സദ്ഗുരു:- ശക്തിയാര്‍ജ്ജിക്കുക എന്നത് സൃഷ്ടിക്കാനുളള ഒരു സാധ്യതയാണ്. കാരണം ശക്തിയില്ലാതെ ഒന്നും തന്നെ സൃഷ്ടിക്കാനാവില്ലല്ലോ! മറ്റൊന്നിനെ കീഴ്‌പ്പെടുത്താനുള്ളതാവുമ്പോഴാണ് അത് തിന്മയായ് മാറുന്നത്. നിര്‍ഭാഗ്യവശാല്‍ മനുഷ്യന്‍ ഇന്നും അവനുളളില്‍ തന്നെ ആഴമേറിയ ഒരു സാധ്യതയുടെ പൂര്‍ത്തീകരണം കണ്ടെത്താത്തതു കൊണ്ട്, ഇപ്പോഴും മറ്റൊന്നിന്മേലുള്ള അധികാരമോഹത്തില്‍ തൂങ്ങി കിടപ്പാണ്.

അധികാരം കേവലം രാഷ്ട്രീയമോ, സാമ്പത്തികമോ അല്ല. ശക്തിയാര്‍ജ്ജിക്കാന്‍ വഴികള്‍ വേറെയുമുണ്ട്. സ്‌നേഹത്തിന്‍റെ, കരുണയുടെ ധ്യാനത്തിന്‍റെ, ആത്മ-സംയമനത്തിന്‍റെ, സമര്‍പ്പണത്തിന്‍റെ നിസ്വാര്‍ത്ഥതയുടെ സര്‍വ്വോപരി മനുഷ്യത്വത്തിന്‍റെ ശക്തികളുണ്ട്.

ഒരു വീടും രണ്ട് സാമ്രാജ്യവും

എനിക്ക് അഞ്ചോ, ആറോ വയസ്സുള്ളപ്പോള്‍ ഞാന്‍ എന്‍റെ മുതു മുത്തശ്ശിയുടെ വലിയൊരു ആരാധകനായിരുന്നു. മുത്തശ്ശിക്ക് എന്തോ കിറുക്കാണെന്നാണ് മറ്റുള്ളവരൊക്കെ കരുതിയിരുന്നത്. പക്ഷെ മുത്തശ്ശിക്ക് യാതൊരു കിറുക്കുമില്ലെന്ന് എനിക്കറിയാമായിരുന്നു. മുത്തശ്ശനാകട്ടെ പട്ടണത്തിലെ ഏറ്റവും സമ്പന്നനായിരുന്നു. വളരെ വലിയൊരു വീട്ടിലായിരുന്നു ഞങ്ങളുടെ വാസം. പതിവായി ഡസന്‍ കണക്കിന് അതിഥികള്‍ വന്നു പോയിരുന്നു അവിടെ.

അധികാരം കേവലം രാഷ്ട്രീയമോ, സാമ്പത്തികമോ അല്ല. ശക്തിയാര്‍ജ്ജിക്കാന്‍ വഴികള്‍ വേറെയുമുണ്ട്. സ്‌നേഹത്തിന്‍റെ, കരുണയുടെ ധ്യാനത്തിന്‍റെ, ആത്മ-സംയമനത്തിന്‍റെ, സമര്‍പ്പണത്തിന്‍റെ നിസ്വാര്‍ത്ഥതയുടെ സര്‍വ്വോപരി മനുഷ്യത്വത്തിന്‍റെ ശക്തികളുണ്ട്.

ആ വീട്ടില്‍ മുത്തശ്ശന്‍ തന്‍റേതായ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചിരുന്നു. ഏത് കാലത്തും ആറര മണിയോടെ മുത്തച്ഛന്‍ മുന്‍വാതിലിന് മുന്നില്‍ വന്ന് ഇരിപ്പാവും. അത് ഏതാണ്ട് പത്തര പതിനൊന്ന് മണിയോളം തുടരും. ഭിക്ഷാടകര്‍ക്കുള്ള ആഹാര വിതരണമാണ് അതിന്‍റെ ആദ്യത്തെ പരിപാടി. പട്ടണത്തിലെ ധര്‍മ്മക്കാരെല്ലാം ഒരു നേരത്തെ ആഹാരം മുത്തച്ഛന്‍റെ വകയായിരുന്നു. മിക്കവാറും 500 -ഓളം യാചകര്‍ വീടിനു മുന്നില്‍ വരി നിന്ന്, വിശപ്പടക്കാനുളള വകയും വാങ്ങി പോവുമായിരുന്നു. മുത്തച്ഛനെ സംബന്ധിച്ച് അത് സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരു ടിക്കറ്റ് വാങ്ങിക്കലായിരുന്നു. ഒരു ദിവസം എത്ര പേര്‍ വന്നു എന്നതിന്‍റെ കണക്കും അദ്ദേഹം സൂക്ഷിച്ചിരുന്നു. അതിനു ശേഷം സാമ്പത്തികമായ മറ്റ് ഇടപാടുകളിലേക്ക് കടക്കും. നഗരത്തിലെ ഒട്ടു മിക്കവരുടെ കയ്യിലും മുത്തച്ഛനില്‍ നിന്ന് കടമെടുത്ത കാശുണ്ടായിരുന്നു. അതിന്‍റെ പലിശ തിരിച്ചടച്ചിട്ടില്ലാത്തവരൊക്കെ കാലത്ത് വീട്ടുവാതില്‍ക്കല്‍ ഹാജരായിക്കൊള്ളണം.

ഇനി, വീടിന്‍റെ പിന്‍വശത്തെ വാതില്‍ക്കല്‍ ചെന്നാല്‍, മുത്തശ്ശി നടത്തുന്ന സാമ്രാജ്യം കാണാം. മുന്‍വാതിലിലെ മുത്തശ്ശനെ കാണാന്‍ നാട്ടുകാര്‍ വന്നിരുന്നത്. അവരുടെ ഗതികേട് കൊണ്ടാണ്.കാരണം മുത്തച്ഛന് പണവും അധികാരവും ഉണ്ട്. അതേ നാട്ടുകാര്‍ മുത്തച്ഛനുമായുളള ഭീകരമായ ഇടപാടുകള്‍ കഴിഞ്ഞ്, പിന്‍വശത്തെ വാതില്‍ക്കല്‍ ഇരിക്കുന്ന മുത്തശ്ശിയുടെ അടുക്കലും എത്തും. അവര്‍ക്ക് നല്‍കാന്‍ മുത്തശ്ശിയുടെ പക്കല്‍ പക്ഷെ ഒന്നും തന്നെ ഉണ്ടാവില്ല. എന്നാലും അവര്‍ക്കെല്ലാം കുറച്ച് നിമിഷങ്ങള്‍ മുത്തശ്ശിയുടെ സാന്നിദ്ധ്യത്തില്‍ ഇരിക്കണം. അതാണ് മുത്തശ്ശിയുടെ സാമ്രാജ്യം.

വീടിന്‍റെ രണ്ടറ്റങ്ങളിലായുള്ള ഈ സാമ്രാജ്യങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തുമായിരുന്നു. അതില്‍ മുത്തശ്ശിയുടെ സാമ്രാജ്യത്തിനാണ് മഹത്വവും സൗന്ദര്യവുമെന്ന് കുട്ടിയാണെങ്കിലും എനിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നു. മുത്തശ്ശിയെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് നാട്ടുകാര്‍ പിന്‍വാതില്‍ക്കല്‍ എത്തിയിരുന്നത്. എന്നാല്‍ അവരുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ടായിരുന്നെങ്കില്‍ മുന്‍വശത്തിരിക്കുന്ന മുത്തച്ഛനെ കാണാന്‍ അവര്‍ ഒരിക്കലും വരില്ലായിരുന്നു. അദ്ദേഹത്തിന്‍റെ അധികാരവും പണവുമാണ് നാട്ടുകാരെ മുത്തശ്ശനു മുന്നില്‍ എത്തിച്ചതെങ്കില്‍ പിന്‍വാതില്‍ക്കല്‍ ഇരിക്കുന്ന മുത്തശ്ശിയുടെ സ്‌നേഹം കൊതിച്ചാണ് നാട്ടുകാര്‍ അവിടെ എത്തിയിരുന്നത്.

കരുത്തിന്‍റെ യഥാര്‍ത്ഥ ഉറവു തേടി

ശക്തനായിരിക്കുക എന്നത് മണ്ടത്തരമൊന്നുമല്ല. ഓരോ മനുഷ്യനും ശക്തനായിരിക്കേണ്ടത് ആവശ്യമാണ്. കാരണം ശക്തനായിരിക്കുക എന്നതിന്‍റെ നേര്‍വിപരീതമാണ് അശക്തനായിരിക്കുക എന്നത്. അധികാരത്തെ ഒരുവന്‍ എടുത്ത് ദുര്‍വിനിയോഗം ചെയ്യുന്നത് കൊണ്ടും ദുര്‍ഭലത ആഘോഷിക്കപ്പെടേണ്ട കാര്യമില്ല.

അധികാരം അതിന്‍റേതായ നിലയില്‍ അഴിമതി അല്ല. അധികാര മോഹികള്‍ അതിന്‍റെ ചരടില്‍ കയറി പിടിമുറുക്കുമ്പോഴാണ് അത് അഴിമതിയുടെയും സ്രോതസ്സ് ആകുന്നത്. മനുഷ്യന് അവന്‍റെ ഉള്ളില്‍ തന്നെ അഗാധമായ സംതൃപ്തിയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞാല്‍ മറ്റുള്ളവരുടെ സ്വാസ്ഥ്യത്തിനായി എന്തെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍, അധികാരമെന്നത് വളരെ വിസ്മയകരമായ ഒരു വിഷയമായി മാറുന്നു. ആ നിലക്ക് ഓരോ മനുഷ്യനും ശക്തനായിരിക്കുക തന്നെ വേണം.

വ്യക്തിത്വത്തെ അലിയിച്ചു കളഞ്ഞാല്‍ ഒരുവന്‍റെ ജീവിത സാന്നിദ്ധ്യം ശക്തമാവുന്നു. ജീവിതമെന്നത് ശക്തമായൊരു പ്രക്രിയയാണ്. അതിനെ നിറവേറ്റാനായി നാം ശക്തരായ മനുഷ്യജീവികള്‍ ആവുകതന്നെ വേണം.

അധികാരശക്തി ആര്‍ജ്ജിക്കുക എന്നാല്‍ - ഒരുവന് തന്‍റെ സാധാരണവും സ്വാഭാവികവുമായ സാന്നിദ്ധ്യത്താല്‍ മാത്രം ശക്തനായിരിക്കാന്‍ സാധിക്കും. ഒരുവന്‍റെ വ്യക്തിത്വം എത്രത്തോളം പ്രകടമല്ലാതിരിക്കുന്നുവോ അത്രത്തോളം അവന്‍റെ കരുത്തും വര്‍ദ്ധിക്കുന്നു. അദ്ധ്യാത്മിക സാധനയുടെ അന്തസ്സത്ത തന്നെ അതാണ്. വ്യക്തിത്വത്തെ അലിയിച്ചു കളഞ്ഞാല്‍ ഒരുവന്‍റെ ജീവിത സാന്നിദ്ധ്യം ശക്തമാവുന്നു. ജീവിതമെന്നത് ശക്തമായൊരു പ്രക്രിയയാണ്. അതിനെ നിറവേറ്റാനായി നാം ശക്തരായ മനുഷ്യജീവികള്‍ ആവുകതന്നെ വേണം.

ഞാന്‍ എന്ന വ്യക്തിത്വത്തിനും അതീതമായ കരുത്തുറ്റ ഒരു സാന്നിധ്യശക്തി നിങ്ങള്‍ക്കുണ്ടാവുമ്പോള്‍ അത് മനുഷ്യഹൃദയങ്ങളില്‍ മായാമുദ്രകള്‍ പതിപ്പിക്കുന്നു. നമ്മുടെ പൂര്‍വ്വീകരുടെ അദ്ധ്യാത്മിക തയുടെ ശക്തി അതായിരുന്നു. അവര്‍ വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ അനേ കമായെങ്കിലും അവര്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ അതേ കരു ത്തോടെ തന്നെ തുടരുന്നു. പേശികളുടെ കരുത്ത് കൊണ്ട് പണിയുന്ന ലോകത്തിന് അല്‍പ്പായുസ്സാണ്. മറിച്ച് മനശക്തിയാണ് ഉപയോഗിക്കു ന്നതെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ ആയുഷ്‌ക്കാലം മുഴുവന്‍ നിലനില്‍ ക്കും. ഇനി, അതിനേക്കാള്‍ ആഴത്തില്‍ ആത്മാവിന്‍റെ ശക്തിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് അനശ്വരമായിരിക്കും.

അതിനാല്‍ അന്തരാത്മാവിന്‍റെ ശക്തി സ്രോതസ്സു കണ്ടെത്തുകയാണ് ഏറ്റവും ശാശ്വതമായ അധികാരത്തെ കണ്ടെത്താനുള്ള വഴി. നമ്മുടെ ശരീരത്തിന്‍റെ അടിത്തറ പണിത ആന്തരിക തലത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. സൃഷ്ടിയുടെ ശരിയായ സ്രോതസ്സാണത്. അത്യന്തികമായ അധികാരത്തിന്‍റെ ഉറവിടം. ഒരു തവണ ആ ശക്തിയെ തേടിയാല്‍, അതിനെ അറിഞ്ഞാല്‍, അതിന്‍റെ മാര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചാല്‍ പിന്നെ അധികാരം ഒരിക്കലും അഴിമതിയാവില്ല, അതില്‍ പിന്നെ അധികാരമെന്നത് ദിവ്യമാണ്.