सद्गुरु

എല്ലാ ദിവസവും അതേ ഓഫീസ്, അതേ മനുഷ്യര്‍ അതേ കുടുംബം. ചിലപ്പോഴൊക്കെ ഇവയെല്ലാം മുഷിഞ്ഞ ഒരു അനുഭവമായി തോന്നിയിട്ടില്ലേ? മാറ്റം വേണമെന്നു മനസ്സ് കൊതിച്ചിട്ടില്ലേ?

മാറ്റമില്ലാതെയിരിക്കുന്നു എന്നത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. ഓഫീസ് മാറിയാല്‍, വീടുമാറാന്‍ തോന്നും വീടുമാറുമ്പോള്‍ കുടുംബത്തെത്തന്നെ മാറ്റിയാലോ എന്നും തോന്നലുണ്ടാകും. അങ്ങനെ കുടുംബത്തെ മാറ്റുമ്പോള്‍ നിങ്ങളുടെ മുഖം തന്നെ സമുദായത്തിനുമുമ്പില്‍ വേറൊന്നാവും. ഇത് പരിഹാരമില്ലാത്ത പ്രശ്നമായി തുടര്‍ന്നുകൊണ്ടിരിക്കും.

യഥാര്‍ത്ഥത്തില്‍ മാറ്റമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒന്നും തന്നെ ഇവിടെയില്ല. ഇന്നലെ കണ്ട സൂര്യനില്‍നിന്നും വ്യത്യസ്തനാണ് ഇന്നു കാണുന്ന സൂര്യന്‍. ഈ നിമിഷം പുതിയതാണ്. കടന്നുപോയ നിമിഷത്തില്‍ ഇല്ലാത്ത പലതും ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട്. മരത്തില്‍ നിന്നും ഒരില താഴെവീണിട്ടുണ്ട്. ഒരു വിത്ത് മുളപൊട്ടിയിരിക്കുന്നു. ഈ നിമിഷത്തില്‍ കടന്നുപോയ ഒന്നിന്‍റെയും മാസം, വര്‍ഷം ഒന്നുംതന്നെ നിങ്ങള്‍ അനുഭവിക്കുന്നില്ല. ഈ നിമിഷംമാത്രം നവമായി നിങ്ങളുടെ മുന്നില്‍ വിരിഞ്ഞുനില്‍ക്കുന്നു.

ഉത്സാഹമോ, മുഷിച്ചിലോ എന്തുതന്നെയാണെങ്കിലും അതെല്ലാം സ്വന്തം മനസ്സിന്‍റെ സൃഷ്ടിയാണ്. കുടുംബഭാരം എന്‍റെ തോളിലാണല്ലോ എന്നു നിരന്തരം ചിന്തിച്ച് വ്യഥയോടെ വേലചെയ്താല്‍, എങ്ങനെ മുഷിച്ചില്‍ വരാതിരിക്കും? നിങ്ങള്‍ മനസ്സുകൊണ്ടു ജീവിക്കുന്നു. അതിനാല്‍ ഇന്നലെ ചെയ്തതുതന്നെ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നല്ലോ എന്ന തോന്നല്‍ മനസ്സിനെ തളര്‍ത്തുന്നു.

ഇന്നലെ എന്നത് വെറും ഓര്‍മ്മ മാത്രമാണ്. മേഘങ്ങള്‍ ഇന്നലെ എവിടെയെല്ലാമായിരുന്നുവെന്ന് ആകാശം കുറിച്ചുവെച്ചിട്ടില്ല. എത്ര തിരമാലകളെയാണു കരയിലേയ്ക്കയച്ചത് എന്ന് കടലും കുറിപ്പെഴുതി സൂക്ഷിക്കുന്നില്ല. പ്രപഞ്ചത്തില്‍ അവിടവിടെ ഉണ്ടാകുന്ന സംഭവങ്ങളുടെ ശേഷിപ്പുകള്‍ പതിഞ്ഞു കിടക്കുന്നുണ്ടെന്നല്ലാതെ ഓര്‍മ്മകളായി പ്രപഞ്ചത്തിന്‍റെ ഗതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല.

പ്രപഞ്ചത്തില്‍ അവിടവിടെ ഉണ്ടാകുന്ന സംഭവങ്ങളുടെ ശേഷിപ്പുകള്‍ പതിഞ്ഞു കിടക്കുന്നുണ്ടെന്നല്ലാതെ ഓര്‍മ്മകളായി പ്രപഞ്ചത്തിന്‍റെ ഗതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല.

പ്രകൃതിയില്‍ ഒന്നുംതന്നെ പഴയതല്ല. എല്ലാം പുതിയതാണ്. ശാസ്ത്രവും ഇതുതന്നെയാണു പറയുന്നത്. ഇടയ്ക്കിടെ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, പാറകള്‍പോലും സ്വയം നവീകരിക്കല്‍ നടത്തുന്നുണ്ട്. ഒരു വേനല്‍ക്കാലം. ശങ്കരന്‍പിള്ള വഴിയിലൂടെ തൊപ്പികള്‍ വിറ്റ് നടക്കുകയായിരുന്നു. മദ്ധ്യാഹ്നമായപ്പോഴേക്കും പിള്ളയ്ക്ക് ക്ഷീണമായി. ഒരു മരച്ചുവട്ടില്‍ കിടന്ന് പിള്ള ഉറങ്ങിപ്പോയി. എഴുന്നേറ്റുനോക്കിയപ്പോള്‍ തൊപ്പികള്‍ എല്ലാം കുറെ കുരങ്ങډാര്‍ എടുത്തു സ്വന്തം തലയില്‍ അണിഞ്ഞിരിക്കുന്നു. അവ മരമുകളിലിരുന്ന് പല്ലിളിക്കുന്നു.

പണ്ട് പിള്ളയുടെ അപ്പൂപ്പന്‍ തൊപ്പികള്‍ വീണ്ടെടുക്കാന്‍ ഉപയോഗിച്ച യുക്തി അമ്മൂമ്മ പറഞ്ഞ് പിള്ള കേട്ടിട്ടുണ്ടായിരുന്നു മനുഷ്യര്‍ ചെയ്യുന്നതെല്ലാം കുരങ്ങډാര്‍ അനുകരിക്കും. അതുകൊണ്ട് അപ്പൂപ്പന്‍ തന്‍റെ തലയിലുണ്ടായിരുന്ന തൊപ്പിയൂരി താഴെയെറിഞ്ഞു. ഇതുകണ്ട വാനരډാരും തൊപ്പി താഴേക്ക് എറിഞ്ഞുവെന്നും അങ്ങനെ അപ്പൂപ്പന് തൊപ്പികള്‍ എല്ലാം തിരിച്ചുകിട്ടി എന്നും ഉള്ള ആ പഴയ കഥ പിള്ളയ്ക്ക് ഓര്‍മ്മവന്നു. പിള്ളയും അതുപോലെ ചെയ്തു. കുരങ്ങډാരെ നോക്കികൈകള്‍ ആട്ടിയപ്പോള്‍ അവയും ആട്ടി, കൈകള്‍ കൊണ്ട് കവിളില്‍ അടിച്ചപ്പോള്‍ അവയും അടിച്ചു. ഒടുവില്‍ പിള്ള തലയിലിരുന്ന തൊപ്പിയൂരി തറയിലെറിഞ്ഞു. മരത്തിലിരുന്ന ഒരു വാനരന്‍ ചാടിയിറങ്ങി വന്ന് ആ തൊപ്പിയെടുത്തു എന്നിട്ട് പിള്ളയുടെ കവിളില്‍ ആഞ്ഞ് ഒരടിയും കൊടുത്തു സ്തബ്ധനായി നിന്ന പിള്ളയോട് കുരങ്ങന്‍ ചോദിച്ചു. "മഠയാ, നിനക്കു മാത്രമേ അപ്പൂപ്പന്‍ ഉള്ളൂ എന്ന് വിചാരിച്ചോ?"

കുരങ്ങന്‍റെ വീക്ഷണംപോലും മാറിയിരിക്കുന്നു. നിങ്ങളുടേത് ഇനിയും മാറിയില്ലേ? ജീവിതം ഒരിക്കലും വിരസമല്ല. നിങ്ങള്‍ ജീവിക്കുന്ന ഈ ഭൂമിപോലും സ്ഥിരമായി നില്‍ക്കുകയല്ല. അത് സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു.്. എപ്പോള്‍ തലയുയര്‍ത്തി നോക്കുമ്പോഴും നിങ്ങള്‍ കാണുന്നത് പുതിയൊരാകാശക്കീറുതന്നെയാണ്.

പക്ഷേ ഇതൊന്നും രസിക്കാതെ നിങ്ങളുടെ മനസ്സ് ഉഴറുന്നു. നിയന്ത്രണവിധേയമല്ലാത്ത മനസ്സ് വേറെ ദിശയിലേക്കു തിരിയുന്നു. ഈ വിരസതയ്ക്കു കാരണം നിങ്ങളുടെ ജോലി അല്ല. നിങ്ങള്‍ മനസ്സിന്അടിമപ്പെട്ടുപോയതാണ്. എങ്ങനെ അതിനെ നിലക്കുനിര്‍ത്തണം എന്ന് അറിയാത്തതുകൊണ്ട് മനസ്സ് നിങ്ങളെ അതിന്‍റെ ഇഷ്ടത്തിനു തുളളിക്കുന്നു. ഒരു ഘട്ടമെത്തുമ്പോള്‍ അതു നിങ്ങളെ വിഴുങ്ങി വട്ടപ്പൂജ്യമാക്കും.

വിരസതയില്‍ നിന്നും മുക്തിനേടാന്‍ ഒരു വഴിയുണ്ട്. എന്തു ചെയ്യുമ്പോഴും അതില്‍ പൂര്‍ണ്ണമായും സ്വയം അര്‍പ്പിക്കുക. നൂറുശതമാനം അര്‍പ്പണബുദ്ധിയോടെയുള്ള പ്രവര്‍ത്തനം, അതാണുവേണ്ടത്.

ഈ വിരസതയില്‍ നിന്നും മുക്തിനേടാന്‍ ഒരു വഴിയുണ്ട്. എന്തു ചെയ്യുമ്പോഴും അതില്‍ പൂര്‍ണ്ണമായും സ്വയം അര്‍പ്പിക്കുക. നൂറുശതമാനം അര്‍പ്പണബുദ്ധിയോടെയുള്ള പ്രവര്‍ത്തനം, അതാണുവേണ്ടത്. അതുപോലെ, ഏതു പ്രവര്‍ത്തിയും സന്തോഷത്തോടെ ചെയ്യുമ്പോഴേ പൂര്‍ണ്ണത കൈവരിക്കാനാവൂ. ആരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യുന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, വിരസതയും രക്തസമ്മര്‍ദ്ദവും മനോവേദനയും മറ്റു മനോരോഗങ്ങളും നിങ്ങളെ പിടികൂടും. ക്ഷണിക്കാത്തവിരുന്നുകാരായി അവര്‍നിങ്ങളുടെ ശരീരത്തില്‍ കുടിയേറുകയും ചെയ്യും.

ഇത്തരത്തില്‍ ശരീരവും മനസ്സും നിങ്ങളെ കീഴടക്കാന്‍ അനുവദിക്കാതെ, നിങ്ങള്‍ അവയെ നിങ്ങളുടെ ഇഷ്ടത്തിനു നിറുത്തണ്ടേ? ഒരു ചുഴിയിലകപ്പെട്ടപോലെ ഇങ്ങനെ വട്ടമടിച്ചു മാത്രം നില്‍ക്കാതെ അതില്‍നിന്നും സ്വതന്ത്രനായി നേര്‍രേഖയിലേക്ക് അമ്പുകണക്കെ പായാന്‍ ആവണം. അതിനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കലാണ് ആത്മീയതയുടെ ലക്ഷ്യം.

ഈശായുടെ ക്ലാസ്സുകളിലേക്കു വരുന്നവര്‍ ചില ദിവസങ്ങളള്‍ക്കുള്ളില്‍ത്തന്നെ ലോകത്തെ വ്യത്യസ്തമായി കാണാന്‍ തുടങ്ങുന്നു. അവരുടെ കണ്ണിനെ ബാധിച്ചിരുന്ന തിമിരം അടര്‍ന്നുവീണിരിക്കുന്നു.ഇത്രയുംകാലം കണ്ടുകൊണ്ടിരുന്ന പഴയ വിഷയങ്ങള്‍ എല്ലാംതന്നെ പുതിയ ദൃശ്യങ്ങളായി അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു.

ബാഹ്യമായി എന്തു മാറ്റമുണ്ടായാലും അത് യഥാര്‍ത്ഥത്തിലുള്ള മാറ്റമല്ല. ജീവിതത്തെ ജാഗരൂകരായി നോക്കിക്കണ്ട് ജീവിച്ചാല്‍ ഓരോ ഞൊടിയും ജീവസ്സുറ്റതായിരിക്കും. ഒന്നും പഴയതായി തോന്നുകയില്ല. ധ്യാനം എന്നത് അനുഭവവേദ്യമായാല്‍ നിങ്ങളുടെ അന്തരംഗത്തില്‍ തന്നെ വ്യതിയാനംസംഭവിക്കും. അപ്പോള്‍ വിരസത പറന്നകലും.

ഗുരുമൊഴി

നിങ്ങളെ പഠിപ്പിക്കാന്‍ എന്‍റെ പക്കല്‍ ഒന്നുമില്ല.
നിങ്ങള്‍ അനുവദിച്ചാല്‍, മനുഷ്യജീവിതത്തില്‍ ഇതു സാധ്യമാണോ
എന്ന് നിങ്ങള്‍ അമ്പരന്നുപോകുന്ന അത്ഭുതകരമായ ചുറ്റുപാട്
നിങ്ങള്‍ക്കു ഞാന്‍ പരിചയപ്പെടുത്താം.
അത് വേറെങ്ങുനിന്നും വന്നതല്ല,
നിങ്ങളുടെ ഉള്ളില്‍ത്തന്നെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ
ഒളിഞ്ഞിരിക്കുകയായിരുന്നു.