सद्गुरु

മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളില്‍ തൊണ്ണൂറു ശതമാനവും മാനസിക കാരണങ്ങള്‍കൊണ്ടാണ്. അവര്‍ മനസ്സുകൊണ്ട് സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്.

മനുഷ്യന്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത് പ്രധാനമായും രണ്ടു വിധത്തിലാണ്- മാനസികം, ശാരീരികം. ശാരീരിക ദുരിതങ്ങള്‍ പല പ്രകാരത്തിലുമുണ്ടാകാം. മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളില്‍ തൊണ്ണൂറു ശതമാനവും മാനസിക കാരണങ്ങള്‍കൊണ്ടാണ്. ജനങ്ങള്‍ മനസ്സുകൊണ്ട് സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്. കോപം, അസൂയ, അവജ്ഞ, ഭയം, അരക്ഷിതാവസ്ഥ തുടങ്ങിയ പല വികാരങ്ങള്‍ സ്വയം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

മനുഷ്യന്‍ ദുരിതമനുഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ ജീവിതം എന്താണ് എന്നുള്ളതിനെക്കുറിച്ച് ശരിയായ ഒരു ധാരണ നഷ്ടപ്പെട്ടിരിക്കുന്നു എന്നതു കൊണ്ടാണ്.

ദുരിതങ്ങളുടെ പിന്നിലുള്ള സംവിധാനം എന്താണെന്ന് നമുക്കൊന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം.

ഇന്നത്തെ സൂര്യോദയം എത്ര മനോഹരമായിരുന്നു എന്നത് നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിരുന്നോ? നീലാകാശം, കുളിര്‍മ ചൊരിയുന്ന കാറ്റ്, പച്ച വിരിച്ച ഭൂമി, പൂക്കളും, പൂമ്പാറ്റകളും, പക്ഷി മൃഗാദികളും എല്ലാം ചേര്‍ന്ന് ഉത്സാഹഭരിതരായി ഒരു പുതിയ ദിനത്തെ വരവേല്‍ക്കുന്നു. ഈ പ്രപഞ്ചം മുഴുവനും എത്ര ഭംഗിയും ചിട്ടയുമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്?

എന്നിട്ടും നിങ്ങളുടെ മസ്തിഷ്കത്തില്‍ ആവശ്യമില്ലാതെ നുഴഞ്ഞുകയറി കടന്നുവരുന്ന ഒരു വിചാരം, "ഇന്നൊരു നന്നല്ലാത്ത ദിവസം" എന്നായിരിക്കാം. എന്തോ ചെറിയ പ്രശ്നം നിങ്ങളെ അലട്ടുന്നു, അതുകൊണ്ട് നിങ്ങളുടെ ഉള്ളില്‍ ആകാംക്ഷയും, പിരിമുറുക്കവും. മനുഷ്യന്‍ ദുരിതമനുഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ ജീവിതം എന്താണ് എന്നുള്ളതിനെക്കുറിച്ച് ശരിയായ ഒരു ധാരണ നഷ്ടപ്പെട്ടിരിക്കുന്നു എന്നതു കൊണ്ടാണ്. അവരുടെ മാനസിക പ്രക്രിയകളെല്ലാം തങ്ങളുടെ അസ്തിത്വവ്യവസ്ഥയേക്കാള്‍ വളരെ വലുതായിട്ടാണവര്‍ കരുതുന്നത്, വ്യക്തമായി പറഞ്ഞാല്‍ സ്രഷ്ടാവിന്റെ സൃഷ്ടിമഹത്വത്തേക്കാള്‍ വളരെ വലുതായി.

എല്ലാ ദുരിതങ്ങളുടെയും അടിസ്ഥാനസ്രോതസ്സ് മേല്‍പ്പറഞ്ഞ ചിന്താഗതിതന്നെയാണ്. ഈ ഭൂതലത്തില്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ മഹത്വം നമ്മള്‍ മനസ്സിലാക്കുന്നില്ല. ജീവിതത്തിന്റെ പൊരുള്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ മസ്തിഷ്കത്തില്‍ തത്ക്കാലത്തേക്ക് ഉദിക്കുന്ന ചിന്തയോ വികാരമോ ഏതു തരത്തിലാണെന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ഇപ്പോഴുള്ള നിങ്ങളുടെ ജീവിതാനുഭവത്തിന്റെ സ്വഭാവ നിര്‍ണയം.

ഈ സൃഷ്ടി അഭൂതപൂര്‍വമായ രീതിയില്‍, കുറ്റമറ്റതായി. കൃത്യനിഷ്ഠതയോടെ, നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും യാതൊരു പ്രാധാന്യവുമര്‍ഹിക്കാത്ത കഴമ്പില്ലാത്ത കുറേ ചിന്തകളും, അതില്‍ നിന്നുദിക്കുന്ന വികാരങ്ങളും നിങ്ങളുടെ ദിവസത്തെ മുഴുവന്‍ നശിപ്പിക്കുന്നു. ജീവിതത്തിന്റെ പരിമിതമായ യാഥാര്‍ത്ഥ്യങ്ങളുമായി അതിനു യാതൊരു ബന്ധവുമില്ല. പ്രശ്നത്തിന്റെ പരിഹാരത്തിനു വേണ്ടി ശ്രമിക്കാം. പക്ഷെ, മനസ്സ് നീറിപ്പുകഞ്ഞിട്ടെന്തു കിട്ടാന്‍?

'എന്റെ മനസ്സ്' എന്ന്‍ നിങ്ങള്‍ വിശ്വാസിക്കുന്ന ആ ഒന്ന്, വാസ്തവത്തില്‍ അത് നിങ്ങളുടേതല്ല. നിങ്ങള്‍ക്കുമാത്രം സ്വന്തമായിട്ടൊരു മനസ്സില്ല. 'എന്റെ മനസ്സ്' എന്നു നിങ്ങള്‍ പറയുന്ന വസ്തു, വാസ്തവത്തില്‍ സമൂഹത്തിന്റെ ചവറ്റുകുട്ടയാണ്. നിങ്ങളുമായി ബന്ധമുള്ള, നിങ്ങളെ മറികടന്നുപോകുന്ന ഓരോരുത്തരും നിങ്ങളുടെ തലയ്ക്കുള്ളില്‍ എന്തൊക്കെയോ നിക്ഷേപിച്ച് കടന്നുപോകുന്നു. ആരില്‍നിന്നും കിട്ടുന്ന സന്ദേശമാണ് സ്വീകരിക്കേണ്ടത്, ആരില്‍നിന്നും കിട്ടുന്നത് തിരസ്കരിക്കണം എന്നതിനെക്കുറിച്ച് ഒരു വിവേചനബുദ്ധി നിങ്ങള്‍ക്കില്ലാതെ പോകുന്നു.

കിട്ടുന്നതെന്തും എങ്ങനെ വകതിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തണമെന്ന്‍ നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ ഈ ചവറ്റുകുട്ടപോലും ഉപയോഗപ്രദമാക്കാമായിരുന്നേനെ.

ഒരു വ്യക്തിയെ 'എനിക്കിഷ്ടമില്ല' എന്ന്‍ നിങ്ങള്‍ ധരിക്കുന്നുവെന്നിരിക്കട്ടെ, നിങ്ങള്‍ക്ക് പ്രിയമുള്ള വസ്തുക്കള്‍ ഒരുപക്ഷെ മറ്റാരില്‍നിന്നും കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ആ ആളില്‍ നിന്നായിരിക്കും കിട്ടാന്‍ സാദ്ധ്യത. വാസ്തവത്തില്‍ നിങ്ങള്‍ക്ക് യുക്തിപരമായ വിവേചനമില്ല. കിട്ടുന്നതെന്തും എങ്ങനെ വകതിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തണമെന്ന്‍ നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ ഈ ചവറ്റുകുട്ടപോലും ഉപയോഗപ്രദമാക്കാമായിരുന്നേനെ. നിങ്ങളുടെ മസ്തിഷ്കത്തില്‍ ശേഖരിച്ചുവച്ചിട്ടുള്ള ധാരണകളും വികാരങ്ങളും എല്ലാം ഈ ലോകത്ത് കഷ്ടിച്ച് കഴിഞ്ഞു കൂടുവാന്‍മാത്രം ഉപകരിക്കുന്നതാണ്. നിങ്ങള്‍ ആരാണ്, എന്താണ് എന്നതുമായി അവയ്ക്കൊന്നും യാതൊരു ബന്ധവുമില്ല.

മാനസിക ഇടപാടുകളില്‍ നിന്ന് അസ്തിത്വത്തിലേക്ക് കടക്കണം.

ആത്മീയ നടപടി (spiritual process) യെക്കുറിച്ച് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് മാനസിക ഇടപാടുകളുടെ അവസ്ഥയില്‍നിന്ന് അവനവനെ സ്വന്തം അസ്തിത്വത്തിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രക്രിയയെക്കുറിച്ചാണ്. അതായത്, ജീവിതം എന്നുപറയുമ്പോള്‍ ഈ പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും, ആ സൃഷ്ടിയെ പരിപൂര്‍ണമായി ഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ചും, എതുവിധമാണ് അതനുഭവത്തില്‍ കൊണ്ടുവരുത്തേണ്ടതെന്നും മറ്റുമുള്ള കാര്യങ്ങളാണ് അര്‍ത്ഥമാക്കുന്നത്, അല്ലാതെ നിങ്ങള്‍ക്കാവശ്യമുള്ളതുപോലെ അവയെ ദുര്‍വാഖ്യാനം ചെയ്ത്, യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കലല്ല. അസ്തിത്വത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് വരണമെന്ന്‌ നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍, നിങ്ങളുടെ ചിന്തകള്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ലെന്നും, മനസ്സില്‍ യഥാകൃതം തോന്നുന്ന കാര്യങ്ങള്‍ക്കൊന്നും തന്നെ പ്രാമുഖ്യം അര്‍ഹിക്കുന്നില്ല എന്നുമുള്ള ബോധം വരണം. അതായത്, നിങ്ങളുടെ ചിന്തകള്‍ക്കൊന്നും തന്നെ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ല, ജീവിതവുമായി യാതൊരു സാംഗത്യവും ഇല്ല എന്ന വസ്തുത.

എവിടെയോ നിന്നൊക്കെ ശേഖരിച്ച് വച്ചിട്ടുള്ള കുറേ വിഷയങ്ങളെപ്പറ്റി നിരര്‍ത്ഥകമായി ചിന്തിച്ചുകൊണ്ടിരിക്കുന്നു എന്നുമാത്രം. അതിനെല്ലാം വളരെ പ്രാധാന്യമുണ്ട് എന്നു കരുതുകയാണെങ്കില്‍, അതിനപ്പുറത്തേക്ക് നിങ്ങള്‍ക്കു ചിന്തിക്കാനാവുകയില്ല, അതു മറികടക്കാനാകുകയില്ല. സ്വാഭാവികമായും മനുഷ്യന്റെ സാന്ദ്രമായ ശ്രദ്ധ അവന് പ്രാധാന്യമെന്ന്‍ കരുതുന്ന വിഷയത്തിലേയ്ക്കു മാത്രമേ തിരിയുകയുള്ളു. തന്റെ നൈമിഷകമായ ചിന്തയും വികാരവും വളരെ വിലപ്പെട്ടതാണ് എന്ന്‍ കരുതുന്ന ഏതൊരുവനും, അതിലേയ്ക്ക് മാത്രമേ ചിന്ത കേന്ദ്രീകരിക്കുവാന്‍ ആകുകയുള്ളു. അത് മാനസികമായൊരു യാഥാര്‍ഥ്യമാണ്, അല്ലാതെ അസ്തിത്വവുമായി അതിന് യാതൊരു ബന്ധവുമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ആന്തരികമായ ചിന്തകള്‍ക്ക് അവിടെ അധികസമയം ഇടം ലഭിക്കുകയില്ല.

തന്റെ നൈമിഷകമായ ചിന്തയും വികാരവും വളരെ വിലപ്പെട്ടതാണ് എന്ന്‍ കരുതുന്ന ഏതൊരുവനും, അതിലേയ്ക്ക് മാത്രമേ ചിന്ത കേന്ദ്രീകരിക്കുവാന്‍ ആകുകയുള്ളു.

ദുരിതങ്ങള്‍ എവിടെനിന്നും നമ്മുടെ മേല്‍ ചൊരിയപ്പെടുന്നില്ല, മറിച്ച്, അതു നമ്മളാല്‍തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ്. അതിന്റെ ഫാക്ടറി നമ്മുടെ മനസ്സില്‍ത്തന്നെയാണ് ഉള്ളത്. അത് അടച്ചുപൂട്ടാനായാല്‍ നമ്മളനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞ് വരും.

pastor john's sermon blog