ഊര്‍ജ്ജത്തിന്‍റെ വിവേചനബുദ്ധി

dhyanalinga-1

सद्गुरु

അന്വേഷി: ഊര്‍ജത്തിന് വിവേചന ബുദ്ധിയോ, പരിധിയോ ഇല്ലെന്ന് അങ്ങ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ധ്യാനലിംഗത്തിന്‍റെ കാര്യത്തിലും ഇതുതന്നയാണോ യാഥാര്‍ഥ്യം, സദ്ഗുരോ?

സദ്ഗുരു: ഊര്‍ജത്തിന് വിവേചന സ്വഭാവമില്ല എന്നു പറയുന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, അതിനെ പലതരത്തില്‍ ഉപയോഗപ്പെടുത്താം എന്നതാണ്. സ്വന്തമായി വിവേചന സ്വഭാവം ഊര്‍ജത്തിനില്ല. മനുഷ്യജന്മത്തെ പാവനമായി കരുതാന്‍ കാരണം ബോധപൂര്‍വമുളള വിവേചനം അതിന് സാധ്യമായതിനാലാണ്. ഊര്‍ജ്ജത്തിനെക്കൊണ്ട് ഒരു പ്രത്യേക രീതിയില്‍ സ്ഥിരമായ വിവേചനം ഉണ്ടാക്കിയെടുക്കാനും അതിനെ ഉദ്ദേശിക്കുന്ന രീതിയില്‍ നിലനിര്‍ത്താനും നമുക്ക് സാധിക്കും. ഉദാഹരണത്തിന് വേപ്പുമരത്തിന്‍റെ ഒരു വിത്ത് നിങ്ങള്‍ കുഴിച്ചിട്ടു എന്ന് കരുതുക. വിത്തിനും, അത് വളരാനുളള ഭൂമിക്കും അത് വളര്‍ന്ന് വേപ്പുമരമാകണമെന്നും, വേപ്പിന്‍റെ ഫലങ്ങള്‍ അതില്‍ ഉണ്ടാകണമെന്നുളള വിവേചനമുണ്ടാകും. അത് അവയുടെ സ്ഥിരമായ വിവേചന സ്വഭാവമാണ്. നിങ്ങള്‍ക്ക് വിശക്കുമ്പോള്‍ ഒരു മാമ്പഴം ആഗ്രഹിച്ചാല്‍ അത് നല്‍കാന്‍ വേപ്പിന് കഴിയില്ല. അത്തരത്തിലുളള വിവേചന സ്വാതന്ത്ര്യം അതിനില്ല. അതിന് നിങ്ങളോട് അനുകമ്പ തോന്നിയാലും, ഊര്‍ജത്തിന്‍റെ പ്രവര്‍ത്തന രീതിക്കനുസരിച്ചുളള വിവേചന സ്വാതന്ത്ര്യമേയുളളു.

ഇതിനാലാണ് മനുഷ്യ പ്രകൃതത്തെ ഏറ്റവും മഹത്തരമായി കാണുന്നത്. ബോധപൂര്‍വമുളള വിവേചനം അതിന് സാധ്യമാണ്.

ഇതിനാലാണ് മനുഷ്യ പ്രകൃതത്തെ ഏറ്റവും മഹത്തരമായി കാണുന്നത്. ബോധപൂര്‍വമുളള വിവേചനം അതിന് സാധ്യമാണ്. മറ്റെല്ലായിടത്തും ഊര്‍ജത്തിന്‍റെ പ്രവൃത്തി സ്ഥിരമായ വിവേചനത്തിന്‍റെ അടിസ്ഥാനത്തിലാണ്, ബോധപൂര്‍വമല്ല. ധ്യാനലിംഗവും സ്ഥിരമായ വിവേചന സ്വഭാവമുളള അതിശക്തമായ ഊര്‍ജപ്രഭാവമാണ്. ബോധപൂര്‍വമായ വിവേചനം അതിന് സാധ്യമല്ല. ഒരാള്‍ ഏതെങ്കിലും പ്രത്യേക ആഗ്രഹവുമായോ പ്രത്യേക ആവശ്യവുമായോ ധ്യാനലിംഗത്തിനരികില്‍ എത്തിയാല്‍ അയാളുടെ ഊര്‍ജത്തിന്‍റെ സ്വഭാവമനുസരിച്ച് ധ്യാനലിംഗം പ്രവര്‍ത്തിക്കും. ആദ്ധ്യാത്മിക പുരോഗതി ആഗ്രഹിക്കുന്ന ഒരാള്‍ ജീവിത സാഹചര്യങ്ങളുടെ അനിവാര്യതയില്‍ കുറെ ധനം കിട്ടിയാല്‍ കൊളളാമെന്ന് ആഗ്രഹിക്കുന്നു. അയാളിലെ ഊര്‍ജത്തിന്‍റെ മോഹം മാത്രമേ ധ്യാനലിംഗം സാധ്യമാക്കൂ, അപ്പോഴപ്പോഴത്തേ ആഗ്രഹങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കുകയില്ല. ഭൗതിക സുഖങ്ങളാണ് അയാളുടെ അടിസ്ഥാന മോഹമെങ്കില്‍ ധ്യാനലിംഗം അത് സഫലീകരിക്കുന്നു. ബോധപൂര്‍വമുളള പ്രവൃത്തിയല്ല അത്. സ്ഥിരമായ വിവേചന സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിലുളളതാണത്. ഊര്‍ജത്തിന്‍റെ പ്രവര്‍ത്തനം എല്ലായിടത്തും ഇത്തരത്തിലാണ്. ഈശ്വരനെ നിര്‍ഗുണബ്രഹ്മം എന്ന് വിശേഷിപ്പിക്കുന്നത് ബോധപൂര്‍വമുളള വിവേചനമോ, സ്വന്തമായ ഗുണവിശേഷങ്ങളോ, അദ്ദേഹത്തിനില്ലാത്തതിനാലാണ്. ഊര്‍ജത്തിന് രൂപമില്ല. അതുപോലെ സ്രഷ്ടാവിനും രൂപമില്ല.

അന്വേഷി: സദ്ഗുരോ, ഇനിയും എനിക്ക് വ്യക്തത കൈവന്നിട്ടില്ല. ഊര്‍ജത്തിന് വിവേചന സ്വഭാവമില്ലെങ്കില്‍ ധ്യാനലിംഗത്തിന് മുന്‍പില്‍ തീവ്രമായ മോഹങ്ങളുമായി നില്‍ക്കുന്ന ഒരാളെ എങ്ങിനെയാവും കാണുക? അയാളുടെ മോഹങ്ങള്‍ എന്തുതന്നെയായാലും ധ്യാനലിംഗം അത് സഫലമാക്കുമോ? ഒരു കൊലയാളി ഒരാളെ കൊല്ലുവാനുളള തീവ്രാഭിലാഷവുമായി അവിടെ നിന്നാല്‍ എന്തായിരിക്കും സംഭവിക്കുക? അതുപോലെ ലഹരിക്കടിമയായ ഒരുവനോ, കാമഭ്രാന്തനായ ഒരുവനോ തങ്ങളുടെ അതിമോഹങ്ങളുമായി അവിടെ നിന്നാല്‍ എന്താണുണ്ടാവുക? ധ്യാനലിംഗത്തില്‍ നിന്നുയരുന്ന ഊര്‍ജം എങ്ങിനെയാവും പ്രവര്‍ത്തിക്കുക?

നിങ്ങള്‍ ആരാണെന്നതിനെക്കുറിച്ച് പല സങ്കല്‍പങ്ങളും നിങ്ങള്‍ക്കുണ്ടാകും, എന്നാല്‍ അടിസ്ഥാനപരമായി നിങ്ങള്‍ ചില മോഹങ്ങളുമായി, ചില ദിശകളില്‍, ചില പരിമിതികള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന ജീവോര്‍ജത്തിന്‍റെ അംശമാണ്.

സദ്ഗുരു: ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങള്‍ ആരാണെന്നതിനെക്കുറിച്ച് പല സങ്കല്‍പങ്ങളും നിങ്ങള്‍ക്കുണ്ടാകും, എന്നാല്‍ അടിസ്ഥാനപരമായി നിങ്ങള്‍ ചില മോഹങ്ങളുമായി, ചില ദിശകളില്‍, ചില പരിമിതികള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന ജീവോര്‍ജത്തിന്‍റെ അംശമാണ്. ആത്യന്തികമായ ലക്ഷ്യം എല്ലാവര്‍ക്കും ഒന്നാണെങ്കിലും, ഓരോ സന്ദര്‍ഭങ്ങളില്‍ ഓരോ ദിശയിലേക്കാണ് പ്രയാണം. “ഞാന്‍” എന്ന് നിങ്ങള്‍ വിളിക്കുന്നത് ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജത്തിന്‍റെ ഒരു പ്രത്യേക അംശത്തെയാണ്. ധ്യാനലിംഗം എന്ന് ഞാന്‍ വിളിക്കുന്നതും ഊര്‍ജത്തിന്‍റെ മറ്റൊരു രൂപമാണ്. കൂടുതല്‍ സൂക്ഷ്മവും കൂടുതല്‍ തീവ്രവുമായ ഊര്‍ജത്തിന്‍റെ സ്ഥിതിയനുസരിച്ച് മാത്രമേ അത് പ്രതികരിക്കുകയുളളു. നിങ്ങളുടെ ഊര്‍ജം രോഗലക്ഷണം കാണിക്കുന്നു എങ്കില്‍ അത് നിങ്ങളെ ആരോഗ്യത്തിലേക്ക് നയിക്കും. നിങ്ങളുടെ ഊര്‍ജം എന്തിനോടെങ്കിലും അതിയായ മോഹം കാട്ടുന്നുവെങ്കില്‍ അത് സഫലമാക്കുന്ന രീതിയില്‍ ധ്യാനലിംഗം പ്രവര്‍ത്തിക്കും.

നിങ്ങളുടെ മനസ്സുകൊണ്ട് നിങ്ങള്‍ എന്തെങ്കിലും ചിന്തിച്ചു എന്ന് വിചാരിച്ച് ആ ചിന്തകള്‍ ധ്യാനലിംഗം സഫലമാക്കില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് എന്തെങ്കിലും ആവശ്യപ്പെടാനായി അവിടെ പോകരുത് എന്ന്. വെറുതെ അവിടെ ഇരിക്കുക ഒന്നും ചോദിക്കാതെ, ഒന്നും ചെയ്യാതെ, വെറുതെ ഇരിക്കുക അങ്ങിനെ ഇരിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ അഭിലാഷം, ഒരു പക്ഷേ നിങ്ങള്‍ അതിനെക്കുറിച്ച് ബോധവാനല്ലെങ്കില്‍പ്പോലും സഫലമാക്കിത്തരും. അതുമാത്രമേ നിങ്ങള്‍ക്ക് സുഖവും സമാധാനവും കൈവരുത്തുകയുളളു. ഇന്ന് മനസ്സില്‍കണ്ട്, നാളെ സഫലമാകുന്ന തരത്തിലുളള ബാഹ്യമായ കാര്യങ്ങള്‍ അര്‍ഥമില്ലാത്തവയാണ്. എന്നാല്‍ നിങ്ങളുടെ കര്‍മബന്ധങ്ങളുടെ ഫലമായി, ഒരുപക്ഷേ നിങ്ങള്‍പോലും അറിയാതെ നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന അഭിലാഷങ്ങള്‍ ഉണ്ടാകും. ഇവയെയാണ് ധ്യാനലിംഗം സഫലമാക്കുന്നത്. ധ്യാനലിംഗം നിങ്ങളുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കു വേണ്ടിയുളളതാണെന്ന് വീണ്ടും വീണ്ടും ഞാന്‍ പറയുമ്പോള്‍ അതുകൊണ്ടുദ്ദേശിക്കുന്നത്, എല്ലാ മനുഷ്യരും അവരില്‍ വളരുന്ന മോഹങ്ങള്‍ എന്തു തന്നെയായാലും, കാംക്ഷിക്കുന്നത് വികാസം മാത്രം, അതിരുകളില്ലാത്ത വികാസം, പരമകാരണത്തിലേക്കുളള വികാസം. ധ്യാനലിംഗം അതില്‍ നിങ്ങളെ സഹായിക്കും. ഊര്‍ജം ഊര്‍ജത്തെ തിരിച്ചറിയുകയും ഊര്‍ജതലത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യും. ബോധപൂര്‍വമുളള വിവേചനം അതിന് സാധ്യമല്ല. ധ്യാനലിംഗത്തിന്‍റെ ഗുണങ്ങള്‍ വിവിധ തലങ്ങളിലുള്ളതായതുകൊണ്ട് ശരിയായ ഗുണദോഷ വിവേചനത്തോടെ പ്രവര്‍ത്തിക്കാനേ കഴിയു.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *