सद्गुरु

യൗവനത്തില്‍ നിങ്ങളുടെ മോഹങ്ങളില്‍ പ്രധാനമായത് എന്താണ്? പ്രണയം. കലാശാലകളില്‍, പ്രേമിക്കുന്നവരെ ഞാന്‍ കാണാറുണ്ട്. ഒരാള്‍ക്കു വേണ്ടി മാത്രമാണ് മറ്റേയാള്‍ ജീവിക്കുന്നത് എന്നു തോന്നും. മിഴികളും വദനവും സന്തോഷം കൊണ്ട് തിളങ്ങും. പ്രണയത്തിന്‍റെ പ്രകമ്പനങ്ങള്‍ അവര്‍ ഇരിക്കുന്ന സ്ഥലത്തെപ്പോലും സന്തോഷമയമാക്കും.

ജീവസ്സുറ്റ അവരുടെ പെരുമാറ്റം കാണുമ്പോള്‍ ജീവിതകാലം മുഴുവന്‍ അങ്ങനെതന്നെ ആയിരിക്കും എന്നു തോന്നിപ്പോകും. മാതാപിതാക്കള്‍, സമൂഹം, സംസ്കാരം, തുടങ്ങിയവയെ എല്ലാം എതിര്‍ത്തു നിന്ന് അവര്‍ വിവാഹിതരാവുകയും ചെയ്യും. അഞ്ചോ, ആറോ വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരെ കണ്ടാല്‍ നമ്മള്‍ അതിശയിച്ചു പോകും. ആരെപ്പറ്റി വിചാരിക്കുന്ന മാത്രയില്‍ത്തന്നെ സന്തോഷം തോന്നിയോ അതേ വ്യക്തിയുടെ സാമീപ്യം ഇപ്പോള്‍ അസഹ്യമായിത്തീര്‍ന്നിരിക്കുകയാണ്.

എന്തുകൊണ്ടാണിങ്ങനെ? വളരെ തീവ്രതയോടെ പ്രണയിച്ചുകൊണ്ടിരുന്നപ്പോള്‍ എത്രസമയം വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറായിരുന്നു. വിശപ്പ്, വെയില്‍, മഴ ഒന്നും അറിഞ്ഞില്ല. കാലബോധം ഉണ്ടായിരുന്നില്ല. സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ട ശേഷം അവിടെ ബിസിനസ് കടന്നുവന്നു. പ്രേമത്തെ ഒരു മൂലധനമെന്നു കരുതി ജീവിതം തുടങ്ങിയാല്‍ പെട്ടെന്നുതന്നെ വിരസതയും അസഹിഷ്ണുതയും കടന്നു വരുന്നത് തടുക്കാനാവില്ല.


വിവാഹത്തെ ഒരു സാമൂഹ്യസുരക്ഷ എന്നു മാത്രം കരുതുന്നവര്‍ക്ക് പ്രേമത്തിന്‍റെ അടിസ്ഥാനം മനസ്സിലാക്കാന്‍ സാധിക്കാതെ പ്രേമത്തെ കൊന്നു കളയേണ്ടി വന്നേക്കും. ഈ ഏര്‍പ്പാടില്‍ പല സൗകര്യങ്ങളുമുണ്ടാകും, പക്ഷേ സന്തോഷം മാത്രം ലഭിക്കില്ല.

ഒരിക്കല്‍, ശങ്കരന്‍പിള്ള ഒരു പാര്‍ക്കില്‍ സുന്ദരിയായ ഒരു യുവതിയെ കണ്ടു. അയാള്‍ ആ യുവതിയുടെ അരികില്‍ ചെന്ന് ഇരുന്നു. ആ യുവതി അകന്നു മാറിയിരുന്നു. അപ്പോള്‍ ശങ്കരന്‍പിള്ള അവരുടെ അരികില്‍ പോയി മുട്ടുകുത്തി. "നിന്നെ ഞാന്‍ ജീവനേക്കാളുപരിയായി സ്നേഹിക്കുന്നു. നീ ഇല്ലെങ്കില്‍ ഞാനിപ്പോള്‍ മരിച്ചുകളയും" എന്നു ദീനമായി പറഞ്ഞു. ആ യുവതി അയാളുടെ പ്രണയ വചനങ്ങളില്‍ മയങ്ങി അയാളുടെ മടിയില്‍ തലചായ്ച് കിടന്നു. പിന്നീടെന്തുണ്ടായി ശങ്കരന്‍പിള്ള അവളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി പെരുമാറി.

സമയം ഏഴരയായി. ശങ്കരന്‍പിള്ള വാച്ചു നോക്കി ഝടുതിയില്‍ എണീറ്റു. "എന്നെ വിട്ട് പോകരുതേ" എന്ന് യുവതി കേണു പറഞ്ഞു. "അയ്യോ, ഇന്ന് ഞാന്‍ ഒട്ടും വൈകാതെ വീട്ടിലെത്താം എന്നു ഭാര്യയോടു പറഞ്ഞിട്ടു????" എന്നായി ശങ്കരന്‍പിള്ള. "ഭാര്യയോ? എന്നെ യുഗങ്ങളായി പ്രേമിക്കുന്നു എന്നു പറഞ്ഞുവല്ലോ. അതു സത്യമാണെന്ന് ഞാന്‍ വിശ്വസിച്ചല്ലോ" എന്ന് ആ യുവതി കരയാന്‍ തുടങ്ങി. "എടീ മണ്ടീ, പ്രേമം എന്നു പറയുന്നത് 'ഓപ്പണ്‍ സിസേം' എന്നു ആലിബാബാ പറഞ്ഞ വാക്കുകള്‍പോലെ കാര്യസാധ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു മാന്ത്രികവാക്കാണ്. അത്രയേ ഉള്ളൂ" എന്നു പറഞ്ഞിട്ട് ശങ്കരന്‍പിള്ള അയാളുടെ പാട്ടിനു പോയി.


നിങ്ങള്‍ക്ക് സാമൂഹികമായി ഒരു ഇണ ആവശ്യമാണ്. അത് ശാരീരികമായിരിക്കാം, മാനസികമായിരിക്കാം, സാമ്പത്തിക ആവശ്യകത പോലുമായിരിക്കാം, പക്ഷേ ഇങ്ങനെ ഒരാവശ്യം പ്രമാണിച്ച് ഉടലെടുക്കുന്ന പ്രേമം സത്യമായ ഒന്നായിരിക്കില്ല.

ശങ്കരന്‍പിള്ളയെപ്പോലെ പെരുമാറുന്നവര്‍ക്ക് പ്രേമത്തെപ്പറ്റി അറിയാമോ? ഒരു പുരുഷനും സ്ത്രീയും 'ഞാന്‍ ഇതു തരാം, നീ അതു തരുമോ' എന്ന രീതിയില്‍ പരസ്പരം ചെയ്യുന്ന എഴുതപ്പെടാത്ത ഉടമ്പടിയാണ് പ്രേമം. നിങ്ങള്‍ക്ക് സാമൂഹികമായി ഒരു ഇണ ആവശ്യമാണ്. അത് ശാരീരികമായിരിക്കാം, മാനസികമായിരിക്കാം, സാമ്പത്തിക ആവശ്യകത പോലുമായിരിക്കാം, പക്ഷേ ഇങ്ങനെ ഒരാവശ്യം പ്രമാണിച്ച് ഉടലെടുക്കുന്ന പ്രേമം സത്യമായ ഒന്നായിരിക്കില്ല. വിവാഹത്തെ ഒരു സാമൂഹ്യസുരക്ഷ എന്നു മാത്രം കരുതുന്നവര്‍ക്ക് പ്രേമത്തിന്‍റെ അടിസ്ഥാനം മനസ്സിലാക്കാന്‍ സാധിക്കാതെ പ്രേമത്തെ കൊന്നു കളയേണ്ടി വന്നേക്കും. ഈ ഏര്‍പ്പാടില്‍ പല സൗകര്യങ്ങളുമുണ്ടാകും, പക്ഷേ സന്തോഷം മാത്രം ലഭിക്കില്ല. തലമുറകളായി ഈ സങ്കടം തുടര്‍ന്നുകൊണ്ടിരിക്കുകതന്നെയാണ്.

ബര്‍മ്മയില്‍ ഉള്ള ഒരു പട്ടാളക്കാരന്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പട്ടാളം വിട്ട് മറ്റൊരു ജോലിയില്‍ ചേര്‍ന്നു. സത്യത്തില്‍, അയാള്‍ യുദ്ധമുന്നണിയില്‍ ആക്രമണങ്ങളുടെ നടുവില്‍ നിന്നതു പത്തോ പതിനഞ്ചോ നിമിഷങ്ങള്‍ മാത്രമാണ്. "ഒരു വശത്ത് അമേരിക്ക ബോംബിടുന്നു, മറ്റൊരുവശത്ത് ജപ്പാന്‍ ബോംബിടുന്നു, എവിടെ നോക്കിയാലും പീരങ്കികളുടെ ശബ്ദം, വെടിയുടെ ശബ്ദം, ആകാശത്ത് തീപ്പൊരികളും പുകയും മാത്രം" എന്ന് അയാള്‍ കാണുന്ന ആള്‍ക്കാരോടൊക്കെ ആ പതിനഞ്ചു മിനിട്ടു നേരത്തെ കാര്യങ്ങളെപ്പറ്റി മണിക്കൂറുകളോളം വിവരിച്ചുകൊണ്ടിരിക്കും. പട്ടാളത്തില്‍ നിന്നും വിരമിച്ചശേഷം എന്തു ചെയ്തു എന്നു ചോദിച്ചാല്‍ څസേല്‍സ് റപ്രസെന്‍റേറ്റീവ് ആയിരിക്കുന്നു څഎന്ന് ഇരുപത്തഞ്ചുവര്‍ഷങ്ങളെ ഒറ്റ വാക്കില്‍ ഒതുക്കി മറുപടി പറയും.

ജീവിതത്തില്‍ ശരിക്കും ജീവിച്ചത് ആ പതിനഞ്ച് മിനിട്ടുകള്‍ മാത്രമാണ്. അതുപോലെതന്നെയാണ് പ്രണയകാലങ്ങളും. അതുകൊണ്ടാണ് പ്രണയകാലത്തെ അനുസ്മരിക്കുന്ന വൃദ്ധര്‍ക്കുപോലും മുഖത്തില്‍ ഒരു പ്രസാദമുണ്ടാകുന്നത്. അങ്ങനെയുള്ള പ്രേമത്തെ ഒരു പരസ്പര സഹായ പദ്ധതിയായി വിവക്ഷിക്കാന്‍ പാടില്ല. പ്രേമം വ്യാപാരം അല്ല, മിഥ്യയും അല്ല. അത് സത്യത്തില്‍ വളരെ ഉന്നതമായ ഒരു വികാരമാണ്.