ചിറകു വിടര്‍ത്തിയ പക്ഷി

maahasamadhi viji

सद्गुरु

സ്വാമി നിര്‍മലാനന്ദ മഹാസമാധിയെക്കുറിച്ചു പറയുന്നതെല്ലാം വിജി ശ്രദ്ധിച്ചുകൊണ്ടിരുന്നു. തിരിച്ചു വരുന്ന വഴി, വിജി പെട്ടെന്ന്‍ സദ്‌ഗുരുവിന്‍റെ കാല്‍ക്കല്‍ വീണ്‌ മഹാസമാധി പ്രാപ്‌തിക്കുവേണ്ടി തന്നെയും സഹായിക്കണം എന്നപേക്ഷിച്ചു

രങ്കണ്ണമലയില്‍ സ്വാമി നിര്‍മലാനന്ദ മഹാസമാധി പ്രാപ്‌തിക്കുവേണ്ടി തീവ്രമായ ആത്മസാധനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ശരീരം ക്ഷീണിച്ചിരുന്നു. തന്‍റെ മൌനവ്രതം ഉപേക്ഷിച്ച അദ്ദേഹം സദ്‌ഗുരുവിനെ കണ്ട്‌, “ഒരു യോഗിയായിട്ടു തന്നെ ശരീരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. പിന്നീട്‌ മഹാസമാധി നിലയെക്കുറിച്ച്‌ സദ്‌ഗുരുവിനോട്‌ പല സംശയങ്ങളും അദ്ദേഹം ഉന്നയിച്ചു. സദ്‌ഗുരു ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ശരീരത്യാഗം ചെയ്യുന്ന രീതികളെക്കുറിച്ച്‌ വിശദീകരിച്ചു. പിന്നെ തനിക്കായി തയാറാക്കി വച്ചിട്ടുള്ള സമാധിയെ നിര്‍മലാനന്ദ കാണിച്ചു കൊടുത്തു. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന വിജിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

തിരിച്ചുവരുമ്പോള്‍ വിജി പെട്ടെന്ന്‍ സദ്‌ഗുരുവിന്‍റെ കാല്‍ക്കല്‍ വീണ്‌ തനിക്കു മഹാസമാധി പ്രാപ്‌തിക്കുവേണ്ടി തന്നെ സഹായിക്കണം എന്നപേക്ഷിച്ചു

തിരിച്ചുവരുമ്പോള്‍ വിജി പെട്ടെന്ന്‍ സദ്‌ഗുരുവിന്‍റെ കാല്‍ക്കല്‍ വീണ്‌ തനിക്കു മഹാസമാധി പ്രാപ്‌തിക്കുവേണ്ടി തന്നെ സഹായിക്കണം എന്നപേക്ഷിച്ചു: “എന്താണു പറയുന്നത്‌? പ്രാണപ്രതിഷ്‌ഠയില്‍ നീ ഒരു പ്രധാന ഭാഗം ഏറ്റെടുത്തിരിക്കുകയാണ്‌. ഈ സമയത്ത്‌ മനസ്സ് ഏകാഗ്രതയില്ലാതെ ആകുന്നതു ശരിയല്ല. മഹാസമാധി പ്രാപ്‌തിക്കായുള്ള ആത്മസാധന പല ഉയര്‍ന്ന നിലകളെ ഉള്ളടക്കിയതാണ്‌. അതിനാവശ്യമുള്ള ശക്തിനിലയെ ഉണ്ടാക്കിയെടുക്കാന്‍ നിനക്കിപ്പോള്‍ സാധ്യമല്ലഎന്നു പറഞ്ഞു സസദ്‌ഗുരു മാധാനിപ്പിച്ചു. പക്ഷേ വിജിയുടെ മിഴികളില്‍ തീക്ഷ്‌ണമായ വൈരാഗ്യം തെളിഞ്ഞുനിന്നു.

ഈ അവസ്ഥയില്‍ ധ്യാനലിംഗ നിലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗതയില്‍ നടന്നുവരികയായിരുന്നു. നിര്‍മാണം സംബന്ധിച്ച ചെറിയ ചെറിയ കാര്യങ്ങളിലും കൂടി സദ്‌ഗുരു ശ്രദ്ധ ചെലുത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പദ്ധതികള്‍ നടപ്പിലാക്കാനായി `ആരോവില്‍’ നഗരത്തില്‍ നിന്നും വിദഗ്‌ധ എഞ്ചിനീയര്‍മാര്‍ വന്നിരുന്നു. മാത്രമല്ല മുന്നൂറോളം നിര്‍മ്മാണപ്പണിക്കാര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇവരോടൊപ്പം മറ്റു സ്ഥലങ്ങളില്‍നിന്നുള്ള സാധകരും വ്യാപാരികളും ശ്രമദാനത്തില്‍ പങ്കെടുത്തു. അങ്ങനെ അവിടത്തെ പണികള്‍ പുരോഗമിച്ചു.

ആ സമയത്ത്‌ കരൂരില്‍ നിന്നും വെണ്‍പാറക്കല്ലുകൊണ്ടു വരേണ്ട ആവശ്യമുണ്ടായി. എല്ലാവരും വളരെ ആകുലചിത്തരായി അതിനെക്കുറിച്ചു സംസാരിച്ചു, കാരണം ആശ്രമത്തിലെത്തുന്നതിനു പത്തു കിലോമീറ്റര്‍ മുമ്പേ ഇരുട്ടുപള്ളം എന്നൊരു സ്ഥലമുണ്ട്‌. അവിടെ നൊയല്‍ ആറ്റിനു നടുവേ ഒരു ചെറിയ പാലമുണ്ട്‌. അതിലൂടെ ഭാരവണ്ടികള്‍ കടന്നുപോകാന്‍ അനുവാദമുണ്ടായിരുന്നില്ല. കരൂരില്‍ നിന്നും കൊണ്ടുവരുന്ന പാറക്കല്ല് വളരെ കനം കൂടിയതായിരുന്നു. അത്‌ ഒരു സാധാരണ ലോറിയില്‍ കൊണ്ടുവരാന്‍ പറ്റിയ ഒന്നായിരുന്നില്ല. അതു കൊണ്ടുവരണമെങ്കില്‍ 16 ടയറുള്ള ലോറി തന്നെ വേണ്ടിവരും. അനുയായികള്‍ ഈ പ്രശ്‌നം പറഞ്ഞപ്പോള്‍ സദ്‌ഗുരു മന്ദഹസിച്ചുകൊണ്ട് അവരെ ആശ്വസിപ്പിച്ചു, “ആ പാലത്തിനടുത്തെത്തുമ്പോള്‍ ഞാനവിടെയുണ്ടാകും. കരൂരില്‍ നിന്നും പാറ കൊണ്ടുവരാന്‍ ഏര്‍പ്പാടു ചെയ്‌തോളൂഎന്ന്‍ പറഞ്ഞു.

കരൂരില്‍ നിന്നും പാറ കൊണ്ടുവരുന്ന ദിവസം സദ്‌ഗുരു കാറില്‍ കയറി പുറത്തേക്കുപോയി. കരൂരില്‍ നിന്നും പാറ കയറ്റിയ വലിയ ലോറി നാലു ദിവസത്തെ യാത്രക്കു ശേഷം ഇരുട്ടുപ്പള്ളം പാലത്തിനരികില്‍ എത്തി. അതുവരെ സദ്‌ഗുരു അവിടെ എത്തിച്ചേര്‍ന്നിരുന്നില്ല. മുതിര്‍ന്ന ആശ്രമവാസികള്‍, “സദ്‌ഗുരുവിന്‍റെ അനുഗ്രഹം നമുക്കെപ്പോഴും ഉണ്ട്‌. ധൈര്യമായി പാലത്തിലൂടെ ലോറി തുടര്‍ന്ന്‍ പോകട്ടെഎന്നു പറഞ്ഞു. അങ്ങനെ ലോറി ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങി. അത്ഭുതമെന്നു തന്നെ പറയണം; അതാ മുന്നില്‍ കാറില്‍ ചാരി നില്‍ക്കുന്നു സദ്‌ഗുരു! എങ്ങനെ അദ്ദേഹം അവിടെ എത്തി എന്ന കാര്യം ഇന്നുവരെ ആര്‍ക്കും അറിയില്ല. പാറക്കല്ല് വളരെ ഭദ്രമായി ആശ്രമത്തില്‍ എത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു കൊണ്ടിരുന്നു. ധ്യാനലിംഗത്തിന്‍റെ പ്രാണപ്രതിഷ്‌ഠയും നടന്നു കൊണ്ടിരുന്നു. സദ്‌ഗുരുവിന്‍റെ ശിക്ഷണത്തില്‍ വിജിയും ഭാരതിയും തീവ്രമായ അഭ്യാസം കാരണം തങ്ങളുടെ ശക്തിനിലയെ സദ്‌ഗുരുവിന്റേതിനു സമാനമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇങ്ങനെ എല്ലാം നല്ല രീതിയില്‍ നടക്കുന്നതായി പ്രത്യക്ഷത്തില്‍ കാണപ്പെട്ടുവെങ്കിലും എന്തോ ഒരു വലിയ പ്രശ്‌നം ഉണ്ടാകാന്‍ പോകുന്നു എന്ന്‍ സദ്‌ഗുരുവിന്‌ ഒരു തോന്നലുണ്ടായി, കാരണം ഇതിനു മുമ്പ്‌ ധ്യാനലിംഗ പ്രതിഷ്‌ഠക്കായി പലരും ശ്രമിച്ചപ്പോഴും ചില ബാഹ്യഘടകങ്ങള്‍ കാരണം പൂര്‍ത്തീകരിക്കാന്‍ പറ്റിയിരുന്നില്ല.

ഇങ്ങനെയിരിക്കുമ്പോള്‍ 1996 ഒക്‌ടോബര്‍ മാസം, അടുത്ത ജനുവരി മാസത്തേക്കുള്ള ക്ലാസ്സുകള്‍ ഉപേക്ഷിച്ചാലോ എന്ന്‍ സദ്‌ഗുരു അഭിപ്രായപ്പെട്ടപ്പോള്‍ എല്ലാവരും സംശയിച്ചു. “എന്തുകൊണ്ടാണ്‌ സദ്‌ഗുരു ഇങ്ങനെ പറയുന്നതെന്ന്‍ ചോദിക്കണംഎന്ന്‍ പലര്‍ക്കും തോന്നിയെങ്കിലും അകാരണമായി അദ്ദേഹം ഒന്നും പറയില്ല എന്നുള്ള വിശ്വാസം കാരണം അവര്‍ മൌനം പാലിച്ചു. 1997 ജനുവരിയില്‍ ഒരു ചെറിയ അവധിക്കു ശേഷം രാധയെ തിരിച്ച്‌ സ്‌കൂളില്‍ കൊണ്ടു വിടാനായി സദ്‌ഗുരുവും വിജിയും പോയിരുന്നു. അപ്പോള്‍, “കുഞ്ഞേ, വരുന്ന മാര്‍ച്ച്‌ ഒന്നാം തീയതി നിന്‍റെ ജന്മനാളാണ്‌. പക്ഷേ അതുവരെ ഞാനുണ്ടാകുമോ എന്ന്‍ എനിക്കറിയില്ല. അതുകൊണ്ട്‌ ഫെബ്രുവരിയില്‍ത്തന്നെ ഞാന്‍ നിന്നെ വന്നു കാണാം.” എന്ന്‍ വിജി കുഞ്ഞിനോടു പറഞ്ഞു. സദ്‌ഗുരു, “എന്തിനാണ്‌ കുഞ്ഞിനോട്‌ ഇങ്ങനെയൊക്കെ പറയുന്നത്‌?” എന്ന്‍ ചോദിച്ചു.

കോയമ്പത്തൂരിലേക്കുള്ള യാത്രയിലുടനീളം വിജി കണ്ണീര്‍ വാര്‍ത്തുകൊണ്ട്, `ശംഭോ’ എന്നു മാത്രം ഉച്ചരിച്ചു കൊണ്ടിരുന്നു. യാത്രക്കിടയില്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞ്‌ വിജി സദ്‌ഗുരുവിനോട്‌, “എന്‍റെ ജീവിതം പൂര്‍ണമായും ജീവിച്ചു കഴിഞ്ഞതായി എനിക്കു തോന്നുന്നു. എന്‍റെ ശംഭോ അങ്ങു തന്നെയാണ്‌. മറ്റൊരു ശംഭോയെയും എനിക്കറിയില്ല. എനിക്ക് ശരീരം ഉപേക്ഷിക്കാനും മഹാസമാധി ലഭിക്കാനും താങ്കള്‍ തന്നെ സഹായിക്കണംഎന്ന്‍ കേണപേക്ഷിച്ചു. അല്‍പസമയത്തെ മൌനത്തിനു ശേഷം, “നിനക്കു ശംഭോയെ അറിയില്ലെങ്കിലെന്താണ്‌, ശംഭോക്ക് നിന്നെ അറിയാമല്ലോ; നിന്‍റെ സാധനകള്‍ അതിശയിപ്പിക്കുന്നവയാണ്‌. അത്‌ അങ്ങനെ തന്നെ തുടരുകയാണെങ്കില്‍ എന്‍റെ രൂപം മറി കടന്ന് ആ ശംഭോയെ നീ മനസ്സിലാക്കുംഎന്ന്‍ സദ്‌ഗുരു വിജിയെ ആശ്വസിപ്പിച്ചു.

നിനക്കു ശംഭോയെ അറിയില്ലെങ്കിലെന്താണ്‌, ശംഭോക്ക് നിന്നെ അറിയാമല്ലോ

പൌര്‍ണമി ദിനങ്ങളില്‍ പൊതുവെ മനുഷ്യന്‍റെ ശക്തിനില ഉത്തേജിതമായിരിക്കും. ആ ദിവസങ്ങളില്‍ തീവ്രമായ ആത്മസാധനകള്‍ അനുഷ്‌ഠിക്കുകയാണെങ്കില്‍ വിസ്‌മയകരമായ അളവില്‍ ശക്തിനില ഉയരും. പ്രാണപ്രതിഷ്‌ഠക്കായുള്ള തീവ്രസാധനകളില്‍ പൌര്‍ണമി ദിവസവും ഉള്‍പ്പെട്ടിരുന്നതുകൊണ്ട്‌ വിജിയുടെ ശക്തിനില ഉയര്‍ന്നുതന്നെ കാണപ്പെട്ടു. അത്‌ മഹാസമാധിക്ക് ഒരു എളുപ്പ വഴിയായിത്തീരുകയും ചെയ്‌തു. ഇങ്ങനെയിരിക്കുമ്പോള്‍ ആ മാസത്തെ പൌര്‍ണമി ഗ്രഹനിലകള്‍ വച്ചു നോക്കുമ്പോള്‍ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. 200 കൊല്ലങ്ങള്‍ക്കൊരിക്കല്‍ മാത്രം പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ ഷഡ്‌കോണ നിലയില്‍ കാണപ്പെടും. ആ അപൂര്‍വമായ ദൃശ്യം അന്നത്തെ ദിവസം കാണപ്പെട്ടു. മാത്രമല്ല അന്ന്‍ മകരമാസത്തിലെ പൂയം നക്ഷത്രവുമായിരുന്നു. വള്ളലാര്‍ ജ്യോതിയായി പരിണമിച്ചത്‌ ആ ദിവസമായിരുന്നല്ലോ. മഹാതപസ്വികള്‍ മഹാസമാധിക്കായി തെരഞ്ഞെടുക്കുന്ന ദിവസവും അതുതന്നെയാണ്‌. രാവിലെ മുതല്‍ വിജി തീവ്രസാധനയിലായിരുന്നു. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ മനസ്സിലാക്കിയ സദ്‌ഗുരു ശാന്തചിത്തനായി അവിടെ ഇരുന്നു.

https://upload.wikimedia.org/wikipedia/commons/d/d8/Uma_maheswar.jpgബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert