सद्गुरु

ഭൂമിയുടെ തലച്ചോര്‍ മനുഷ്യന്‍റെ തലച്ചോറിനേക്കാള്‍ കോടാനുകോടി മടങ്ങ് വലുപ്പമുള്ളതാണ്. പരമാണുവിന്‍റെ തലത്തിലും, അതിന്‍റെ ഘടകതലത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അത്രക്കും അതിശയകരമാണ്, അവര്‍ണ്ണീയമാണ്.

ദക്ഷിണേന്ത്യയില്‍ അതിമനോഹരമായൊരു ക്ഷേത്രമുണ്ട്, അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. വിശേഷിച്ചൊരു ശാസ്ത്രവിധി അനുസരിച്ച് ഏഴടുക്കുകളായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അത്യധികാശക്തിയുള്ളൊരു സ്ഥാനമാണ് ഇത്. ക്ഷേത്രത്തിന് പുറകുവശത്തായി ആ നാട്ടുഭാഷയില്‍ എഴുതിവെച്ചിട്ടുണ്ട്. വേദകാലത്തിനു മുമ്പുതന്നെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാനുള്ള വിദ്യ പലര്‍ക്കും അറിയാമായിരുന്നു. കുളത്തില്‍ നിന്നുള്ള വെള്ളത്തേക്കാള്‍ ശുദ്ധമായ ജലം അങ്ങനെ കുടിക്കാന്‍ കിട്ടുമായിരുന്നു. കുളങ്ങളിലുള്ള വെള്ളം അത്ര ശുദ്ധമല്ല. അത് പല രോഗബാധകള്‍ക്കും കാരണമാകുന്നു. എന്നിട്ടും അവര്‍ ഇഷ്ടം പോലെ കുഴല്‍കിണറുകള്‍ നിര്‍മ്മിച്ചില്ല, കാരണം, അവര്‍ക്കറിയാമായിരുന്നു ഓരോരുത്തരും യഥേഷ്ടം ഭൂമിയിലേക്ക് കുഴലിറക്കിയാല്‍ ഭൂമിയുടെ സഹജമായ പ്രകൃതം ക്രമേണ നഷ്ടപ്പെടുമെന്ന്. ഈ പ്രപഞ്ചം മുഴുവന്‍ പരസ്പരം ബന്ധപ്പെട്ടാണ് നിലനില്ക്കുന്നത്. ഓരോ അണുവും പരസ്പരം ആശയവിനിമയം നടത്തുന്നു. അങ്ങനെയാണ് പ്രകൃതിയിലെ ഓരോ കാര്യവും സംഭവിക്കുന്നത്. മനുഷ്യമസ്തികത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാഡീപ്രവര്‍ത്തനങ്ങള്‍, ഭൂമിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഒരു നിലയ്ക്കും താരതമ്യം ചെയ്യാനാവില്ല. പരമാണുവിന്‍റെ തലത്തിലും, അതിന്‍റെ ഘടകതലത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അത്രക്കും അതിശയകരമാണ്, അവര്‍ണ്ണീയമാണ്. ഭൂമിയുടെ തലച്ചോര്‍ മനുഷ്യന്‍റെ തലച്ചോറിനേക്കാള്‍ കോടാനുകോടി മടങ്ങ് വലുപ്പമുള്ളതാണ്.


നമ്മുടെ തുച്ഛമായ ബുദ്ധിയെവിടെ? ഭൂമിയുടെ അപാരമായ ബുദ്ധി എവിടെ? അത്രയും ബൃഹത്തായ ഒരു മേധാശക്തിയുടെ നിര്‍ദേശമനുസരിച്ചിട്ടായിരിക്കണം നമ്മുടെ ഓരോ ചുവടുവെയ്പും എന്ന് സ്വാഭാവികമായും തോന്നുന്നില്ലേ?

അതുകൊണ്ടുതന്നെ എന്തു ചെയ്യുന്നതിനും മുമ്പായി നമ്മള്‍ ഭൂമിയുമായി ഒരു കൂടിയാലോചന നടത്തേണ്ടതാണ്.

നമ്മുടെ തുച്ഛമായ ബുദ്ധിയെവിടെ? ഭൂമിയുടെ അപാരമായ ബുദ്ധി എവിടെ? അത്രയും ബൃഹത്തായ ഒരു മേധാശക്തിയുടെ നിര്‍ദേശമനുസരിച്ചിട്ടായിരിക്കണം നമ്മുടെ ഓരോ ചുവടുവെയ്പും എന്ന് സ്വാഭാവികമായും തോന്നുന്നില്ലേ? നമ്മുടെ പൂര്‍വികډാര്‍ അതാണ് ചെയ്തത്. ഓരോ കാര്യത്തിലും ഭൂമിയുടെ ഉപദേശം ആരാഞ്ഞു. പലപ്പോഴും മറുപടി "അരുത്" എന്നായിരുന്നു. ആ നിര്‍ദേശം അവര്‍ അക്ഷരം പ്രതി അനുസരിച്ചു. ഭൂമി വിലക്കിയ പ്രവൃത്തികളില്‍ നിന്നും അവര്‍ പാടെ പിന്‍മാറി.

അതാണ് വിവേകം, ബുദ്ധി. ദീര്‍ഘകാലത്തേക്ക് പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. തല്ക്കാലത്തേക്കൊരു പരിഹാരമാകുമെങ്കിലും നാളേക്ക് അത് വലുതായ ദോഷമായി ഭവിക്കും എന്ന സംഗതികള്‍ ചെയ്യാതിരിക്കുക. നമ്മുടെ ശാസ്ത്രം സാങ്കേതിക മേഖലകള്‍ക്ക് ആ കാര്യത്തില്‍ പിഴവു പറ്റിയിരിക്കുന്നു. തല്ക്കാലത്തെ നേട്ടമേ അവര്‍ കണക്കാക്കുന്നുള്ളൂ. പിന്നീട് ഖേദിക്കേണ്ടിവരും എന്ന ചിന്ത അവരെ അലട്ടുന്നില്ല.