ഡിവൈന്‍ ഒപ്പമുണ്ടെങ്കില്‍ പിന്നെന്തിനു വൈന്‍ ?

divine ullappol enthinu wine

 

सद्गुरु

കത്തിച്ചു വച്ച വിളക്കിന് മുന്നിലോ, മെഴുകുതിരിക്കു മുന്നിലോ ഒന്നു കണ്ണടച്ചു നില്‍ക്കും. കഴിഞ്ഞു, പുണ്യ ദിനത്തിന്റെ മഹത്വം കഴിഞ്ഞു. പിന്നെ സ്നേഹിതരും, ബന്ധുക്കളും ഒക്കെച്ചേര്‍ന്നു കൂട്ടംകൂടി മദ്യം ഒഴുക്കലാണ്. എല്ലാവരും കൂടി ഒത്തുചേരുന്ന അവസരമല്ലേ, കൊണ്ടാടണ്ടേ?

സദ്ഗുരു : നവവത്സരം, വിഷു, ഓണം, ക്രിസ്തുമസ്, ഇതെല്ലാം ഇന്ന് പ്രധാനമായും ഒത്തുചേരലുകളുടേയും, വിരുന്നുകളുടേയും, ഉല്ലാസ സത്‌കാരങ്ങളുടേയും ദിവസങ്ങളായി മാറിയിരിക്കുന്നു. അതുവഴി ഈ പുണ്യദിനത്തിന്റെ ശ്രേഷ്ഠത പാടേ തുടയ്ച്ചുമായ്ക്കപ്പെടുന്നു. രാവിലെ അമ്പലത്തിലോ, പള്ളിയിലോ ഒന്നു തലകാണിക്കും, കത്തിച്ചു വച്ച വിളക്കിന് മുന്നിലോ, മെഴുകുതിരിക്കു മുന്നിലോ ഒന്നു കണ്ണടച്ചു നില്‍ക്കും. കഴിഞ്ഞു, പുണ്യ ദിനത്തിന്റെ മഹത്വം കഴിഞ്ഞു.

മനുഷ്യന്റെ ഓരോ അനുഭവത്തിനും പിന്തുണ നല്‍കാന്‍ തനതായ ഒരു രാസപ്രവര്‍ത്തനമുണ്ട്‌. ചിലര്‍ പ്രത്യേകം ചില രാസവസ്‌തുക്കള്‍ പാനീയങ്ങളില്‍ കലര്‍ത്തിയും, പുകയാക്കി വലിച്ചും അകത്താക്കുന്നു. ശരീരത്തില്‍ സ്വാഭാവികമായുള്ള രാസപ്രവര്‍ത്തനത്തെ അത്‌ ത്വരിതപ്പെടുത്തുന്നു. പിന്നെ കുറെ നേരത്തേക്ക്‌ അവര്‍ പ്രത്യേകമായൊരു ആനന്ദാവസ്ഥയിലായിരിക്കും. ഇതിനു വേണ്ടിയാണവര്‍ മദ്യം ഉപയോഗിക്കുന്നത്.

ഇടയ്ക്കു വല്ലപ്പോഴും ചെറിയ തോതിലൊരു ആനന്ദാനുഭവം! അതിനോട്‌ എനിക്ക്‌ എതിര്‍പ്പില്ല. എന്നാലും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന, നിറഞ്ഞൊഴുകുന്ന ആനന്ദാനുഭവം… അതിനവസരം ഒരുക്കിത്തന്നാല്‍ നിങ്ങള്‍ വേണ്ടെന്നു പറയുമൊ? ദിവസം മുഴുവന്‍ തന്നെ ആനന്ദം, അതോടൊപ്പം തെളിവായ ബുദ്ധിയും, ബോധവും എന്താ താല്‍പര്യം തോന്നുന്നുണ്ടോ?

ജനങ്ങള്‍ മദ്യത്തിനു പുറകെ പായുന്നത്‌, അതാണ്‌ ഏറ്റവും വലിയ ലഹരി പദാര്‍ത്ഥം എന്നു കരുതിയാണ്‌. അവരുടെ മുമ്പിലേക്ക്‌ മറ്റൊരു പാനീയം ഞാന്‍ നീട്ടുകയാണ്‌, മദ്യത്തിനേക്കാള്‍ പതിന്മടങ്ങു വീര്യം പകരുന്ന മറ്റൊരു പാനീയം.

മദ്യം ഒരുമോശം സാധനമെന്നു ഞാന്‍ പറയില്ല. ഞാനത്‌ കഴിയ്ക്കാറില്ലെന്നു മാത്രം. കാരണം എനിക്കു വേണ്ടത്ര ആനന്ദലഹരി അതിനു തരാനാവില്ല എന്ന്‍ എനിക്കുറപ്പുണ്ട്‌. മറ്റൊരു ലഹരിയില്‍ ആണ്ടു കിടക്കുന്നവനാണ്‌ ഞാന്‍. അതാണ്‌ ജീവന്‍-ലഹരി. ബോധപൂര്‍വം ശ്വാസോച്ഛാസം നിര്‍വഹിയ്ക്കുക തന്നെ എന്നെ സംബന്ധിച്ചിടത്തോളം അതീവ ആനന്ദദായകമാണ്‌. ജനങ്ങള്‍ മദ്യത്തിനു പുറകെ പായുന്നത്‌, അതാണ്‌ ഏറ്റവും വലിയ ലഹരി പദാര്‍ത്ഥം എന്നു കരുതിയാണ്‌. അവരുടെ മുമ്പിലേക്ക്‌ മറ്റൊരു പാനീയം ഞാന്‍ നീട്ടുകയാണ്‌, മദ്യത്തിനേക്കാള്‍ പതിന്മടങ്ങു വീര്യം പകരുന്ന മറ്റൊരു പാനീയം. എന്നോടൊപ്പം ഈ പാനീയത്തിന്റെ രുചി അറിഞ്ഞിട്ടുള്ള അനവധി പേര്‍ മദ്യം ഇപ്പോള്‍ പാടെ ഉപേക്ഷിച്ചിരിക്കുന്നു. അത്‌ മോശമാണ്‌ എന്ന വിചാരം കൊണ്ടല്ല, മറിച്ച്‌ ലഹരിയെ സംബന്ധിച്ചിടത്തോളം മദ്യം വെറും “കുട്ടിക്കളി” എന്ന ബോധ്യമുറച്ചതുകൊണ്ടാണ്‌.

ശരിയോ തെറ്റോ എന്നതല്ല ഇവിടത്തെ പ്രശ്നം. ഇതില്‍ ധാര്‍മ്മികമായ യാതൊരു തെറ്റുമില്ല. ‘ആ ലഹരി തീരെ പരിമിതം’, അങ്ങനെയൊരു ദോഷമേ പറയാനാവൂ. ഇന്നു രാത്രി അല്‍പം മദ്യം അകത്താക്കി എന്നു വിചാരിക്കൂ. നാളെ രാവിലേയും അതുമൂലമുണ്ടായ മാന്ദ്യം മാറുകയില്ല. എന്നാല്‍ ഞാന്‍ പറയുന്ന ലഹരി… ഇരുപത്തിനാലു മണിക്കൂറും അതില്‍ മുഴുകാം. ഒരു തരത്തിലുമുള്ള മാന്ദ്യമൊ തലയ്ക്കു വെളിവുകേടോ അനുഭവപ്പെടുകയില്ല. മാത്രമല്ല ഒരു പൈസ പോലും ചിലവഴിക്കുകയും വേണ്ട. എല്ലാത്തിനുമുപരി അത്‌ ആരോഗ്യത്തിന്‌ അത്യുത്തമവുമാണ്‌. ഇനി കൂടുതല്‍ ആലോചിക്കേണ്ടതുണ്ടോ? എന്നെ സംബന്ധിച്ചിടത്തോളം മദ്യവും മയക്കുമരുന്നും തീരെ വീര്യം കുറഞ്ഞ നിസ്സാര വസ്‌തുക്കളാണ്‌. അതിന്റെ ആയിരമിരട്ടി ലഹരിയിലാണ്‌ ഞങ്ങളുടെ താല്‍പര്യം. ആ ആനന്ദലഹരി പ്രദാനം ചെയ്യുന്നത്‌ വൈന്‍ അല്ല ഡിവൈന്‍ ആണ്‌. (Wine=മദ്യം Dvine=ദൈവീകത) ആ ലഹരിയില്‍ ജീവിക്കുക; അതു തന്നെയാണ്‌ പരമാനന്ദം.

ആന്തരികമായ സാങ്കേതികജ്ഞാനം, അതിന്റെ അടിസ്ഥാനത്തില്‍ നമുക്ക്‌ അവനവന്റെ ഉള്ളില്‍ത്തന്നെ ഒരു യോഗിയുടെ അവസ്ഥ സൃഷ്‌ടിക്കാനാകും. സ്വയം മറന്നുകൊണ്ടല്ല, ബോധ പൂര്‍വം, ഇപ്പോള്‍ നിങ്ങള്‍ അത് അനുഭവിക്കുന്നത്‌ ബാഹ്യമായ പ്രേരണകളുടെ സഹായത്തോടെയാണ്‌. നിങ്ങളില്‍ അറിയാതെ വന്നു ചേരുന്ന ആനന്ദം, അറിഞ്ഞു കൊണ്ട് നേടുന്നതാക്കി മാറ്റാം, അതാണ്‌ ആത്മീയജ്ഞാനം. ഉദാഹരണത്തിന്, സൂര്യാസ്‌തമനം കാണുമ്പോള്‍, അല്ലെങ്കില്‍ സ്നേഹിക്കുന്നവരുടെ സന്തോഷം കാണുമ്പോഴൊക്കെ നിങ്ങള്‍ ചെറിയ അളവില്‍ ആനന്ദമനുഭവിക്കുന്നില്ലേ, അതുപോലെ.

ബോധപൂര്‍വ്വം പരമമായ ആനന്ദം നേടാനുള്ള വഴികള്‍ ആദ്ധ്യാത്മികമായ സാധനയിലൂടെ നിങ്ങള്‍ക്കു സ്വന്തമാക്കാം.

ഉള്ളിന്റെയുള്ളില്‍ ഏവരും ശാന്തിയും സംഘര്‍ഷവും അനുഭവിക്കുന്നുണ്ട്‌, അതുപോലെതന്നെ ആനന്ദവും ആശങ്കയും, സന്തോഷവും വിഷാദവും അറിയുന്നുണ്ട്‌. അതെല്ലാം നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുന്നതാണ്‌. ബോധപൂര്‍വ്വം പരമമായ ആനന്ദം നേടാനുള്ള വഴികള്‍ ആദ്ധ്യാത്മികമായ സാധനയിലൂടെ നിങ്ങള്‍ക്കു സ്വന്തമാക്കാം. സ്വയമറിയാതെ കാലിടറി ആനന്ദത്തില്‍ ചെന്നു വീഴുന്നതല്ല ശരിയായ മാര്‍ഗം. ബോധപൂര്‍വം അവനവന്റെ ഉള്ളില്‍ സാന്ദ്രമായ ആനന്ദാവബോധം സൃഷ്‌ടിച്ചെടുക്കണം, അങ്ങിനെയാണെങ്കിലേ നിങ്ങള്‍ക്കെത്തിച്ചേറാന്‍ സാധിക്കൂ – ശാശ്വതമായ, സത്യമായ ആനന്ദാനുഭൂതിയില്‍!

മദ്യലഹരിയിലും, മയക്കുമരുന്നുകളുടെ ലഹരിയിലും സ്വബോധം നഷ്‌ടപ്പെടുന്നവരെ എവിടേയും ധാരാളം കാണാം. അങ്ങനെ ആരെങ്കിലും നിങ്ങളുടെ മുമ്പില്‍ എത്തിപ്പെട്ടാല്‍ സൌമനസ്യത്തോടുകൂടിയാവട്ടെ നിങ്ങളുടെ സമീപനം.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert