ശിവയോഗി

breathe

सद्गुरु

മരണം വരിക്കുന്ന അവസരത്തിലും ബോധത്തോടുകൂടി ഇരിക്കാനാണ്‌ ബില്‍വാ ശ്രമിച്ചത്‌. ഇങ്ങനെയുള്ള പാരമ്പര്യം ഉള്ള ശ്വാസപരിശീലനം ചെയ്യുമ്പോള്‍ അത്‌ മനുഷ്യന്‌ അപരിമിതമായ ശക്തി പ്രദാനം ചെയ്യുന്നു.

 

ഈശയുടെ ‘സംയമാ ശ്വാസ പരിശീലനത്തിനും’ മറ്റു സ്ഥലങ്ങളില്‍ പഠിപ്പിക്കുന്ന ശ്വാസ പരിശീലനത്തിനും വ്യത്യാസമുണ്ട്‌. ഈശയുടെ പരിശീലനത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. ബില്‍വായുടെ മരണം ഉറപ്പായ അവസ്ഥയിലാണ്‌ അയാള്‍ക്ക്‌ ജ്ഞാനം ഉണ്ടായത്‌. അതുകൊണ്ട്‌ ആ ശ്വാസ ശ്രദ്ധ വളരെ തീവ്രമായ അനുഭവമായിരുന്നു. ജീവിതത്തില്‍ പുരോഗമനം ഉണ്ടാകണമെന്ന്‍ കരുതിയല്ല അതുണ്ടായത്‌. ശ്വാസത്തിലോട്ടു പൂര്‍ണ്ണ ശ്രദ്ധയും തിരിച്ചുകൊണ്ട്‌, മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലും ബോധത്തോടുകൂടി ഇരിക്കാനാണ്‌ ബില്‍വാ ശ്രമിച്ചത്‌. ഇങ്ങനെയുള്ള പാരമ്പര്യം ഉള്ള ശ്വാസപരിശീലനം ചെയ്യുമ്പോള്‍ അത്‌ മനുഷ്യന്‌ അപരിമിതമായ ശക്തി പ്രദാനം ചെയ്യുന്നു. ഈശയുടെ യോഗ/ധ്യാന പഥം നിഷ്‌പ്രയാസമായിരിക്കാന്‍ കാരണം ശ്വാസ പരിശീലനത്തിന്‍റെ പ്രത്യേകതയാണ്‌.

ശ്വാസത്തിലോട്ടു പൂര്‍ണ്ണ ശ്രദ്ധയും തിരിച്ചുകൊണ്ട്‌, മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലും ബോധത്തോടുകൂടി ഇരിക്കാനാണ്‌ ബില്‍വാ ശ്രമിച്ചത്‌. ഇങ്ങനെയുള്ള പാരമ്പര്യം ഉള്ള ശ്വാസപരിശീലനം ചെയ്യുമ്പോള്‍ അത്‌ മനുഷ്യന്‌ അപരിമിതമായ ശക്തി പ്രദാനം ചെയ്യുന്നു.

തമിഴ്‌നാട്ടില്‍ പഴനി എന്ന സ്ഥലത്തിന്‍റെ അരികിലുള്ള ഒരു ഗ്രാമത്തില്‍ ഒരു സന്യാസി സമാധിരൂപത്തില്‍ കടുംതപസ്സു ചെയ്യുകയായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ പഴനിസ്വാമി എന്നു വിളിച്ചിരുന്നു. പല കാലങ്ങളായി പല സന്യാസിമാരും ധ്യാനലിംഗ നിര്‍മാണത്തിനു ശ്രമിച്ചിരുന്നു എന്നു നേരത്തേ പ്രതിപാദിച്ചിരുന്നുവല്ലോ. അതില്‍ ഒരാള്‍ ഈ പഴനിസ്വാമിയായിരുന്നു. പക്ഷേ ഈ സന്യാസി മഹാസമാധിയാകുന്ന കാലം അടുത്തുകൊണ്ടിരുന്നു. അതിനു മുമ്പുതന്നെ ആ ബൃഹത്തായ പണി ചെയ്‌തു തീര്‍ക്കാന്‍ സാധിക്കില്ലല്ലോ എന്ന വിഷമം അദ്ദേഹത്തിനെ അലട്ടിക്കൊണ്ടിരുന്നു. തപശ്ശക്തിയുള്ള മഹര്‍ഷിമാര്‍ക്ക്‌ ശിഷ്യനാകാന്‍ യോഗ്യതയുള്ള ആളിനെ തിരിച്ചറിയാന്‍ കഴിയും. അങ്ങനെയുള്ള ഒരു ശിഷ്യനെ കണ്ടെത്താനുള്ള യാത്രയില്‍ പഴനി സ്വാമികള്‍ ജ്ഞാനനേത്രം വഴി കണ്ടത്‌ ഒരു ശിവയോഗിയെയായിരുന്നു. അതു മറ്റാരുമല്ല – മുന്‍ജന്മത്തില്‍ ബില്‍വാ ആയിരുന്ന ആള്‍ തന്നെയായിരുന്നു ഈ ജന്മത്തില്‍ ശിവയോഗിയായി ജീവിച്ചിരുന്നത്‌.

കഠിനമായ യോഗ, ധ്യാന, തപസ്സുകള്‍ ആ ശിവയോഗിയുടെ ശരീരം വജ്രം പോലെ മാറ്റിയിരുന്നു. തികഞ്ഞ ആത്മചൈതന്യം അദ്ദേഹത്തിന്‍റെ മുഖത്തു വിളങ്ങിയിരുന്നു. മൂലാധാരചക്രത്തില്‍ തുടങ്ങിയ കുണ്ഡലിനി, പല ചക്രങ്ങളെയും കടന്ന് പുരികങ്ങളുടെ മദ്ധ്യേയുള്ള ആഗ്നാ ചക്രത്തില്‍ എത്തി നില്‍ക്കുകയായിരുന്നു. അത്‌ ഒരുതരം പ്രസവവേദന പോലെയായിരുന്നു. അശ്രാന്തപരിശ്രമം മൂലം ഈ ശക്തി നിലയിലേക്ക് എത്തിപ്പെട്ട ശിവയോഗിക്ക്‌ അതിനും മുകളിലുള്ള സഹസ്രഹാര ചക്രത്തെ കുണ്ഡലിനി ഉത്തേജിപ്പിക്കണമെങ്കില്‍ അതിന്‌ ഒരു ഗുരുവിന്‍റെ ദയവ്‌ അത്യാവശ്യമായിരുന്നു. അങ്ങനെ ഒരു ഗുരുവിനെ കാത്തിരിക്കുകയായിരുന്നു ശിവയോഗി. പക്ഷേ മനുഷ്യരൂപത്തിലുള്ള ഒരു ഗുരുവിനേയും അംഗീകരിക്കാന്‍ അദ്ദേഹം തയാറല്ലായിരുന്നു. അദ്ദേഹത്തിന്‌ ശിവനാണ്‌ ഗുരു. സാക്ഷാല്‍ പരമശിവന്‍ തന്നെ പ്രത്യക്ഷപ്പെട്ട്‌ തനിക്ക് ദീക്ഷ തരണമെന്ന്‍ അദ്ദേഹം ആഗ്രഹിച്ചു.

ശിവയോഗിയെ കരങ്ങളാലോ പാദങ്ങളാലോ സ്‌പര്‍ശിക്കാതെ കൈയിലുണ്ടായിരുന്ന ദണ്‌ഡുകൊണ്ട്‌ ശിവയോഗിയുടെ പുരികമദ്ധ്യേ സ്ഥിതിചെയ്‌തിരുന്ന ആഗ്നാചക്രത്തെ ഒന്നു സ്‌പര്‍ശിച്ചു. അത്ര തന്നെ!

വെള്ളിയങ്കിരി മലയില്‍ പഴനി സ്വാമികളെ കണ്ടപ്പോള്‍ അദ്ദേഹം തന്നെയാണ്‌ തന്‍റെ ഗുരു എന്ന്‍ ശിവയോഗി തിരിച്ചറിഞ്ഞു. എന്നാലും ഒരു ചെറിയ സംശയവും ഉണ്ടായിരുന്നു. അതു ദിവ്യദൃഷ്‌ടി കൊണ്ടു മനസ്സിലാക്കിയ പഴനി സ്വാമികള്‍ ശിവരൂപത്തില്‍ ദര്‍ശനം നല്‍കി. ശിവയോഗിയെ കരങ്ങളാലോ പാദങ്ങളാലോ സ്‌പര്‍ശിക്കാതെ കൈയിലുണ്ടായിരുന്ന ദണ്‌ഡുകൊണ്ട്‌ ശിവയോഗിയുടെ പുരികമദ്ധ്യേ സ്ഥിതിചെയ്‌തിരുന്ന ആഗ്നാചക്രത്തെ ഒന്നു സ്‌പര്‍ശിച്ചു. അത്ര തന്നെ!

Photo credit to : https://upload.wikimedia.org/wikipedia/commons/e/e9/Bronze_statue_of_man_in_half-lotus.jpg
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *