ചോദ്യം: യോഗാ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിന് ജീവിതപങ്കാളി പിന്തുണക്കുന്നില്ലെങ്കില്‍ എന്താണു ചെയ്യേണ്ടത്? ഇതിന്‍റെ മൂല്യം അവര്‍ മനസ്സിലാക്കാന്‍ എന്താണു ചെയ്യണ്ടത്?

സദ്ഗുരു: അയാള്‍ നിങ്ങളുടെ ആത്മീയ സാധനകളെ പിന്തുണക്കണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആത്മീയ പ്രക്രിയകള്‍ അവര്‍ക്ക് വളരെ പ്രയോജനകരമാക്കണം. ആത്മീയത കൊണ്ടു നിങ്ങള്‍ വളരെ ഉല്ലാസവതിയും സന്തോഷവതിയുമായി മാറുന്നത് അയാള്‍ കാണണം. എന്നാല്‍ അയാള്‍ പറയും, “വരൂ, ധ്യാനിക്കൂ! നീയിന്ന് ധ്യാനം ചെയ്തോ?” നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോട് ഇപ്രകാരം പറയുകയാണ്, “ഞാനിന്നു മുതല്‍ ഒന്നും പാകം ചെയ്യില്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിലക്കടല മാത്രമേ തരികയുള്ളൂ. എന്നോട് ഈശായില്‍ നിന്നും പറഞ്ഞിട്ടുണ്ട്, കുതിര്‍ത്ത നിലക്കടലയില്‍ എല്ലാമുണ്ടെന്ന്”. ആത്മീയതയെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പം ഇങ്ങനെയുള്ളതാണെങ്കില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല.

നിങ്ങളുടെ ആത്മീയത കൊണ്ട് നിങ്ങള്‍ അയാള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ഒരു വ്യക്തിയായി മാറണം. അങ്ങനെയെങ്കില്‍ അയാള്‍ കുടുംബത്തിലെല്ലാവര്‍ക്കും ഗുണം ലഭിക്കാന്‍ നിങ്ങള്‍ രാവിലത്തെ ക്രിയ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

നിങ്ങളുടെ ആത്മീയത നിങ്ങളുടെ ജീവിതപങ്കാളിക്ക് പ്രയോജനപ്രദമാക്കിയാല്‍, അയാള്‍ എല്ലാ ദിവസവും ചോദിക്കും, “നീ രാവിലത്തെ ക്രിയ ചെയ്തോ?” നിങ്ങളുടെ സാധന ഇങ്ങനെയുള്ളതായിരിക്കണം. നിങ്ങളുടെ ആത്മീയത കൊണ്ട് നിങ്ങള്‍ അയാള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ഒരു വ്യക്തിയായി മാറണം. അങ്ങനെയെങ്കില്‍ അയാള്‍ കുടുംബത്തിലെല്ലാവര്‍ക്കും ഗുണം ലഭിക്കാന്‍ നിങ്ങള്‍ രാവിലത്തെ ക്രിയ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

എന്നാല്‍ ചില കുടുംബങ്ങളില്‍ ഒരാള്‍ 15 മിനിറ്റ് ധ്യാനിക്കാനിരുന്നാല്‍, അവര്‍ വന്നു പിടിച്ചു കുലുക്കും, എന്നിട്ട് ചോദിക്കും, “എന്തിനാണ് നീയിങ്ങനെ കണ്ണുകളടക്കുന്നത്?” ഏതു പുതിയ കാര്യത്തേയും എതിര്‍ക്കുന്ന, ഏതു ചെറിയ കാര്യത്തെക്കുറിച്ചും അരക്ഷിതബോധമുള്ള ഒരു അവസ്ഥയില്‍ നിങ്ങള്‍ അകപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു കുടുംബമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ പറയുന്നത് വളരെ ക്രൂരമായിരിക്കാം, എന്നാല്‍ ഇതിനെ അഭിമുഖീകരിച്ചേ തീരൂ.ഒരു കുടുംബമെന്നാല്‍ രണ്ടു പേര്‍ അല്ലെങ്കില്‍ നാലു പേര്‍ പരസ്പര സൗഖ്യത്തിനായി പ്രവര്‍ത്തിക്കുകയെന്നാണ്. കുടുംബത്തിലുള്ള എല്ലാവരുടേയും സൗഖ്യത്തിനായി അവര്‍ക്ക് ചിന്തയുണ്ടാവണം. അങ്ങനെയൊരു ചിന്തയില്ലെങ്കില്‍ നിങ്ങള്‍ക്കൊരു കുടുംബമില്ല തന്നെ. ഇതിനെ നിങ്ങള്‍ നോക്കിക്കാണേണ്ട സമയമായിരിക്കുന്നു.