सद्गुरु

ധ്യാനലിംഗത്തിന്‍റെ മേല്‍ക്കൂര നിര്‍മിക്കുവാന്‍ സിമന്റോ, ഇരുമ്പോ, കോണ്‍ക്രീറ്റോ ഒന്നും ഉപയോഗിച്ചിട്ടില്ല എന്ന കാര്യം അത്ഭുതവഹമായ ഒരു സത്യമാണ്‌.

 

 ഒരിക്കല്‍ ധ്യാനലിംഗ സന്നിധിയിലേക്ക്‌ വന്ന ഒരാള്‍ സദ്‌ഗുരുവിനോട്‌, “ഒരു മനുഷ്യന്‌ സാമ്പത്തിക സമൃദ്ധി, ജീവിത വിജയം എന്നിവയില്‍ സംതൃപ്‌തി ലഭിച്ച ശേഷമല്ലേ ആത്മീയയാത്രക്കു പോകാന്‍ സാധിയ്ക്കുകയുള്ളു? അങ്ങനെയുള്ള ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ ധ്യാനലിംഗം ഏതു തരത്തിലാണു സഹായിക്കുന്നത്‌?” എന്ന്‍ ആരാഞ്ഞു.

മനുഷ്യന്‍റെ മുന്നേറ്റത്തിനു വഴി കാണിക്കുന്ന ഏഴു ചക്രങ്ങള്‍ തളയ്ക്കപ്പട്ട ധ്യാനലിംഗത്തിന്റെ അരികിലിരുന്ന്‍ ആഴ്‌ചയിലെ ഏഴു ദിവസങ്ങളിലും കുറച്ചുനേരമെങ്കിലും ധ്യാനിച്ചാല്‍, പല നന്മകളും ലഭ്യമാക്കി തരുന്നതായിരിക്കും.

ധ്യാനലിംഗം ആത്മീയ ജീവിതത്തിനായി പ്രതിഷ്‌ഠ ചെയ്യപ്പെട്ടതാണെങ്കിലും ജീവിതത്തിന്‍റെ പല നന്മകള്‍ക്കുമുള്ള കാര്യങ്ങളും അതില്‍ ഉണ്ടെന്ന്‍ സദ്‌ഗുരു മനസ്സിലാക്കിക്കൊടുത്തു. ശരിയാണ്‌, മനുഷ്യന്‍റെ മുന്നേറ്റത്തിനു വഴി കാണിക്കുന്ന ഏഴു ചക്രങ്ങള്‍ തളയ്ക്കപ്പട്ട ധ്യാനലിംഗത്തിന്റെ അരികിലിരുന്ന്‍ ആഴ്‌ചയിലെ ഏഴു ദിവസങ്ങളിലും കുറച്ചുനേരമെങ്കിലും ധ്യാനിച്ചാല്‍, പല നന്മകളും ലഭ്യമാക്കി തരുന്നതായിരിക്കും.

തിങ്കള്‍

ഭൂമിതത്വം – സന്താനലഭ്‌ധിക്കും, ശാരീരിക ദോഷ നിവൃത്തിക്കും, മരണഭയം, അകാരണഭയം തുടങ്ങിയവ മാറാനും തിങ്കളാഴ്‌ചകളില്‍ ധ്യാനലിംഗം സഹായിക്കുന്നു.

ചൊവ്വ

ജലതത്വം – ഉല്‍പ്പാദനം, സൃഷ്‌ടി, അകമേ തോന്നുന്ന ഉണര്‍വ്വ്‌ എന്നിവയുടെ കാര്യത്തില്‍ ചൊവ്വാഴ്‌ച നല്ലതാണ്‌. മാനസിക വിശുദ്ധി, മനോധൈര്യം, ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതാസ്വാദനം എന്നിവയ്ക്കും ധ്യാനലിംഗം സഹായിക്കുന്നു.

ബുധന്‍

അഗ്നിതത്വം – സാമ്പത്തിക സമൃദ്ധിക്കും, ശാരീരിക സുഖത്തിനും ബുധനാഴ്‌ച ദിവസങ്ങളില്‍ ധ്യാനലിംഗം സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നു വിമുക്തരാകാനും ബുധന്‍ നല്ലതാണ്‌. പ്രത്യേകിച്ചും നാലു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ വളരെ നല്ലതാണ്‌. ആത്മവിശ്വാസം ഉണ്ടാകാനും ചിന്തകള്‍ നന്നാകാനും ശരീരവും മനസ്സും ഒന്നായി പ്രവര്‍ത്തിക്കാനും ധ്യാനലിംഗം സഹായിക്കുന്നു.

വ്യാഴം

വായുതത്വം – ആത്മീയാന്വേഷണം നടത്തുന്നവര്‍ക്ക്‌ സ്‌നേഹം, ഭക്തി എന്നിവയിലൂടെ മേന്മയുള്ള ജീവിത രീതികള്‍ക്കായി വ്യാഴാഴ്‌ചകളില്‍ ധ്യാനലിംഗം തുണയാകുന്നു. കര്‍മഫല ബന്ധന വിമുക്തരാകാന്‍ വ്യാഴം നല്ലതാണ്‌.

വെള്ളി

ആകാശതത്വം – പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ക്ഷുദ്രശക്തികളില്‍ നിന്നുള്ള രക്ഷ തുടങ്ങിയവക്ക് ഈ ദിവസം ധ്യാനലിംഗം സഹായിക്കുന്നു. ഓര്‍മശക്തി, ആത്മവിശ്വാസം, ക്ഷമ തുടങ്ങിയവക്കും വെള്ളിയാഴ്‌ച നല്ലതാണ്‌.

ശനി

മഹാതത്വം – പഞ്ചേന്ദ്രിയങ്ങളെയും കടന്ന് പരമാനന്ദം ലഭിക്കാന്‍ സഹായിക്കുന്ന പ്രകമ്പനങ്ങള്‍ ശനിയാഴ്‌ചകളില്‍ ധ്യാനലിംഗത്തില്‍ നിന്നും പുറത്തുവരുന്നു. ജ്ഞാനം ലഭിക്കാന്‍ മോഹമുള്ളവര്‍ക്ക് നല്ല ദിവസമാണ്‌ ശനി.

ഞായര്‍

`ഞാന്‍’ എന്ന മായയകറ്റാനും ഗുരുവിന്‍റെ അനുഗ്രഹം ലഭിക്കാനും ഇന്ദ്രിയങ്ങള്‍ക്കതീതമായ ആനന്ദലബ്‌ധിക്കും ഞായറാഴ്‌ച, ധ്യാനലിംഗം സഹായിക്കുന്നു.

ആത്മീയശക്തി, ലോക ജീവിതനന്മകള്‍ എന്നിവ പ്രദാനം ചെയ്യുന്ന ധ്യാനലിംഗം കെട്ടിട നിര്‍മാണകലയിലെ ഒരു തികഞ്ഞ അത്ഭുതമാണ്‌. ധ്യാനലിംഗത്തിന്‍റെ മേല്‍ക്കൂര നിര്‍മിക്കുവാന്‍ സിമന്റോ, ഇരുമ്പോ, കോണ്‍ക്രീറ്റോ ഒന്നും ഉപയോഗിച്ചിട്ടില്ല എന്ന കാര്യം അത്ഭുതവഹമായ ഒരു സത്യമാണ്‌. 2,50,000 ഇഷ്‌ടികകള്‍, മണ്ണ്‌, കുമ്മായം, ഔഷധക്കൂട്ടുകള്‍, കടുക്ക തുടങ്ങിയവ ചേര്‍ത്ത്‌ നിര്‍മിച്ചിരിക്കുകയാണ്‌. യാതൊരു താങ്ങുമില്ലാതെ ചെങ്കല്ലുകള്‍ അടുക്കിവച്ച വിതാനം ആണോ എന്നു സംശയം തോന്നുമെങ്കിലും 5000 വര്‍ഷങ്ങളോളം ആ കെട്ടിടം നിലനില്‍ക്കുന്ന വിധത്തിലാണു നിര്‍മിച്ചിട്ടുള്ളത്‌ എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നും.

വെള്ളത്തില്‍ മുങ്ങിക്കിടന്നുകൊണ്ട് രസലിംഗത്തെ സ്‌പര്‍ശിക്കുമ്പോള്‍ അത്‌ ധ്യാനലിംഗത്തില്‍ നിന്നു പ്രസരിക്കുന്ന പ്രകമ്പനങ്ങളെ ഏറ്റുവാങ്ങാന്‍ നമ്മുടെ ശരീരത്തേയും മനസ്സിനേയും തയാറാക്കുന്നു

ധ്യാനലിംഗത്തിന്‍റെ പ്രകമ്പനങ്ങള്‍ എപ്പോഴും എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തില്‍ അത്‌ ഈര്‍പമുള്ളതായി കാണപ്പെടുന്നു. ധ്യാനലിംഗ ക്ഷേത്രത്തിനകത്തു കടക്കും മുമ്പ്‌ 35 അടി ആഴത്തിലുള്ള തീര്‍ത്ഥക്കുളത്തില്‍ കുളിക്കുന്നതു ശരീരത്തെയും മനസ്സിനെയും ഒരുപോലെ കുളിര്‍മയണിയിക്കുന്ന അനുഭവമായിരിക്കും. വളരെ കലാപരമായ കൊത്തുപണികളുള്ള കുളത്തിന്‍റെ മദ്ധ്യത്തില്‍ ഖര രൂപത്തിലുള്ള രസലിംഗം ജലത്തില്‍ മുങ്ങിയ നിലയില്‍ കാണപ്പെടുന്നു. കുളത്തില്‍ ഇറങ്ങുമ്പോള്‍ ഗംഗയില്‍ ഇറങ്ങിയതുപോലെ ഒരു തണുപ്പ്‌ ശരീരത്തിന് അനുഭവപ്പെടും. വെള്ളത്തില്‍ മുങ്ങിക്കിടന്നുകൊണ്ട് രസലിംഗത്തെ സ്‌പര്‍ശിക്കുമ്പോള്‍ അത്‌ ധ്യാനലിംഗത്തില്‍ നിന്നു പ്രസരിക്കുന്ന പ്രകമ്പനങ്ങളെ ഏറ്റുവാങ്ങാന്‍ നമ്മുടെ ശരീരത്തേയും മനസ്സിനേയും തയാറാക്കുന്നു.