പരിപൂര്‍ണ്ണ സംതൃപ്തി സാധ്യമോ?

satisfaction

सद्गुरु

ഒരു സാമ്രാജ്യം തന്നെ ലഭിച്ചാലും പൂര്‍ണ്ണതൃപ്തി ഇല്ലാത്ത ഒരവസ്ഥ ഉണ്ടായിട്ടില്ലേ? എന്തുകിട്ടിയാലും എത്ര കിട്ടിയാലും ‘ഇനിയും കുറച്ചുകൂടി’ എന്ന അടങ്ങാത്ത തൃഷ്ണ ഉള്ളില്‍ അഗ്നിയായി എരിയുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടിങ്ങനെ?

അളന്നു നോക്കാവുന്ന എന്തുകിട്ടിയാലും നിങ്ങള്‍ക്കു തൃപ്തിയാവില്ല. സത്യത്തില്‍ ഈ സംഭ്രമം കിട്ടുന്നതെല്ലാം കൈക്കലാക്കണം എന്ന അത്യാഗ്രഹത്തില്‍നിന്നു രൂപപ്പെട്ടതല്ല. പിന്നെ? അതിരുകളില്ലാത്ത പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമായ നിങ്ങള്‍ ജാഗ്രതയില്ലാതെ ഒരു പരിധിക്കുള്ളില്‍ സ്വയം ഒതുക്കാന്‍ തുനിഞ്ഞതുകൊണ്ടുണ്ടായ വിപരീതഫലമാണിത്.

വികസിച്ചു വികസിച്ച് അപാരതയില്‍ അലിഞ്ഞൊടുങ്ങാന്‍ കൊതിക്കുന്നതുകൊണ്ടാണ് എന്തുകിട്ടിയാലും മതിവരാതെ തൃഷ്ണ അതൃപ്തിയോടെ പരക്കം പായുന്നത്. ഈ വസ്തുത മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ദു:ഖിക്കാനുള്ള അവസരം ഇല്ലാതെയാവും. ഈ പ്രപഞ്ചവും നിങ്ങളും ഒന്നുതന്നെ എന്ന് അനുഭവത്തിലൂടെ ബോധ്യമാകുമ്പോള്‍ ആഗ്രഹത്തിന്‍റെ തിളച്ചുതൂകല്‍ അടങ്ങിയിരിക്കും.

വികസിച്ചു വികസിച്ച് അപാരതയില്‍ അലിഞ്ഞൊടുങ്ങാന്‍ കൊതിക്കുന്നതുകൊണ്ടാണ് എന്തുകിട്ടിയാലും മതിവരാതെ തൃഷ്ണ അതൃപ്തിയോടെ പരക്കം പായുന്നത്. ഈ വസ്തുത മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ദു:ഖിക്കാനുള്ള അവസരം ഇല്ലാതെയാവും.

ഇതിന്‍റെ ബാക്കിപത്രമായി ഒരു കാര്യം സംഭവിച്ചിരിക്കും. പുറമേനിന്നുള്ള പ്രേരണയില്ലാതെ ഉള്ളില്‍ നിന്നും ഊറുന്ന ഉറവപോലെയാവും ആഗ്രഹങ്ങള്‍. അവയ്ക്ക് നിങ്ങളെ നയിക്കാനാവില്ല നിങ്ങള്‍ അവയെ നിയന്ത്രിച്ച് നടത്തിക്കും.

എങ്ങനെ?

ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതാണ് ജീവിതം എന്നമട്ടില്‍ പൂര്‍ണ്ണമായ ആഗ്രഹത്തോടെ നിങ്ങള്‍ പ്രവര്‍ത്തനനിരതനാവും. അതു കഴിഞ്ഞാല്‍ ആഗ്രഹവും ഒഴിയും, പ്രവര്‍ത്തനവും തീരും. ഫലത്തിനായി പ്രവര്‍ത്തിക്കാതെ പ്രവര്‍ത്തിക്കാനായി ആഗ്രഹിച്ചു മുന്നോട്ടു പോവുക. ആഹ്ലാദത്തിന്‍റെ വെളിപ്പാടുകള്‍ ആവണം ആശകള്‍. അങ്ങനെ വരുമ്പോള്‍ ദു:ഖമെന്ന വാക്കുതന്നെ വേണ്ടാതാവും. അപ്പോള്‍ സന്തോഷത്തിന് ജയമോ, തോല്‍വിയോ കാരണമല്ലാതെയാവും. പൂര്‍ണ്ണജാഗ്രതയോടെ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാം എന്‍റേതാണെന്ന ചിന്ത ഒഴിയുന്നു. ഞാനാണ് എല്ലാം എന്ന വിശാലമായ ബോധം ഉണരുന്നു.

തൃഷ്ണയുടെ പരിമാണം. പ്രപഞ്ചത്തോളം വളര്‍ന്ന് അതിനെത്തന്നെ ഉള്‍ക്കൊള്ളുന്നവിധം അഖണ്ഡമാവുമ്പോള്‍, പരമാനന്ദത്തിന്‍റെ അമൃതകണങ്ങള്‍ രുചിച്ചു രസിക്കാന്‍ നിങ്ങള്‍ക്ക് ആവും. ശ്രീബുദ്ധന് കൈവന്ന ജ്ഞാനം, എനിക്കു ലഭിച്ച ആനന്ദം. ഇതൊക്കെയും ഇവിടെയുള്ള ഓരോരുത്തര്‍ക്കും സാധ്യമാവും.

ചിലര്‍ എന്നോടു ചോദിക്കും “നിങ്ങളെ തെരഞ്ഞെടുത്തത് ഈശ്വരനാണോ? ഏതു വിധത്തിലാണ് നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്? മുജ്ജന്മസുകൃതം കൊണ്ടാണോ അതോ ഭാഗ്യം കൊണ്ടോ?” അതുകേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും.

ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ് ഞാന്‍ എന്ന ചിന്ത എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഇങ്ങനെ പറയുന്നവര്‍ ഉണ്ടെങ്കില്‍ സത്യമായും അവരൊക്കെ അഹങ്കാരത്തിന്‍റെ പരമകോടിയില്‍ നില്‍ക്കുന്നവരാണ്. ഈശ്വരനില്‍നിന്നും വളരെ അകലത്തിലാണ് ഇവരൊക്കെ നില്‍ക്കുന്ത്. അതുമാത്രമോ, ഇവരൊക്കെ ദു:ഖത്തിന്‍റെ ചുമട് താങ്ങുന്നവരുമാണ്.

ജ്ഞാനം ചിലര്‍ക്കു മാത്രമേ ലഭിക്കൂ എന്നു നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കളവ് വേറെയില്ല.

ജ്ഞാനം ചിലര്‍ക്കു മാത്രമേ ലഭിക്കൂ എന്നു നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കളവ് വേറെയില്ല. മനുഷ്യനായി ജനിച്ച ഏതൊരുവനും ഈ മഹാസത്യം അറിഞ്ഞ് അനുഭവിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ഉണ്ട്. എനിക്കു സാധ്യമാകുമെങ്കില്‍ അത് നിങ്ങള്‍ക്കും സാധ്യംതന്നെ.എങ്ങനെ? അതിനാണ് യോഗാ.

യോഗാ എന്നാല്‍ തലകീഴായി നില്‍ക്കുന്നതല്ല. മറ്റൊന്നുമായി ഐക്യം പ്രാപിക്കലാണ്. നിങ്ങളെ പ്രപഞ്ചത്തില്‍നിന്നും ഒറ്റപ്പെടുത്തി അടച്ചിട്ടിരിക്കുന്ന അറയുടെ വാതില്‍ എവിടെയാണ് എന്നു ബോധ്യപ്പെടുത്തിത്തരുന്ന വിജ്ഞാനമാണ് യോഗ.

നിങ്ങളുടെ ഉള്ളിലുള്ളതും പുറമേയുള്ളതും ഒന്നുതന്നെ എന്ന് എന്നെപ്പോലെ നിങ്ങളും അനുഭവപൂര്‍ണ്ണമായി അറിയുമ്പോള്‍ പ്രപഞ്ചത്തിന്‍റെ രഹസ്യം നിങ്ങള്‍ക്കു മുന്നില്‍ അനാവൃതമാവും. ആ നിമിഷത്തില്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത പരമാനന്ദം നിങ്ങള്‍ അനുഭവിക്കും. അങ്ങനെ വരുമ്പോള്‍ എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തുഭേദം?
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert • bhattathiry

  114 യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 114
  മനസൈവ മനസ്‌തസ്മാത്‌പൌരുഷേണ പുമാനിഹ
  സ്വകമേവ സ്വകേനൈവ യോജയേത്‌പാവനേ പഥി (3/92/28)

  വസിഷ്ഠന്‍ ബ്രഹ്മാവിനോടു ചോദിച്ചു: ഭഗവാനേ, മാമുനിയുടെ ശാപം ഇന്ദ്രന്റെ മനസ്സിനെ ബാധിക്കാതെ ശരീരത്തെമാത്രം ബാധിക്കാനിടവന്നതെന്തുകൊണ്ടാണ്‌? ശരീരം മനസ്സില്‍നിന്നു വിഭിന്നമല്ലെങ്കില്‍ ആ ശാപം മനസ്സിനേയും ബാധിക്കേണ്ടതല്ലേ?. എങ്ങിനെയാണ്‌ മനസ്സ്‌ ബാധിക്കപ്പെടുന്നതെന്നും ബാധിക്കപ്പെടാതിരിക്കുന്നതെന്നും ദയവായി പറഞ്ഞു തരൂ.

  ബ്രഹ്മാവു പറഞ്ഞു: മകനേ, ഈ വിശ്വം, ബ്രഹ്മാവു മുതല്‍ മാമലകള്‍ വരെ മൂര്‍ത്തിമത്തായുള്ള എല്ലാറ്റിലും രണ്ടുതരം ശരീരങ്ങളുണ്ട്‌. ഒന്നാമത്തേത്‌ മാനസീകശരീരം- അത്‌ അശാന്തമാണ്‌.. ക്ഷിപ്രമാണതിന്റെ പ്രവര്‍ത്തനങ്ങള്‍ . രണ്ടാമത്തേത്‌ മാംസനിബദ്ധമായ ശരീരം. അത്‌ സ്വയമായി ഒന്നും ചെയ്യുന്നില്ല. ഈ ശരീരത്തെയാണ്‌ അനുഗ്രഹങ്ങളും ശാപങ്ങളും ബാധിക്കുക. അതിനു ബുദ്ധിയോ ശക്തിയോ ഇല്ല. താമരയിലയിലെ ജലകണം പോലെ അതു ചഞ്ചാടിക്കൊണ്ടിരിക്കുന്നു. അത്‌ വിധിയെ, നിയതിയെ, മറ്റു ഘടകങ്ങളെ എല്ലാം ആശ്രയിച്ചിരിക്കുന്നു. മനസ്സാകട്ടെ ബന്ധിതമെന്നു തോന്നുമെങ്കിലും സ്വതന്ത്രമാണ്‌.. ഈ മനസ്സ്‌ ധൈര്യപൂര്‍വ്വം സ്വപ്രയത്നങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ദു:ഖങ്ങള്‍ക്കതീതമാണ്‌.. എപ്പോഴെല്ലാം ഉദ്യമങ്ങളില്‍ ഏര്‍പ്പെടുന്നുവോ അപ്പോഴെല്ലാം ആ ഉദ്യമങ്ങള്‍ക്ക്‌ ഉചിതമായ ഫലം കാണുന്നുമുണ്ട്‌.. ഭൌതീകശരീരം ഒന്നും നേടുന്നില്ല. മാനസീകശരീരമാണ്‌ എല്ലാം നേടുന്നത്‌.. മനസ്സ്‌ എപ്പോഴും ശുദ്ധബോധത്തില്‍ ഉറച്ചിരിക്കുമ്പോള്‍ അതിനെ ശാപങ്ങള്‍ ബാധിക്കയില്ല. ശരീരം തീയിലോ ചെളിയിലോ വീണേക്കാം. എന്നാല്‍ അതിനെക്കുറിച്ച്‌ ചിന്തിച്ചാല്‍ മാത്രമേ മനസ്സിലത് അനുഭവമായി തീരുകയുള്ളു. ഇതാണ്‌ ഇന്ദ്രന്റെ അനുഭവത്തിലൂടെ നമുക്കറിയാന്‍ കഴിയുന്നത്‌..

  ദീര്‍ഘതപന്‍ എന്നു പേരായ മുനിയുടെ അനുഭവവും ഇക്കാര്യം വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരു യാഗം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുവേണ്ട സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിനിടയില്‍ അദ്ദേഹമൊരു കിണറ്റില്‍ വീണുപോയി. അദ്ദേഹം മനസ്സില്‍ യാഗം പൂര്‍ത്തീകരിച്ച്‌ ഭൌതീകമായി യാഗം ചെയ്താലുണ്ടാവുന്ന ഫലങ്ങളെല്ലാം നേടി. നേരത്തേ പറഞ്ഞ മഹാത്മാവിന്റെ പത്തു പുത്രന്മാര്‍ക്ക്‌ ബ്രഹ്മപദവി ലഭിച്ചതും സ്വമന:പ്രയത്നത്താല്‍ ആണല്ലോ. മാനസീകമോ ശാരീരികമോ ആയ അസുഖങ്ങള്‍ , ശാപങ്ങള്‍ , കണ്ണേറ്‌ തുടങ്ങിയവ ആത്മാഭിമുഖമായിരിക്കുന്ന മനസ്സിനെ ബാധിക്കുകയില്ല. പാറക്കല്ലില്‍ താമരപ്പൂ വീണാല്‍ അതു രണ്ടായിപൊട്ടിപ്പൊളിയുകില്ലല്ലോ. “അതുകൊണ്ട്‌ ഒരുവന്‍ മനസ്സിനെ മനസ്സുകൊണ്ടുതന്നെ ശുദ്ധപാതയിലേയ്ക്കു നയിക്കണം. ആത്മാവിനെ അത്മാവുകൊണ്ടുതന്നെ സദ്മാര്‍ഗ്ഗങ്ങളിലേയ്ക്കുന്മുഖമാക്കണം”

  മനസ്സ് വിചാരിക്കുന്നതെന്തോ അത്‌ അപ്പോള്‍ത്തന്നെ നടപ്പിലാവുന്നു. തീവ്രമായ ധ്യാനംകൊണ്ട്‌ ഒരുവനുള്ളില്‍ സമൂലമായ മാറ്റം വരുത്താനും തെറ്റായ കഴ്ച്ചപ്പാടുമൂലം ഉണ്ടായ ഭ്രമകല്‍പ്പനയില്‍ നിന്നു വിമുക്തിയാര്‍ജ്ജിക്കാനും നമുക്ക് സാധിക്കും. മനസ്സു ചെയ്യുന്നതാണ്‌ സത്യമായി അനുഭവപ്പെടുന്നത്‌. നിലാവിന്റെ ശീതളിമയിലിരിക്കുന്നവന്‌ സൂര്യന്റെ തീവ്രതാപം മനസാ അനുഭവവേദ്യമാവാം. അതുപോലെ തിരിച്ചും. മനസ്സിന്റെ മായികശക്തി ഇപ്രകാരമെല്ലാമാണ്‌..