ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കാവി വസ്‌ത്രം ധരിക്കേണ്ട ആവശ്യമെന്താണ്‌?

ഹോള്‍നെസ്‌ പരിശീലനത്തില്‍ പങ്കെടുത്ത അനുയായികള്‍ പലരും ധനികരായിരുന്നു. ആശ്രമത്തിലാണെങ്കില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലും പര്യാപ്‌തമല്ലായിരുന്നു. എങ്കിലും അവര്‍ക്ക്‌ അസൌകര്യങ്ങളൊന്നും തോന്നിയില്ല. ഗുരുവിന്‍റെ സാമീപ്യം ലഭിച്ചല്ലോ എന്ന ആനന്ദമായിരുന്നു അവര്‍ക്ക്‌. പരിശീലനം നടന്നുകൊണ്ടിരിയിക്കുമ്പോള്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പാചക കാര്യങ്ങളിലും അവര്‍ പങ്കെടുത്തു. ഓരോ അനുയായിയെയും വ്യക്തിപരമായി മനസ്സിലാക്കി അവര്‍ക്കാവശ്യമുള്ള പരിശീലനം സദ്‌ഗുരു ഉപദേശിച്ചു. പരിശീലനം മാത്രമല്ല, അവര്‍ക്കുള്ള സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും.

സന്യാസം സ്വീകരിച്ചു കഴിഞ്ഞാല്‍, തല മുണ്ഡനം ചെയ്യുന്നതെന്തിനാണ്‌? അതു പോലെ തന്നെ ചിലര്‍ മുടി വളര്‍ത്തുന്നു. ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയത എന്താണ്?

യോഗ - ധ്യാന ശാസ്‌ത്രപ്രകാരം ഉള്ളിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍, ശരീരബോധം മാറ്റിവയ്ക്കപ്പെടേണ്ടതാണ്. ശരീരത്തിന്‍റെ രൂപത്തില്‍ ചെറിയ മാറ്റം വരുത്താന്‍ വേണ്ടിയാണ്‌ ശിരസ്സ്‌ മുണ്ഡനം ചെയ്യുന്നത്‌. അതേ സമയം, സ്വന്തം ശാരീരികരൂപം എങ്ങനെയായിരുന്നാലും കുഴപ്പമില്ല എന്നു തോന്നിത്തുടങ്ങുമ്പോള്‍ മുടി വളര്‍ത്തും. പക്ഷെ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നീണ്ട തലമുടി പെട്ടെന്നു നഷ്‌ടപ്പെട്ടാല്‍ പ്രശ്നങ്ങള്‍ വരാനിടയുണ്ട്‌, തലമുടി വെട്ടിക്കളയുമ്പോള്‍ ശക്തിനില മുകളിലേക്കു സഞ്ചരിക്കുന്നു, അതു നിയന്ത്രിക്കാനാകാതെ വന്നാല്‍ അവര്‍ക്ക് സമനില പോലും തെറ്റാന്‍ സാധ്യതയുണ്ട്‌. ഓരോ മാസത്തിലും അമാവാസിയുടെ തലേന്നുള്ള രാത്രിയില്‍ മനുഷ്യന്‍റെ ശക്തിനില ഉയര്‍ന്ന അവസ്ഥയില്‍ കാണപ്പെടുന്നു. അതുകൊണ്ടാണ്‌ ആത്മീയ പാതയിലുള്ളവര്‍ ശക്തിനില മുകളിലേക്കു കൊണ്ടു പോകാന്‍ വേണ്ടി ആ ദിവസം ശിരസ്സ്‌ മുണ്ഡനം ചെയ്യുന്നത്‌.

ശരീരത്തിന്‍റെ രൂപത്തില്‍ ചെറിയ മാറ്റം വരുത്താന്‍ വേണ്ടിയാണ്‌ ശിരസ്സ്‌ മുണ്ഡനം ചെയ്യുന്നത്‌. അതേ സമയം, സ്വന്തം ശാരീരികരൂപം എങ്ങനെയായിരുന്നാലും കുഴപ്പമില്ല എന്നു തോന്നിത്തുടങ്ങുമ്പോള്‍ മുടി വളര്‍ത്തും

ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കാവി വസ്‌ത്രം ധരിക്കേണ്ട ആവശ്യമെന്താണ്‌?

ശരീരത്തിലുള്ള ഏഴുചക്രങ്ങള്‍ക്കും നിറമുണ്ട്‌. പുരികമദ്ധ്യേ ഉള്ളതും മൂന്നാമത്തെ നേത്രം എന്നറിയപ്പെടുന്നതുമായ ആഗ്നാചക്രത്തിന്‍റെ നിറം കാവിയും കറുപ്പുമാണ്‌. നിങ്ങളുടെ ജീവശക്തിയെ ചലിപ്പിച്ച്‌ ചില അതിര്‍ത്തികളെ സ്‌പര്‍ശിക്കുമ്പോള്‍ ആഗ്നാചക്രം കാവി അല്ലെങ്കില്‍ കറുപ്പു നിറമാണെന്നു നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കാന്‍ പറ്റും. കാവി വസ്‌ത്രം ധരിക്കുമ്പോള്‍ നിങ്ങളെ ചുറ്റിയുള്ള പ്രകാശ വൃത്തത്തിലെ നിറങ്ങള്‍ നിര്‍മ്മലമാകുന്നു. കാവി നിറത്തിന്‍റെ മറ്റൊരു സവിശേഷത പുതിയ ഒരു സംരംഭത്തെ അതു ചൂണ്ടിക്കാണിക്കുന്നു എന്നതാണ്. കാവിനിറത്തിന്‍റെ ആധിപത്യത്തിലാണ്‌ സൂര്യന്‍ ഉദിക്കുന്നത്‌. ജീവിതത്തിലെ പുതിയ സംഭവവികാസത്തിനും കാവി നിറം ആരംഭം കുറിക്കുന്നു. കാവിവസ്‌ത്രം ധരിക്കുന്ന ആള്‍ക്ക്‌ തന്‍റെ പഴയ സ്വഭാവം എല്ലാം ഉപേക്ഷിച്ച്‌ പുതിയ ലക്ഷ്യത്തിലേക്കു നടന്നു ചെല്ലാനുള്ള തെളിഞ്ഞ ബുദ്ധിയുണ്ടാകുന്നു. കാവിനിറം പക്വതയുടെ നിറമാണ്‌. കാവിനിറം അറിവ്‌, വീക്ഷണം എന്നിവയെയും സൂചിപ്പിക്കുന്നു.

ഹൃദയം ശുദ്ധമാണെന്നു കാണിക്കാന്‍ വേണ്ടിയാണ്‌ ഹൃദയഭാഗത്ത്‌ വെളുത്ത വസ്‌ത്രമണിയുന്നത്‌. ശിരസ്സില്‍ അറിവിന്‍റെ നിറമായ കറുപ്പുവസ്‌ത്രം ധരിക്കുന്നു. നിസ്സംഗതയെ കുറിക്കുന്ന മഞ്ഞ വസ്‌ത്രം ശരീരത്തില്‍ മറ്റുഭാഗങ്ങളില്‍ ധരിക്കുന്നു

ഒരു സന്യാസി ധരിക്കേണ്ട വസ്‌ത്രത്തിന്‍റെ മറ്റൊരു നിറം കറുപ്പാണ്‌. പക്ഷേ കറുത്ത നിറത്തെ വിപരീത ചിന്തകളുമായിട്ടാണ്‌ നാം യോജിപ്പിക്കുന്നത്‌. അതുകൊണ്ട്‌ നമ്മില്‍ പലരും കറുപ്പ്‌ എന്നതു ഇഷ്‌ടപ്പെടുന്നില്ല. നിങ്ങള്‍ ക്രൈസ്‌തവ സന്യാസിമാരെ ശ്രദ്ധിക്കൂ. അവര്‍ കറുപ്പ്‌ അല്ലെങ്കില്‍ അതിനോടടുത്ത ഏതെങ്കിലും നിറമാണ്‌ ഉപയോഗിക്കുക. കത്തോലിക്ക വിഭാഗത്തില്‍ പെട്ടവര്‍ ശിരസ്സില്‍ കറുപ്പും, ഹൃദയഭാഗത്ത്‌ വെളുപ്പും ധരിക്കും, പുറമേ ധരിക്കുന്ന വസ്‌ത്രം മറ്റൊരു നിറവുമായിരിക്കും. ഹൃദയം ശുദ്ധമാണെന്നു കാണിക്കാന്‍ വേണ്ടിയാണ്‌ ഹൃദയഭാഗത്ത്‌ വെളുത്ത വസ്‌ത്രമണിയുന്നത്‌. ശിരസ്സില്‍ അറിവിന്‍റെ നിറമായ കറുപ്പുവസ്‌ത്രം ധരിക്കുന്നു. നിസ്സംഗതയെ കുറിക്കുന്ന മഞ്ഞ വസ്‌ത്രം ശരീരത്തില്‍ മറ്റുഭാഗങ്ങളില്‍ ധരിക്കുന്നു. നിറങ്ങള്‍ ഏഴാണ്‌ എന്നു പറയുമ്പോള്‍ എട്ടാമത്തെ നിറം വെളുപ്പാണ്‌. ഇതിന്‌ `ആട്വാരംഗ്‌’ അല്ലെങ്കില്‍ എട്ടാമത്തെ നിറം എന്നു പറയും. അത്‌ അടിസ്ഥാനപരമായി നിറമല്ല; നിറമില്ലാത്ത അവസ്ഥയാണ്‌ വെളുപ്പ്‌. അത്‌ മറ്റെല്ലാ നിറങ്ങളെയും തന്നില്‍ ഒളിപ്പിക്കുന്നു.

ഉഷ്‌ണരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ ശുഭ്രവസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ നല്ലതാണ്‌. വെള്ള വസ്‌ത്രം ധരിക്കുന്ന ആളിനോട്‌ കാണുന്നവര്‍ക്ക്‌ സ്വാഭാവികമായി ബഹുമാനം തോന്നും. വെള്ള വസ്‌ത്രം ധരിക്കുന്ന ഒരാള്‍ ജീവിതത്തിലെ പല തുറകളോടൊപ്പം ആത്മീയപാതയിലും സഞ്ചരിക്കുന്നു എന്നര്‍ത്ഥം.

Photo courtsey to : https://upload.wikimedia.org/wikipedia/commons/8/85/Monk_shaves_off_the_head_gives.jpg