सद्गुरु

യൗവ്വനം എന്നത് പ്രകൃതി നല്‍കിയ അത്ഭുതകരമായ സന്ദര്‍ഭമാണ്. ചിലര്‍ അതു നന്നായി പ്രയോജനപ്പെടുത്തി നല്ല മനുഷ്യരായി മാറുന്നു, ചിലരോ അതു പ്രയോജനപ്രദമല്ലാത്തതാക്കി മാറ്റുന്നു, മറ്റു ചിലര്‍ ഇനി മാറ്റാന്‍ പറ്റാത്ത അളവില്‍ ദൃഢരൂപമാക്കുന്നു.

ഇപ്പോഴുള്ള യുവതലമുറയിലെ ചെറുപ്പക്കാര്‍ പുതിയതായി രൂപം പ്രാപിക്കുന്നവരാണ്. ഉറപ്പില്ലാത്ത ഇളകിയ പാവ പോലെ ഇരിക്കുന്നതിനാല്‍ രാഷ്ട്രീയക്കാര്‍, ആത്മീയവാദികള്‍, തീവ്രവാദികള്‍ തുടങ്ങിയവരൊക്കെ സ്വന്തം ആഗ്രഹപ്രകാരം അവരെ രൂപപ്പെടുത്തി എടുക്കാന്‍ ശ്രമിക്കുന്നു. യുവാക്കളെ വശീകരിക്കുവാനായി എന്തൊക്കെയോ വിദ്യകള്‍ കാണിക്കുന്നു.

യുവാക്കള്‍ ഈ ലോകത്തിനു ലഭ്യമായ വരദാനമായോ ശാപമായോ മാറുന്നതൊക്കെ അവരുടെ കൈയ്യില്‍ത്തന്നെയാണിരിക്കുന്നത്. മണ്ണില്‍ രണ്ടു വിത്തുകള്‍ ഒരേ മണ്ണു ഭക്ഷിച്ചു ഒരേ ജലം നുകര്‍ന്ന് വളരുന്നു. പക്ഷേ മാവു തരുന്ന പഴത്തിനും വേപ്പുമരം തരുന്ന പഴത്തിനും രുചിയില്‍ എന്തൊരു വൈരുദ്ധ്യമാണ്!

നാമെല്ലാവരുംതന്നെ ഒരേ ജീവമൂലത്തില്‍ നിന്നും വന്നവര്‍ തന്നെയാണ്, ഒരേ മണ്ണു തന്നെയാണ് ഭക്ഷിക്കുന്നത്, ഒരേ ജലം തന്നെയാണ് കുടിക്കുന്നത്, ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്, എന്നാല്‍ വഴിയില്‍ എന്തൊക്കെ ചേര്‍ത്തുവച്ച് നമ്മുടെ ഉള്ളടക്കം രൂപീകരിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ യഥാര്‍ത്ഥത്തിലുള്ള മൂല്യം പ്രകടമാകുന്നത്!


നാമെല്ലാവരുംതന്നെ ഒരേ ജീവമൂലത്തില്‍ നിന്നും വന്നവര്‍ തന്നെയാണ്, ഒരേ മണ്ണു തന്നെയാണ് ഭക്ഷിക്കുന്നത്, ഒരേ ജലം തന്നെയാണ് കുടിക്കുന്നത്, ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്, എന്നാല്‍ വഴിയില്‍ എന്തൊക്കെ ചേര്‍ത്തുവച്ച് നമ്മുടെ ഉള്ളടക്കം രൂപീകരിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ യഥാര്‍ത്ഥത്തിലുള്ള മൂല്യം പ്രകടമാകുന്നത്!

നഗരമദ്ധ്യേ രണ്ടുപേര്‍ പരസ്പരം എതിരെ വന്നു കൊണ്ടിരിക്കുകയായിരുന്നു. ഒരാള്‍ തന്‍റെ വലതു കാല്‍ വലിച്ചു നടന്നു വന്നു, എതിരേ വന്ന ആളും വലതുകാല്‍ വലിച്ചു നടന്നു. രണ്ടുപേരും നേര്‍ക്കുനേര്‍ വന്നു. ആദ്യത്തെയാള്‍ തന്‍റെ വലതുകാല്‍ അഭിമാനത്തോടെ തട്ടിക്കാണിച്ചിട്ടുപറഞ്ഞു. "ഇന്ത്യന്‍ സേന. അതിര്‍ത്തി യുദ്ധം 1971. കാലില്‍ ബോംബു കൊണ്ടു." രണ്ടാമന്‍ ഒട്ടും വിട്ടില്ല. അവന്‍ തന്‍റെ വലതുകാലില്‍ തട്ടിക്കൊണ്ടു പറഞ്ഞു. "തെരുവുകള്‍തോറും ഭിക്ഷ യാചിക്കുന്നു. അമ്പതടിക്കിപ്പുറം എരുമച്ചാണകത്തില്‍ ചവിട്ടിപ്പോയി."

ദൂരെ നിന്നു നോക്കുമ്പോള്‍ രണ്ടുപേരും കാലൂന്നാന്‍ പറ്റാതെ നടക്കുന്നതു മാത്രമേ കാണാന്‍ സാധിക്കൂ, പക്ഷേ കാരണം മനസ്സിലാകുമ്പോള്‍ ഓരോരുത്തരെക്കുറിച്ചും ഉള്ള ബഹുമാനം ഒരേപോലെ ഇരിക്കുമോ? അശ്രദ്ധയോടെ ശേഖരിക്കുന്നതു കൊണ്ടാണ് മനുഷ്യന്‍ തനിക്കിഷ്ടമില്ലാത്ത ഗുണങ്ങളെയും സ്വന്തമാക്കുന്നത്. തനിക്കു യോജിക്കാത്ത വഴികളിലൂടെയെല്ലാം സ്വന്തം താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും സഞ്ചരിക്കുന്നു. യാത്രയുടെ തുടക്കത്തില്‍ നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് ഇങ്ങനെയുള്ള ശ്രദ്ധ തോന്നുകയാണെങ്കില്‍ വഴിയില്‍ അവര്‍ എന്തൊക്കെയാണു ശേഖരിക്കുക? അല്‍പത്തരമായ കാര്യങ്ങളെയോ അതോ അത്ഭുതകരമായ കാര്യങ്ങളെയോ?

യുദ്ധകാലത്തില്‍ പീരങ്കി ഉണ്ടാക്കുന്നവര്‍ വലിയ ധനവാന്‍മാരാകും. പഞ്ഞകാലത്തില്‍ ധാന്യങ്ങള്‍ പൂഴ്ത്തിവച്ചവര്‍ ധനവാന്‍മാരാകും. കമ്പ്യൂട്ടര്‍ പ്രബലമാകുമ്പോള്‍ ആ വിജ്ഞാനം ആര്‍ജ്ജിച്ചവര്‍ ധനം സമ്പാദിക്കും. കടലിലെ തിര ഒരു കടലാസ് ഉയര്‍ത്തിക്കൊണ്ട് പോകും, പിന്നെ താഴെ എറിയും. മരക്കഷണം എടുത്തുകൊണ്ടു പോകും, അതും താഴെ എറിയും. പിന്നീട് ചവറിന്‍റെ ഒരു കഷണം മുകളിലേക്കെടുക്കും. ഇങ്ങനെ തിരയില്‍ വീഴുന്ന സാധനങ്ങള്‍ തിരയുടെ പോക്കനുസരിച്ച് മുങ്ങിയുംപൊങ്ങിയും കിടക്കും.

അതുപോലെ സമൂഹത്തില്‍ ഏതു തരം തിര അടിക്കുന്നുവോ, അതിനുവേണ്ട വിദ്യ ആര്‍ജ്ജിച്ചവരെ ആ തിര മുകളിലേയേക്കു വലിച്ചുകൊണ്ടു പോകുന്നു. ഭക്ഷണത്തിനുള്ള വഴി അനായാസേന ഉണ്ടാകാം, പക്ഷേ അതാണോ ശരിക്കുള്ള വിജയം? കടലാസോ, ചവറോ തിരകളില്‍ പെട്ടു പൊങ്ങി ഉയരുന്നത് വിജയമാണെന്ന് ആഘോഷിക്കാമോ? താഴെ വീഴുന്നത് പരാജയമാണെന്നു വിഷമിക്കാമോ?

ഈ രീതിയിലാണ് ഇപ്പോഴുള്ള ചെറുപ്പക്കാരുടെ വിജയപരാജയങ്ങള്‍ അര്‍ത്ഥശൂന്യമായി ഭവിക്കുന്നത്. പഠിക്കാന്‍ പറ്റുന്നില്ലേ, വ്യാപാരത്തിലുള്ള ടെക്നിക്സ് മനസ്സിലാകുന്നില്ലേ, ഏതെങ്കിലും കാര്യം നിയന്ത്രണാതീതമായി പോകുന്നതുപോലെ തോന്നുന്നുവോ, ചെറുപ്പക്കാരേ ഇനി അതിനൊക്കെ ദൈവത്തെ കൂട്ടു പിടിക്കാതിരിക്കുക. നമ്മുടെ വിഡ്ഡിത്തങ്ങളെ ശരിയാക്കാന്‍ വേണ്ടി ദൈവം വെറുതെയിരിക്കുകയല്ല.


ഏതാണോ ആവശ്യം, ആദ്യം അത് ആഗ്രഹിക്കുക. ആഗ്രഹത്തോടെ ഭക്ഷിച്ചാല്‍ മാത്രമേ ഭക്ഷണത്തിന്‍റെ രുചി അറിയാന്‍ സാധിക്കൂ! ആഗ്രഹത്തോടുകൂടി നോക്കിയാല്‍ മാത്രമേ സൗന്ദര്യം കാണാന്‍ കഴിയൂ! ആഗ്രഹം സന്തോഷം കൊണ്ടു വരും.

ഏതാണോ ആവശ്യം, ആദ്യം അത് ആഗ്രഹിക്കുക. ആഗ്രഹത്തോടെ ഭക്ഷിച്ചാല്‍ മാത്രമേ ഭക്ഷണത്തിന്‍റെ രുചി അറിയാന്‍ സാധിക്കൂ! ആഗ്രഹത്തോടുകൂടി നോക്കിയാല്‍ മാത്രമേ സൗന്ദര്യം കാണാന്‍ കഴിയൂ! ആഗ്രഹം സന്തോഷം കൊണ്ടു വരും. ഏതു ജോലിയാണെങ്കിലും അതു താത്പര്യത്തോടുകൂടി ചെയ്താല്‍ മാത്രമേ മുഴുവന്‍ കഴിവും പ്രകടമാകൂ! ആഗ്രഹം എന്ന കാര്യത്തെ ശ്രദ്ധയോടെ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ പഠിച്ചു കഴിഞ്ഞു എങ്കില്‍ അവ നിറവേറ്റുവാന്‍ ദൈവത്തിന്‍റെ ആവശ്യമില്ല.

ശ്രദ്ധയോടെ ആഗ്രഹം പ്രയോജനപ്പെടുത്തുക എന്നാല്‍ എന്താണ്?

പ്രായം കൂടാതെ ചെറുപ്പമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധിക്കുമോ?

നിങ്ങളുടെ ശരീരം എവിടെനിന്നു ലഭിച്ചതാണ്? ദിവസേന നിങ്ങള്‍ ശ്വസിച്ച വായു, കഴിച്ച ജലം, ആഹാരം എന്നിവയുടെ ശേഖരമാണ് ശരീരം. ആവശ്യമില്ല എന്നു പറഞ്ഞ് ഒരു ദിവസത്തെ സംഭരണത്തെപ്പോലും നിങ്ങള്‍ക്കു ശരീരത്തില്‍നിന്നും വലിച്ചെറിയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ഓരോ ദിവസം കഴിയുംതോറും വയസ്സും കൂടിക്കൊണ്ടു തന്നെയിരിക്കും. ശരീരത്തെ ആരോഗ്യത്തോടുകൂടി സംരക്ഷിക്കാന്‍ സാധിക്കും, എന്നല്ലാതെ അതിന്‍റെ പ്രായത്തില്‍ ഒരു ദിവസത്തെപ്പോലും ഉപേക്ഷിക്കാന്‍ സാധിക്കില്ല.

മനസ്സ് എവിടെനിന്നാണ് നിങ്ങള്‍ക്കു കിട്ടിയത്? ജനിച്ചപ്പോള്‍ മുതല്‍ നിങ്ങളുടെ ചുറ്റിലും നിന്ന് നിങ്ങള്‍ക്കു ലഭിച്ച ഉപദേശങ്ങള്‍, വിദ്യാഭ്യാസം, അനുഭവങ്ങള്‍, സമൂഹം നിങ്ങളില്‍ നിക്ഷേപിച്ച ചിന്തകള്‍ തുടങ്ങി എല്ലാം സംഭരിച്ചുവച്ച ചവറ്റുകുട്ടയായിട്ടാണ് മനസ്സ് ഇരിക്കുന്നത്. അവയെ എല്ലാംതന്നെയും സംഭരിച്ചു സൂക്ഷിക്കേണ്ട ആവശ്യം നിങ്ങള്‍ക്കില്ല. എന്തൊക്കെ ഉപേക്ഷിക്കണം എന്നു തീരുമാനിക്കേണ്ടതു നിങ്ങള്‍ തന്നെയാണ്. സംഭരിച്ചതൊക്കെയും നിങ്ങള്‍ വിചാരിച്ചാല്‍ ഒരു ക്ഷണത്തില്‍ ഉപേക്ഷിക്കാന്‍ കഴിയും. അനാവശ്യമായവയെ ഉപേക്ഷിച്ച്, മനസ്സിനെ ദിവസേന പുതിയതായി ജനിപ്പിക്കുന്ന സ്വാതന്ത്ര്യവും അതിന്‍റെ പ്രായം വര്‍ദ്ധിക്കാതെ യൗവ്വനമായി സംരക്ഷിക്കുവാനുള്ള കഴിവ് നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ശരിയായ രീതിയിലുള്ള യോഗാ അഭ്യസിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഇതു സാധ്യമാകുന്നു, അതു നഷ്ടപ്പെടുത്തരുത്.