सद्गुरु

ദാരിദ്ര്യവും അഴിമതിയുമാണ് നമ്മുടെ രാഷ്ട്രത്തെ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍. ദാരിദ്ര്യം നമ്മെ ദുര്‍ബലമാക്കും, അഴിമതി അപമാനകരവുമാണ്. അടുത്ത ദശകത്തിലേക്കൊന്നു ചൂഴ്ന്നു നോക്കുകയാണെങ്കില്‍ ഭാരതത്തില്‍ ആദ്യം പരിഹാരം കാണേണ്ടത് ദാരിദ്ര്യത്തിനാണ്. അതിനുശേഷം മാത്രമേ സദാചാരശാസ്ത്രങ്ങളെപ്പറ്റിയും മൂല്യങ്ങളെപ്പറ്റിയും ഒക്കെ സംസാരിക്കാന്‍ സാധിക്കൂ.

സദ്ഗുരുവും പ്രസിദ്ധ ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്ന കിരണ്‍ ബേദിയും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്

കിരണ്‍ ബേദി : “2020”ലെ ഭാരതത്തെക്കുറിച്ചുള്ള താങ്കളുടെ സ്വപ്നവും ദര്‍ശനവുമെന്താണ്?

അല്ലെങ്കില്‍ ബോംബു വര്‍ഷിച്ചല്ല മറ്റുരാജ്യങ്ങള്‍ നമ്മെ കീഴടക്കാന്‍ പോകുന്നത്, ആഹസാധനങ്ങള്‍ക്കും ശുദ്ധജലത്തിനും വേണ്ടി അവരുടെ കാല്‍ക്കീഴില്‍ എത്തിച്ചായിരിക്കും.

സദ്ഗുരു : പരമപ്രധാനമായ വിഷയം ആഹാരസുരക്ഷിതത്വമാണ്. ഭാരതം പ്രധാനമായും ശ്രദ്ധയോടെ സുരക്ഷിതമാക്കേണ്ടത് ഇവിടുത്തെ ജനങ്ങള്‍ക്കു വേണ്ട ആഹാരവും ജലവുമാണ്. ഈ കുറവ് നികത്താന്‍, ലോകത്തിലെ ചില വന്‍കിട ശക്തികള്‍ക്ക് നാം വഴങ്ങേണ്ടി വരുന്നു . 2020 ആകുമ്പോള്‍ നാം ഈ കാര്യത്തില്‍ നൂറു ശതമാനം പ്രാപ്തരായിരിക്കണം. അല്ലെങ്കില്‍ ബോംബു വര്‍ഷിച്ചല്ല മറ്റുരാജ്യങ്ങള്‍ നമ്മെ കീഴടക്കാന്‍ പോകുന്നത്, ആഹസാധനങ്ങള്‍ക്കും ശുദ്ധജലത്തിനും വേണ്ടി അവരുടെ കാല്‍ക്കീഴില്‍ എത്തിച്ചായിരിക്കും. ഇപ്പോള്‍ പോലും നമ്മുടെ രാജ്യത്തിനാവശ്യമായ പലവിത്തുകളും വരുന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണ്. ഇനിയൊരിക്കല്‍ അവര്‍ വിത്ത് നല്‍കാതെ വന്നാലോ, അപ്പോള്‍ ഇത്രയും വലിയ ജനസംഖ്യയുള്ള ഈ നാട്ടില്‍ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാന്‍പോലും കഴിയില്ല. അതിനാല്‍ ആഹാരത്തിന്‍റെയും ജലത്തിന്‍റെയും കാര്യത്തില്‍ 100 ശതമാനം സുരക്ഷിതത്വം ഉറപ്പുവരുത്തണം.

നാം ഈ രാജ്യത്ത് എന്തൊക്കെ ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവോ അവയെല്ലാം തന്നെ ഭാരതത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നവയായിരിക്കണം. വ്യാവസായിക പുരോഗതിയും വിവരസാങ്കേതിക വിദ്യയുടെ പുരോഗതിയും ഉപയോഗിച്ച് നമുക്കീ മേഘലയില്‍ സര്‍വസ്വാതന്ത്ര്യം കൈവരിക്കുവാവുന്നതേയുള്ളു. പന്ത്രണ്ടുമാസവും ഭക്ഷ്യവസ്തുക്കള്‍ ഉദ്പാദിപ്പിക്കാവുന്ന ഭൂസമ്പത്ത് നമുക്കുണ്ട്. ലോകത്ത് വളരെക്കുറച്ച് രാഷ്ട്രങ്ങള്‍ക്കുമാത്രമേ ഈ അനുഗ്രഹമുള്ളു. ഈ ഭൂമി പൂര്‍ണമായും ഉപയോഗപ്പെടുത്തി, ഭക്ഷ്യസമ്പത്തില്‍ സ്വയംപര്യാപ്തത നേടി, ആരെയും ആശ്രയിക്കേണ്ടി വരാത്ത ഒരു സ്ഥിതി ഉറപ്പാക്കണം. ദാരിദ്ര്യവും അഴിമതിയുമാണ് നമ്മുടെ രാഷ്ട്രത്തെ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍, ദാരിദ്ര്യം നമ്മെ ദുര്‍ബലമാക്കും, അഴിമതി അപമാനകരവുമാണ്. ആദ്യം പരിഹാരം കാണേണ്ടത് ദാരിദ്ര്യത്തിനാണ്. ഭക്ഷണത്തിന് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത്. അതിനുശേഷം മാത്രമേ സദാചാരശാസ്ത്രങ്ങളെപ്പറ്റിയും മൂല്യങ്ങളെപ്പറ്റിയും ഒക്കെ സംസാരിക്കാന്‍ സാധിക്കൂ.

പ്രേക്ഷകന്‍ : അങ്ങയെ ഭാരതത്തിന്‍റെ പാര്‍ല്യമെന്റില്‍ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കപ്പെടണം എന്ന് ഞാന്‍ അകമഴിഞ്ഞാഗ്രഹിക്കുന്നു. അങ്ങേയ്ക്ക് ഇതുപോലെയുള്ള പല കാര്യങ്ങളും അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുത്തുവാന്‍ സാധിക്കും. ഒരു സംപൂര്‍ണ്ണ ഭാരതത്തി‍നായി താങ്കള്‍ക്ക് കൊടുക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്?

. എന്നാല്‍ നിങ്ങള്‍ക്ക് നല്ല ഭരണാധികാരിയെയാണ് വേണ്ടതെങ്കില്‍ സ്വഭാവശുദ്ധിയുള്ള ആളിനെയല്ല, ഒരു കഴിവുറ്റയാളിനെയാണ് തിരഞ്ഞെടുക്കേണ്ടത്, അതാണ്‌ യുക്തി.

സദ്ഗുരു : തമിഴില്‍ ഒരു ചൊല്ലുണ്ട് – ഒരു രാജാവിനെ (ഭരണാധികാരിയെ) തിരഞ്ഞെടുക്കുമ്പോള്‍ ഒരു നല്ല സ്വഭാവമുള്ള ആളിനെ തിരഞ്ഞെടുക്കണമോ അതോ ഒരു കഴിവുറ്റയാളിനെ തിരഞ്ഞെടുക്കണമോ എന്ന്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെങ്കില്‍ ഒരു സ്വഭാവശുദ്ധിയുള്ള വരനെയോ വധുവിനെയോ തിരഞ്ഞെടുക്കും. എന്നാല്‍ നിങ്ങള്‍ക്ക് നല്ല ഭരണാധികാരിയെയാണ് വേണ്ടതെങ്കില്‍ സ്വഭാവശുദ്ധിയുള്ള ആളിനെയല്ല, ഒരു കഴിവുറ്റയാളിനെയാണ് തിരഞ്ഞെടുക്കേണ്ടത്, അതാണ്‌ യുക്തി. നിങ്ങള്‍ നയിക്കേണ്ടത് ഒരു ചെറിയ സംഘടനയെയാണൊ, ഒരു വലിയ രാഷ്ട്രത്തെയാണോ ഏതായാലും വേണ്ടില്ല, നയതന്ത്രമനുസരിച്ച് രാജ്യത്തെ വിജയപ്രദമായി നയിക്കുന്നതിലേക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

ഒരു രാജ്യതന്ത്രജ്ഞത വിജയിക്കുന്നത്, നയതന്ത്രത്തിന്റെ രഹസ്യവശങ്ങള്‍ കൂടി മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ്. അതിന്‍റെ പല വശങ്ങളും പൊതുവായി അറിയുന്നതായിരിക്കും, എന്നാല്‍ ചില വശങ്ങള്‍ വളരെ കുറച്ചു പേര്‍ക്കുമാത്രം അറിവുള്ളതായിരിക്കും. ഒരാള്‍ക്ക് രണ്ടുകുട്ടികളുള്ള ഒരു ചെറിയ കുടുംബമാണെങ്കില്‍ കൂടി നിങ്ങള്‍ അവരോട് എല്ലാം തുറന്നുപറയാറില്ല. അതിനും ഒരു രീതിയുണ്ട്. വേണ്ട സമയത്തേ ഒന്നൊന്നായി കുട്ടികളോട് കാര്യങ്ങള്‍ അറിയിക്കൂ. അവരെ എങ്ങനെ നയിക്കണമെന്നു നിങ്ങള്‍ക്കറിയാം.

നമ്മുടെ അന്തിമാഭിലാഷമെന്താണെന്ന് ആദ്യമേതന്നെ ജനങ്ങളോട് ഒറ്റയടിക്ക് പറഞ്ഞാല്‍ അത് ഫലവത്താവില്ല. നിങ്ങള്‍ അവരോട് അനുഷ്ടിക്കേണ്ട കാര്യങ്ങള്‍ പതിയെ ഘട്ടംഘട്ടമായി പറയണം. അങ്ങിനെയാണെങ്കില്‍ ആ വഴിളിലൂടെ മുന്നോട്ടുനീങ്ങാന്‍ അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത ഉണ്ടാകും. അതിനാല്‍ സമ്പൂര്‍ണ്ണ ഭാരതത്തെപ്പറ്റി എടുത്തടിച്ച് പറയേണ്ടതില്ല. ഈ രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നവരോട് സമ്പൂര്‍ണ്ണഭാരതത്തെപ്പറ്റി പറയാം, അല്ലാതെ പൊതുജനങ്ങളോട് പറയേണ്ട കാര്യമില്ല. ഓരോ പടിയായി, ആത്മവിസ്വാസത്തോടെ കയറാന്‍ അവരെ നയിക്കണം, അല്ലെങ്കില്‍ അവര്‍ക്ക് മുന്നോട്ട്പോകാന്‍ സാധിക്കുകയില്ല.

ഒരര്‍ത്ഥത്തില്‍ മഹത്തായ ഒരു രാഷ്ട്രത്തെ വാര്‍ത്തെടുക്കുക എന്നതിനര്‍ത്ഥം മഹത്തായ ജനതയെ സൃഷ്ടിക്കുക, മഹത്തായ സ്ഥാപനങ്ങള്‍ ആരംഭിക്കുക, ആളുകള്‍ക്ക് അവരുടെ മഹത്വം പ്രകടിപ്പിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയൊക്കെയാണ്.

ഒരര്‍ത്ഥത്തില്‍ മഹത്തായ ഒരു രാഷ്ട്രത്തെ വാര്‍ത്തെടുക്കുക എന്നതിനര്‍ത്ഥം മഹത്തായ ജനതയെ സൃഷ്ടിക്കുക, മഹത്തായ സ്ഥാപനങ്ങള്‍ ആരംഭിക്കുക, ആളുകള്‍ക്ക് അവരുടെ മഹത്വം പ്രകടിപ്പിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയൊക്കെയാണ്. ഇപ്പോള്‍ നാം ഉണ്ടാക്കിവച്ചിരിക്കുന്ന അസ്പഷ്ടമായതും, അത് പോലെ തന്നെ അനാവശ്യവും സങ്കീര്‍ണ്ണമായതുമായ നിയമവ്യവസ്തുതകള്‍, ഒരു സാധാരണ പൗരന് ദൈനംദിന പ്രവര്‍ത്തികള്‍ നിയമലംഘനമില്ലാതെ കൊണ്ടു നടത്താന്‍ ബുദ്ധിമുട്ടാണ്. മറ്റൊരുതരത്തില്‍ പറയുകയാണെങ്കില്‍, കുറ്റവാളിയാകാന്‍ താല്പര്യമില്ലാത്തവരെ നാം കുറ്റവാളികളാക്കുകയാണ്. ലളിതവും അസന്ദിഗ്ദ്ധവുമായ നിയമങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. രാക്ഷ്ട്രത്തിലെ സുമനസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇതത്യാപേക്ഷിതമാണ്. ലളിതമായ, ഒഴികഴിവുകള്‍ കുറഞ്ഞ, ഒരു നിയമാവസ്ഥ ആദ്യം തന്നെ ഉണ്ടാവട്ടെ.

//s.isha.ws/blog/wp-content/uploads/2016/01/a-vision-for-india1-1090x614.jpg