നചികേതന്‍റെ മരണത്തെപ്പറ്റിയുള്ള സംശയനിവാരണം

on death

सद्गुरु

ഹോള്‍നെസ്സ് പ്രോഗ്രാം നടക്കുമ്പോള്‍ മരണത്തിന്‍റെ രഹസ്യം എന്താണ്‌, മരണാനന്തരം എന്തു നടക്കുന്നു എന്നീ ചോദ്യശരങ്ങള്‍ യമധര്‍മനോടുതന്നെ പുറപ്പെടുവിച്ച നചികേതന്‍റെ കഥയും അനുയായികള്‍ക്ക്‌ സദ്‌ഗുരു വിവരിച്ചു കൊടുത്തു

“ആദ്യമായി ആത്മീയാന്വേഷണം തുടങ്ങിയത്‌ നചികേതനാണ്‌ എന്നാണു പറയപ്പെടുന്നത്‌. നചികേതന്‍റെ പിതാവ്‌ ഒരു യാഗം നടത്തി. യാഗം നടത്തുന്ന ഋഷികള്‍ക്കും ബ്രാഹ്മണര്‍ക്കും, സ്വന്തം ഭാര്യ, കുഞ്ഞുങ്ങള്‍, ഭവനം തുടങ്ങി തനിക്കു സ്വന്തമായതെല്ലാം ദാനമായി നല്‍കുമെന്ന്‍ പ്രതിജ്ഞയെടുത്തിട്ടായിരുന്നു യാഗം തുടങ്ങിയത്‌. യാഗാവസാനം നചികേതന്‍റെ പിതാവ്‌ ഭാര്യയെയും മക്കളെയും മാത്രം ആര്‍ക്കും ദാനം ചെയ്‌തില്ല. അതുകണ്ട്‌ നചികേതന്‍ പിതാവിനെ കുറ്റപ്പെടുത്തി, “പിതാവേ അങ്ങു ചെയ്‌തതു ശരിയായില്ല. പ്രതിജ്ഞയെടുത്താല്‍ അതു നടത്തിയിരിക്കണം. എല്ലാം ദാനം ചെയ്യൂ, എന്നെ ആര്‍ക്കാണു ദാനം ചെയ്യാന്‍ പോകുന്നത്‌?” എന്നു ചോദിച്ചു. ക്രുദ്ധനായ പിതാവ്‌ “നിന്നെ യമനു ദാനം ചെയ്യാന്‍ പോവുകയാണ്‌” എന്നു പറഞ്ഞു. പൂര്‍ണമനസ്സോടെ യമന്‍റെ അരികിലേക്കു പോകാന്‍ തയാറായ നചികേതന്‌ അപ്പോള്‍ അഞ്ചുവയസ്സു മാത്രമായിരുന്നു പ്രായം. പക്ഷേ ഉള്ളുകൊണ്ട് ഉയര്‍ന്ന പക്വതയാര്‍ജിച്ചിരുന്നു.

യാഗാവസാനം നചികേതന്‍റെ പിതാവ്‌ ഭാര്യയെയും മക്കളെയും മാത്രം ആര്‍ക്കും ദാനം ചെയ്‌തില്ല. അതുകണ്ട്‌ നചികേതന്‍ പിതാവിനെ കുറ്റപ്പെടുത്തി, “എല്ലാം ദാനം ചെയ്യൂ, എന്നെ ആര്‍ക്കാണു ദാനം ചെയ്യാന്‍ പോകുന്നത്‌?” എന്നു ചോദിച്ചു

നചികേതന്‍ യമനെ അന്വേഷിച്ചു ചെന്നു. പക്ഷേ അവിടെ യമന്‍ ഉണ്ടായിരുന്നില്ല. മൂന്നുദിവസം കൊട്ടാര വാതില്‍ക്കല്‍ നചികേതന്‍ കാത്തിരുന്നു. തിരിച്ചുവന്ന യമന്‍ കുട്ടിയായ നചികേതനെ നോക്കി. മനസ്സിളകി മൂന്നു വരങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നാമതായി നചികേതന്‍ “എന്‍റെ പിതാവ്‌ സകല സാമ്പത്തിക സൌഭാഗ്യങ്ങളും ആഗ്രഹിക്കുന്നു. അതു ലഭിക്കാന്‍ വരം നല്‍കണം” എന്നാവശ്യപ്പെട്ടു. രണ്ടാമതായി “ഞാന്‍ ചെയ്യേണ്ടുന്നതായ യാഗങ്ങള്‍, ധര്‍മങ്ങള്‍, എന്തൊക്കെയാണ്‌ എന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്‌” എന്ന്‍ പറഞ്ഞു. മൂന്നാമതായി “മരണത്തിന്‍റെ രഹസ്യമെന്താണ്‌, മരണാനന്തരം എന്തു സംഭവിക്കുന്നു” എന്ന നചികേതന്‍റെ ചോദ്യം കേട്ട്‌ യമന്‍ ഞെട്ടിപ്പോയി.

അമ്പരന്നുപോയ യമന്‍ നചികേതനെ നോക്കി, “ദയവുചെയ്‌ത്‌ നിന്‍റെ ഈ ചോദ്യത്തെ തിരിച്ചെടുക്കു. വേറെ എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളു, ഞാന്‍ ഉത്തരം പറയാം. ലോക സൌഭാഗ്യങ്ങളൊക്കെ ചോദിക്കു, തരാം. എന്‍റെ രാജ്യം തരാം. പക്ഷേ ഈ ചോദ്യം മാത്രം തിരിച്ചെടുക്കു,” എന്ന്‍ അഭ്യര്‍ത്ഥിച്ചു.

“ഇതൊക്കെ കൈയില്‍ വച്ചുകൊണ്ട്‌ ഞാന്‍ എന്തു നേടാനാണ്‌? സമ്പത്തും സുഖവും നശ്വരമാണെന്ന്‍ അങ്ങുതന്നെയല്ലേ പറഞ്ഞത്‌. അതുകൊണ്ട്‌ അവയൊന്നും എനിക്കാവശ്യമില്ല എന്‍റെ ചോദ്യത്തിനു മറുപടി മാത്രം തരു,” എന്ന്‍ നചികേതന്‍ വിനീതനായി അപേക്ഷിച്ചു.

“സാക്ഷാല്‍ ഈശ്വരനു പോലും ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ സാധിക്കില്ല. ഞാന്‍ പറയില്ല” എന്നു യമധര്‍മന്‍ ആവര്‍ത്തിച്ചു പറഞ്ഞു.

അപ്പോള്‍ നചികേതന്‍ “അങ്ങനെയാണോ? സാക്ഷാല്‍ ഈശ്വരനു പോലും അറിയാത്തത്‌ അങ്ങേയ്ക്കറിയാമെങ്കില്‍ തീര്‍ച്ചയായും അതെനിക്കു പറഞ്ഞുതരണം” എന്ന്‍ നിര്‍ബന്ധിച്ചു.

ധര്‍മസങ്കടത്തിലായ യമന്‍ നചികേതനെ കൊട്ടാരത്തില്‍ത്തന്നെ വിട്ടിട്ട്‌ പുറത്തേക്ക് പോയി, മാസങ്ങള്‍ക്കുശേഷം തിരിച്ചെത്തിയപ്പോഴും നചികേതന്‍ കൊട്ടാരവാതില്‍ക്കല്‍ തന്നെ കാത്തിരിക്കുന്നതാണ്‌ യമന്‍ കണ്ടത്‌. ഇങ്ങനെയുള്ള ഒരന്വേഷണത്തിനൊടുവില്‍ സ്വന്തം ആത്മാവിലേക്കു യാത്ര ചെയ്‌ത്‌ പ്രപഞ്ചസത്യം മനസ്സിലാക്കി നചികേതന്‍ സമാധിയായി. സ്വന്തം ആത്മാവുനോക്കി യാത്ര ചെയ്‌ത്‌ ആത്മീയ സഞ്ചാരം നടത്തിയ ആദ്യത്തെ ആള്‍ നചികേതനാണെന്നു പറയാം.

“സാക്ഷാല്‍ ഈശ്വരനു പോലും ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ സാധിക്കില്ല. ഞാന്‍ പറയില്ല” എന്നു യമധര്‍മന്‍ ആവര്‍ത്തിച്ചു പറഞ്ഞു.

ഈ കഥ അനുയായികള്‍ക്ക്‌ പറഞ്ഞു കൊടുത്ത ജഗ്ഗി, “നിങ്ങളും നചികേതനെപ്പോലെയാണ്‌ എങ്കില്‍ നിങ്ങള്‍ക്കു വേറെ വഴിയുടെ ആവശ്യമില്ല. കഴിവിന്‍റെ പരമോന്നത നിലയിലെത്തി ശക്തിനില അനുഭവിച്ചറിയാനുള്ള സാമര്‍ത്ഥ്യം നമ്മുടെ പക്കല്‍ത്തന്നെയുണ്ട്‌. സ്വയം മനസ്സിലാക്കാനുള്ള ആഗ്രഹം വളരെ ആത്മാര്‍ത്ഥവും തീവ്രവുമായിരിക്കണം. എങ്കില്‍ ഈശ്വരന്‌ നിങ്ങളെ ഒഴിവാക്കാന്‍ പറ്റില്ല. ആത്മീയ യാത്രയില്‍ മരണദേവന്‍ എന്നറിയപ്പെടുന്ന യമനില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയും നിങ്ങള്‍ക്കു പറഞ്ഞു തരാം. അതില്‍ വിജയിക്കുന്നവരുമുണ്ട്‌, പക്ഷേ വളരെ വിരളം.”

90 ദിവസത്തെ ഹോള്‍നെസ്‌ പരിശീലനം ഗുരുവിനും ശിഷ്യര്‍ക്കും തമ്മില്‍ ഒരുതരം അടുപ്പമുണ്ടാക്കി. മാത്രമല്ല അവരുടെ പല ചോദ്യങ്ങള്‍ക്കും – സമൂഹം, പ്രണയം, കുടുംബം, മതം, സ്‌ത്രീകള്‍, ഗുരു, ആത്മീയം, ഈശാ, ക്ഷോഭം, അസൂയ തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചുമുള്ള സദ്‌ഗുരുവിന്‍റെ ഉത്തരങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നവയാണ്‌.

photo courtsey to : https://upload.wikimedia.org/wikipedia/commons/1/1a/Death-Of-Minnehaha_Dodge.jpg
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert