सद्गुरु

ഉത്തരവാദിത്വം സ്വന്തം ചുമലിലേറ്റാന്‍ പലര്‍ക്കും വിമുഖതയാണ്. കാരണം തെറ്റുസംഭവിച്ചാലോ എന്നുള്ള ഭയം ഉള്ളില്‍ നിറഞ്ഞിരിക്കുന്നു. ഒരു തെറ്റു സംഭവിച്ചാല്‍ അതിന് മറ്റുള്ളവരാണ് കാരണം എന്നു ചിന്തിക്കാനാണു പലരും മുതിരുന്നത്. അങ്ങനെയൊരു ചിന്തതന്നെ തെറ്റാണ്. ഒരു പ്രതികൂല സാഹചര്യം ജീവിതത്തിലുണ്ടാവാന്‍ കാരണങ്ങള്‍ പലതും ഉണ്ടാവാം. അതിനു കാരണക്കാരും പലയാളുകളായിരിക്കാം.

പക്ഷെ എന്‍റെ ചോദ്യം, തെറ്റ് ആരു കാരണമാണു സംഭവിച്ചത് എന്നോ, ആരുടെ തെറ്റാണ് ഇത് എന്നോ അല്ല. ഈ തെറ്റിന്‍റെ ഉത്തരവാദിത്വം യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് എന്നതാണ് എന്‍റെ ചോദ്യം.

ഒരിക്കല്‍ ശങ്കരന്‍പിള്ള മദ്യപിച്ചു വഴിയില്‍ വച്ച് ബഹളമുണ്ടാക്കി, പോലീസ് പിടിച്ചു. കോടതിയില്‍ ഹാജരാക്കി. ബോധമില്ലാതെ ശങ്കരന്‍പിള്ള പുലമ്പിക്കൊണ്ടിരുന്നു. ക്ഷുഭിതനായ ന്യായാധിപന്‍ "നിന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, നീ കുടിച്ച മദ്യമാണ് നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് " എന്നു പറഞ്ഞു. അപ്പോഴേക്കും നിറകണ്ണുകളോടെ പിള്ള മറുപടി പറഞ്ഞു" യജമാനേ, അവിടുന്ന് എന്നെ മനസ്സിലാക്കിയതു പോലെ എന്‍റെ ഭാര്യ പോലും മനസ്സിലാക്കിയില്ല, നിങ്ങളല്ലേ ഇതിനെല്ലാം കാരണം എന്നു പറഞ്ഞ് എന്‍റെ ഈ അവസ്ഥയ്ക്ക് എന്നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു."

ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും പ്രപഞ്ചത്തിന്‍റെ സംഭവവികാസങ്ങള്‍ക്കു നിങ്ങള്‍ ഉത്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഈ പിള്ളയെപ്പോലെയാണു പലരും. സ്വന്തം ജീവിതത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏല്‍ക്കാതെ ഒഴികഴിവുകള്‍ പറഞ്ഞ് എങ്ങും എത്താതെ അലയുന്നു.
ഇംഗ്ലീഷില്‍ ചുമതല എന്ന വാക്കിന് ഉപയോഗിക്കുന്ന responsibility എന്നാണ്. respond+ ability = responsibility. respond എന്നാല്‍ പ്രതികരണം. ability എന്നാല്‍ കഴിവ്. അപ്പോള്‍ഞലുീിശെെയശഹശ്യേഅഥവാ ചുമതല എന്നവാക്ക് പ്രതികരിക്കാനുള്ള കഴിവ് എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാം.
അപ്പോള്‍ ഈ മറുപടിയുടെ വ്യാപ്തി എന്തായിരിക്കും?

അദ്ധ്യാപകന്‍റെ ചോദ്യത്തിന് ഉത്തരം പറയുക എന്നല്ല ഇതിനര്‍ത്ഥം.

ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും പ്രപഞ്ചത്തിന്‍റെ സംഭവവികാസങ്ങള്‍ക്കു നിങ്ങള്‍ ഉത്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നു. നിങ്ങളിരിക്കുന്ന മുറിക്കുള്ളില്‍ തണുപ്പ് അനുഭവപ്പെടുമ്പോള്‍ പുതപ്പെടുത്തു പുതയ്ക്കുന്നു. നിങ്ങളെ തണുപ്പിക്കാനെത്തുന്ന കാറ്റിനു നിങ്ങള്‍ നല്‍കുന്ന മറുപടിയാണ് പുതയ്ക്കല്‍. നിങ്ങളുടെ കുഞ്ഞു നിങ്ങളെ കെട്ടിപ്പിടിച്ചു ചുംബിച്ചപ്പോള്‍ നിങ്ങളുടെ കണ്ണു നിറഞ്ഞു. കുഞ്ഞിന്‍റെ സ്നേഹാര്‍ദ്രമായ മുത്തത്തിന് നിങ്ങളുടെ മനസ്സും ശരീരവും നല്‍കിയ മറുപടിയാണ് ആ മിഴിനീര്‍.
നിങ്ങള്‍ ഉള്ളിലേക്കെടുക്കുന്ന ശ്വാസം ആ മരം പുറത്തേക്കു വിട്ട നിശ്വാസമല്ലേ. അങ്ങനെ നിങ്ങളും ആ മരവും പരസ്പരം മറുപടി നല്‍കിക്കൊണ്ടേയിരിക്കുന്നു.

ഈ പ്രപഞ്ചത്തിന്‍റെ ഓരോ സംഭവവികാസങ്ങള്‍ക്കും, ശരീരംകൊണ്ടും മനസ്സുകൊണ്ടും വികാരം കൊണ്ടും ഊര്‍ജ്ജം കൊണ്ടും മറുപടി നല്‍കിക്കൊണ്ടാണ് നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങളുടെ ജീവിതം എന്നാല്‍ നിരന്തരമായ മറുപടി നല്‍കല്‍ തന്നെ. പല വിധത്തില്‍, പലരൂപത്തില്‍, പല ഭാവത്തില്‍ മറുപടി നല്‍കി നിങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു.

ഏതു ചുറ്റുപാടിലും " ഞാനാണ് ഉത്തരവാദി" എന്ന ബോധം ഉണ്ടാവുമ്പോള്‍ അതിനു തക്ക മറുപടി നല്‍കാനുള്ള കഴിവും നിങ്ങള്‍ക്കു കിട്ടുന്നുണ്ട്. "ഞാനല്ല ഉത്തരവാദി" എന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാല്‍, ആ ചുറ്റുപാടിനോട് പ്രതികരിക്കാനും മറുപടി നല്‍കാനും ഉള്ള കഴിവു നിങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുന്നു.

നിങ്ങളുടെ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളും ഉണ്ടാവുന്നുണ്ട്. സുഖകരമായതും, അസുഖകരമായതും, പ്രതീക്ഷിച്ചതും, അപ്രതീക്ഷിതമായി സംഭവിച്ചതും, അങ്ങനെ വ്യത്യസ്തങ്ങളായ, അനുകൂല പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആ സാഹചര്യങ്ങള്‍ എങ്ങിനെയായിരുന്നാലും അതിനുള്ള ശരിയായ ഉത്തരം കൈവശമാകണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതല്ല ഉത്തരം നല്‍കാനുള്ള കഴിവേ വേണ്ട എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?

ഏതു ചുറ്റുപാടിലും മറുപടി നല്‍കാനുള്ള കരുത്തുവേണമെന്ന് ആഗ്രഹിക്കുമ്പോള്‍ത്തന്നെ ഈ ചുറ്റുപാടിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും എനിക്കുതന്നെ എന്ന ബോധവും ഉണ്ടാവണം. ഉള്ളില്‍ ഈ ബോധം ദൃഢമായിരുന്നാലേ സന്ദര്‍ഭത്തിനൊത്ത കരുത്തുനേടി ആ ചുറ്റുപാടിനെ സമര്‍ത്ഥമായി അഭിമുഖീകരിക്കാനാവൂ.
ഞാനാണ് ഉത്തരവാദി എന്ന ബോധം ഉറയ്ക്കുമ്പോള്‍ നിങ്ങള്‍ കരുത്തനാവുന്നു. ഒഴിഞ്ഞു മാറുമ്പോള്‍ കഴിവുകെട്ടവനാവുന്നു.

ഉത്തരവാദിത്വ ബോധം ഉണ്ടാവുമ്പോള്‍ സ്വന്തം ജീവിതവും തന്‍റെ തന്നെ കരങ്ങളിലാവുന്നു. "അല്ല, എന്‍റെ ശത്രുവാണ് കാരണം" എന്ന് അമ്മായിയമ്മയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിയാല്‍ നിങ്ങളുടെ ജീവിതം കൈയ്യടക്കാന്‍ നിങ്ങള്‍ അവര്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കയാണ് ചെയ്യുന്നത്.
ഇതുപോലെ നിങ്ങളുടെ സന്തോഷം കൈയ്യടക്കാന്‍ എത്രപേരെയാണ് നിങ്ങള്‍ അനുവദിച്ചിരിക്കുന്നത് എന്ന് ആലോചിച്ചു നോക്കു.

ഉത്തരവാദിത്വ ബോധം ഉണ്ടാവുമ്പോള്‍ സ്വന്തം ജീവിതവും തന്‍റെ തന്നെ കരങ്ങളിലാവുന്നു.

ജീവിതം സുഖപ്രദവും സന്തോഷകരവും, ആയിരിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അതോ വിദ്വേഷവും, ക്ഷോഭവും, അസഹിഷ്ണതയും നിറഞ്ഞതാക്കാനാണോ?
" എന്തു സംഭവിച്ചാലും, അതിന്‍റെയെല്ലാം പൂര്‍ണ്ണമായ ഉത്തരവാദിത്വം എനിക്കു മാത്രമാണ്" എന്ന് ചിന്തിച്ചുണര്‍ന്നാല്‍നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്നതു സ്നേഹവും, സന്തോഷവും കൊണ്ടായിരിക്കും. നിങ്ങളുടെ പുരോഗതിക്കുള്ള അടിസ്ഥാനഘടകവും ഇതുതന്നെ.

അന്വേഷി:- ഈശ്വരസാമീപ്യം ലഭിക്കണമെങ്കില്‍ താങ്കളെപ്പോലെ നിസ്സാരമായ ദൈനംദിന പ്രവൃത്തികളെല്ലാം ഉപേക്ഷിക്കണമോ?
സദ്ഗുരു:- എന്‍റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് കഴുകുന്നത്, അത് ദൈനംദിന ജോലിയല്ലേ? തെങ്ങിന് വെള്ളമൊഴിക്കുന്നുണ്ട്. എനിക്കുള്ള ഭക്ഷണവും ഞാന്‍ തന്നെയാണ് തയ്യാറാക്കുന്നത്. ഇതെല്ലാം നിസ്സാരപ്രവൃത്തികളാണോ?

ഇവയെല്ലാം വേണ്ടാ എന്നു വച്ച് ഈ ലോകത്ത് എങ്ങനെ കഴിയാന്‍ പോകുന്നു? നിങ്ങളൊരു രാഷ്ട്രീയക്കാരനായിരിക്കാം, കണക്കെഴുതുന്ന ആളായിരിക്കാം, വലിയ അധികാരിയായിരിക്കാം.നിങ്ങള്‍ ആരെങ്കിലുമാവട്ടെ, ഈ ലോകത്ത് കഴിയണമെങ്കില്‍ ചില പ്രവൃത്തികള്‍ ചെയ്തേ മതിയാവൂ. അവയെ തരംതിരിച്ചു നിസ്സാരവല്‍ക്കരിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. തനിക്ക് ഇഷ്ടമുള്ള പ്രവൃത്തി; അര്‍പ്പണ ബുദ്ധിയോടെ, ആത്മാര്‍ത്ഥയോടെ, ചെയ്തു തീര്‍ക്കുമ്പോള്‍ നിങ്ങള്‍ ഈശ്വരന്‍റെ അടുപ്പക്കാരനായിത്തീരുന്നു.

മറ്റൊരാളിനെപ്പോലെ ജീവിക്കണം എന്ന് തീരുമാനിച്ചു സ്വയം ദുഃഖങ്ങള്‍ വളര്‍ത്തേണ്ടതില്ല. നിങ്ങളായി ഇരുന്നു കൊണ്ടുതന്നെ നേട്ടങ്ങള്‍ കൈവരിക്കാം.