വിജയത്തിലേക്കു പെട്ടെന്നെത്താനുള്ള വഴി

success

सद्गुरु

ഈയിടെ ഒരു കലാശാലയില്‍ പോയപ്പോള്‍ വിജയത്തിലേക്കു പെട്ടെന്നെത്താനുള്ള വഴി ഏതാണ്? എന്നു ചില വിദ്യാര്‍ത്ഥികള്‍ എന്നോടു ചോദിച്ചു. എളുപ്പ വഴിയെക്കുറിച്ചുള്ള ചിന്ത എന്തുകൊണ്ടാണ് ഉണ്ടായത്?

ആഗ്രഹിച്ചത് ഉടന്‍തന്നെ സഫലമാക്കണമെന്ന് ആഗ്രഹിച്ച് യുവാക്കള്‍ എന്തു കൊണ്ടാണ് അക്ഷമരാകുന്നത്? ലോകം ചുറ്റിവരണമെന്നാഗ്രഹിച്ചു കൊണ്ടു നിങ്ങള്‍ കാറെടുക്കുന്നു. പെട്രോള്‍ ഉള്ളത്രയും ദൂരം വരെയല്ലേ വാഹനം പോകൂ. പെട്രോള്‍ തീര്‍ന്നു പോയാല്‍ വാഹനം നിന്നുപോകുമല്ലോ. അതുപോലെയാണ് നിങ്ങളുടെ ആഗ്രഹങ്ങളും. നിങ്ങള്‍ക്ക് എത്രത്തോളം കഴിവുണ്ടോ അത്രത്തോളം ആഗ്രഹങ്ങളെ മാത്രമേ സഫലീകരിക്കുവാന്‍ സാധിക്കൂ!

ഒരു യുവതിക്ക് പെട്ടെന്നു ധനികയാകണമെന്ന് ആഗ്രഹമുണ്ടായി. ഇതു മനസ്സിലാക്കിയ ഒരു യുവാവ് ആ യുവതിയോടു ചോദിച്ചു, ഒരു മണിക്കൂറില്‍ പതിനായിരം രൂപ സമ്പാദിക്കാന്‍ ആഗ്രഹമുണ്ടോ?ڈ യുവതിക്ക് വളരെ സന്തോഷം തോന്നി. പെട്ടെന്നുതന്നെ അവള്‍ മറുപടി പറഞ്ഞു, “ഉണ്ട്.” “എന്നെ പന്ത്രണ്ടു പ്രാവശ്യം ചുംബിക്കുകയാണെങ്കില്‍ ഞാന്‍ നിനക്കു പതിനായിരം രൂപ തരാം.” എന്നയാള്‍ പറഞ്ഞു. യുവതി ആലോചിച്ചു നോക്കി. വെറും ചുംബനം മാത്രമല്ലേ. അതിനിപ്പോ എന്താ പ്രശ്നം എന്നു വിചാരിച്ചു സമ്മതിച്ചു.

ആ ചെറുപ്പക്കാരനെ ഒരു മുറിയിലേക്ക് വിളിച്ചുകൊണ്ടു പോയി, കതകടച്ചു, എന്നിട്ടയാളെ ചുംബിച്ചു. “എനിക്കു ഭയമാകുന്നു” എന്നു പറഞ്ഞു അയാള്‍. അയാള്‍ പിന്തിരിഞ്ഞേക്കുമോ എന്നവള്‍ ഭയപ്പെട്ടു. “ഇതിനെന്താണു ഭയം, വരൂ” എന്നവള്‍ പറഞ്ഞു. ഓരോ പ്രാവശ്യം ചുംബിക്കുമ്പോഴും അയാള്‍ ഭയത്തെക്കുറിച്ചു പറയുന്നതും അവള്‍ ധൈര്യം കൊടുക്കുന്നതുമായി, പന്ത്രണ്ടാമത്തെ ചുംബനത്തിലെത്തി. അതും കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. “എന്‍റെ ഭയം വളരെ കൂടിയിരിക്കുന്നു.” നമ്മുടെ ഉടമ്പടി കഴിഞ്ഞു. നീ എനിക്കു പണം തരുന്നു. പിന്നീട് നാം അന്യരാണ്. പിന്നെന്തിനാണു ഭയം?” എന്നവള്‍ ചോദിച്ചു. “നിനക്കു തരാമെന്നു പറഞ്ഞ പതിനായിരം രൂപ ഞാനെങ്ങനെ ഉണ്ടാക്കുമെന്നാലോചിച്ചിട്ട് എനിക്കു വല്ലാത്ത ഭയം തോന്നുന്നു” എന്നയാള്‍ പറഞ്ഞു.

ആഗ്രഹസാഫല്യത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന മാര്‍ഗവും ഉത്സാഹം തരുന്ന ഒന്നായിരുന്നാല്‍ വിജയം ലഭിക്കുന്നതിനു മുമ്പുതന്നെ ഉത്സാഹം അനുഭവിക്കാമല്ലോ. എളുപ്പവഴിക്കാഗ്രഹിച്ചിട്ട് ഇതെന്തിനു നഷ്ടപ്പെടുത്തുന്നു?

എളുപ്പവഴി അന്വേഷിക്കുന്നവര്‍ക്ക് ഇതുപോലെയുള്ള അപകടങ്ങള്‍ ധാരാളം ഉണ്ടാകും. “ഈ സൈക്കിളില്‍ കയറി ഇരിക്കൂ. പെഡല്‍ ചെയ്യേണ്ട ആവശ്യംപോലുമില്ല. ലോകം ചുറ്റി വരാം” എന്നാരെങ്കിലും നിങ്ങളെ പ്രലോഭിപ്പിച്ചാല്‍ അവരെ നിങ്ങള്‍ ജാഗ്രതയോടെ ശ്രദ്ധിക്കുക. വിജയം വേണമെന്ന് എന്തിനാണ് ആഗ്രഹിക്കുന്നത്, അത് ഉത്സാഹം തരുന്നു എന്നതുകൊണ്ടല്ലേ? ആഗ്രഹസാഫല്യത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന മാര്‍ഗവും ഉത്സാഹം തരുന്ന ഒന്നായിരുന്നാല്‍ വിജയം ലഭിക്കുന്നതിനു മുമ്പുതന്നെ ഉത്സാഹം അനുഭവിക്കാമല്ലോ. എളുപ്പവഴിക്കാഗ്രഹിച്ചിട്ട് ഇതെന്തിനു നഷ്ടപ്പെടുത്തുന്നു?

തെങ്ങിന്‍തൈ നട്ടുപിടിപ്പിച്ചിട്ട് അതിന്‍റെ താഴെ ഇരുന്നുകൊണ്ട്, തേങ്ങ, തേങ്ങ എന്നു നിലവിളിച്ചാല്‍ തേങ്ങ വീഴുമോ? തൈ വളരാനാവശ്യമായതെല്ലാം കൊടുത്തു കഴിഞ്ഞാല്‍ വൃക്ഷമായി വളര്‍ന്ന ശേഷം നിങ്ങള്‍ വേണ്ട വേണ്ട എന്നു പറഞ്ഞാലും തേങ്ങ കുലകുലയായി ഉണ്ടാകും. അല്ലേ?

ശങ്കരന്‍പിള്ളയുടെ പക്കല്‍ ഒരു കുതിരവണ്ടി ഉണ്ടായിരുന്നു. അതില്‍ കെട്ടാന്‍ കുതിര ഇല്ലായിരുന്നു. അയാള്‍ ഒരു പൂച്ചക്കുഞ്ഞിനെ കൊണ്ടുവന്ന് വണ്ടിയില്‍ കെട്ടി. “വലിക്കൂ, വലിക്കൂ” എന്നു പറഞ്ഞു ചാട്ടവാറെടുത്ത് അടിച്ചു. കണ്ടുനിന്നവര്‍ എന്തു മണ്ടത്തരമാണിത് എന്നു പറഞ്ഞു. “എന്താ? വലിയ രഥങ്ങളെപ്പോലും കുതിര വലിച്ചുകൊണ്ടുപോകുമല്ലോ” എന്നയാള്‍ വാദിച്ചു. “ശരിയാണ്, പക്ഷേ ഇതു കുതിരയല്ലല്ലോ. പൂച്ചയല്ലേ, നിങ്ങളുടെ പക്കലുള്ള കുതിരയെ ഉപയോഗിച്ചാലും കുഴപ്പമില്ലല്ലോڈ എന്ന് ആളുകള്‍ പറഞ്ഞു. “പൂച്ച ഉള്ളപ്പോള്‍ കുതിര എന്തിനാണ് എന്നു വിചാരിച്ച് ഞാന്‍ വിറ്റു കളഞ്ഞു. പക്ഷേ കുതിരയെ അടിക്കാനുള്ള ചാട്ടവാര്‍ ഇതുതന്നെയാണ്” ശങ്കരന്‍പിള്ള പറഞ്ഞു.

അതുപോലെ ചെയ്യുന്ന പ്രവൃത്തി ആസ്വദിച്ചു ചെയ്യാതെ വിജയം മാത്രം ലക്ഷ്യമാക്കി ചെയ്താലും പ്രയാസം തന്നെയാണ്. കഴിവു വളര്‍ത്തിക്കൊണ്ട്, ചെയ്യുന്നതു സന്തോഷപൂര്‍വ്വം ചെയ്തു കൊണ്ടിരുന്നാല്‍ വിജയം എന്നു പറയുന്നത് ഓമനക്കുഞ്ഞായി നിങ്ങളുടെ അടുത്ത് ഓടിവരും.

കഴിവുകൊണ്ടു മാത്രം നേടാന്‍ സാധിക്കുന്ന കാര്യങ്ങളെ എളുപ്പവഴിയില്‍ നേടാന്‍ ആഗ്രഹിക്കുന്നത് പൂച്ചയെ വണ്ടിയില്‍ കെട്ടിയിട്ടു വലിക്കാന്‍ പറയുന്നതുപോലെയാണ്. വിജയത്തിന്‍റെ ശരിക്കുള്ള അര്‍ത്ഥം മനസ്സിലാക്കാത്തവരാണ് എളുപ്പവഴിയില്‍ വിജയത്തിനുവേണ്ടി ആഗ്രഹിക്കുന്നത്. പര്‍വ്വതശിഖരം നോക്കി നിങ്ങള്‍ നടക്കുന്നു. നിങ്ങളുടെ അടുത്ത കാലടി കല്ലില്‍ പതിക്കുന്നുവോ, അതോ കുഴിയില്‍ പതിക്കുന്നുവോ എന്നു നിങ്ങള്‍ ശ്രദ്ധിക്കുമോ, അതോ പര്‍വ്വതശിഖരത്തിലേക്കു കണ്ണും നട്ടു നടക്കുമോ?

പട്ടുപോലെയുള്ള പുല്‍മെത്ത, കളകളാരവം പൊഴിക്കുന്ന നീര്‍ച്ചോല, വഴിയുടെ ഇരുവശങ്ങളിലും വിടര്‍ന്നു നില്‍ക്കുന്ന മനോഹര പുഷ്പങ്ങള്‍, പുതിയ പുതിയ പക്ഷികള്‍ എന്നു തുടങ്ങി നിങ്ങള്‍ യാത്ര തുടരുന്ന വഴിയില്‍ സന്തോഷം പകരുന്ന ആയിരം കാര്യങ്ങളാണുള്ളത്! ദൂരെ എവിടെയോ ഇരിക്കുന്ന ശിഖരത്തില്‍ മാത്രം നോക്കിക്കൊണ്ടു യാത്രചെയ്താല്‍ നൂറ് അടിദൂരം പോകും മുമ്പു തന്നെ നിങ്ങള്‍ ക്ഷീണിതനായിത്തീരും.

അതുപോലെ ചെയ്യുന്ന പ്രവൃത്തി ആസ്വദിച്ചു ചെയ്യാതെ വിജയം മാത്രം ലക്ഷ്യമാക്കി ചെയ്താലും പ്രയാസം തന്നെയാണ്. കഴിവു വളര്‍ത്തിക്കൊണ്ട്, ചെയ്യുന്നതു സന്തോഷപൂര്‍വ്വം ചെയ്തു കൊണ്ടിരുന്നാല്‍ വിജയം എന്നു പറയുന്നത് ഓമനക്കുഞ്ഞായി നിങ്ങളുടെ അടുത്ത് ഓടിവരും.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *