सद्गुरु

ചോദ്യം: അങ്ങ് ഈയിടെ പറയുകയുണ്ടായി, "എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഭക്ഷണമാണ്. അതിന് മതവുമായി ഒരുവക ബന്ധവുമില്ല. സ്വന്തം ശരീരത്തിന് സ്വാഭാവികമായ രീതിയില്‍ ഉള്‍കൊള്ളാന്‍ സാധിക്കുന്ന ഏതു ഭക്ഷണവും ആര്‍ക്കും കഴിക്കാവുന്നതാണ്." ആ ഭക്ഷണത്തില്‍ ഗോമാംസവും ഉള്‍പ്പെടുമൊ?

അങ്ങനെയാണ് എങ്കില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ഗോവധവും ഗോമാംസവും പൂര്‍ണമായും നിരോധിച്ചിട്ടുള്ളതിനെ കുറിച്ച് എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത്?

സദ്‌ഗുരു : മതത്തെ ഭക്ഷണവുമായി കൂട്ടി കലര്‍ത്താനാണൊ നിങ്ങളുടെ ശ്രമം? എല്ലാ കാര്യങ്ങളും ഭൂരിപക്ഷം ന്യൂനപക്ഷം എന്ന് രണ്ടായി വേര്‍തിരിക്കാനാവില്ല. ഇത് ഒരുപിടി ആളുകള്‍ അനാവശ്യമായി തന്ത്രപൂര്‍വം മെനഞ്ഞെടുത്ത ഒരു കളിയാണ്.

ഗോമാംസ നിരോധനം ഒരു മതത്തിനും വിരുദ്ധമായിട്ടല്ല. നിരോധനം ഒരു പരിഹാരമല്ല. വേണ്ടത്, പറഞ്ഞു മനസ്സിലാക്കലാണ്. പ്രധാനമായും മനസ്സിലാക്കേണ്ടത് ഭക്ഷണം എന്ന നിലയ്ക്ക് ഗോമാംസം നല്ലതല്ല എന്നതാണ്. ലോകത്തില്‍ എല്ലാ ഡോക്ടര്‍മാരും പറയുന്ന ഒരു കാര്യമാണത്. എല്ലാ രാജ്യക്കാര്‍ക്കും ഇത് ബാധകമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നിരവധിപേര്‍ ഗോമാംസം ഉപേക്ഷിക്കുകയാണ്. അവര്‍ സസ്യാഹാരത്തിലേക്കു തിരിയുന്നു. ആയിരമായിരം ആണ്ടുകളായി ഇന്ത്യക്കാര്‍ സാമാന്യേന സസ്യാഹാരികളാണ്. ദാ... അടുത്തിടെയായി ഇവിടെ ഗോമാംസത്തിന് പ്രിയമേറി വരുന്നതായി കാണുന്നു. പാശ്ചാത്യര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനാരോഗ്യങ്ങള്‍ ഏറ്റുവാങ്ങാനാണൊ നമ്മുടെ ഭാവം? വരുമാനത്തില്‍ വലിയൊരു ഭാഗം ചികിത്സാ ചിലവിനായി നീക്കിവെക്കണൊ? അവര്‍ കാര്യമറിഞ്ഞ് വഴി മാറി നടക്കാന്‍ തുടങ്ങുമ്പോഴാണ് നമ്മള്‍ ആ വഴിക്കു തിരിയുന്നത്. അത് വലിയ ബുദ്ധിമോശമല്ലേ? ആരെങ്കിലും ഗോമാംസം കഴിക്കുന്നുവെങ്കില്‍ അതിന്‍റെ ദോഷവശങ്ങള്‍ അവരെ മനസ്സിലാക്കി കൊടുക്കണം.

നമ്മുടെ വിശ്വാസപ്രകാരം, വികാരമുള്ള ഒരു മൃഗത്തേയും കൊന്നു തിന്നുകൂടാ എന്നാണ്. പശു അതീവമായി സ്നേഹം പ്രകടിപ്പിക്കുന്ന ഒരു മൃഗമാണ്. അവ നിങ്ങള്‍ക്കുവേണ്ടി കണ്ണീരൊഴുക്കും. മനുഷ്യരെപോലെ വികാരം പ്രകടിപ്പിക്കും. മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു മൃഗമാണ് പശു. അതിനെ വെട്ടിമുറിച്ചു തിന്നാന്‍ നമുക്കാകുമൊ? വ്യവസായികമായി നാട് വളരുംമുമ്പേ കാലിവളര്‍ത്തല്‍ ഇവിടത്തെ പ്രധാനപ്പെട്ട ഒരു തൊഴിലായിരുന്നു. 90% പേരും കൃഷിക്കാരായിരുന്നു. പശുവിനെ വെറുമൊരു നാല്‍ക്കാലിയായല്ല ജനം കണ്ടിരുന്നത്, സ്വന്തം കുടുംബാംഗമായിട്ടായിരുന്നു, അതിനൊരു പേരും കാണും. പശുവിന്‍പാല്‍ എല്ലാവര്‍ക്കും പത്ഥ്യമായിരുന്നു. പശു രണ്ടാമത്തെ അമ്മയാണെന്നാണ് കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തിരുന്നത്. അത് നമ്മുടെ തന്നെ സംസ്കാരത്തിന്‍റെ ഒരു ഭാഗമായിരുന്നു. വീട്ടിലൊരു പശുവുണ്ടെങ്കില്‍, വെള്ളപ്പൊക്കം വന്നാലും, വരള്‍ച്ച വന്നാലും, കുട്ടികള്‍ക്കു വിശപ്പടക്കാനാകുമായിരുന്നു. അതുകൊണ്ടുതന്നെ പശുവിനെ കൊന്നു തിന്നുക ഭാരതീയ മനസ്സിന് സഹിക്കാനാവാത്ത സംഗതിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ക്ക് ഗോമാംസത്തിനോടാണ് പ്രിയം എങ്കില്‍, അതിന്‍റെ ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം, അല്ലാതെ അത് നിരോധിക്കാന്‍ ഗവണ്മെന്‍റ് മുതിരേണ്ടതില്ല.

ഇപ്പോള്‍ ഇന്ത്യ ഗോമാംസം വലിയ തോതില്‍ കയറ്റി അയക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് വലിയൊരു കച്ചവടമായിരിക്കുന്നു. ഇന്ത്യയിലെ 80% പേരുടെ മനസ്സിനെ നോവിച്ചുകൊണ്ട് അവരുടെ എതിര്‍പ്പുകള്‍ മാനിക്കാതെ ഗോമാംസം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഒട്ടും അംഗീകരിക്കാനാവുന്നില്ല.

ജനാധിപത്യവും, മതേതരത്വവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ വിഷയങ്ങളല്ല. വാസ്തവത്തില്‍ മതമില്ലാത്ത രാജ്യമാണ് നമ്മുടേത്

ജനാധിപത്യവും, മതേതരത്വവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ വിഷയങ്ങളല്ല. വാസ്തവത്തില്‍ മതമില്ലാത്ത രാജ്യമാണ് നമ്മുടേത്. കൂടെയുള്ളവര്‍ക്ക് അലോസരമുണ്ടാകാത്ത വിധത്തില്‍ ഏതു വിശ്വാസപ്രമാണത്തേയും ഇവിടെ പിന്‍തുടരാം. ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് പോഷകമൂല്യമുള്ള ആഹാരം കിട്ടുന്നില്ല. അതിനെ കുറിച്ചാണ് വേവലാതിപ്പെടേണ്ടത്. എന്‍റെ ദൈവത്തിന്‍റേയും നിങ്ങളുടെ ദൈവത്തിന്‍റേയും പേരുപറഞ്ഞ് നാട്ടിലുള്ളതെല്ലാം നമ്മള്‍ നശിപ്പിക്കുകയാണ്. സ്വാതന്ത്ര്യം.... അതെല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള സാഹചര്യമായി മാറണം. വിശക്കുന്നവന് വേണ്ടത് ഭക്ഷണം മാത്രമാണ്, മറ്റൊന്നും തന്നെ അവനു ബാധകമല്ല. ഏതു സ്വര്‍ഗത്തിലേക്കാണ് താന്‍ പോവുക എന്നതൊന്നും അവന്‍റെ ചിന്തക്ക് വിഷയമാവുന്നില്ല.

സ്വയം പ്രചാരണത്തിന്‍റെ ആവശ്യമുണ്ടോ?

ചോദ്യം: വളരെയധികം പ്രതിജ്ഞാബദ്ധമായ ഒരു ആത്മീയ പ്രസ്ഥാനമാണല്ലൊ അങ്ങയുടേത്. എന്നിട്ടും ഇത്രമാത്രം പരസ്യത്തിന്‍റെ ആവശ്യമുണ്ടൊ?

ചോദ്യം: വളരെയധികം പ്രതിജ്ഞാബദ്ധമായ ഒരു ആത്മീയ പ്രസ്ഥാനമാണല്ലൊ അങ്ങയുടേത്. എന്നിട്ടും ഇത്രമാത്രം പരസ്യത്തിന്‍റെ ആവശ്യമുണ്ടൊ?

സദ്‌ഗുരു : ആശ്രമം തുടങ്ങി ആദ്യത്തെ ഇരുപതുവര്‍ഷം ഒരു ലഘുലേഖപോലും ഞങ്ങള്‍ അച്ചടിപ്പിച്ചില്ല. അത് ഞങ്ങളുടെ ഒരു ചട്ടമായിരുന്നു. കേട്ടറിഞ്ഞാണ് ജനങ്ങള്‍ ആശ്രമത്തിലേക്കു വന്നുകൊണ്ടിരുന്നത്. കാലക്രമേണ പല പുതിയ പദ്ധതികളും ഞങ്ങള്‍ ആവിഷ്കരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യക്ഷേമം തുടങ്ങിയ പലതും. ഇങ്ങനെയുള്ള പദ്ധതികള്‍ നടത്തികൊണ്ടുപോകാന്‍ വലിയ ധനസഹായം ആവശ്യമാണല്ലൊ. അപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ഇതിനെ കുറിച്ചൊക്കെ പറയാനും ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്യാനും തയ്യാറായത്. ഇന്ന് ഇവിടെ 4000ലധികം സന്നദ്ധസേവകരുണ്ട്. അവരില്‍ അധികംപേരും ദിവസവും 12 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണ്.

കഴിഞ്ഞ 9 വര്‍ഷമായിട്ടാണ് ലോകം ഞങ്ങളുടെ ശബ്ദം കേട്ടു തുടങ്ങിയത്. അത് വലിയൊരു പരസ്യമായി ഞാന്‍ കാണുന്നില്ല. ഇപ്പോഴും എന്‍റെയാളുകള്‍ക്കിഷ്ടം നിശ്ശബ്ദമായി സേവനമനുഷ്ഠിക്കാനാണ്. നാലാള്‍ അറിഞ്ഞാലേ പദ്ധതികള്‍ തുടര്‍ന്നു കൊണ്ടുപോകാനാവു എന്ന് ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കാറുണ്ട്. ലക്ഷകണക്കിന് കുട്ടികളെ പഠിപ്പിക്കണം, കോടിക്കണക്കിന് തൈകള്‍ നട്ടുവളര്‍ത്തണം, ഇതിനൊക്കെ പണം വേണ്ടേ? ഞങ്ങള്‍ക്ക് സര്‍ക്കാര്‍ വക ധനസഹായമൊന്നുമില്ല. ലക്ഷകണക്കിന് രോഗികള്‍ക്ക് ഞങ്ങള്‍ സൗജന്യ വൈദ്യ സഹായവും നല്‍കുന്നുണ്ട്. ഇതിന്‍റെയൊക്കെ പുറകില്‍ കഠിനമായ അദ്ധ്വാനമുണ്ട്, ഭാരിച്ച പണച്ചിലവും. ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രസ്ഥാനമാണ് ഞങ്ങളുടേത്. കാര്യമായ പലതും ഈ രംഗത്ത് ഞങ്ങള്‍ ചെയ്യുന്നുണ്ട്; സര്‍ക്കാരിന്‍റെ പിന്‍തുണയില്ലാതെ. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം കൂടുതലായി അറിയണമെന്നുതന്നെയാണ് എന്‍റെ ആഗ്രഹം. അതിനുള്ള ശ്രമങ്ങളും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

https://pixabay.com/static/uploads/photo/2012/09/04/20/31/cow-56040_960_720.jpg