ഈ വിഭവം തികച്ചും വൈവിധ്യമാര്‍ന്നതും, അനായാസമായി തയ്യാറാക്കുവാന്‍ പറ്റുന്നതും, രുചികരമുള്ളതുമാണ്. ഇത് ഒരു ലഘു ഭക്ഷണമായി ഉപയോഗിക്കാം, അല്ലെങ്കില്‍ ബ്രെഡ്, ചപ്പാത്തി ഇവയുടെ ഉള്ളില്‍ വച്ച് പൊതിഞ്ഞു (ഫില്ലിംഗ് ആയി) കഴിക്കാം. ഇത് ഔപചാരികമായ ഡിന്നര്‍ നടത്തുകയാണെങ്കില്‍, നല്ല ഒരു സലാഡ് വിഭവമായി വിളമ്പുകയുമാകാം.

ഈ വിഭവം തികച്ചും വൈവിധ്യമാര്‍ന്നതും, അനായാസമായി തയ്യാറാക്കുവാന്‍ പറ്റുന്നതും, രുചികരമുള്ളതുമാണ്. ഇത് ഒരു ലഘു ഭക്ഷണമായി ഉപയോഗിക്കാം, അല്ലെങ്കില്‍ ബ്രെഡ്, ചപ്പാത്തി ഇവയുടെ ഉള്ളില്‍ വച്ച് പൊതിഞ്ഞു കഴിക്കാം. ഇത് ഔപചാരികമായ ഡിന്നര്‍ നടത്തുകയാണെങ്കില്‍, നല്ല ഒരു സലാഡ് വിഭവമായി വിളമ്പുകയുമാകാം.

ഉണ്ടാക്കാന്‍ വേണ്ട സമയം 10 മിനിറ്റ്

പാകം ചെയ്യാന്‍ വേണ്ട സമയം 15 മിനിറ്റ്

മൊത്തം 25 മിനിറ്റ്

4 പേര്‍ക്കു പാകം ചെയ്യുവാന്‍ വേണ്ട സാധനങ്ങള്‍. ഈ ഇംഗ്ലീഷ് മലക്കറികളും, അതിനു വേണ്ട മിശ്രിതങ്ങളും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്.

ഈ ഇംഗ്ലീഷ് മലക്കറികളും, അതിനു വേണ്ട മിശ്രിതങ്ങളും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്.

1. സുക്കിനി - ഒരെണ്ണം

2. മഞ്ഞ വെള്ളരി അല്ലെങ്കില്‍ മഞ്ഞ സുക്കിനി - ഒരെണ്ണം

3. വലിയ ക്യാരറ്റ് - രണ്ടെണ്ണം

4. ബ്രോകോളി തലഭാഗം - 1/2

5. കാബേജ് - 1/4

6. ചുവന്ന ക്യാപ്സികം - ഒരെണ്ണം

7. മഞ്ഞ ക്യാപ്സികം - ഒരെണ്ണം

8. പച്ച ക്യാപ്സികം - ഒരെണ്ണം

9. മല്ലിപ്പൊടി - 2 നുള്ള്

10. പൊടിയായി അരിഞ്ഞ ഇഞ്ചി - 2 ടീസ്പൂണ്‍

11. ഉണക്കിയ ഇറ്റാലിയന്‍ മസാല - 1 ടീസ്പൂണ്‍

12. ഒലീവ്എണ്ണ - 1/2 കപ്പ്

13. ഉപ്പ് - 1/2 ടീസ്പൂണ്‍

14. കുരുമുളക്പൊടി - 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ കഴുകുക, ക്യാരറ്റ് തൊലി കളഞ്ഞു വൃത്തിയാക്കുക.
സുക്കിനി, ക്യാരറ്റ്, വെള്ളരി, ഇവ മൂന്നും രണ്ടറ്റവും കളഞ്ഞ് തള്ള വിരലിന്റെ അളവില്‍ ചരിച്ച് മുറിച്ചെടുക്കുക.
ഓരോന്നും വേറെ വേറെ പാത്രങ്ങളില്‍ വെക്കുക.
ക്യാപ്സികം ഉള്ളിലെ അരിയെടുത്തു കളഞ്ഞ് നീളത്തില്‍ 2 സെ.മി. അളവില്‍ മുറിക്കുക.
ബ്രോകോളി ചെറിയ പൂവുകളായി ഇതിര്‍ത്തെടുക്കുക.
കാബേജും ബ്രോക്കോളിയും പ്രത്യേകം പ്രത്യേകം ആവി കയറ്റിയോ അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തിലിട്ടോ ചെറുതായി ഒന്ന് വേവിച്ചെടുക്കുക.
തണുപ്പിക്കാക്കാന്‍ വെയ്ക്കുക.

കുരുമുളക് പൊടി, മല്ലിപൊടി, അരിഞ്ഞ ഇഞ്ചി എന്നിവ ഒലീവ്എണ്ണയും കൂടി ചേര്‍ത്തിളക്കി വെയ്ക്കുക. പച്ചക്കറികള്‍ ഓരോന്നായി ഈ മസാലക്കൂട്ടില്‍ പുരട്ടി 30 മിനിറ്റ് നേരം മരിനേറ്റ് ചെയ്യാന്‍ (മസാല പുരളാന്‍) വെക്കുക.

ഈ വിഭവം മൂന്നു രിതിയില്‍ പാകം ചെയ്യാം.

1. പച്ചക്കറികള്‍ ചീനിച്ചട്ടിയില്‍ എല്ലാ വശങ്ങളും ബ്രൌണ്‍ ആകുംവരെ വരട്ടുക, ഓരോന്നും പ്രത്യേകം പ്രത്യേകം വരട്ടണം.

2. ചൂടായ ഗ്രില്ലില്‍ ഗ്രില്‍ ചെയ്യുക.

3. 250 ഡിഗ്രി ചൂടായ ഓവനില്‍ ബേകിംഗ് ട്രേയില്‍ വെച്ചു വേവിക്കുക.

സുക്കിനിയും വെള്ളരിയും 7-8 മിനിറ്റും ക്യാരറ്റ് 10-15 മിനിറ്റും പാകമാക്കണം. വെന്തിരിക്കണം, അതേ സമയം ഉടഞ്ഞു പോകാതെ കട്ടിയായിരിക്കുകയും വേണം.
പുറത്തെടുത്ത്കുറച്ചു സമയം തണുപ്പിക്കാന്‍ വയ്ക്കുക. കാബേജും ബ്രോകൊളിയും വേവിക്കുന്നതു കൊണ്ട് വിണ്ടും ഓവനില്‍ വെക്കേണ്ട ആവശ്യമില്ല.
അവസാനം എല്ലാംകൂടി ഒരു കുഴിയുള്ള പാത്രത്തില്‍ ഇട്ട് ഇറ്റാലിയന്‍ ഹെര്‍ബ്സ്, ഉപ്പ്, മുളകുപൊടി എന്നിവ പാകത്തിന് ചേര്‍ത്തിളക്കി ഒരു പ്ലേറ്റില്‍ ഭംഗിയായി നിരത്തിവച്ച് വിളമ്പാം.