सद्गुरु

നാം കഴിക്കുന്ന ആഹാരത്തെക്കുറിച്ച് മതപരമോ തത്വചിന്താപരമോ ആധ്യാത്മികമോ ആയി ഒന്നുമില്ല. നമ്മുടെ ശരീരപ്രകൃതിയുമായി ഇണങ്ങുന്നതാണോ ആഹാരം എന്നതുമാത്രമാണ് ഒരേ ഒരു പ്രശ്നം.

സസ്യഭുക്കുകളും സസ്യേതരഭുക്കുകളും തമ്മിലുള്ള മേډത്തര്‍ക്കം എന്നും നടന്നുവരുന്നതാണല്ലോ. ഏതാണ് നല്ല രീതിയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.

മറ്റുള്ളവരെക്കാള്‍ പവിത്രതയുള്ളവരാണ് തങ്ങളെന്ന് സസ്യഭുക്കുകള്‍ സദാനടിക്കും. അതേസമയം സസ്യേതരഭുക്കുകള്‍ തങ്ങളാണ് കൂടുതല്‍ കരുത്തരും ലോകജീവിതത്തിനു പ്രാപ്തരുമെന്ന് എപ്പോഴും വാദിക്കുന്നു. ഈ ഗ്രഹത്തിലെ എല്ലാ ജീവിവര്‍ഗവും അവരുടെ ഭക്ഷ്യവിഭവപ്പട്ടികയില്‍ പെട്ടവയാണെന്ന് അവര്‍ കരുതുന്നു. ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതിനെപ്പറ്റി വലിയ തത്വശാസ്ത്രങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് . ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കണം.നാം കഴിക്കുന്ന ആഹാരം മതപരമോ തത്വശാസ്ത്രപരമോ ആത്മീയമോ ധാര്‍മ്മികമോ ആയഒന്നിനെയും തന്നെ ആധാരമാക്കിയുള്ളതല്ല. നമ്മുടെ ശരീരപ്രകൃതിക്കനുസരിച്ചുള്ളതാണോ ഭക്ഷണം എന്നതുമാത്രമാണ് പ്രശ്നം.

നമുക്കു ചേരുന്ന ഭക്ഷണമെന്നത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. വലുതാകാനാണ് അഭിലാഷമെങ്കില്‍, അതനുസരിച്ചുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രത്യേക നിലവാരത്തിലുള്ള ബുദ്ധിശക്തിയോ പ്രത്യേകരീതിയിലുള്ള ഉണര്‍വ്വോ ചുറുചുറുക്കോ ആവശ്യമുണ്ടെങ്കില്‍ അതിന് വേറെ തരം ഭക്ഷണം കഴിക്കണം. വളരെയേറെ സുഗ്രാഹിതയുള്ള ഒരു ശരീരമാണ് ആവശ്യമെങ്കില്‍ അതായത് ആരോഗ്യവും ജീവിതസുഖവും മാത്രംമല്ല നിങ്ങളുടെ ആവശ്യമെങ്കില്‍, പ്രപഞ്ചത്തെ ആകെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കു കഴിയണമെങ്കചന്‍റ, വളരെ വ്യത്യസ്തമായ രീതിയിലുള്ള ആഹാരമാണ് നിങ്ങള്‍ കഴിക്കേണ്ടത്. ഒരുമനുഷ്യന്തന്‍റെ ആഗ്രഹങ്ങളും താല്പര്യങ്ങളും അനുസരിച്ച് ഭക്ഷണം ക്രമീകരിക്കേണ്‍തായുണ്ട് . നിങ്ങളുടെ താല്പര്യത്തില്‍ എല്ലാ തലങ്ങളും അടങ്ങുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് ഭക്ഷണം സന്തുലിതമാക്കേണ്‍തുണ്ട്.

നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങളും ലക്ഷ്യങ്ങളും മാറ്റിവച്ചിട്ടു നോക്കണം, ഏതുതരത്തിലുള്ള ഇന്ധനത്തിനുവേണ്ടിയാണ് നമ്മുടെ ശരീരം രൂപകല്‍പ്പന ചെയ്തിട്ടുള്ളത് എന്ന്.

നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങളും ലക്ഷ്യങ്ങളും മാറ്റിവച്ചിട്ടു നോക്കണം, ഏതുതരത്തിലുള്ള ഇന്ധനത്തിനുവേണ്ടിയാണ് നമ്മുടെ ശരീരം രൂപകല്‍പ്പന ചെയ്തിട്ടുള്ളത് എന്ന്. ആദ്യമായി നാമെല്ലാവരും ശ്രദ്ധ ചെലുത്തേണ്ടത് അതിലാണ്. മാറ്റം വരുത്തലുും ക്രമീകരണവും അനുയോജ്യമാക്കലുും ഒക്കെ പിന്നീട് വരേണ്ട കാര്യങ്ങളാണ്. വെറുതെ ജീവിക്കുകമാത്രമാണ് ആവശ്യമെങ്കില്‍ നിങ്ങള്‍ ഇഷ്ടമുള്ളതൊക്കെ കഴിച്ചോളൂ. പക്ഷേ അതിജീവനം സംരക്ഷിക്കപ്പെടുന്നുണ്ട് , അതിനതീതമായി എന്തെങ്കിലും ആവശ്യമാണെന്നുതോന്നിയാല്‍ അപ്പോള്‍ പ്രത്യേകം തെരഞ്ഞെടുത്ത ഭക്ഷണം ആവശ്യമായിവരും. നാക്കുപറയുന്നതുപോലെ കഴിക്കാന്‍ പറ്റില്ല. ബോധപൂര്‍വം നമ്മുടെ ശരീരത്തിന്‍റെ രൂപകല്‍പ്പനയനുസരിച്ചു വേണ്‍വ ഭക്ഷിക്കേണ്‍തായിവരും.

ജന്തുലോകത്തെ നിരീക്ഷിച്ചാല്‍ അവയെ സസ്യഭുക്കുകളെന്നും മാംസഭുക്കുകളെന്നും രണ്ടായി തിരിക്കാം. സസ്യങ്ങളെ നേരിട്ടു ഭക്ഷിക്കുന്നവയെന്നും സസ്യങ്ങളെ ഭക്ഷിച്ചു ജീവിക്കുന്നവയെ ഇരയാക്കുന്നവയെന്നുമാണ് ആ വിഭജനം. ജീവികളിലെ ഈ രണ്ടു വിഭാഗങ്ങളെ പരിഗണിച്ചാല്‍ അവയുടെ ശരീരത്തിന്‍റെ രൂപകല്‍പ്പനയും നിര്‍മ്മാണവും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട് . ഇപ്പോള്‍ നാം ഭക്ഷണത്തെക്കുറിച്ചുരിക്കുന്നതുകൊണ്ട,് നമുക്ക് ദഹനവ്യവസ്ഥയെ മാത്രം നിരീക്ഷിക്കാം. വായ് മുതല്‍ വിസര്‍ജ്ജനദ്വാരം വരെയുള്ള അന്നനാളമാണ് ദഹനവ്യൂഹം. ഈ കുഴലില്‍ നോക്കിയാല്‍ സസ്യഭുക്കുകളും മാംസഭുക്കുകളും തമ്മില്‍ കാര്യമായ ചില വ്യത്യാസങ്ങള്‍ കാണാം. അവയില്‍ പ്രധാനപ്പെട്ടവ എന്തെന്നു നോക്കാം. മൃഗങ്ങളുടെ താടിയെല്ലുകളുടെ ചലനം നോക്കിയാല്‍ മാംസഭുക്കുകളായവയുടെ താടിയെല്ലുകള്‍ കടിച്ചുമുറിക്കുന്നതിന് അനുയോജ്യമായാണ് കാണപ്പെടുന്നത്. സസ്യഭുക്കുകളുടെ താടിയെല്ലിന് കടിച്ചുമുറിക്കുന്നതിനു മാത്രമല്ല ചവച്ച് അരയ്ക്കുന്നതിനും അനുയോജ്യമായ രൂപമാണുള്ളത്. മനുഷ്യരുടെ അണകള്‍ക്ക് കടിച്ചുമുറിക്കുകയും ചവച്ചരയ്ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കഴിയും. രൂപകല്‍പ്പനയിലുള്ള ഈ വ്യത്യാസങ്ങള്‍ക്ക് കാരണമെന്താണ്?

പാകം ചെയ്യാത്ത ഒരുനുള്ള് അരി നിങ്ങളുടെ വായിലിട്ട് ഒന്നോ രണ്ടോ മിനിറ്റുകഴിഞ്ഞാല്‍ അത് മധുരമുള്ളതായി മാറും. വായില്‍വച്ചുതന്നെ അരിയിലെ കാര്‍ബോ ഹൈഡ്രേറ്റ് പഞ്ചസാരയായി മാറുന്നതുകൊണ്ടാണ് ഈ മധുരം അനുഭവപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ഉമിനീരിലെ ടയലിന്‍ എന്ന എന്‍സൈമിന്‍റെ (ദഹനരസത്തിന്‍റെ) പ്രവര്‍ത്തനംകൊണ്ടാണ്. എല്ലാ സസ്യഭുക്കുകളുടെയും ഉമിനീരില്‍ ടയലിന്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ മാംസഭുക്കുകളില്‍ അതില്ല. അതിനാല്‍ മാംസഭുക്കുകള്‍ അവയുടെ ആഹാരം ചെറിയ കഷണങ്ങളാക്കി കടിച്ചുമുറിച്ചു വിഴുങ്ങുകയാണ് ചെയ്യുന്നത്. സസ്യഭുക്കുകള്‍ക്ക് ആഹാരം ചവച്ചരയ്ക്കേണ്‍തുണ്ട് . ചവയ്ക്കുകയും ഉമിനീരുമായി നല്ലവണ്ണം ഭക്ഷണത്തെ കലര്‍ത്തുകയും ആണ് ചര്‍വ്വണത്തിലൂടെ സാധ്യമാകുന്നത്. ഇതാണ് താടിയെല്ലിന്‍റെ രൂപകല്‍പ്പനയില്‍ വ്യത്യാസം ഉണ്ടായതിനു കാരണം.

ചര്‍വ്വണം ശരിയായ രീതിയില്‍ നടന്നാല്‍ ദഹനക്രിയയുടെ അമ്പതു ശതമാനത്തോളം വായില്‍വച്ചുതന്നെ നടന്നുകഴിയും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആമാശയത്തിന് അതിന്‍റെ ദഹനപ്രക്രിയ പൂര്‍ത്തിയാക്കണമെങ്കില്‍ വായില്‍വച്ചുതന്നെ ഭാഗികമായി ദഹിച്ച ഭക്ഷണമാണ് ആമാശയത്തിനുള്ളിലേക്കു ചെല്ലേണ്ടത്. ഇപ്പോള്‍ നാം കഴിക്കുന്ന ആഹാരം പലതും കൂടുതലായി പാകംചെയ്തവ ആയതുകൊണ്ടാണ് അവ പെട്ടെന്നുതന്നെ ചവയ്ക്കാതെ വിഴുങ്ങുന്നതിനുള്ള പ്രേരണ എല്ലാവര്‍ക്കുമുണ്ടാകുന്നത്. ദഹനപ്രക്രിയ നടക്കാത്തതും ഭാഗികമായി ചീത്തയായതുമായ ഭക്ഷണം ആമാശയത്തിന് അധികഭാരം ഉണ്ടാക്കുന്നു. ഇപ്പോഴത്തെ അടുക്കളകള്‍, സമര്‍ത്ഥമായി, നശിപ്പിക്കുന്നതിനുള്ള സ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പോഷണകരവും ജീവസ്സുറ്റതുമായ ആഹാരത്തെ പാചകക്രിയയിലൂടെ പടിപടിയായി നശിപ്പിച്ച് പോഷകാംശത്തെ കുറയ്ക്കുകയും ജീവസ്സിനെ അഥവാ പ്രാണമൂല്യത്തെ (ആത്മീയവളര്‍ച്ചയ്ക്കു സഹായിക്കുന്നത്) പ്രായേണ ഇല്ലാതാക്കുകയുമാണ് അവ ചെയ്യുന്നത്.

എല്ലാ സസ്യഭുക്കുകളുടെയും ഉമിനീരില്‍ ടയലിന്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ മാംസഭുക്കുകളില്‍ അതില്ല.

അടുത്തതായി അന്നനാളത്തിന്‍റെ നീളം എത്രയെന്നു പരിശോധിക്കാം. സസ്യഭുക്കുകള്‍ക്ക് അത് അവയുടെ ശരീരദൈര്‍ഘ്യത്തിന്‍റെ 12 മുതല്‍ 16 വരെ ഇരട്ടിയാണെന്നു കാണാം. മാംസഭുക്കുകള്‍ക്ക് അവയുടെ ശാരീരികദൈര്‍ഘ്യത്തിന്‍റെ 2 മുതല്‍ 5 വരെ ഇരട്ടിയാണ്. അന്നപഥത്തിന്‍റെ ദൈര്‍ഘ്യം ചുരുക്കിപ്പറഞ്ഞാല്‍ മാംസഭുക്കുകള്‍ക്ക് സസ്യഭുക്കുകളെക്കാള്‍ താരതമ്യേന നീളം കുറഞ്ഞ അന്നപഥമാണുള്ളത്. ഈ വ്യത്യാസം വ്യക്തമായി സൂചിപ്പിക്കുന്നത് 'ഏതുതരത്തിലുള്ള ആഹാരമാണ് ഓരോ തരത്തിലുള്ള ജീവവര്‍ഗവും കഴിക്കേണ്ടത് എന്നാണ്.'

നിങ്ങളുടെ ഇപ്പോഴത്തെ പചനവ്യൂഹത്തില്‍ നിങ്ങള്‍ പച്ചമാംസം ഭക്ഷിച്ചാല്‍ 70-72 മണിക്കൂറുകള്‍ കൊണ്ട് അതു പുറത്തുപോകും. പാചകം ചെയ്ത ഇറച്ചി 5-52 മണിക്കൂറുകള്‍ കൊണ്ടും പാചകം ചെയ്ത പച്ചക്കറികള്‍ 24 മുതല്‍ 30 വരെ മണിക്കൂറുകള്‍കൊണ്ടും പാകം ചെയ്യാത്ത പച്ചക്കറികള്‍ 12 മുതല്‍ 15 വരെ മണിക്കൂറുകള്‍കൊണ്ടും പഴങ്ങള്‍ ഒന്നര മുതല്‍ മൂന്നു മണിക്കൂറുകള്‍ കൊണ്ടും ആണ് പുറത്തേയ്ക്കുപോകുന്നത്. പച്ചമാംസം വെറുതെ പുറത്തുവച്ചിരുന്നാല്‍ 70-72 മണിക്കൂറുകള്‍കൊണ്ട് എത്രത്തോളം ചീഞ്ഞുപോകുമെന്ന് നിങ്ങള്‍ക്കറിയാം. ഒരു ചെറിയ കഷണം ഇറച്ചി ചീഞ്ഞാല്‍ തന്നെ നിങ്ങള്‍ക്ക് വീടിനുള്ളില്‍ പ്രവേശിക്കാന്‍ വയ്യാതെ വരും. വേനല്‍ക്കാലത്ത് ചീയല്‍ പ്രക്രിയ വളരെ പെട്ടെന്നു നടക്കുന്നു. താപനിലയും ആര്‍ദ്രതയും വളരെ വേഗം ചീത്തയാക്കും. നിങ്ങളുടെ വയറ് ഒരു ഉഷ്ണമേഖലാപ്രദേശം പോലെയാണ്. അവിടെ ഇറച്ചി 72 മണിക്കൂര്‍ ഇരുന്നാല്‍ ചീയല്‍ വളരെ കൂടുതലായിരിക്കും. അതായത് നിങ്ങളുടെ ശരീരത്തില്‍ ബാക്ടീരിയാപ്രവര്‍ത്തനങ്ങള്‍ വളരെ കൂടുതലാകും. ആരോഗ്യത്തില്‍ നിന്നു രോഗാവസ്ഥയിലേക്കു മാറ്റുന്ന തരത്തില്‍ ബാക്ടീരിയാവളര്‍ച്ച ഉണ്ടാകാതിരിക്കണമെങ്കില്‍ ശരീരം അതിനായി വളരെ അധികം ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരും. നിങ്ങള്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ കാണുവാന്‍ പോകുന്നുവെന്നു കരുതുക. മട്ടണ്ട ബിരിയാണിയോ പൊരിച്ച ഇറച്ചിയോ ഒന്നും നിങ്ങള്‍ വാങ്ങിക്കൊണ്ടുപോയി കൊടുക്കില്ല. പഴവര്‍ഗങ്ങളാണ് വാങ്ങിക്കൊണ്ട് പോകേണ്ടത് എന്ന ബോധം നിങ്ങള്‍ക്കുണ്ട് . കാട്ടുപ്രദേശത്തു പെട്ടുപോയാല്‍ ആദ്യം നിങ്ങള്‍ എന്തായിരിക്കും തിന്നുക. തീര്‍ച്ചയായും പഴങ്ങളായിരിക്കും പറിച്ചുതിന്നുക. പിന്നീട് കിഴങ്ങുകള്‍, മൃഗങ്ങളെ പിടിച്ചു കൊല്ലുക, പാകംചെയ്യല്‍, വിളകള്‍ വളര്‍ത്തല്‍ ഇങ്ങനെ തുടരും. പഴങ്ങളാണ് എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം.

മാംസഭുക്കുകളായ ജീവികളില്‍ പലതും ദിവസേന ഭക്ഷണം കഴിക്കുന്നവയല്ല. തീര്‍ച്ചയായും ദിവസത്തില്‍ മൂന്നുനേരം ഭക്ഷണം കഴിക്കില്ല. അവയ്ക്കറിയാം അവ കഴിക്കുന്ന ആഹാരം വളരെ സാവധാനത്തിലേ ദഹനവ്യൂഹത്തിലൂടെ കടന്നുപോകൂ എന്ന്. ഏഴെട്ടു ദിവസത്തിലൊരിക്കലേ കടുവ ഭക്ഷണം കഴിക്കാറുള്ളൂ എന്നു പറയാറുണ്ട് . വിശപ്പുണ്ടാകുമ്പോള്‍ അവ ചുറുചുറുക്കോടെ ഇരപിടിക്കാന്‍ തുടങ്ങുന്നു. നല്ല വിശപ്പുള്ളപ്പോള്‍ ഒറ്റയടിക്ക് 25 കി.ഗ്രാം ഭക്ഷണം വരെ അവ അകത്താക്കും. പിന്നീട് ഉറങ്ങുകയോ അലസമായി ചുറ്റി നടക്കുകയോ ചെയ്യും. വനത്തില്‍ ജാഗ്രതയും ഊര്‍ജ്ജസ്വലതയും ഉള്ളതായിനിങ്ങള്‍ കാണുന്നത്എപ്പോഴും സസ്യഭുക്കുകളെആയിരിക്കും. പകല്‍ മുഴുവന്‍ അവ ആഹാരം കഴിച്ചുകൊണ്ടിരിക്കും. ഒരു പാമ്പ് അതിന്‍റെ ശരീരത്തിന്‍റെ 60% വരെ തൂക്കമുള്ള ഇരകളെ ഒരു തവണ ഭക്ഷിക്കും. പക്ഷെ പന്ത്രണ്ടോ പതിനഞ്ചോ ദിവസത്തില്‍ ഒരിക്കലേ ആഹാരം കഴിക്കുകയുള്ളൂ. മദ്ധ്യ ആഫ്രിക്കന്‍ പ്രദേശങ്ങളിലുള്ള പിഗ്മികള്‍ ആനവേട്ട നടത്തുന്നു. അവയുടെ അവയവങ്ങളും ഇറച്ചിയും പച്ചയായി ഭക്ഷിക്കുന്നു. രക്തം ചൂടോടെ കുടിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഭക്ഷണം കിട്ടിക്കഴിഞ്ഞാല്‍ ഒറ്റയടിക്ക് 40 മണിക്കൂറിലധികം അവര്‍ ഉറങ്ങുമത്രേ. എന്നാല്‍ നിങ്ങള്‍ക്ക് ഈ ജീവിതരീതിയില്‍ കഴിയാന്‍പറ്റില്ല. നിങ്ങള്‍ക്ക് ദിവസവും ആഹാരം കഴിക്കണം. നിശ്ചിത സമയങ്ങളില്‍ വിശ്രമിക്കണം. നിങ്ങളുടെ അന്നപഥം ആ സസ്യഭുക്കുകളുടേതുപോലെ ആയതുകൊണ്ടാണിത്.