരാത്രി വ്രതത്തിലൂടെ ദേവിയെ പ്രീതിപ്പെടുത്തിയവരാണ്. വൃതാസുരവധത്തിനായി ദേവേന്ദ്രനും ത്രിപുര നിഗ്രഹത്തിനായി പരമശിവനും, മധു കൈടഭനിഗ്രഹത്തിനായി മഹാവിഷ്ണുവും, രാവണവധത്തിനായി ശ്രീരാമനും നവരാത്രിവ്രതം അനുഷ്ഠിച്ചിരുന്നു. ശ്രീരാമന്റെ വിധിപ്രകാരമുള്ള നവരാത്രി വ്രതത്തിലും പൂജയിലും പ്രീതയായ ദേവി പ്രത്യക്ഷയായി ശ്രീരാമനു വരം നല്‍കുകയും തുടര്‍ന്നുള്ള യുദ്ധത്തില്‍ രാവണന്‍ കൊല്ലപ്പെടുകയും ചെയ്തു.

നവരാത്രി പൂജ വിധിയാം വണ്ണം നടത്തിയാല്‍ സകലാഭീഷ്ടങ്ങളും ദേവി സാധിച്ചു തരും എന്നാണ് വിശ്വാസം

നവരാത്രി സമയത്ത് ദേവീഭാഗവതവും ദേവീമാഹാത്മ്യവും വായിക്കേണ്ടതാണ്. വിദ്യയാണ് ജീവിതവിജയത്തിന് അത്യാവശ്യം, പിന്നെ ധനവും. മഹിഷാസുരൻ അജ്ഞാനത്തിന്റെ പ്രതീകമാണ്, അതിനെ വധിച്ച് ജ്ഞാനം തെളിയിക്കുന്ന ദിവസമാണു വിജയദശമി.

നവരാത്രി – ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.

നവരാത്രിയും ബൊമ്മക്കൊലുവും

ദേവിയുടെ പടുകൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. തമിഴ് നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരാചാരംകൂടിയാണ് കൊലുവയ്ക്കൽ.

നവരാത്രവ്രതം

9 ദിവസം വ്രതം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7 ദിവസം, 5 ദിവസം, 3 ദിവസം, 1 ദിവസം എന്നീ ക്രമത്തിലും വ്രതമനുഷ്തിക്കുവാൻ വിധിയുണ്ട്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് നവരാത്രി ആചരിക്കുന്നത് – പൂജവെയ്പ് മുതൽ പൂജയെടുപ്പുവരെ. ശക്ത്യുപാസനാപ്രധാനമായ ഈ ദിവസങ്ങളിൽ ദേവീഭാഗവതം, കാളികാപുരാണം, മാർക്കണ്ഡേയപുരാണം എന്നിവ പാരായണം ചെയ്യുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.

ദുർഗ്ഗാഷ്ടമി ദിവസം സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്. മഹാനവമി - പൂജാവെയ്പ്പിന്റെ രണ്ടാം ദിനമാണിത്. വിജയദശമി നാള്‍ – കന്നി വെളുത്തപക്ഷത്തിലെ ദശമി – വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിജയസൂചകമായ ഈ പുണ്യദിനം സര്‍വ്വപ്രധാനമായി കരുതുന്നു. സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യനാളാണിത്. വിദ്യാരംഭം മുതലായ ശുഭകർമ്മങ്ങൾ അന്ന് നടത്തുന്നു.

ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവാ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ശക്തിയുടെ, അല്ലെങ്കില്‍ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ്‌ ”കാലം.” എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു; ഒപ്പം പ്രപഞ്ചവും.

https://upload.wikimedia.org/wikipedia/commons/7/71/Navratri_-_the_festival_of_Maa_Durga.jpg