सद्गुरुസദ്‌ഗുരു ത്രികോണ വ്യൂഹത്തിലെ ബിന്ദുവില്‍ വിജിയെ സൂക്ഷ്‌മ രൂപത്തില്‍ സ്ഥാപിച്ചു. യോഗസാധനകളില്‍ ഉന്നതനില കൈവരിച്ചാല്‍ മാത്രമേ ഇതിനു സാധിക്കൂ. ദിവസേന നാലഞ്ചു മണിക്കൂര്‍ സാധനകള്‍ ചെയ്യുമ്പോള്‍ വിജിയുടെ സാന്നിദ്ധ്യം സദ്‌ഗുരുവിന്‌ അനുഭവപ്പെട്ടിരുന്നു.

പ്രാണപ്രതിഷ്‌ഠാ പ്രവര്‍ത്തനത്തിന്‌, ത്രികോണ വ്യൂഹത്തില്‍ ഒരു ബിന്ദുവായിരുന്ന വിജിയുടെ സമാധി കാരണം ചില പ്രശ്‌നങ്ങളുണ്ടായി. ഏകദേശം 95 ശതമാനം പണികള്‍ പൂര്‍ത്തിയായിരുന്നു എങ്കിലും ബാക്കിയുള്ള പണികള്‍ തീരാന്‍ ധാരാളം സമയം വേണ്ടിവന്നു. മറ്റൊരാളെ പരിശീലിപ്പിച്ച്‌ വിജി ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യങ്ങളെ ചെയ്യിപ്പിക്കുക എന്നാല്‍ അതിനു വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. അതസാദ്ധ്യമാണ്‌. അതുകൊണ്ട്‌ വിജിക്ക് വേണ്ടിയും സദ്‌ഗുരു തന്നെ ആത്മസാധനകളിലേര്‍പ്പെടാം എന്നു തീരുമാനിച്ച്‌ സദ്‌ഗുരു ത്രികോണ വ്യൂഹത്തിലെ ബിന്ദുവില്‍ വിജിയെ സൂക്ഷ്‌മ രൂപത്തില്‍ സ്ഥാപിച്ചു. യോഗസാധനകളില്‍ ഉന്നതനില കൈവരിച്ചാല്‍ മാത്രമേ ഇതിനു സാധിക്കൂ. ദിവസേന നാലഞ്ചു മണിക്കൂര്‍ സാധനകള്‍ ചെയ്യുമ്പോള്‍ വിജിയുടെ സാന്നിദ്ധ്യം സദ്‌ഗുരുവിന്‌ അനുഭവപ്പെട്ടിരുന്നു. അവരെ സ്‌പര്‍ശിക്കാനും സാധിച്ചിരുന്നു. അങ്ങനെ രണ്ടു ശരീരങ്ങളില്‍ പ്രവര്‍ത്തിച്ചതു കാരണം സദ്‌ഗുരുവിന്‍റെ ആരോഗ്യത്തിനു പ്രശ്‌നങ്ങളുണ്ടായി. ശക്തിനില ഉപയോഗപ്പെടുത്തിയ ശേഷം ശൂന്യമായ അവസ്ഥയിലെത്തും. അങ്ങനെയാണ്‌ സദ്‌ഗുരുവിന്‌ ആരോഗ്യഹാനിയുണ്ടായത്‌. ഡോക്‌ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ച്‌ അദ്ദേഹത്തിന്‌ പല രോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു.

സദ്‌ഗുരുവിന്‍റെ കുടലില്‍ പ്രശ്‌നങ്ങളുണ്ടായി. ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും പ്രശ്‌നങ്ങളുണ്ടായി

.പക്ഷേ സദ്‌ഗുരു യാതൊന്നിനെപ്പറ്റിയും ഓര്‍ത്ത്‌ വിഷമിച്ചില്ല പ്രാണപ്രതിഷ്‌ഠയും ധ്യാനലിംഗ നിര്‍മ്മാണവും അദ്ദേഹത്തിന്‍റെ ഹൃദയ സ്‌പന്ദനവും ശ്വാസോച്ഛ്വാസവുമായിരുന്നു. സദ്‌ഗുരുവിന്‍റെ കുടലില്‍ പ്രശ്‌നങ്ങളുണ്ടായി. ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും പ്രശ്‌നങ്ങളുണ്ടായി. ശരീരത്തില്‍ ചില മുഴകള്‍ ഉണ്ടാകുകയും അടുത്ത ദിവസം തന്നെ അവ അപ്രത്യക്ഷമാവുകയും ചെയ്യും. ഒരു ദിവസം അനുയായികള്‍ സദ്‌ഗുരുവിനോട്‌ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച്‌ സംസാരിച്ചശേഷം എത്രയും വേഗം സ്വയം ആരോഗ്യ പരിപാലനം നടത്തി അനുയായികളെ സഹായിക്കണമെന്നപേക്ഷിച്ചു. അതുകേട്ട്‌ സദ്‌ഗുരു പുഞ്ചിരിച്ചു. “നാമാരും തന്നെ ദീര്‍ഘകാലം ഇവിടെ ജീവിക്കാന്‍ പോകുന്നില്ല. ഒരു ദിവസം തീര്‍ച്ചയായും നാം പോയേ പറ്റൂ. എന്‍റെ കണക്കുകൂട്ടലുകളനുസരിച്ച്‌ ഞാന്‍ എഴുപതു വയസ്സുവരെ ജീവിച്ചിരിക്കുമെന്നു തോന്നുന്നു. ധ്യാനലിംഗ പ്രതിഷ്‌ഠക്കുശേഷം ഞാന്‍ ചില പദ്ധതികള്‍ മനസ്സില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. അതൊക്കെ സംഭവിക്കുമോ എന്നെനിക്കുറപ്പു പറയാന്‍ പറ്റില്ല. സംഭവിച്ചാല്‍ എന്‍റെ ജീവിതം തുടരും അല്ലെങ്കില്‍ യാതൊരു വിഷമവും കൂടാതെ ഞാന്‍ വിട പറയും” എന്നു സദ്‌ഗുരു പറഞ്ഞപ്പോള്‍ സാധകന്മാര്‍ കൂടുതല്‍ വിഷമത്തിലായി.

ഇങ്ങനത്തെ സാഹചര്യത്തില്‍ ധ്യാനലിംഗ ക്ഷേത്രത്തിനാവശ്യമുള്ള അസ്‌തിവാരപ്പണികള്‍ തുടങ്ങി. വെള്ളിയങ്കിരി മലയിരിക്കുന്ന ഭാഗത്ത്‌ മിക്കവാറും മഴയുണ്ടാകും. ഭൂഗോളത്തെ ഇടയ്ക്കുവച്ചു മുറിച്ചാല്‍ കിട്ടുന്ന രൂപത്തിന്‍റെ പ്രതീകമായിട്ടാണ്‌ ധ്യാനലിംഗത്തിന്‍റെ മേല്‍ക്കൂര വിഭാവനം ചെയ്‌തിട്ടുള്ളത്‌. ആ അടിസ്ഥാനത്തില്‍ 76 അടി വ്യാസമുള്ള ഗര്‍ഭഗൃഹത്തിനുവേണ്ടി അടിത്തറയുണ്ടാക്കി. ഇടവിടാത്ത മഴ കാരണം അസ്‌തിവാരത്തിനുള്ള കുഴി കുഴിക്കുമ്പോള്‍ ചുറ്റുമുള്ള മണ്ണിടിഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ പണി ചെയ്യുന്നവര്‍ക്ക്‌ കടുത്ത നിരുത്സാഹം ഉണ്ടാകും. സദ്‌ഗുരു അവിടെ വന്ന്‍ ഒന്നു നോക്കിയിട്ടു പോയാല്‍ അവര്‍ക്ക്‌ വീണ്ടും നവോന്മേഷം ഉണ്ടാവുകയും പണികള്‍ നിര്‍ബാധം തുടരുകയും ചെയ്യും.

ധ്യാനലിംഗ ക്ഷേത്രത്തിന്‍റെ പ്ലാനും സദ്‌ഗുരു ഉണ്ടാക്കിയതു തന്നെയാണ്‌. ആ പ്ലാന്‍ നോക്കിയ എഞ്ചിനീയറിംഗ്‌ വിദഗ്‌ധന്മാര്‍ക്കു പോലും അതിശയം തോന്നി

ധ്യാനലിംഗ ക്ഷേത്രത്തിന്‍റെ പ്ലാനും സദ്‌ഗുരു ഉണ്ടാക്കിയതു തന്നെയാണ്‌. ആ പ്ലാന്‍ നോക്കിയ എഞ്ചിനീയറിംഗ്‌ വിദഗ്‌ധന്മാര്‍ക്കു പോലും അതിശയം തോന്നി. 33 അടി പൊക്കത്തിലുള്ള മേല്‍ക്കൂര താങ്ങിപ്പിടിക്കാന്‍ സ്‌തൂപികകള്‍ ഒന്നും തന്നെ പ്ലാനിലുണ്ടായിരുന്നില്ല. മാത്രമല്ല നിര്‍മ്മാണ പ്രക്രിയയില്‍ ഇരുമ്പും സിമന്റും ഉപയോഗിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞത്‌ പലരിലും അത്ഭുതമുളവാക്കി. ഇഷ്‌ടിക, മണല്‍, കുമ്മായം, കടുക്ക തുടങ്ങിയ സാധനങ്ങള്‍ മാത്രമേ മേല്‍ക്കൂര പണിയുമ്പോള്‍ ഉപയോഗിക്കേണ്ടൂ എന്ന്‍ സദ്‌ഗുരു വ്യക്തമായ നിര്‍ദ്ദേശം കൊടുത്തിരുന്നു. “ഇരുമ്പ്‌, സിമന്റ്‌ തുടങ്ങിയവ കൊണ്ടു നിര്‍മിക്കുന്ന കെട്ടിടങ്ങള്‍, കൂടിയാല്‍ നൂറു വര്‍ഷങ്ങള്‍ മാത്രമേ അതിജീവിക്കുകയുള്ളൂ” എന്നദ്ദേഹം പറഞ്ഞു.