ആധുനിക കാലത്തെ സന്യാസിമാര്‍

sanyas

सद्गुरु

നടന്നാല്‍ യോഗിയായി മാറുമോ? അല്ലെങ്കില്‍ ഒരു കാളവണ്ടിയില്‍ യാത്രചെയ്താല്‍ യോഗിയാകുമോ? ഉള്ളില്‍ നിങ്ങള്‍ എന്താണോ ചെയ്യുന്നത് അതാണ് നിത്യതയിലേക്ക് പോകുന്നത്. അകത്തും പുറത്തും കാലികമായി മാറണം.

ഉണ്ണി ബാലകൃഷ്ണന്‍ : ധിഷണയ്ക്ക് നമ്മുടെ ജീവിതത്തില്‍ എന്തു പങ്കാണുള്ളത്?

സദ്‌ഗുരു : ധിഷണ (ബുദ്ധി, ഗ്രഹണശക്തി) അതിജീവനത്തിനുള്ള ഒരു ഉപകരണമാണ്. അതില്ലാതെ നിങ്ങള്‍ക്ക് അതിജീവനം സാധ്യമല്ല. എല്ലാ വിദ്യാഭ്യാസവും അതിജിവനത്തിനുവേണ്ടിയാണ്. ഇന്ന് ലോകത്തെവിടെ പോയാലും എന്താണ് പൊതുവായ സംസാരവിഷയം – സമ്പത് വ്യവസ്ഥ. – എന്താണീ സമ്പത് വ്യവസ്ഥ? ലളിതമാണ് – നിങ്ങള്‍ക്കുവേണ്ടി ഭക്ഷണവും മറ്റ് നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചു കുട്ടുന്നത് അങ്ങ് ആകാശത്തോളം ഉയരത്തിലെത്തിക്കുക. അതുമാത്രമാണ് ഇന്ന് നടക്കുന്ന ചര്‍ച്ച. എവിടെ ചെന്നാലും സമ്പത് വ്യവസ്ഥയെക്കുറിച്ച് മാത്രമാണ് സംസാരം. സമ്പത് വ്യവസ്ഥ നമ്മുടെ ജിവിതത്തെ സുഖകരവും മെച്ചപെട്ടതുമാക്കി മാറ്റിയേക്കാം, പക്ഷേ, അതൊരിക്കലും നമ്മുടെ ജിവിതത്തില്‍ വികാസമുണ്ടാക്കില്ല.

സമ്പത് വ്യവസ്ഥ നമ്മുടെ ജിവിതത്തെ സുഖകരവും മെച്ചപെട്ടതുമാക്കി മാറ്റിയേക്കാം, പക്ഷേ, അതൊരിക്കലും നമ്മുടെ ജിവിതത്തില്‍ വികാസമുണ്ടാക്കില്ല

നിങ്ങളുടെ പിന്‍തലമുറയുമായി ഒന്ന് താരതമ്യം ചെയ്തുനോക്കൂ. നിങ്ങളുടെ അച്ഛനുമായോ, മുത്തച്ഛനുമായോ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അവര്‍ രാജാവൊന്നുമല്ലായിരുന്നെങ്കില്‍ തിര്‍ച്ചയായും നിങ്ങള്‍ അവരേക്കാള്‍ വളരെ വളരെ നല്ല രീതിയിലായിരിക്കും ജിവിക്കുന്നത്. ഉദാഹരണത്തിന്, നമുക്ക് ഇഷ്ടമുളളത്ര ഊഷ്മാവ് മുറിയില്‍ ഒരുക്കാന്‍ കഴിയുന്നത്ര സൗകര്യം നിങ്ങളുടെ അച്ഛനോ മുത്തച്ഛനോ ഉണ്ടായിരുന്നില്ലല്ലോ.

ഉണ്ണി ബാലകൃഷ്ണന്‍ : അതാണോ നല്ല ജിവിതം?

സദ്‌ഗുരു : അതല്ല നല്ല ജിവിതം. അത് സുഖകരമായ ജിവിതം. സുഖകരമാണെങ്കില്‍ ജിവിതം സൗകര്യപ്രദമാകും. ഞാന്‍ അതിനെ എതിര്‍ക്കുന്നില്ല, പക്ഷേ, അതായിരിക്കരുത് ജിവിതത്തിന്‍റെ ലക്ഷ്യം.

ഉണ്ണി ബാലകൃഷ്ണന്‍ : അങ്ങനെയെങ്കില്‍ എന്താണ് നല്ല ജിവിതം?

സദ്‌ ഗുരു: എപ്പോഴാണ് നിങ്ങള്‍ക്ക് നല്ലതാണെന്ന് തോന്നുന്നത്? നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കുമ്പോള്‍, നിങ്ങളുടെ ജിവിതാനുഭവങ്ങള്‍ സന്തോഷകരമാണെങ്കില്‍ അതാണ് നല്ല ജിവിതം. സുഖകരമായ ജിവിതസാഹചര്യങ്ങള്‍ ഉളളതുകൊണ്ടു സന്തോഷം ഉണ്ടാകണമെന്നില്ല.

ഉണ്ണി ബാലകൃഷ്ണന്‍ : ആധുനിക കാലത്തെ സന്യാസിമാര്‍…

സദ്‌ഗുരു : എന്താണി ആധുനിക കാലത്തെ സന്യാസിമാര്‍?

ഉണ്ണി ബാലകൃഷ്ണന്‍ : പരമ്പരാഗതമായ രൂപങ്ങളും രീതികളുമില്ലാത്ത സന്യാസിമാര്‍. അവര്‍ വലിയ സ്ഥാപനങ്ങളില്‍ ഇരിക്കുന്നു. സമ്പന്നമായ സാഹചര്യങ്ങളില്‍ ജിവിക്കുന്നു…

സദ്‌ഗുരു : എല്ലാവരും കാലികമായ മാറ്റം സ്വന്തം ജിവിതത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു, പക്ഷേ, ആത്മിയ പാതയില്‍ നടക്കുന്ന ഒരാള്‍ അത് ചെയ്യാന്‍ പാടില്ലെന്നാണോ പറയുന്നത്? എന്നോട് ആളുകള്‍ വന്നു ചോദിക്കാറുണ്ട്, “നിങ്ങള്‍ ആത്മീയ പാതയിലല്ലേ? നിങ്ങള്‍ സ്വന്തമായി കാര്‍ ഓടിക്കുന്നു, വിമാനം പറത്തുന്നു, ഹെലികോപ്ടര്‍ പറത്തുന്നു. എന്താണിത്? പണ്ടൊക്കെ സന്യാസിമാര്‍ കാല്‍നടയായിട്ടാണ് എല്ലായിടത്തും പോയിരുന്നത്.”
ഞാന്‍ പറയും “പണ്ടൊക്കെ സന്യാസിമാര്‍ മാത്രമല്ല, എല്ലാവരും നടക്കുകയായിരുന്നു പതിവ്. അന്നൊന്നും വാഹനങ്ങളുണ്ടായിരുന്നില്ലല്ലോ.”

നടന്നാല്‍ യോഗിയായി മാറുമോ? അല്ലെങ്കില്‍ ഒരു കാളവണ്ടിയില്‍ യാത്രചെയ്താല്‍ യോഗിയാകുമോ? ഉള്ളില്‍ നിങ്ങള്‍ എങ്ങിനെയാണോ അതാണ് നിത്യതയിലേക്ക് പോകുന്നത്. ഉള്ളില്‍ നിങ്ങള്‍ മാറുന്നില്ല. അകത്തും പുറത്തും കാലികമായി മാറണം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ ഒരു പ്രധാന്യവുമുണ്ടാകില്ല.

ഉണ്ണി ബാലകൃഷ്ണന്‍ : അവസാനമായി ഒരു ചോദ്യം. സദ്‌ഗുരു, എന്‍റെ ജീവിതം സന്തോഷകരമാക്കാന്‍ നാളെ മുതല്‍ വ്യത്യസ്തമായ എന്തു കാര്യമാണ് ഞാന്‍ ചെയ്യേണ്ടത്?

സദ്‌ഗുരു : കഴിയുമെങ്കില്‍ താങ്കളുടെ ചിന്തകളും വികാരങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിലനിര്‍ത്തുക, താങ്കള്‍ സന്തോഷവാനാകും. താങ്കളുടെ ശരീരവും മനസ്സും താങ്കളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നില്ല. നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉണ്ട്, പക്ഷേ, അതിന്‍റെ യൂസ്സേഴ്സ് മാനുവല്‍ താങ്കള്‍ വായിച്ചിട്ടില്ല.

ഇപ്പോള്‍ താങ്കള്‍ ശരീരത്തേയും മനസ്സിനേയും ബോധപൂര്‍വമല്ല പ്രവര്‍ത്തിപ്പിക്കുന്നത്. അത് ബോധപൂര്‍വം ചെയ്യാന്‍ കഴിഞ്ഞാല്‍ താങ്കളുടെ ഇച്ഛക്കനുസരിച്ച്‌ ജീവിതം നയിക്കാന്‍ കഴിയും.

യോഗയുടെ ആദ്യഘട്ടം ഇതെങ്ങിനെ പ്രവര്‍ത്തിക്കണമെന്നു മനസ്സിലാക്കുകയാണ്. ഇപ്പോള്‍ താങ്കള്‍ ശരീരത്തേയും മനസ്സിനേയും ബോധര്‍പൂര്‍വമല്ല പ്രവര്‍ത്തിപ്പിക്കുന്നത്. അത് ബോധപൂര്‍വം ചെയ്യാന്‍ കഴിഞ്ഞാല്‍ താങ്കളുടെ ഇച്ഛക്കനുസരിച്ച്‌ ജീവിതം നയിക്കാന്‍ കഴിയും. നിങ്ങളുടെ മനസ്സും നിങ്ങളുടെ ആഗ്രഹത്തിനൊത്തു പ്രവര്‍ത്തിച്ചാല്‍, ജീവിതം സന്തോഷകരമാവില്ലേ? അത്രമാത്രം ചെയ്താല്‍ മതി. യൂസ്സേഴ്സ് മാനുവല്‍ വായിക്കുക. അതെവിടെ എന്നറിയില്ലെങ്കില്‍ എന്‍റെ അടുത്തേക്ക് വരിക. ഞാന്‍ കാണിച്ചു തരാം. ഒരു മികച്ച യന്ത്രമാണ് നിങ്ങള്‍, പക്ഷേ പ്രവര്‍ത്തനക്ഷമത വരുത്തണമെങ്കില്‍ മാനുവല്‍ വായിച്ചിരിക്കണം. അഭൂതപൂര്‍വമായ കഴിവുകളുള്ള നിങ്ങളുടെ തന്നെ മനസ്സിനെ ഇങ്ങിനെ പരിചയമില്ലാത്ത ഒരു യന്ത്രംപോലെ ഉപയോഗിക്കുന്നത് പൊറുക്കാനാകാത്ത തെറ്റാണ്.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *