<p style="text-align: left;"><img style="float: left; margin-right: 12px; margin-top: 10px;"src="http://cdn.isha.ws/blog/hi/wp-content/themes/simplemag-child-hindi/images/Sadhguru-blog-image.jpg" alt="सद्गुरु" /></p>
<p style="margin-bottom: 18px; line-height: 26px; font-size: 18px;">
ജീവിതത്തെ കുറിച്ചുള്ള അറിവ് പരിമിതമാണെങ്കില്‍ എന്തും ഏതും അതിശയമായി തോന്നാം. ജീവിതം ഇതള്‍ വിടര്‍ത്തുന്നത് വൈവിദ്ധ്യമാര്‍ന്ന രീതികളിലൂടെയാണ്. അത്രയും തന്നെ വൈവിദ്ധ്യമാര്‍ന്നതാണ് അതിന്റെ ഭാവങ്ങളും</p>

<p style="text-align: left; font-size: 18px; line-height: 26px;">സദ്‌ഗുരു :- പലരും പലപ്പോഴും എന്നോടു ചോദിക്കാറുണ്ട്. “സദ്‌ഗുരു അങ്ങ് എന്താണ് അത്ഭുതങ്ങള്‍ കാണിക്കാത്തത്, മറ്റുപല ഗുരുക്കന്മാരും പല അത്ഭുത വിദ്യകളും കാണിക്കുന്നുണ്ടല്ലോ? അവരെ സംബന്ധിച്ചിടത്തോളം അത്ഭുതമെന്നാല്‍, ഒരു കടലാസ്സുപെട്ടിയില്‍ നിന്നും ഒരു മുയലിനെ പുറത്തെടുക്കാലാണ്. പെട്ടിയില്‍ നിന്നും ഒരു കൈലേസാണ് പുറത്തെടുത്തത്‌ എങ്കില്‍ നന്നായി. ആര്‍ക്കെങ്കിലും അത് ഉപയോഗിക്കാം.... പക്ഷെ ഒരു മുയലിനെ കിട്ടിയാല്‍ എന്തു ചെയ്യാന്‍? സാമാന്യ ബുദ്ധിക്കു അറിവില്ലാത്തതും മനസ്സിലാക്കാന്‍ കഴിയാത്തതുമായ എന്തും അത്ഭുതമാണ്. ഇപ്പോഴത്തെ സ്ഥിതി നോക്കൂ. ഒരു തുണ്ട് പ്ലാസ്റ്റിക്കും കുറച്ച് ഇരുമ്പുമുണ്ടെങ്കില്‍ കടലിനക്കരെയുള്ള ഒരാളോട് എനിക്ക് സുഖമായി സംസാരിക്കാം. ഒരു നൂറു കൊല്ലം മുമ്പാണ് ഞാന്‍ ഇത് ആരോടെങ്കിലും പറഞ്ഞിരുന്നത് എങ്കില്‍ തീര്‍ച്ചയായും "ശുദ്ധ അസംബന്ധം" എന്നായിരുന്നേനേ പ്രതികരണം. യുക്തി ഭദ്രമായി ചിന്തിക്കുന്ന ആളായിരുന്നു എങ്കില്‍പോലും എന്റെ വാക്കുകള്‍ അയാള്‍ വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് സംഗതി തികച്ചും സത്യമായിരിക്കുന്നു, വളരെ സാധാരണവും.

<p style="text-align: left; font-size: 20px; line-height: 26px;">

ഇപ്പോഴത്തെ സ്ഥിതി നോക്കൂ. ഒരു തുണ്ട് പ്ലാസ്റ്റിക്കും കുറച്ച് ഇരുമ്പുമുണ്ടെങ്കില്‍ കടലിനക്കരെയുള്ള ഒരാളോട് എനിക്ക് സുഖമായി സംസാരിക്കാം.
</p>

<p style="text-align: left; font-size: 18px; line-height: 26px;">ജീവിതത്തിലെ ഓരോന്നും ഓരോ അത്ഭുതമാണ്

<p style="text-align: left; font-size: 18px; line-height: 26px;">ലോകത്തെ കുറിച്ച് കൂടുതലായി പഠിക്കാനും മനസ്സിലാക്കാനും തുടങ്ങന്നതോടെ ഒന്നും ഒരത്ഭുതമല്ലാതായിത്തീരുന്നു. എല്ലാം പൂര്‍ണമായും സത്യം എന്ന തോന്നല്‍ വേരുറപ്പിക്കുന്നു. എന്നാല്‍ ജീവിതത്തെ കുറിച്ചുള്ള അറിവ് പരിമിതമാണെങ്കില്‍ എന്തും ഏതും അതിശയമായി തോന്നാം. ജീവിതം ഇതള്‍ വിടര്‍ത്തുന്നത് വൈവിദ്ധ്യമാര്‍ന്ന രീതികളിലൂടെയാണ്. അത്രയും തന്നെ വൈവിദ്ധ്യമാര്‍ന്നതാണ് അതിന്റെ ഭാവങ്ങളും. അവനവന്റെ യുക്തിക്കും അനുഭവത്തിനും അനുയോജ്യമായത് മാത്രമേ ജനം അംഗീകരിക്കുന്നുള്ളൂ. അതിനപ്പുറത്തുള്ളതെല്ലാം അവര്‍ അത്ഭുതമായിട്ടാണ് കാണുന്നത്. ജനങ്ങള്‍ ചിന്തിക്കുന്ന തരത്തിലുള്ള ഒരത്ഭുതവും ഈ പ്രകൃതിയിലില്ല. അതിശയം എന്ന് പറയണമെന്ങ്കില്‍ ഓരോ അണുവും അതിശയമാണ്. ഇവിടെയുള്ളത് പ്രകൃതി മാത്രമാണ്. അതിന്റെ രൂപ ഭാവ പ്രകടനങ്ങളാണ് നമ്മള്‍ കാണുന്നതൊക്കെയും. നിങ്ങള്‍ അതിനെ സ്വാഭാവികം എന്ന് വിളിച്ചാലും, അത്ഭുതമെന്നു വിളിച്ചാലും വ്യത്യാസമില്ല. ഇതാണ് പ്രകൃതിയുടെ സ്വഭാവം.

<p style="text-align: left; font-size: 18px; line-height: 26px;">ജീവിതത്തെ നോക്കി കാണാനുള്ള രണ്ടു വഴികളാണ് ഇവ. എല്ലാം ഒരത്ഭുതമായി കാണുക, അല്ലെങ്കില്‍ സര്‍വതിനെയും അതാതുമട്ടില്‍ കാണുക. ഓരോന്നിനും അതിന്റേതായ യുക്തിയുണ്ട്, വിശദീകരണമുണ്ട്. ആധുനീക ശാസ്ത്രവും അദ്ധ്യാത്മീകതയും തമ്മിലുള്ള വ്യത്യാസമാണത്. ശാസ്ത്രദൃഷ്ടിയില്‍ എല്ലാം ഒരു പരിണാമ പ്രക്രിയയാണ്. ആദ്ധ്യാത്മദൃഷ്ട്യാ ഓരോന്നും ഓരോ അത്ഭുതമാണ്. സ്വന്തം കാല്‍കീഴിലെ മണ്ണിലേക്ക് നോക്കൂ, അതില്‍ നല്ല വളം ചേര്‍ത്ത് വിത്ത് പാകിയാല്‍ ഒന്നാന്തരം ഒരു ചെടിയായി, മരമായി വളര്‍ന്നു പൂവും കായും തരും. വളമായി ഇടുന്നത് നാറുന്ന ചാണകമാണ്. എന്നാല്‍ പൂവായി വിടരുമ്പോഴോ? ആ പരിണാമ പ്രക്രിയെ കുറിച്ച് അറിവില്ല എന്ന് വിചാരിക്കൂ , ചാണകത്തെ പൂവായി മാറ്റാം എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?എന്നാല്‍ ഇപ്പോള്‍ അത് നിങ്ങളുടെ മുമ്പില്‍ സംഭവിച്ചിരിക്കുന്നു. മറിച്ച് ചിന്തിക്കൂ, ഒരുരുള ചാണകം കൈയ്യിലെടുത്തു ഞാനതിനെ നല്ല വാസനയുള്ള പൂവാക്കി മാറ്റുന്നു. “അത്ഭുതം, അത്ഭുതം " എന്ന് നിങ്ങള്‍ കൂക്കി വിളിക്കും. എന്നാല്‍ ഇതേ പ്രവൃത്തി ഒരു മരം ചെയ്യുമ്പോള്‍ നിങ്ങള്‍ അതിനെ ഒരത്ഭുതമായി കാണുന്നില്ല... അതിനെ ഭേദചിന്ത എന്നേ ഞാന്‍ പറയൂ.

<p style="text-align: left; font-size: 20px; line-height: 26px;">

എല്ലാം ഒരത്ഭുതമായി കാണുക, അല്ലെങ്കില്‍ സര്‍വതിനെയും അതാതുമട്ടില്‍ കാണുക. ഓരോന്നിനും അതിന്റേതായ യുക്തിയുണ്ട്, വിശദീകരണമുണ്ട്. ആധുനീക ശാസ്ത്രവും അദ്ധ്യാത്മീകതയും തമ്മിലുള്ള വ്യത്യാസമാണത്
</p>

<p style="text-align: left; font-size: 18px; line-height: 26px;">ജീവിതത്തിലെ യഥാര്‍ത്ഥ അത്ഭുതം

<p style="text-align: left; font-size: 18px; line-height: 26px;">എന്തെങ്കിലും അസാധാരണമായ ഒരു പ്രവൃത്തി നിങ്ങള്‍ ചെയ്യുന്നതല്ല യഥാര്‍ത്ഥത്തിലുള്ള അത്ഭുതം. ജീവിതം ഒരു മഹാത്ഭുതമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നതാണ് ഏറ്റവും വലിയ അത്ഭുതം. ഇവിടെയുള്ളതെല്ലാം ഒരു മായാജാലമാണ്‌. നിങ്ങള്‍ രാവിലെ കഴിക്കുന്ന ഒരു കഷണം പഴമോ, റൊട്ടിയോ മത്സ്യമോ ഉച്ചയാവുമ്പോഴേക്കും നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗമായി തീരുന്നു. ഇതിലും വലിയൊരു അത്ഭുതം വേറെ ഉണ്ടോ? ഈ അത്ഭുതം നമ്മള്‍ ഓരോരുത്തരും കാട്ടികൊണ്ടിരിക്കുകയല്ലേ, നിത്യവും? നമ്മളുടെ അറിവോ സമ്മതമോ കൂടാതെയാണ് ഈ അത്ഭുതങ്ങള്‍ നടക്കുന്നത് എന്നത് മാത്രമാണ് ഒരു വ്യത്യാസം. ഒരു പഴത്തെ ബോധപൂര്‍വം നിങ്ങള്‍ക്ക് മനുഷ്യശരീരമായി മാറ്റാനാകുമെങ്കില്‍, സംശയമില്ല നിങ്ങള്‍ സാക്ഷാല്‍ സ്രഷ്ടാവ് തന്നെ. ഒന്നുകില്‍ നിങ്ങള്‍ സ്രഷ്ടാവാണ് അല്ലെങ്കില്‍ നിങ്ങള്‍ സൃഷ്ടിയാണ്. കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കാനായാല്‍ നിങ്ങള്‍ സ്രഷ്ടാവ് തന്നെയാണ്. എന്താകണമെന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം.

<p style="text-align: left; font-size: 18px; line-height: 26px;">അടുത്തിടെ ഒരു പരിപാടിക്കുമുമ്പായി എനിക്ക് കുറച്ചു ഒഴിവു സമയം കിട്ടി. ആ ഇടവേള ഞാന്‍ നീന്താനായി ഉപയോഗിച്ചു. അതിനു ശേഷം ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഒരുമിച്ചുകൂടി. കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, “താങ്കള്‍ നീന്തല്‍ കുളത്തില്‍ നീന്തുന്നത് കണ്ടല്ലോ!" "ഞാന്‍ നീന്തല്‍ കുളത്തില്‍ നടക്കുമെന്നാണോ നിങ്ങള്‍ വിചാരിച്ചത്?” “അല്ല …..പക്ഷെ താങ്കള്‍ നീന്തുകയായിരുന്നു.” അയാള്‍ ആശ്ചര്യത്തോടെ ആവര്‍ത്തിച്ചു. “അതേ ഞാന്‍ നീന്തുകയായിരുന്നു. വെള്ളത്തില്‍ നീന്തും, കരയില്‍ നടക്കും. അതാണെന്റെ പതിവ്. ആ രീതി മാറ്റണമെന്നാണോ താങ്കള്‍ പറയുന്നത്?കര നടക്കാനുള്ളതാണ്. വെള്ളം നീന്താനുള്ളതും. അതിനു പകരം വെള്ളത്തില്‍ നടക്കാന്‍ തുടങ്ങിയാല്‍ എവിടെയാണ് ഞാന്‍ നീന്തുക?”

<p style="text-align: left; font-size: 18px; line-height: 26px;">പല ഭ്രമങ്ങള്‍ നമ്മുടെ തലയില്‍ കയറിക്കൂടിയിരിക്കുന്നു. അങ്ങിനെ ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും നമ്മള്‍ ക്രമേണ മറക്കുകയാണ്. തികച്ചും അര്‍ത്ഥശൂന്യമായ കഥകള്‍... “മഹത്ത്" എന്ന് മുദ്രകുത്തി പുറത്ത് വരുന്ന എന്റേതായ അത്ഭുതം ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരാം. എന്റെ ചുറ്റിനുമുള്ള നൂറുകണക്കിന് ആളുകള്‍ ആനന്ദാശ്രു പൊഴിക്കാതെ അവരുടെ ജീവിതത്തിലെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഇതെന്റെ ഭാഗ്യമാണ്. ഞാന്‍ ചെല്ലുന്നിടത്തെല്ലാം നൂറുകണക്കിനാളുകള്‍ എന്റെ ചുറ്റും നിന്ന് സന്തോഷംകൊണ്ട് കണ്ണീര്‍ തൂകുന്നു. മാസങ്ങളായി യാതൊരു വിധ സങ്കടമോ അസ്വസ്ഥതയോ അനുഭവപ്പെട്ടിട്ടില്ലാത്ത അനവധി പേരെ ഞാന്‍ കാട്ടിത്തരാം. നിരാശയോ നീരസമോ മടുപ്പോ അവരെ അലട്ടുന്നില്ല. ഇതുപോലുള്ള അത്ഭുതങ്ങളാണ് ഇന്ന് ലോകത്തിനാവശ്യം.

 

www.publicdomainpictures.net/pictures/40000/velka/abstract-background-1361188252lMm.jpg