सद्गुरु

പല മാറാരോഗങ്ങള്‍ക്കും കാരണഹേതുവാകുന്നത്‌ അവനവന്റെ തന്നെ മനസ്സിലെ വിചാരവികാരങ്ങളാണ്‌. ദിനംപ്രതി വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാല്‍, അവ കാലക്രമേണ നമ്മുടെ ശരീരത്തെ ബാധിക്കുകയില്ലേ? ഏതുവിധത്തിലാണ്‌ നമുക്കിവയില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ സാധിക്കുക?.

പല രോഗങ്ങള്‍ക്കും കാരണമാകുന്നത്‌ അവനവന്റെ തന്നെ മനസ്സിലെ വികാരവിചാരങ്ങളാണ്‌. അവ കാലക്രമേണ നമ്മുടെ ശരീരത്തെ വിഷമയമാക്കുന്നു. എങ്ങനെയുള്ള വികാരവിചാരങ്ങളാണ്‌ നമ്മുടെ ആരോഗ്യത്തിന്‌ ദോഷം ചെയ്യുന്നത്‌? ഏതുവിധത്തിലാണ്‌ നമുക്കവയെ പരിഹരിക്കാന്‍ സാധിക്കുക? ഈ വിഷയത്തെക്കുറിച്ചുളള സദ്‌ഗുരുവിന്റെ സംഭാഷണം ഏറെ ശ്രദ്ധാര്‍ഹമാണ്‌.

സദ്‌ഗുരു :– പ്രസിദ്ധ പാശ്ചാത്യ ശാസ്‌ത്രജ്ഞന്‍ ഫ്രോയ്‌ഡിനെ പറ്റി കേട്ടിട്ടുണ്ടോ? സൈക്കൊ അനാലിസിസിന്റെ പിതാവായിട്ടാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. എന്നാലീയിടെ പുറത്തുവന്ന ചില ലേഖനങ്ങളും കൈയെഴുത്തുകളും ന്യായീകരിക്കുന്നത്‌, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരിയായിരുന്നില്ല എന്നതാണ്.

രോഗങ്ങളുടെ ചുവടു പറ്റി വലിയൊരു വ്യവസായംതന്നെ ഇന്നിവിടെ നിലനിന്നു വരുന്നു.

ഒരു ഉദാഹരണം പറയാം, നിങ്ങളുടെ വലതു കൈയ്യിന്റെ പെരുമാറ്റം പന്തിയല്ല എന്നൊന്നു മനസ്സില്‍ വിചാരിക്കു. അത്‌ നിങ്ങളെ തല്ലുകയും മാന്തുകയും ഇടിക്കുകയുമൊക്കെ ചെയ്യുന്നു. അതൊരു പതിവായാല്‍, അതിനെ രോഗമെന്നല്ലേ പറയുവാന്‍ സാധിക്കുകയുള്ള? തീര്‍ച്ചയായും അതെ. അതുതന്നെയാണ്‌ നിങ്ങളുടെ മനസ്സും നിങ്ങളോടു ചെയ്യുന്നത്‌. അത്‌ വിചിത്രമായ രീതിയില്‍ പെരുമാറുന്നു, നിങ്ങളെ പലവിധത്തിലും അത്‌ ശല്യം ചെയ്യുന്നു, പീഢിപ്പിക്കുന്നു, കരയിക്കുന്നു. അതും ഒരുതരത്തിലുള്ള രോഗമല്ലേ? രോഗമുണ്ടോ ഇല്ലയൊ, ഇത്തരത്തിലുള്ള അനവധിപേര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്‌. രോഗികളുടെ ഒരു പടതന്നെ എന്നു പറയാം. വലിയൊരു പട മുന്നില്‍ വന്നുനിന്നാല്‍ അവരോടു തര്‍ക്കിക്കാന്‍ മുതിര്‍ന്നാല്‍, അത്‌ ഫലമൊന്നും ചെയ്യുകയില്ല. ഒന്നുംമിണ്ടാതെ തലയുംകുനിച്ച്‌ അവനവന്റെ പാടും നോക്കി മുന്നിലോട്ടു നടക്കുകയാണ്‌ നല്ലത്‌. കണ്ണടച്ച്‌ മൌനം പാലിക്കുകയാണ് വേണ്ടത്. കാരണം, നിങ്ങള്‍ തന്നെയാണ് ഇതിനുത്തരവാദി.

ശരീരത്തിനു സംഭവിക്കുന്ന തകരാറുകളായാണ്‌ പ്രാചീന സമൂഹം രോഗങ്ങളെ കണ്ടിരുന്നത്‌. എന്നാല്‍ ആധുനിക സമൂഹം രോഗങ്ങളെ സാമാന്യ സംഭവങ്ങളായാണ്‌ കാണുന്നത്‌. രോഗങ്ങളുടെ ചുവടു പറ്റി വലിയൊരു വ്യവസായംതന്നെ ഇന്നിവിടെ നിലനിന്നു വരുന്നു. രോഗം നമ്മുടെ ശരീരത്തില്‍ പ്രകടമാകുന്നത്‌ പലവിധത്തിലും തരത്തിലുമാണ്‌. മനസ്സിന്റെ ഓരോ സ്‌പന്ദനവും, ഓരോ വിചാരവും നമ്മുടെ ശരീരത്തില്‍ തനതായ രാസപ്രവര്‍ത്തനമുളവാക്കുന്നുണ്ട്‌. ഉദാഹരണമായി, നിങ്ങള്‍ ഭയാനകമായ പുലിയെപറ്റി ചിന്തിക്കുന്നുവെങ്കില്‍, അതിനനുസൃതമായൊരു രാസപ്രവര്‍ത്തനം നിങ്ങളുടെ ശരീരത്തില്‍ നടന്നിരിക്കും. അതുപോലെതന്നെ, നിങ്ങളുടെ ചിന്ത കുളിര്‍മയേകുന്ന പൂക്കളെ സംബന്ധിച്ചാണെങ്കില്‍, അതിനനുസരിച്ച ഒരു മാറ്റം നിങ്ങളിലുണ്ടാകും. നിങ്ങള്‍ സ്വയം മെനഞ്ഞെടുക്കുന്ന ചിന്തകള്‍ വിഷമയമായ ഒരു തരം “കഞ്ഞി അല്ലെങ്കില്‍ സൂപ്പ്‌” നിങ്ങളുടെ ശരീരത്തില്‍ ഉല്‌പാദിപ്പിക്കുന്നു. ദിനംപ്രതി എന്നോണം ഈ വിഷമയമായ “കഞ്ഞിയില്‍ അല്ലെങ്കില്‍ സൂപ്പില്‍” ആണ്ടു കിടക്കുന്ന ഒരാള്‍ ആരോഗ്യവാനായിരിക്കും എന്നു പ്രതീക്ഷിക്കാനാവുമൊ?

ഈ ലോകം നിങ്ങളിലേക്ക്‌ പലപ്രകാരത്തിലും വിഷം കുത്തിക്കയറ്റിക്കൊണ്ടിരിക്കുന്നു. അതിനെതിരായി നിങ്ങള്‍തന്നെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന പാനീയങ്ങള്‍, ശ്വസിക്കുന്ന വായു ഇതിലൊന്നുംതന്നെ ഈ ആധുനിക യുഗത്തില്‍ കാര്യമായ നിയന്ത്രണം പാലിക്കാന്‍ നമുക്കാവുന്നില്ല. എല്ലാം ഏറെക്കുറെ മലീമസമാണ്‌. ഈ ലോകം നിങ്ങളിലേക്ക്‌ പലപ്രകാരത്തിലും വിഷം കുത്തിക്കയറ്റിക്കൊണ്ടിരിക്കുന്നു. അതിനെതിരായി നിങ്ങള്‍തന്നെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ബാഹ്യമായ ഒന്നിനേയും ആശ്രയിച്ചിട്ടു കാര്യമില്ല. കുടിക്കുന്ന പാനീയവും, കഴിക്കുന്ന ഭക്ഷണവും, ശ്വസിക്കുന്ന വായുവും ആവുന്നിടത്തോളം ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുക. തന്‍കാര്യം താന്‍തന്നെയാണ്‌ നോക്കേണ്ടത്‌.

എല്ലാവരും അരോഗ്യവാന്മാരായിരിക്കണം, ആരും രോഗം ബാധിച്ച്‌ കഷ്‌ടപ്പെടാന്‍ ഇടവരരുത്‌, ഇതായിരുന്നു പഴയകാലത്തെ കാഴ്‌ചപ്പാട്‌. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. രോഗ ചികിത്സ വലിയൊരു വ്യവസായമായിത്തീര്‍ന്നിരിക്കുന്നു.. മരുന്നുകളുടേയും, മറ്റു ചികിത്സാ സംവിധാനങ്ങളുടേയും ഉല്‌പാദനം വളരെയധികം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ലോകത്തില്‍ രോഗങ്ങളും വലിയ തോതില്‍ വര്‍ദ്ധിച്ചു വരുന്നു എന്നതല്ലേ ഇതിനര്‍ത്ഥം? അതായത്‌ നമ്മുടെ ശരീരത്തില്‍ രൂപപ്പെട്ടിട്ടുള്ള വിഷമയമായ ആ “സൂപ്പ്‌” കൂടുതല്‍ കൂടുതല്‍ കൊഴുത്തുവരുന്നു എന്ന്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ നമുക്കതില്‍ കാര്യമായ മാറ്റം വരുത്താം. അതിലെ വിഷം അകറ്റി തികച്ചും ഗുണകരമാക്കാം. അതിന്‌ പുറമേനിന്നുള്ള രാസവസ്‌തുക്കളുടെയൊന്നും ആവശ്യമില്ല. ശരീരത്തിനകത്തെ രാസപ്രവര്‍ത്തനങ്ങള്‍ ശരിയായ നിലയിലായാല്‍ സ്വാഭാവികമായും നിങ്ങള്‍ ആരോഗ്യവാനായിരിക്കും. അങ്ങിനെ ഈ ലോകത്തു നിന്നും 70% രോഗങ്ങളേയും ആട്ടിപ്പായിക്കാം, ശേഷിച്ച 30% പല ബാഹ്യശക്തികളുടേയും സ്വാധീനത്തിലാണ്‌. അതെപ്പോഴും നമ്മുടെ നിയന്ത്രണത്തിലായെന്നു വരില്ല. എന്നാല്‍ ആന്തരീകമായി നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലായിരിക്കണം.

സ്വന്തം ശരീരത്തിനകത്ത്‌ നിരന്തരം നന്നല്ലാത്ത രാസപ്രവര്‍ത്തനങ്ങള്‍ ഉത്ഭവിപ്പിക്കാന്‍ നിങ്ങള്‍ തന്നെ കാരണഹേതുവാകുന്നുവെങ്കില്‍, പാവം ശരീരം അതിനെപ്പറ്റിയെങ്ങനെയറിയാന്‍? നിങ്ങള്‍ക്ക്‌ വേണ്ടത്‌ സൌഖ്യവും സ്വാസ്ഥ്യവുമാണെന്നതാണ്‌ ശരീരത്തിന്റെ ധാരണ, എന്നാല്‍ നിങ്ങള്‍ക്കാവശ്യം പ്രശ്‌നങ്ങളും രോഗങ്ങളുമാണെന്നായിരിക്കും നിങ്ങളില്‍ നിന്നതിനു കിട്ടുന്ന സന്ദേശം. അതു നിങ്ങളെ അനുസരിക്കും, രോഗങ്ങളും വേദനകളും തന്നെ തന്നുകൊണ്ടേയിരിക്കും. ചിലര്‍ക്ക്‌ സ്വാഭാവികമായും നല്ലൊരു ശരീരഘടനയുണ്ടാകും, നിസ്സാരസംഗതികളൊന്നും അതിനെ തളര്‍ത്തില്ല. എന്നാല്‍ ചില ശരീരങ്ങള്‍ അങ്ങനെയല്ല, അവര്‍ക്കൊന്നും താങ്ങാനാവില്ല, പെട്ടെന്ന് വീണുപോകുന്ന പ്രകൃതമായിരിക്കും. അവനവന്റെ തെറ്റായ വികാരവിചാരങ്ങള്‍കൊണ്ട്‌ സ്വന്തം ശരീരത്തെ തുടര്‍ച്ചയായി വിഷമയമാക്കുകയാണെങ്കില്‍ ഏതു ശരീരവും രോഗത്തിനിരയാകും, ഇന്നല്ലെങ്കില്‍ നാളെ!

ഈശക്രിയഓണ്‍ലൈനായി ലഭിക്കുന്ന ലളിതവും അതേ സമയം ശക്തവുമായ ഒരു ധ്യാനമുറയാണ്‌ ഈശക്രിയ, 15 മിനുറ്റു നീണ്ടുനില്‌ക്കുന്ന ധ്യാനരീതി. ദിവസേന ഈശക്രിയ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത്‌ നിശ്ചയമായും ജീവിതത്തില്‍ തനതായ മാറ്റം വരുത്തും. മനസ്സ്‌ കൂടുതല്‍ ശാന്തവും സന്തുഷ്‌ടവുമാകും. ശരീരം കൂടുതല്‍ ഊര്‍ജ്ജസ്വലവും ആരോഗ്യപൂര്‍ണവുമാകും.

Photo credit to : https://upload.wikimedia.org/wikipedia/commons/e/ee/In_Thought_..._%283020466221%29.jpg